വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 7/8 പേ. 8-10
  • മർമ്മം പരിഹരിക്കപ്പെടുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മർമ്മം പരിഹരിക്കപ്പെടുന്നു
  • ഉണരുക!—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദേഹി—ബൈബി​ളി​ന്റെ നിർവ​ച​നം
  • പ്ലേറേ​റ​യും ദേഹി​യും
  • എന്താണ്‌ ദേഹി?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ദേഹി
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • മരണാനന്തര ജീവിതം—ബൈബിൾ എന്തു പറയുന്നു?
    വീക്ഷാഗോപുരം—1999
  • ദേഹിക്ക്‌ ഒരു മെച്ചപ്പെട്ട പ്രത്യാശ
    വീക്ഷാഗോപുരം—1996
ഉണരുക!—1989
g89 7/8 പേ. 8-10

മർമ്മം പരിഹ​രി​ക്ക​പ്പെ​ടു​ന്നു

മരണം മനുഷ്യ​ജീ​വന്റെ അന്തമ​ല്ലെ​ന്നും ശാരീ​രിക മരണത്തി​നു​ശേഷം എന്തോ തുടർന്നു ജീവി​ക്കു​ന്നു​ണ്ടെ​ന്നും മിക്കയാ​ളു​ക​ളും വിശ്വ​സി​ക്കു​ന്നു. സാധാ​ര​ണ​യാ​യി ഈ എന്തോ ഒന്നി​നെ​യാണ്‌ ദേഹി എന്നു വർണ്ണി​ക്കു​ന്നത്‌.

ശരീരം ശവക്കു​ഴി​യി​ലാ​യി​രി​ക്കു​മ്പോൾ “റൂഹ്‌ [ദേഹി] ശരീരം വിട്ടു​പോ​കു​ന്നു​വെന്ന്‌ നാം എങ്ങനെ അറിയു​ന്നു”വെന്ന ചോദ്യ​ത്തിന്‌ ഉത്തരമാ​യി ദി സ്‌​ട്രെ​യി​ററ പാത്ത്‌ മാസിക പറയുന്നു: “മരണം ദേഹി​യു​ടെ വേർപാ​ട​ല്ലാ​തെ മറെറാ​ന്നു​മല്ല. ദേഹി ശരീരം വിട്ടു​ക​ഴി​ഞ്ഞാൽ അത്‌ ബർസാ​ക്കി​ലേക്കു (മരണാ​നന്തര ഘട്ടം) മാററ​പ്പെ​ടു​ന്നു. . . . ശവക്കുഴി ദേഹി​ക്കു​വേ​ണ്ടി​യല്ല ശരീര​ത്തി​നു​വേ​ണ്ടി​മാ​ത്ര​മുള്ള ഒരു സംഭര​ണി​യാണ്‌.” ഇവ മുസ്ലീം വികാ​ര​ങ്ങ​ളാണ്‌, എന്നാൽ അവ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ പഠിപ്പി​ക്ക​ലു​ക​ളിൽനിന്ന്‌ വ്യത്യ​സ്‌തമല്ല.

ദൃഷ്ടാ​ന്ത​മാ​യി, സ്‌കൂ​ളു​ക​ളി​ലു​പ​യോ​ഗി​ക്കുന്ന ഒരു ബ്രിട്ടീഷ്‌ റോമൻ കത്തോ​ലി​ക്കാ പ്രസി​ദ്ധീ​ക​ര​ണ​മായ ക്രിസ്‌തീ​യോ​പ​ദേ​ശ​ത്തി​ന്റെ ഒരു പ്രശ്‌നോ​ത്ത​രി​യിൽനി​ന്നുള്ള രണ്ടു ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കുക:

ചോ. “നിങ്ങളു​ടെ ദേഹി ദൈവ​ത്തെ​പ്പോ​ലെ​യാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?”

ഉ. “എന്റെ ദേഹി ഒരു ആത്മാവാ​ക​യാ​ലും അമർത്യ​മാ​ക​യാ​ലും ദൈവ​ത്തേ​പ്പോ​ലെ​യാണ്‌.”

