ദന്തവൈദ്യത്തിലെ നാടകീയ വികാസങ്ങൾ
നിങ്ങളുടെ പല്ലുകളിലെ ദ്വാരങ്ങൾ വളരെയധികം തുരക്കാതെ ഉറപ്പിക്കുന്നെങ്കിൽ സാദ്ധ്യതയനുസരിച്ച് നിങ്ങളുടെ ചെവികൾക്ക് അത് ദന്തവൈദ്യന്റെ തുരക്കൽ യന്ത്രത്തിന്റെ ശബ്ദത്തെക്കാൾ വളരെയധികം സംഗീതാത്മകമായി അനുഭവപ്പെട്ടേക്കാം. കെട്ടുകൾ ധരിക്കുകയും ഉറപ്പിക്കുകയും ചെയ്യുക, പല്ലിനു ആവരണമിടുക, പല്ല് മാറ്റി വെക്കുക മുതലായ ദന്തചികിത്സാ പ്രവർത്തനങ്ങളും നിങ്ങളുടെ ആനന്ദകരമായ അനുഭവങ്ങളുടെ ആശയങ്ങളല്ലെങ്കിൽ, ദന്തചികിത്സാ രംഗത്തെ അടുത്ത കാലത്തെ നാടകീയ വികാസങ്ങൾ നിശ്ചയമായും മനോഹരമായ സംഗീതമെന്നപോലെ നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം.
◻ യു. എസ്. എ. ബോസ്റ്റണിലെ ഒരു അസോഷിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് അനുസരിച്ച് ഇപ്പോൾ ദന്തവൈദ്യൻമാർക്ക് പല്ലിൽ നിന്ന് ജീർണ്ണിച്ച സകല വസ്തുവും എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയുന്ന ഒരു ലായിനി (കാരിഡെക്സ്) ലഭ്യമാണ്. ഈ ലായിനി കേടു സംഭവിച്ച കാൽസ്യം അഥവാ ജീർണ്ണാവശിഷ്ടത്തിൽ മിക്കവാറും പെട്ടെന്നു പ്രവർത്തിക്കുന്നു, എന്നാൽ ഉറച്ച കാൽസ്യത്തിൽ, ആരോഗ്യമുള്ള പല്ലുകളിൽ പ്രവർത്തിക്കുകയില്ല,” എന്ന് ആ ലേഖനം വിശദീകരിക്കുന്നു.
ഐക്യനാടുകളിൽ ഇപ്പോൾ ഗവൺമെൻറ് അംഗീകാരമുള്ള ഈ ലായിനിയുടെ ഉപയോഗം മൂലം തുരക്കൽ 80 ശതമാനത്തോളം കുറയ്ക്കാൻ കഴിയും. വേദനയുടെ അളവിലും ഒരു കുറവും അതുമൂലം, സാധാരണയായി തുരക്കുന്നതിനോടനുബന്ധിച്ചുള്ള ഭയവും സമ്മർദ്ദവും അതിനെ സംബന്ധിച്ചുള്ള ആശങ്കപോലും ഇല്ലാതാക്കുമെന്നുമാണ് അതിന്റെ അർത്ഥം.
◻ കാനഡയിലെ റ്റൊറൊൻഡോയിലെ ദി സൺഡേ സ്റ്റാറിലെ ഒരു റിപ്പോർട്ട്, ഐക്യനാടുകളിലെ മെരിലാൻഡിൽ വികസിപ്പിച്ചെടുത്ത “ശരീരത്തിലെ ജീവനുള്ള കലകൾകൊണ്ട് ജീവന് അനുരൂപമായത്” എന്നു പറയാവുന്ന അടയ്ക്കുന്നതിനുള്ള ഒരു പുതിയ “സ്വാഭാവിക” സിമൻറിനെക്കുറിച്ച് പറയുന്നു. ഹൈഡ്രോക്സിയാപ്പറ്റൈറ്റ് ജീർണ്ണതയെ അകറ്റുകയും” പല്ലിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നു” എന്ന് അവർ അവകാശപ്പെടുന്നു. അമേരിക്കൻ ദന്താരോഗ്യ സംഘടനയിലെ ഗവേഷകർ ഈ വസ്തു ഏകദേശം 5 വർഷങ്ങൾക്കകം പൊതു ഉപയോഗത്തിന് അംഗീകാരം ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു.
