മുള്ളൻപന്നിയുടെ മുള്ളുകൾ
നിങ്ങൾക്കറിയാമോ?—
◯ ഒരു മുള്ളൻപന്നിക്ക് എത്ര മുള്ളുകളുണ്ട്?
◯ അത് എപ്പോഴെങ്കിലും അതിന്റെ ശത്രുവിന്റെ നേരെ മുള്ളുകൾ എയ്തുവിടാറുണ്ടോ?
◯ ഈ മുള്ളുകൾ സാധാരണയായി രോഗസംക്രമണത്തിന് ഇടയാക്കുന്നില്ലെങ്കിലും ചിലപ്പോൾ മരണത്തിനിടയാക്കുന്നതെന്തുകൊണ്ട്?
നിരന്തരം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്ന 30,000-മോ അധികമോ മുള്ളുകൾ സ്വയസംരക്ഷണത്തിനായിട്ടല്ലാതെ ഒരിക്കലും ആക്രമണത്തിന് ഉപയോഗിക്കപ്പെടുന്നില്ല; മുള്ളൻപന്നി ഒരിക്കലും അതിന്റെ മുള്ളുകൾ എയ്തുവിടുന്നതുമില്ല. നിറയെ മുള്ളുകളുള്ള അതിന്റെ വാൽ ഒരു ആക്രമണകാരിയുടെ നേരെ വീശുമ്പോൾ ചില മുള്ളുകൾ തെറിച്ചുപോയേക്കാമെന്നത് സത്യം തന്നെ, എന്നാൽ എന്തിലെങ്കിലും തറഞ്ഞുകൊള്ളാനുള്ള ശക്തി അവയ്ക്കില്ല. വീശിയടിക്കുന്ന വാൽ ഏതെങ്കിലും ആക്രമണകാരിയുടെ ദേഹത്തു കൊള്ളുന്നുവെങ്കിൽ മുള്ളുകൾ ഊരിയെടുക്കുക പ്രയാസമാണ്.
ഏതാനും വർഷങ്ങൾക്കുമുൻപ് ഒരു ജീവശാസ്ത്രജ്ഞൻ ഒരു മുള്ളൻപന്നിയുമായി അത്തരത്തിൽ വേദനാജനകമായ ഒരു ഏററുമുട്ടൽ നടത്തി. ഒരു മുള്ള് അദ്ദേഹത്തിന്റെ കൈയിൽ തറച്ചുകയറി, രണ്ടു ദിവസങ്ങൾക്കുശേഷം അതു പുറത്തുവരുന്നതിനുമുമ്പായി അത് മാംസപേശിയിലൂടെ പത്ത് ഇഞ്ച് സഞ്ചരിച്ചു. രോഗാണുബാധയൊന്നും ഉണ്ടായില്ല. അദ്ദേഹം മററ് മുള്ളുകൾ പരിശോധിച്ചപ്പോൾ അവയ്ക്ക് നേരിയ തോതിൽ അണുനാശകശക്തിയുണ്ടെന്ന് കണ്ടത് അയാളെ ആശ്ചര്യപ്പെടുത്തി. ഇക്കാരണത്താൽ മുള്ളുകൾ ഒരിക്കലുംതന്നെ രോഗാണുബാധക്ക് ഇടയാക്കാറില്ല.
എന്നാൽ ശരാഗ്രം പോലെയുള്ള ഒരു മുള്ള് ശരീരത്തിലേക്ക് തുളച്ചുകയറുകയും ജീവൽപ്രധാനമായ ഒരു അവയവത്തിന് മുറിവേൽക്കുകയും ചെയ്താൽ അത് മരണത്തിനിടയാക്കിയേക്കാം. മുള്ളുകൾ ഒരു മൃഗത്തിന്റെ വായിൽ തറച്ചുകയറുകയും അതിന് ആഹാരം കഴിക്കാൻ സാധിക്കാതെവരികയും ചെയ്താൽ അത് പട്ടിണി കിടന്ന് ചത്തുപോയേക്കാം.
ഒരു മുള്ളൻപന്നി അതിന്റെ ഇഷ്ടഭോജ്യമായ വെള്ളത്തിൽ വളരുന്ന ലില്ലിച്ചെടികൾ തിന്നാൻ തീരുമാനിക്കുമ്പോൾ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ മുള്ളുകൾ സഹായിക്കുന്നു എന്നതാണ് അവകൊണ്ടുള്ള കൂടുതലായ ഒരു പ്രയോജനം. ആ മൃഗത്തെപ്പോലെതന്നെ അതിന്റെ മുള്ളുകളും വാസ്തവത്തിൽ ബുദ്ധിമാനായ ഒരു രൂപസംവിധായകന്റെ നിർമ്മിതിയാണ്.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Elizabeth Joy/National Park Service