നെടുങ്കൻ പായ്ക്കപ്പലുകൾ സിഡ്നിയെ മോഹിപ്പിക്കുന്നു
“എനിക്ക് ഇനിയും സമുദ്രത്തിലേക്ക് പോകണം, ഏകാന്തമായ കടലിലേയ്ക്കും വാനത്തേയ്ക്കും; ഞാൻ ചോദിക്കുന്നത് ഒരു നെടുങ്കൻ കപ്പൽ മാത്രം, അതിനെ നയിക്കാൻ ഒരു നക്ഷത്രവും.”
ഇംഗ്ലണ്ടിന്റെ 20-ാം നൂററാണ്ടിലെ കവിശ്രേഷ്ഠനായിരുന്ന ജോൺ മെയ്സ്ഫീൽഡ്, “കടൽപ്പനി” എന്ന തന്റെ ചെറുകാവ്യത്തിൽ ഈ വാക്കുകൾ എഴുതുന്ന സമയത്ത്, നെടുങ്കൻ കപ്പലുകൾക്ക് കാഴ്ചക്കാരിൽ ഉണ്ടാകാവുന്ന ആവേശത്തെ അദ്ദേഹം സങ്കൽപ്പത്തിൽ ദർശിച്ചിരിക്കുകയില്ല. എന്നാൽ പായ്ക്കപ്പലുകളുടെ കാഴ്ച പ്രതീക്ഷയിലുമപ്പുറം സിഡ്നിപ്രദേശക്കാരുടെയും അവരുടെ സന്ദർശകസംഘങ്ങളുടെയും മനം കവരുക തന്നെ ചെയ്തു. അത് 1988, ജനുവരി 26 ആയിരുന്നു, ഓസ്ട്രേലിയാ ദിനം. ഓസ്ട്രേലിയയുടെ ദ്വിത ശതാബ്ദി ആഘോഷങ്ങളുടെ നാന്ദി കുറിച്ചുകൊണ്ട് സിഡ്നി ഹാർബർ പായ്ക്കപ്പലുകളാൽ പകിട്ടാർന്നു നിന്നിരുന്നു.
കാഴ്ച ബോട്ടുകൾ ജലമാർഗ്ഗങ്ങളെ തിക്കി നിന്നിരുന്നു. ഏകദേശം 20 ലക്ഷം കാൽനടക്കാർ തുറമുഖത്തിന്റെ മുൻ തീരത്തായി അണിനിരന്നു. പക്ഷെ ഒരു കൂട്ടം വലിയ പായ്ക്കപ്പലുകളോട് എന്തിനിത്ര സവിശേഷ താല്പര്യം? എന്തുകൊണ്ടെന്നാൽ അത്, 200 വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ടിലെ പോർട്ട്സ്മത്തിൽ നിന്നും ഓസ്ട്രേലിയയിലേയ്ക്കുള്ള പ്രഥമ കപ്പൽ വ്യൂഹത്തിന്റെ സമുദ്രയാത്രയുടെ ഒരു പുനരവതരണത്തിന്റെ ഭാഗമായിരുന്നു. ആ വ്യൂഹത്തിലുണ്ടായിരുന്ന 11 പായ്ക്കപ്പലുകൾ 1787 മെയ് 13-ന് ഇംഗ്ലണ്ടിൽ നിന്ന് പുറപ്പെട്ട് 1788 ജനുവരി 26-ന് സിഡ്നി അഴിമുഖത്ത് എത്തിച്ചേരുകയുണ്ടായി.