◻ ദന്തവൈദ്യത്തിലെ മറ്റു വികാസങ്ങൾ, പല്ലുകൾ തമ്മിലുള്ള വികലമായ വിടവുകൾ അഥവാ ചീന്തിയതൊ പൊട്ടിയതോ നിറം മങ്ങിയതോ വളഞ്ഞതോ ആയ പല്ലുകൾ എന്നിങ്ങനെയുള്ള വിവിധ ദന്തപ്രശ്നങ്ങൾ ഉള്ളവർക്ക് താല്പര്യമുള്ളതായിരിക്കും. ഒറ്റ സന്ദർശനത്തിൽ—ഒരു ഒറ്റ പല്ല് തുരക്കുകയും അടയ്ക്കുകയും ചെയ്യുന്ന സമയത്തിനുള്ളിൽ—ഐക്യനാടുകളിലും കാനഡയിലും ഉപയോഗത്തിലുള്ള ഒരു ബന്ധിക്കുന്ന സുഗന്ധദ്രവ്യം കൊണ്ട് വിടവുകൾ അടയ്ക്കാൻ കഴിയും. മിക്ക സംഗതിയിലും കെട്ടേണ്ട ആവശ്യം മേലാൽ ഇല്ല. നിറം മങ്ങിയതോ ഉടഞ്ഞതോ ആയ പല്ലുകൾ ആവരണം ചെയ്യുന്നതിനുപകരം അത്തരം ബന്ധനം മതിയാകും. അപ്രകാരം, ഇപ്പോഴത്തെ ചികിത്സാരീതികളുടെ ചെലവുകൂടിയതും സമയം നഷ്ടപ്പെടുത്തുന്നതുമായ ആഘാതത്തിനുപകരം ഏറ്റം സ്വാഗതാർഹവും പെട്ടെന്നുള്ള പുരോഗതിയുടെ പ്രത്യക്ഷതയും വെക്കാൻ കഴിയും എന്ന് കാനഡയിലെ ദി റ്റൊറൊൻഡോ സ്റ്റാർ പറയുന്നു.
◻ അവസാനമായി, അപകടത്താലോ മോണരോഗത്താലോ തങ്ങളുടെ പല്ലുകളിൽ ചിലതോ മുഴുവനോ നഷ്ടപ്പെട്ടവർക്കും, അല്ലെങ്കിൽ താടിയെല്ല് ചുരുങ്ങിപ്പോയതിനാൽ മേലാൽ കൃത്രിമപ്പല്ല് ധരിക്കാൻ കഴിയാത്തവർക്കും പ്രത്യാശ നൽകുന്ന ഒരു റിപ്പോർട്ട് ലീഡേഴ്സ് എന്ന മാസികയിലുണ്ട്. “നിശ്ചേഷ്ഠമായ ടൈറ്റാനിയം ലോഹത്തിൽ ജീവനുള്ള അസ്ഥി പിടിപ്പിക്കുന്ന, ഒസ്സേ ഇൻറഗ്രേഷൻ എന്നറിയപ്പെടുന്ന ഒരു പ്രക്രിയയെ” സംബന്ധിച്ച് അതു പറയുന്നു. ശസ്ത്രക്രിയയിലൂടെ നട്ട ടൈറ്റാനിയം “വേരുകളും” അസ്ഥിയും സംയോജിക്കുന്നതിന് “പല്ലുകളില്ലാത്ത താടിയെല്ല് അതിന്റെ സ്വാഭാവിക അവസ്ഥയിൽ പുനഃസ്ഥിതീകരിക്കുന്നതിന് മൂന്നുമുതൽ ആറുവരെ മാസ കാലഘട്ടം എടുക്കുന്നു.”
പിന്നീട്, “മുദ്രണത്തിനും ബൈറ്റ് രജിസ്ട്രേഷനും പല്ല് തിരഞ്ഞെടുക്കലിനും കൃത്രിമപ്പല്ലുകൾ ബന്ധിക്കുന്നതിനുമുള്ള നിയമനങ്ങളുടെ ഒരു പരമ്പര പിൻതുടരുന്നു. ഇവ രോഗിക്ക് ഇപ്പോൾ അയാളുടെ സ്ഥിരമായ അസ്ഥിയാൽ നങ്കൂരമടിച്ചുറപ്പിക്കപ്പെട്ട സ്ഥിരമായ ബന്ധനങ്ങൾ ലഭിക്കുന്നു,” എന്ന് ആ ലേഖനം പറയുന്നു. സാധാരണ ബന്ധന പ്രവർത്തനത്തിന്റെ ചെലവുകൾ ഏതാണ്ടു സമാണ്. 1984-ൽ 300-ാളവും 1985-ൽ 700-ാളവും അമേരിക്കക്കാർ ഈ ചികിത്സ സ്വീകരിച്ചു. ഈ പ്രക്രിയയെ “സുരക്ഷിതവും സ്ഥിരവും” എന്ന് വിവരിച്ചിരിക്കുന്നു. (g86 11/22)