ജിറാഫ്, എറുമ്പ്, വേലമരം
ജിറാഫിന് വേലമരത്തിന്റെ ഇലകൾ ഇഷ്ടമാണ്. എന്നാൽ വേലമരം തിരിച്ചടിക്കും. ഇത് എപ്രകാരമാണെന്ന് വനവർണ്ണന—പൂർവാഫ്രിക്കൻ സ്തന്യപജന്തുക്കളുടെ സ്വഭാവപഠനങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 56-ാം പേജിൽ സിന്ത്യാ മോസ് പറയുന്നു:
“ഈ മരം എറുമ്പിൻകൂട്ടങ്ങളെ പാർപ്പിക്കുന്നു. അവ ശിഖരങ്ങളെ മൂടുന്ന കറുത്ത, പൊള്ളയായ, മുഴകളിൽ വസിക്കുന്നു. ഓരോ ഇലയുടെയും തണ്ടിൽ മധുരസം പുറത്തേക്ക് ഒഴുക്കാൻ ഒരു സ്ഥാനമുണ്ട്. എറുമ്പുകളെ പോററാനല്ലാതെ മറെറാരു ഉദ്ദേശ്യവും പ്രത്യക്ഷത്തിൽ അതിനില്ല. ഒരു ജിറാഫ് വൃക്ഷം തിന്നാൻ വരുമ്പോൾ അത് എറുമ്പുകളെ ശല്യപ്പെടുത്തുന്നു. അവ ശിഖരങ്ങളിലെല്ലാം പാഞ്ഞുനടന്നിട്ട് ജിറാഫിൻമേൽ കയറുന്നു. ക്രിമാറേറഗാസ്ററർ വർഗ്ഗത്തിൽപെട്ട ഈ എറുമ്പുകളുടെ കടി വളരെ വേദനാജനകമാണ്; തന്നിമിത്തം ജിറാഫ് ഏതെങ്കിലും ഒരു വൃക്ഷത്തിങ്കൽ വളരെനേരം നിൽക്കാതെ ഒന്നിൽനിന്ന് മറെറാന്നിലേക്കു പോകുന്നു. ഈ വിദ്യ ഇത്തരം വേലമരത്തിന്റെ മണ്ട തിന്നുന്നതിൽനിന്ന് ജിറാഫുകളെ തടയുന്നില്ലെങ്കിലും കെടുതി എല്ലാ മരങ്ങൾക്കുമായി പങ്കുവെക്കപ്പെടുമെന്ന് അത് ഉറപ്പുവരുത്തുന്നു.