“എന്റെ ഭ്രൂണം”
മനുഷ്യൻ, ഗർഭസ്ഥശിശു വളർച്ച പ്രാപിക്കുന്നവിധം എത്രയധികം മനസ്സിലാക്കുന്നുവോ അത്രയധികം, ആദ്യം മുതൽ വികാരം, കേൾവി, കാഴ്ച, ചലനം, മറ്റു പ്രവർത്തനങ്ങൾ എന്നിവയോടുകൂടി ക്രമാനുഗതമായി വികാസം പ്രാപിക്കുന്ന ജീവനാണ് അത് എന്നു കാണിക്കുന്ന തെളിവുകളാൽ അവൻ അഭിമുഖീകരിക്കപ്പെടുന്നു. അത് കോശങ്ങളുടെയും കലകളുടെയും വെറും ശേഖരത്തെക്കാൾ അധികമാണെന്നു കാണിക്കുന്ന കണ്ടുപിടുത്തങ്ങളാൽ അവൻ തുടർച്ചയായി സംഭ്രമിക്കാനിടയാക്കും. ചാറ്റ്ലെയ്ൻ എന്ന ഒരു കനേഡിയൻ വനിതാ മാസികയിൽ ആനിബേണി, ഇപ്പോൾ അറിയപ്പെടുന്നതു സംബന്ധിച്ചു വർണ്ണിക്കുന്നു. ചലനം: അമ്മ അറിയുന്നില്ലെങ്കിലും ഗർഭസ്ഥശിശു എട്ട് ആഴ്ചകൾ മാത്രം ആകുമ്പോൾ അതിന്റെ പേശികൾ ചലിക്കാൻ തുടങ്ങുന്നു—അതിന്റെ ഹൃദയം നേരത്തെ തന്നെ അടിക്കുന്നുണ്ടായിരിക്കും! “28 ആഴ്ചകൾ കൊണ്ട് സാധാരണ വളർച്ചയിലെത്തിയ ഒരു ഗർഭസ്ഥശിശു ഓരോ 12 മണിക്കൂറിലും കുറഞ്ഞത് പത്തു പ്രാവശ്യം ചലിക്കുന്നു.” വികാരം: 16 ആഴ്ചകൾ കൊണ്ട് ആമ്നിയൊ സെൻറിസിസിനുപയോഗിക്കുന്ന സൂചികൊണ്ട് കുത്തുകയാണെങ്കിൽ തൊഴിക്കുകപോലും ചെയ്തുകൊണ്ട് അത് വേദനയോട് പ്രതികരിക്കുന്നു. കേൾവി: 24 ആഴ്ചകൾ കൊണ്ട് അതിന് അതിന്റെ മാതാവിന്റെ ഹൃദയമിടിപ്പ് കേൾക്കുന്നതിനും ഉച്ചത്തിലുള്ള ശബ്ദത്തിനും സംഗീതത്തിനും സംസാരത്തിനും പ്രതികരണം കാട്ടുന്നതിനും കഴിവുണ്ടായിരിക്കും. “അതിന് അതിന്റെ അമ്മയുടെ ശബ്ദത്തിനനുസരിച്ച് താളത്തിൽ തുള്ളുന്നതിനുപോലും കഴിയും.” കാഴ്ച: “16 ആഴ്ചകൾകൊണ്ട് ചുറ്റിലും കണ്ണോടിക്കത്തക്കവണ്ണം അതിന്റെ കണ്ണുകൾ വികാസം പ്രാപിക്കുന്നു; 24 ആഴ്ചകൾകൊണ്ട്; . . . ഗർഭസ്ഥശിശുവിന് ഗർഭാശയഭിത്തിയിലൂടെ വരുന്ന പ്രകാശത്തെ തിരിച്ചറിയാൻ കഴിയുന്നു.”
പുതുജീവന്റെ ഗർഭധാരണം മുതൽ യഹോവയും ഇവയെല്ലാം—ഒരു വ്യക്തിയുടെ അത്ഭുതകരമായ, ക്രമാനുഗതമായ വളർച്ച കാണുന്നു. ജീവനെയും അതിന്റെ ഉറവിടത്തെയും യഥാർത്ഥത്തിൽ ബഹുമാനിക്കുന്നവർ, ഒരു ഗർഭഛിദ്രം, കോശങ്ങളുടെ വെറും ഒരു പിണ്ഡത്തിന്റെ നീക്കം ചെയ്യലിനേക്കാൾ ഉപരി ഒന്നുമല്ല എന്നരീതിയിൽ പ്രവർത്തിച്ചുകൊണ്ട് ഈ വസ്തുത അവഗണിക്കുകയില്ല. യഹോവയോട് സങ്കീർത്തനക്കാരൻ ഇപ്രകാരം പറഞ്ഞു: “നിന്റെ കണ്ണുകൾ എന്റെ ഭ്രൂണത്തെത്തന്നെ കണ്ടു, അവ രൂപപ്പെടുത്തപ്പെട്ടപ്പോഴും അവയിൽ ഒന്നും ഇല്ലാതിരുന്നപ്പോഴും അവയുടെ ഭാഗങ്ങൾ എല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.”—സങ്കീർത്തനം 139:16. (g86 11/22)