ആദ്യ യാത്ര ഒരു നാവികയാത്രാ ജയം
ഓസ്ട്രേലിയൻ ഡിസ്കവറി ആൻഡ് കോളനൈസേഷൻ എന്ന തന്റെ ഗ്രൻഥത്തിൽ സാമുവൽ ബെന്നെററ് പ്രഥമ വ്യൂഹത്തെ സംബന്ധിച്ച് രസകരമായ വിവരങ്ങൾ നൽകുന്നു. അദ്ദേഹം എഴുതുന്നു: “പതിനൊന്ന് പായ്ക്കപ്പലുകൾ അടങ്ങുന്ന വ്യൂഹത്തിന്റെ ഒരു സമാഗമസ്ഥാനമായി വൈററ് ഉപദ്വീപ് [ഇംഗ്ലണ്ട്] നിർണ്ണയിക്കപ്പെട്ടു. . . . കാവൽ സൈന്യത്തിൽ 200 നാവികരുണ്ടായിരുന്നു, . . . അതിൽ നാല്പത് പേർക്ക് തങ്ങളുടെ ഭാര്യമാരെയും കുടുംബത്തെയും കൊണ്ടുപോകാൻ അനുവാദമുണ്ടായിരുന്നു, 81 സ്വതന്ത്രരായ ആളുകളും 696 തടവുകാരും ഉണ്ടായിരുന്നു. അതുകൊണ്ട് ഈ കോളനിയുടെ സ്ഥാപകരിൽ ഓരോ രണ്ട് തടവുകാർക്കും ഒരു സ്വതന്ത്രവ്യക്തി വീതം അടങ്ങിയിരുന്നു. . . . തടവുകാരിൽ അധികവും ഇംഗ്ലണ്ടിന്റെ കാർഷിക ജില്ലകളിൽ നിന്നുള്ള ചെറുപ്രായക്കാരായിരുന്നു. . . . വളരെ ചുരുക്കം പേർ മാത്രമേ ഗുരുതര കുററകൃത്യങ്ങൾക്ക് തടവിലാക്കപ്പെട്ടിരുന്നുള്ളു. ആകെയുണ്ടായിരുന്ന അറുനൂററിത്തൊണ്ണൂററിയാറിൽ, ഏഴുവർഷത്തിലധികം നീണ്ടകാലത്തേയ്ക്ക് വിധിക്കപ്പെട്ടവർ 55 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു, ഒരു വലിയ സംഖ്യയുടെ ശിക്ഷാകാലാവധി അവർ കരയ്ക്കടുത്ത് രണ്ടു മൂന്ന് വർഷത്തിനകം കഴിയുന്നതുമായിരുന്നു.”
ഇംഗ്ലണ്ടിൽ നിന്നും ഓസ്ട്രേലിയായിലേയ്ക്കുള്ള ആ ദീർഘ സമുദ്രയാത്രയിൽ കൃത്യമായി എത്ര പേർ മരണമടഞ്ഞു എന്നത് വ്യക്തമല്ല. ഒരു താഴ്ന്ന 14 മുതൽ ഏകദേശം 50 വരെ കണക്കുകൾ വ്യത്യസ്തപ്പെട്ടിരിക്കുന്നു. ലോകത്തിന് ചുററും പകുതി ദൂരത്തോളം എട്ടുമാസത്തിലധികം നീണ്ട ഒരു സമുദ്രയാത്രയ്ക്കായി ആയിരത്തിലധികം ആളുകളെ വളരെക്കുറച്ച് മരണങ്ങളോടെ, ഒരു കപ്പൽ പോലും നഷ്ടപ്പെടാതെ 11 ചെറു കപ്പലുകളിൽ തിക്കികയററുക എന്നത് നാവികയാത്രയുടെയും സംഘാടനത്തിന്റെയും ഒരു ഐതിഹാസിക നേട്ടമായിരുന്നു എന്ന് ഒരു എഴുത്തുകാരൻ കുറിക്കൊള്ളുന്നു.
പുനരവതരണം ആരംഭിക്കുന്നു
അങ്ങനെ 1987 മെയ് 13-ന്, 200 വർഷങ്ങൾക്ക് മുമ്പ് പ്രഥമ വ്യൂഹം ചെയ്ത പോലെ, 11 പായ്ക്കപ്പലുകൾ വീണ്ടും ഇംഗ്ലണ്ടിലെ പോർട്ടസ്മത്തിൽ നിന്നും പുറപ്പെട്ടു. ഈ പുനരവതരണത്തിന്റെ ഔദ്യോഗിക തുടക്കത്തിന് കപ്പലുകളുടെ സംഖ്യ കൃത്യം 11-ൽ നിലനിർത്തുന്നതിന് 4 കപ്പലുകൾ അന്നത്തേയ്ക്ക് വാടകയ്ക്കെടുത്തിരുന്നു. തെക്കോട്ട് ഓസ്ട്രേലിയയിലേയ്ക്ക് പുറപ്പെട്ട ഏഴു കപ്പലുകളോടൊപ്പം കാനറി ദ്വീപുകളിലുള്ള റെറനറീഫിൽ വെച്ച് രണ്ടെണ്ണം കൂടെ ചേരുകയും ഒടുവിലത്തെ രണ്ടെണ്ണം സിഡ്നിയിൽ വെച്ച് ഈ വ്യൂഹത്തോട് ചേരുകയും ചെയ്തു. ഇതിന്റെ അർത്ഥം സിഡ്നി തുറമുഖത്തേയ്ക്കുള്ള പ്രവേശനത്തിന് 11 ചതുരപ്പായ്ക്കപ്പലുകളുടെ മുഴുസംഖ്യയും തയ്യാറായിരുന്നു എന്നാണ്.