ചോ. നിങ്ങളു​ടെ ദേഹി അമർത്യ​മാ​ണെന്നു പറയു​മ്പോൾ നിങ്ങൾ എന്തർത്ഥ​മാ​ക്കു​ന്നു?”

ഉ. “എന്റെ ദേഹി അമർത്യ​മാ​ണെന്നു ഞാൻ പറയു​മ്പോൾ എന്റെ ദേഹിക്ക്‌ ഒരിക്ക​ലും മരിക്കാൻ കഴിക​യി​ല്ലെന്ന്‌ ഞാൻ അർത്ഥമാ​ക്കു​ന്നു.”

ഇതു വിശ്വ​സി​ക്കാൻ കുട്ടി​കളെ പഠിപ്പി​ക്കാൻ കഴിയു​മെ​ങ്കി​ലും പ്രസ്‌താ​വ​ന​കൾക്കു തെളിവു നൽകാൻ പുസ്‌തകം ശ്രമി​ക്കു​ന്നില്ല.

എന്നിരു​ന്നാ​ലും, കൃത്യ​മാ​യി ദേഹി എന്താ​ണെന്ന്‌ നമ്മോടു പറയുന്ന വിവര​ങ്ങ​ളു​ടെ ഒരു ഉറവുണ്ട്‌. ആ ഉറവ്‌ ബൈബി​ളാണ്‌, മനുഷ്യന്‌ അറിയ​പ്പെ​ടു​ന്ന​തി​ലേ​ക്കും പഴക്കമുള്ള പുസ്‌തകം. അതു പറയു​ന്ന​തിൽ നിങ്ങൾ അതിശ​യി​ച്ചേ​ക്കാം.

ദേഹി—ബൈബി​ളി​ന്റെ നിർവ​ച​നം

ബൈബി​ളി​ന്റെ ആദ്യപു​സ്‌ത​ക​മായ ഉൽപ്പത്തി മനുഷ്യ​ന്റെ​യും നമ്മുടെ ഭൂഗോ​ള​ത്തിൽ ജീവി​ക്കുന്ന മററു ജീവി​ക​ളു​ടെ​യും സൃഷ്ടി​പ്പി​ന്റെ വിവരണം നൽകുന്നു. അത്‌ എബ്രാ​യ​യി​ലാണ്‌ എഴുത​പ്പെ​ട്ടത്‌. ആദ്യത്തെ രണ്ട്‌ അദ്ധ്യാ​യ​ങ്ങ​ളിൽ നേഫഷിൽനിന്ന്‌ വിവർത്ത​നം​ചെ​യ്‌തി​രി​ക്കുന്ന “ദേഹി” എന്ന പദം നാലു പ്രാവ​ശ്യം കാണുന്നു; എന്നാൽ അത്‌ ഒരു പ്രാവ​ശ്യ​മേ മനുഷ്യ​നെ പരാമർശി​ക്കു​ന്നു​ള്ളു.a മററു സ്ഥലങ്ങളിൽ അത്‌ എന്തിനെ പരാമർശി​ക്കു​ന്നു? നമുക്കു കാണാം.

“ദൈവം വലിയ കടൽജീ​വി​ക​ളെ​യും അതതു തരമനു​സ​രിച്ച്‌ വെള്ളങ്ങൾ കൂട്ടമാ​യി പുറ​പ്പെ​ടു​വിച്ച ചരിക്കുന്ന ജീവനുള്ള സകല ദേഹി [നേഫെഷ്‌] യെയും ചിറകുള്ള അതതു തരം പറവജാ​തി​യെ​യും സൃഷ്ടി​ക്കാൻ തുടങ്ങി.”—ഉൽപ്പത്തി 1:21.

