“ആകാശങ്ങളിലെ നക്ഷത്രങ്ങൾ പോലെ”
“ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽത്തരിപോലെയും നിശ്ചയമായും വർദ്ധിപ്പിക്കും.” (ഉല്പത്തി 22:17) ഈ വിധം ദൈവം ഗോത്രപിതാവായ അബ്രഹാമിനോട് വാഗ്ദാനം ചെയ്തു. എന്നാൽ ബൈബിൾ സമീക്ത എന്ന പ്രസിദ്ധീകരണത്തിന്റെ അടുത്തകാലത്തെ ഒരു ലക്കം ഈ വാക്യത്തിൽ ഒരു പ്രശ്നമെന്നു തോന്നുന്നതിലേക്ക് വിരൽ ചൂണ്ടുന്നു.
കടൽക്കരയിലെ കോടിക്കണക്കിന് മണൽത്തരികളോട് ആകാശത്തിലെ നക്ഷത്രങ്ങളുടെ സംഖ്യയെ തുലനം ചെയ്യുന്നതിൽ ബൈബിൾ ശാസ്ത്രീയമായി ശരിയാണ്. എന്നാൽ കോടിക്കണക്കിനു നക്ഷത്രങ്ങൾ ഉണ്ടെന്ന് പുരാതനകാലങ്ങളിൽ പ്രത്യക്ഷത്തിൽ അറിയപ്പെട്ടിരുന്നില്ല. ബൈബിൾ സമീക്ത വിശദീകരിക്കുന്നു: “ഉപകരണങ്ങളുടെ സഹായമില്ലാതെ നഗ്നമായ കണ്ണുകൊണ്ട് വാസ്തവത്തിൽ കാണാവുന്ന അത്രയധികം നക്ഷത്രങ്ങൾ ആകാശത്തിലില്ല. ഏതെങ്കിലും തരത്തിലുള്ള ദൂരദർശിനിയില്ലാതെ ഒരു തെളിഞ്ഞ രാത്രിയിൽ പോലും നമുക്ക് 2,000-ത്തിനും 4,000-ത്തിനുമിടക്ക് നക്ഷത്രങ്ങളേ കാണാൻ കഴിയൂ എന്ന് ജ്യോതിശാസ്ത്രജ്ഞൻമാർ നമ്മോട് പറയുന്നു. “ഒരു ദൂരദർശിനിയില്ലാതെ കാണത്തക്കവണ്ണം ഏതാണ്ട് 6,000 നക്ഷത്രങ്ങൾ വേണ്ടത്ര പ്രകാശിക്കുന്നു”വെന്ന് വേൾഡ് ബുക്ക് എൻസൈക്ളോപ്പീഡിയാ പറയുന്നു.
അങ്ങനെയെങ്കിൽ ഈ താരതമ്യം ചെയ്യലിലെ ബൈബിളിന്റെ അസാധാരണകൃത്യത ഒരുവൻ എങ്ങനെ വിശദീകരിക്കും? ഒരു വിശദീകരണം ബൈബിൾ “ദൈവനിശ്വസ്തമാണ്” എന്നതായിരിക്കും. (2 തിമൊഥെയോസ് 3:16) എന്നാൽ ഈ നിഗമനത്തെ മറികടക്കാൻ ബൈബിൾ സമീക്തയലെ ലേഖനം അബ്രഹാം ഒരുപക്ഷേ ഒരു ജ്യോതിശാസ്ത്രജ്ഞനായിരുന്നുവെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് വളരെ പണിപ്പെടുന്നു! തികച്ചും വിചിത്രമായ ഈ അനുമാനത്തെ തുടർന്ന് ഈ ചോദ്യം ഉണ്ടായി: “പൗരാണികർക്ക്, നഗ്നമായ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത നക്ഷത്രങ്ങളെ ദൃശ്യമാക്കുന്ന ദൂരദർശിനികൾ ഉണ്ടായിരിക്കാൻ കഴിയുമായിരുന്നോ?” ഈ സിദ്ധാന്തത്തെ പിൻതാങ്ങാൻ, ഈ ലേഖനം നിനെവെയിലും മററ് പുരാതനസ്ഥലങ്ങളിലും കണ്ടെടുത്ത സ്ഫടികങ്ങൾ പുരാതന ഭൂതക്കണ്ണാടികളായി ഉതകിയിരിക്കാമെന്ന തെളിവു നൽകി.
പക്ഷേ, നക്ഷത്രമെണ്ണാൻ പൗരാണികർ അത്തരം ഭൂതക്കണ്ണാടികൾ ഉപയോഗിച്ചതായി തെളിവില്ല. മാത്രമല്ല, പുരാതന ദൂരദർശിനികൾ സ്ഥിതിചെയ്തിരുന്നാൽ പോലും അബ്രഹാമിനോ ഉൽപ്പത്തിപ്പുസ്തകത്തിന്റെ ലേഖകനോ ഒന്ന് ലഭ്യമായിരുന്നെന്ന് എന്താണ് തെളിവ്? വാസ്തവത്തിൽ അബ്രഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദത്തം ബൈബിളിന്റെ ശാസ്ത്രീയ കൃത്യതയുടെ നിരവധി ദൃഷ്ടാന്തങ്ങളിൽ ഒന്നു മാത്രമാണ്. സ്പഷ്ടമായും പ്രവാചകനായ യിരെമ്യാവ് ഒരു ദൂരദർശിനിയുടെ സഹായമില്ലാതെയാണ് ഒരു കൃത്യമായ സമാനാഭിപ്രായം രേഖപ്പെടുത്തിയത്: ‘ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടലിലെ മണൽ അളക്കുവാനും സാദ്ധ്യമല്ല.’—യിരെമ്യാവ് 33:22. (g88 4/8)
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA photos