തെരഞ്ഞെടുക്കപ്പെട്ട കടൽമാർഗ്ഗം യഥാർത്ഥ എട്ടുമാസയാത്രയെ ഇരട്ടിപ്പിച്ചു: റെറനെറീഫ്, റയോ-ഡീ-ജാനെറോ, കെയ്റോ, എന്നിട്ട് സിഡ്നി. എന്നിരുന്നാലും, ഇപ്രാവശ്യം രണ്ടു സ്റേറാപ്പുകൾ അധികം ക്രമീകരിച്ചിരുന്നു: ഒന്ന് മൗറീഷ്യസിലെ പോർട്ട് ലൂയിസ്, മറെറാന്ന് പശ്ചിമ ഓസ്ട്രേലിയായിലെ ഫ്രെമാൻറിൽ. അവരുടെ അന്തിമ സംഗമസ്ഥാനം സിഡ്നി തുറമുഖത്തിന് തൊട്ട് തെക്കുള്ള ബോട്ടണി ബേ ആയിരുന്നു. ഇവിടെ നിന്നും പുനസ്സംഘടിപ്പിക്കപ്പെട്ട വ്യൂഹം 1988 ജനുവരി 26 ചൊവ്വാഴ്ച നിരനിരയായി ഉജ്ജ്വലപ്രഭയാർന്ന തുറമുഖത്തേയ്ക്ക് പ്രവേശിക്കുകയുണ്ടായി.
സമാനമെങ്കിലും വിഭിന്നം
പുനരവതരണത്തിലെ കപ്പലുകളുടെ രൂപവും വലിപ്പവും ആദ്യ കപ്പലുകളോട് സാദ്ധ്യമാകുന്നത്ര ചേർച്ചയിലായിരുന്നെങ്കിലും, പല കാര്യങ്ങളിൽ നാടകീയമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഈ ഇരുപതാം നൂററാണ്ടിലെ പകർപ്പുകൾ അത്യധികം സുഖപ്രദം ആയിരുന്നു, ചിലവ ആഢംബരപൂർണ്ണം പോലും ആയിരുന്നു. തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിനും പുറത്തുവരുന്നതിനും അവയ്ക്ക് എൻജിനുകളും അതുപോലെതന്നെ പായ്കളും ഉണ്ടായിരുന്നു. കൂടാതെ ജനറേറററുകൾ, ഡീപ് ഫ്രീസറുകൾ, അലക്കുയന്ത്രങ്ങൾ, ഡ്രയറുകൾ, ഷവറുകൾ, ജലോല്പാദക ഉപകരണങ്ങൾ എന്നിവയാൽ അവ സുസജ്ജമായിരുന്നു.
രണ്ടു നൂററാണ്ടുകൾ മുമ്പ് ഇരുണ്ടതും നാററം വമിക്കുന്നതുമായ അറകളിൽ തിക്കി നിറയ്ക്കപ്പെട്ട തടവുകാരുടെ അവസ്ഥയോട് എന്ത് വൈരുദ്ധ്യമായിരുന്നു ഇത്! മിക്കപേരും ചങ്ങലയാൽ ബന്ധിതരായിരുന്നു, നല്ല കാലാവസ്ഥയിൽ പകൽ സമയങ്ങളിൽ മാത്രമേ അവരെ മേൽതട്ടിൽ അനുവദിച്ചിരുന്നുള്ളു. മറെറല്ലാ സമയങ്ങളിലും ജയിൽ തട്ടുകൾ പോലെയുള്ള അവരുടെ അറകളിൽ അവരെ ഒതുക്കിയിരുന്നു. അവരുടെ കിടക്കകൾ 3 അടി വീതം അകലത്തിൽ തട്ടുകളായി അടുക്കിയിരുന്ന മരപ്പലകകളായിരുന്നു; അവയ്ക്ക് 7 അടി 6 ഇഞ്ച് നീളവും 6 അടി വീതിയും ഉണ്ടായിരുന്നു. ഓരോ കിടക്കയും അഞ്ചുപേർ പങ്കിട്ടിരുന്നു.