“ഭൂമി​യി​ലെ സകല കാട്ടു​മൃ​ഗ​ത്തി​നും ആകാശ​ങ്ങ​ളി​ലെ സകല പറവജാ​തി​ക്കും ഒരു ദേഹി [നേഫെഷ്‌] എന്ന നിലയിൽ ജീവനു​ള്ള​താ​യി ഭൂമി​യിൽ ചരിക്കുന്ന സകലത്തി​നും ഞാൻ സകല പച്ചസസ്യ​വും ആഹാര​മാ​യി കൊടു​ത്തി​രി​ക്കു​ന്നു.”—ഉൽപ്പത്തി 1:30.

“ഇപ്പോൾ യഹോ​വ​യാം ദൈവം നിലത്തു​നിന്ന്‌ വയലിലെ സകല കാട്ടു​മൃ​ഗ​ത്തെ​യും ആകാശ​ങ്ങ​ളി​ലെ സകല പറവജാ​തി​ക​ളെ​യും നിർമ്മി​ക്കു​ക​യാ​യി​രു​ന്നു, ഓരോ​ന്നി​നും മനുഷ്യൻ എന്തു പേരി​ടു​മെന്നു കാണാൻ അവൻ അവയെ അവന്റെ അടുക്കൽ കൊണ്ടു​വ​ന്നു​തു​ടങ്ങി; മനുഷ്യൻ അതിനെ, ഓരോ ജീവ ദേഹി [നേഫെഷ്‌] യെയും, എന്തുതന്നെ വിളി​ക്കു​മോ അതായി​രു​ന്നു അതിന്റെ പേർ.”—ഉൽപ്പത്തി 2:19.

ഈ മൂന്നു വാക്യ​ങ്ങ​ളു​ടെ​യും പെട്ടെ​ന്നുള്ള ഒരു താരത​മ്യം മൃഗ ജീവി​ക​ളു​ടെ സകല രൂപങ്ങ​ളെ​യും വർണ്ണി​ക്കാൻ നേഫെഷ്‌ ഉപയോ​ഗി​ക്കു​ന്നു​വെന്ന്‌ വെളി​പ്പെ​ടു​ത്തു​ന്നു.

ഇപ്പോൾ ആദ്യ മനുഷ്യ​നായ ആദാമി​ന്റെ സൃഷ്ടി​യെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തോട്‌ ഇതിനെ താരത​മ്യ​പ്പെ​ടു​ത്തുക:

“യഹോ​വ​യാം ദൈവം നിലത്തെ പൊടി​യിൽനിന്ന്‌ മനുഷ്യ​നെ നിർമ്മി​ക്കാ​നും അവന്റെ നാസാ​ര​ന്ധ്ര​ങ്ങ​ളിൽ ജീവശ്വാ​സം ഊതാ​നും തുടങ്ങി, മനുഷ്യൻ ഒരു ജീവനുള്ള ദേഹി [നേഫെഷ്‌] ആയിത്തീർന്നു.”—ഉൽപ്പത്തി 2:7.

ജ്യൂയിഷ്‌ പബ്ലി​ക്കേഷൻ സൊ​സൈ​ററി ഓഫ്‌ അമേരി​ക്കാ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ആദ്യത്തെ അഞ്ചു പുസ്‌ത​ക​ങ്ങ​ളായ തോറാ​യു​ടെ ഒരു വിവർത്ത​ന​ത്തിൽ ഇതി​നെ​ക്കു​റിച്ച്‌ അഭി​പ്രാ​യ​പ്പെ​ട്ടു​കൊണ്ട്‌ പറയുന്നു: “നമുക്ക്‌ ഒരു ദേഹി ഉണ്ടെന്ന്‌ ബൈബിൾ പറയു​ന്നില്ല. ‘നേഫെഷ്‌’ [നേഫെഷ്‌] വ്യക്തി​ത​ന്നെ​യാണ്‌, അയാളു​ടെ ഭക്ഷണത്തി​ന്റെ ആവശ്യ​വും അയാളു​ടെ സിരക​ളി​ലെ രക്തംത​ന്നെ​യും അയാളു​ടെ അസ്‌തി​ത്വ​വും.” (ഇററാ​ലി​ക്‌സ്‌ ഞങ്ങളു​ടേത്‌). യുക്തി​യാ​നു​സൃ​തം, “ദേഹി” എന്നു വർണ്ണി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന സകല ജീവരൂ​പ​ങ്ങ​ളെ​സം​ബ​ന്ധി​ച്ചും ഇതു സത്യമാണ്‌. അവക്ക്‌ ദേഹികൾ ഇല്ല, അവ ദേഹികൾ ആകുന്നു.

പ്ലേറേ​റ​യും ദേഹി​യും

അപ്പോൾ മരണത്തി​ങ്കൽ ഒരു ദേഹി ശരീരത്തെ വിട്ടു​പോ​കു​ന്നു​വെന്ന ആശയം എവിടെ നിന്നാണ്‌ ഉൽഭവി​ച്ചത്‌? നേരത്തെ പരാമർശിച്ച ജ്യൂയിഷ്‌ എൻ​സൈ​ക്ലോ​പ്പീ​ഡി​യാ ഇതി​നെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു:“ യഹൂദൻമാർക്ക്‌ പേർഷ്യൻചി​ന്ത​യോ​ടും ഗ്രീക്ക്‌ ചിന്ത​യോ​ടു​മു​ണ്ടായ സമ്പർക്ക​ത്തി​ലൂ​ടെ​യാണ്‌ സ്വന്തം വ്യക്തി​ത്വ​ത്തോ​ടെ ശരീരം​വി​ടുന്ന ഒരു ദേഹി​യെ​ക്കു​റി​ച്ചുള്ള ആശയം യഹൂദ​മ​ത​ത്തിൽ വേർപി​ടി​ച്ചത്‌.”

മനുഷ്യ ചരി​ത്ര​ത്തിൽ അതിലും നേരത്തെ തന്നെ മനുഷ്യ​ദേഹി അമർത്യ​മാ​ണെ​ന്നും അതിന്‌ അതിന്റെ മൃത​ദേ​ഹത്തെ വീണ്ടും സന്ദർശി​ക്കാൻ കഴിയു​മെ​ന്നും ഈജി​പ്‌റ​റു​കാർ വിശ്വ​സി​ച്ചി​രു​ന്നു. ഈ കാരണ​ത്താൽ, ഈജി​പ്‌റ​റു​കാർ തങ്ങളുടെ മരിച്ച​വരെ സുഗന്ധ​മി​ട്ടോ മമ്മിക​ളാ​ക്കി​യോ സൂക്ഷി​ക്കാൻ കഠിന​യ​ത്‌നം ചെയ്‌തി​രു​ന്നു.

പുതിയ ജർമ്മൻ ലൂഥറൻ ഇവാൻജ​ലി​ക്കൽ കാററ​ക്കി​സം (മുതിർന്ന​വർക്കു​വേ​ണ്ടി​യു​ള്ളത്‌) മനുഷ്യ​ദേഹി അമർത്യ​മാ​ണെ​ന്നുള്ള ഉപദേ​ശ​ത്തി​ന്റെ ഉറവ്‌ ബൈബി​ളല്ല പിന്നെ​യോ “ശരീര​വും ദേഹി​യും തമ്മിൽ ഒരു വ്യത്യാ​സ​മു​ണ്ടെന്ന്‌ ദൃഢമാ​യി വാദിച്ച ഗ്രീക്ക്‌ തത്വചി​ന്ത​ക​നായ പ്ലേറേറാ (427-347)” ആണെന്ന്‌ പരസ്യ​മാ​യി സമ്മതി​ക്കു​ന്നു​വെ​ന്നത്‌ രസാവ​ഹ​മാണ്‌. അത്‌ തുടരു​ന്നു: “ആധുനിക കാലങ്ങ​ളി​ലെ സുവി​ശേഷ ദൈവ​ശാ​സ്‌ത്ര​ജ്ഞൻമാർ ഗ്രീക്ക്‌ സങ്കൽപ്പ​ന​ത്തി​ന്റെ​യും ബൈബിൾസ​ങ്കൽപ്പ​ന​ത്തി​ന്റെ​യും ഈ സംയോ​ജ​നത്തെ വെല്ലു​വി​ളി​ക്കു​ന്നു. . . . മനുഷ്യ​നെ ശരീര​വും ദേഹി​യു​മാ​യി വേർപി​രി​ക്കു​ന്ന​തി​നെ അവർ തള്ളിക്ക​ള​യു​ന്നു.”