ഇതര നെടുങ്കൻ കപ്പലുകൾ ദൃശ്യത്തിന്റെ മാറ്റു കൂട്ടുന്നു
പുനരവതരണവ്യൂഹത്തിലെ ചതുരപ്പായ്ക്കപ്പലുകൾ താരതമ്യേന ചെറുതായിരുന്നു. ഏററവും വലുതിന് കേവലം 159 അടി നീളമാണുണ്ടായിരുന്നത്, 530 ടൺ മാത്രമാണ് വിസ്ഥാപിച്ചത്. അതുകൊണ്ട് ആ ദൃശ്യത്തിന്റെ മാററു കൂട്ടുന്നതിനുവേണ്ടി ഈ ആഘോഷങ്ങളിൽ പങ്കെടുക്കാനായി നെടുങ്കൻ പായ്ക്കപ്പലുകൾ അയയ്ക്കാൻ മററു രാജ്യങ്ങൾ ക്ഷണിക്കപ്പെട്ടു. പ്രതികരണം താമസിച്ചതായിരുന്നു. സാധാരണ 13 ടൺ ഉള്ളതു മുതൽ ജപ്പാന്റെ, 361 അടി നീളവും 165 അടി അമരപ്പൊക്കവും 4,729 ടൺ വിസ്ഥാപനവുമുള്ള ഭീമൻ ചെറുനൗകയായ നിപ്പൺ മാരൂ വരെയുള്ള അത്തരം 200 കപ്പലുകൾ സിഡ്നിയിൽ എത്തിച്ചേർന്നു. ആ കൗതുകങ്ങളായ പായ്ക്കപ്പലുകൾ പോളണ്ട്, ഒമാൻ, ഇൻഡ്യ, ഉറുഗ്വേ, സ്പെയിൻ, ഐക്യനാടുകൾ, നെതർലാൻറ് എന്നിങ്ങനെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും എത്തിച്ചേരുകയുണ്ടായി.
സന്ദർശക കപ്പലുകളിൽ കുറെ, പുനരവതരണത്തിന്റെ പ്രഥമവ്യൂഹനിര സമീപത്തുള്ള ബോട്ടണി ബേയിൽ നിന്നും എത്തുമ്പോൾ അവയെ സ്വാഗതം ചെയ്യുന്നതിനായി അണി നിരക്കാൻ സിഡ്നിയിലേയ്ക്കുള്ള 620 നോട്ടിക്കൽ മൈൽ സമുദ്ര യാത്രയ്ക്കുവേണ്ടി ടാസ്മാനിയായുടെ ദ്വീപ് സംസ്ഥാനമായ ഹോബാർട്ടിൽ സമ്മേളിക്കുകയുണ്ടായി.
അപ്പോൾ, ഇതാണ് 1988 ജനുവരി 26-ന് ആവേശഭരിതരായ ആയിരക്കണക്കിന് പ്രേക്ഷകരെ സ്വാഗതം ചെയ്ത മനം കവരുന്ന കാഴ്ച. അത് വെയിൽ കാഞ്ഞ് പിംഗല വർണ്ണത്തിൽ വിസ്തൃതമായി കിടന്നിരുന്ന, ഇപ്പോൾ 160 ലക്ഷം ജനങ്ങളുടെ വാസസ്ഥലമായിരിക്കുന്ന, ഓസ്ട്രേലിയായുടെ യൂറോപ്യൻ അധിവാസത്തിന്റെ ആദ്യത്തെ 200 വർഷത്തെ വിളിച്ചോതുകയുണ്ടായി. (g88 9/8)
[17-ാം പേജ് നിറയെയുള്ള ചിത്രം]