അപ്പോൾ മനുഷ്യ​ദേ​ഹിക്ക്‌ മരണത്തി​ങ്കൽ എന്തു സംഭവി​ക്കു​ന്നു? ഈ സംഗതി സംബന്ധിച്ച നമ്മുടെ പ്രമുഖ പ്രമാണം ദൈവ​ത്തി​ന്റെ നിശ്വ​സ്‌ത​വ​ച​ന​മായ ബൈബി​ളാണ്‌. അത്‌ വ്യക്തമാ​യി ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു:“ ജീവി​ച്ചി​രി​ക്കു​ന്ന​വർക്ക്‌ തങ്ങൾ മരിക്കു​മെ​ന്നുള്ള ബോധ​മുണ്ട്‌; എന്നാൽ മരിച്ച​വരെ സംബന്ധി​ച്ചാ​ണെ​ങ്കിൽ അവർക്ക്‌ യാതൊ​ന്നി​നെ​ക്കു​റി​ച്ചും അശേഷം ബോധ​മില്ല.” (സഭാ​പ്ര​സം​ഗി 9:5) “പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു:“ സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും അവന്റെ [യേശു​വി​ന്റെ] ശബ്ദം കേൾക്കു​ക​യും പുറത്തു​വ​രു​ക​യും ചെയ്യും.”—യോഹ​ന്നാൻ 5:28, 29.

അതു​കൊണ്ട്‌ മരിച്ചവർ എവി​ടെ​യാണ്‌? ശവക്കു​ഴി​യിൽ, “സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളിൽ”, അതായത്‌, പുനരു​ത്ഥാ​ന​ത്തി​നു കാത്തി​രു​ന്നു​കൊണ്ട്‌ ദൈവ​ത്തി​ന്റെ ഓർമ്മ​യിൽ.b ഒരു പുനരു​ത്ഥാ​ന​മോ? അതിന്റെ അർത്ഥ​മെ​ന്താണ്‌? ആ പ്രത്യാശ എത്ര യഥാർത്ഥ​മാണ്‌? ഇംഗ്ലണ്ടിൽ അടുത്ത കാലത്തു​ണ്ടായ ഒരു ദുരന്തത്തെ സംബന്ധിച്ച അവസാ​നത്തെ ലേഖനം ഈ പ്രത്യാശ എത്ര യഥാർത്ഥ​മാ​യി​രി​ക്കാ​മെന്ന്‌ പ്രകട​മാ​ക്കു​ന്നു. (g88 7/8)

[അടിക്കു​റി​പ്പു​കൾ]

a ബഹുവചനമായ “ദേഹികൾ” ഉൽപ്പത്തി അദ്ധ്യായം 1, വാക്യങ്ങൾ 20ലും 24ലും കാണു​ന്നുണ്ട്‌.

b ലൂഥറൻ കാററ​ക്കി​സം ബൈബി​ളി​നോ​ടു യോജി​ച്ചു​കൊണ്ട്‌ പറയുന്നു: “മുഴു​മ​നു​ഷ്യ​നും പാപി​യാ​യ​തു​കൊണ്ട്‌ മരണത്തി​ങ്കൽ ശരീര​വും ദേഹി​യും സഹിതം പൂർണ്ണ​മാ​യി മരിക്കു​ന്നു (പൂർണ്ണ​മ​രണം). . . . മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും ഇടക്ക്‌ ഒരു വിടവുണ്ട്‌; ഏററവും കൂടി​യാൽ വ്യക്തി ദൈവ​ത്തി​ന്റെ ഓർമ്മ​യിൽ അയാളു​ടെ അസ്‌തി​ത്വം തുടരു​ന്നു.”

[8-ാം പേജിലെ ചതുരം]

നിങ്ങൾ അറിഞ്ഞോ?

ഒരു “അമർത്യ​ദേഹി”യെക്കു​റിച്ച്‌ നാം ഒരിട​ത്തും വായി​ക്കു​ന്നില്ല. ഈ രണ്ടു വാക്കുകൾ ഒരിക്ക​ലും സംയോ​ജി​പ്പി​ച്ചി​ട്ടില്ല. “അമർത്യ”മെന്നും “അമർത്യത”യെന്നു​മുള്ള പദങ്ങൾ ആറു പ്രാവ​ശ്യം മാത്രമേ കാണു​ന്നു​ള്ളു, എല്ലാം അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ എഴുത്തു​ക​ളിൽ. മനുഷ്യർക്കു ബാധക​മാ​ക്കു​മ്പോൾ സ്വർഗ്ഗ​ത്തിൽ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ വാഴാൻ ഭൂമി​യിൽനി​ന്നു വിലക്കു വാങ്ങ​പ്പെ​ടുന്ന 144000 പേർക്കു മാത്രം ഒരു സമ്മാന​മാ​യി കൊടു​ക്ക​പ്പെ​ടു​ന്ന​താണ്‌ അമർത്യ​ത​യെന്ന്‌ വർണ്ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.—1 കൊരി​ന്ത്യർ 15:50-54; വെളി​പ്പാട്‌ 5:9, 10; 14:1-4; 20:6.

[9-ാം പേജിലെ ചതുരം]

ഏത്‌ പ്രമാണം?

“കൺ​സൈസ്‌ ഓക്‌സ​ഫോർഡ്‌ നിഘണ്ടു” “ദേഹിയെ” പിൻവ​രുന്ന പ്രകാരം നിർവ​ചി​ക്കു​ന്നു: “മരണത്തെ അതിജീ​വി​ക്കു​ന്ന​താ​യി കരുത​പ്പെ​ടുന്ന മമനു​ഷ്യ​ന്റെ ആത്മീയ​മോ വസ്‌തു​ര​ഹി​ത​മോ ആയ ഭാഗം.” ഈ നിർവ​ചനം ഒരു ദേഹി മുഖേ​ന​യുള്ള മരണാ​നന്തര ജീവി​ത​ത്തി​ന്റെ സങ്കൽപ്പനം മതപര​മായ അവകാ​ശ​വാ​ദ​ത്തി​ന്റെ സംഗതി​യാ​യി നിലനിൽക്കു​ന്നു​വെന്ന വസ്‌തു​തയെ പ്രദീ​പ്‌ത​മാ​ക്കു​ന്നു. യതൊരു പ്രമാ​ണ​ത്തി​നും അതു തെളി​യി​ക്കാൻ സാധ്യമല്ല. നേരേ​മ​റിച്ച്‌, അത്യുന്നത പ്രമാ​ണ​മായ ബൈബിൾ പറയുന്നു: “പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും.”—യെഹെ​സ്‌ക്കേൽ 18:4.

[9-ാം പേജിലെ ചിത്രം]

മനുഷ്യത്തലയുള്ള ഒരു കഴുക​നെ​പ്പോ​ലെ ചിത്രീ​ക​രി​ച്ചി​രി​ക്കുന്ന ഒരു ഈജി​പ്‌ഷ്യൻ ശാസ്‌ത്രി​യു​ടെ “ദേഹി”, സങ്കൽപ്പ​മ​നു​സ​രിച്ച്‌ ‘ശവകു​ടീ​ര​ത്തി​ലെ അയാളു​ടെ ശരീരത്തെ വീണ്ടും സന്ദർശി​ക്കു​ന്നു.’

[കടപ്പാട്‌]

Courtesy of the British Museum, London

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക