ചെറുപ്പക്കാർ ചോദിക്കുന്നു. . .
മററുള്ളവർ പഠിക്കാൻ ആഗ്രഹിക്കാത്തതെന്തുകൊണ്ട്?
ജോവാൻ എല്ലായ്പ്പോഴും സ്കൂളിൽ നന്നായി പഠിച്ചിരുന്നു. അവൾ പഠനത്തിൽ തൽപ്പരയായിരുന്നു, ക്ലാസ്സുകളിൽ പൂർണ്ണമായും ഉൾപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അവളുടെ കുടുംബം മറെറാരു പ്രദേശത്തേക്ക് മാറിയപ്പോൾ ജോവാന് വായനയിലൊ സ്കൂൾ പഠനത്തിലൊ ഉൾപ്പെടാത്ത പുതിയ കൂട്ടുകാർ ഉണ്ടായി.
“തങ്ങൾക്ക് സ്കൂളിൽ ഒരു പുസ്തകം കൈയിലെടുക്കാതെ കഷ്ടിച്ചു ജയിക്കാൻ കഴിയുമെന്ന വസ്തുതയിൽ അവർ അഭിമാനം കൊള്ളുന്നു,” എന്ന് ജോവാൻ പറയുന്നു. “പഠിക്കുകയും നല്ല ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്ന കുട്ടികളെ അവർ കളിയാക്കുന്നു.” അനുരൂപപ്പെടുത്തുന്നതിന് സമ്മർദ്ദം അനുഭവപ്പെടുകയാൽ ജോവാൻ തന്റെ സ്കൂൾ പഠനം മോശമാകാൻ അനുവദിച്ചു. “ഞാൻ അവരേക്കാൾ മെച്ചപ്പെടാൻ പരിശ്രമിക്കയായിരുന്നു എന്ന് അവരിലാരെങ്കിലും വിചാരിക്കാൻ ഞാനാഗ്രഹിച്ചില്ല” എന്ന് അവൾ സമ്മതിക്കുന്നു. “അതേസമയം ഉള്ളിൽ ഞാൻ എന്നെത്തന്നെ വേദനിപ്പിക്കയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു, എന്നാൽ ഞാൻ അവരുടെ സൗഹൃദം നഷ്ടമാകുന്നതിനെ അങ്ങേയററം ഭയപ്പെട്ടു.”
ററീൻ മാസികയുടെ 1983 ഓഗസ്ററ് ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഈ സംഭവം ഒരു വിധത്തിലും ഒററപ്പെട്ടതല്ല. അനാ പൗലാ എന്നു പേരായ ഒരു യൂറോപ്യൻ പെൺകുട്ടി, പഠനം സംബന്ധിച്ച് നിരുത്സാഹപ്പെടുത്തപ്പെട്ടതായി ഓർമ്മിക്കുന്നു, എന്നാൽ ഇത്ര തന്ത്രപരമായിട്ടല്ലായിരുന്നു. അവൾ ഇപ്രകാരം പറയുന്നു: “ചിലപ്പോൾ പഠിക്കാൻ താല്പ്പര്യമില്ലാത്തവർ ക്ലാസ്സിൽ അദ്ധ്യാപകന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന കുട്ടിയുടെ ചുററും കൂടുകയും ആ നല്ല കുട്ടി ശരിയായ കാര്യം ചെയ്തതിന് ഭീഷണിപ്പെടുത്തുകയും യഥാർത്ഥത്തിൽ തല്ലുകയും ചെയ്യുന്നു!” എന്നാൽ ശത്രുത എല്ലായ്പ്പോഴും വിദ്യാർത്ഥികളുടെ നേർക്കല്ല തിരിച്ചുവിടപ്പെടുന്നത്. അനാ പൗലാ തുടരുന്നു: “ഒരിക്കൽ മുഴു ക്ലാസ്സിന്റെയും മുമ്പിൽ വെച്ച് ഒരു പെൺകുട്ടി അദ്ധ്യാപികയെ തന്റെ മുഷ്ടികൊണ്ട് യഥാർത്ഥത്തിൽ ഇടിച്ചു.”
പഠിത്തം ദുഷകരമായിരിക്കുന്ന സകൂളുകൾ
ററുഡേയസ എഡ്യൂക്കേഷനിൽ കെന്നത്ത് എ. എറിക്ക്സൻ, “ജോലി ചെയ്യാൻ വിസമ്മതിക്കുന്ന, അശ്ലീല അഥവാ ചീത്ത ഭാഷ ഉപയോഗിക്കുന്ന, കൂട്ടുകാരെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന, വ്യാജമായി തീപിടുത്തം സംബന്ധിച്ച അറിയിപ്പു കൊടുക്കാൻ മുതിരുന്ന, രഹസ്യമായി ആയുധങ്ങൾ കൊണ്ടുനടുക്കുന്ന, ഫോണിൽ ബോംബുഭീഷണി മുഴക്കുന്ന, സഹ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കൈയേററം ചെയ്യുന്ന, വിദ്യാർത്ഥികളു”ടെ വർദ്ധിച്ചുവരുന്ന സംഖ്യയെക്കുറിച്ച് വിലപിക്കുന്നു. എറിക്ക്സൺ ഇപ്രകാരം ഉപസംഹരിക്കുന്നു: “ശിഥിലീകരണപ്രവണതയുള്ള വിദ്യാർത്ഥി പഠിക്കുന്നതിനു സഹായകമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷം ഉണ്ടായിരിക്കുന്നതിനുള്ള ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും അവകാശത്തെ നിഷേധിക്കുന്നു. . . . ഇന്ന് സ്കൂളുകളിലെ വിദ്യാഭ്യാസത്തിന്റെ ഫലപ്രദത്വം അട്ടിമറിക്കപ്പെടുന്നു.”
സമാനമായി എഴുത്തുകാരനായ വാൻസ് പാക്കാഡ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിൽ നമ്മുടെ പബ്ലിക്ക് സ്കൂളുകളിൽ പ്രത്യേകിച്ച് നഗരസ്കൂളുകളിൽ സംഭവിച്ച പ്രമുഖമായ വ്യതിയാനം അച്ചടക്കമില്ലായ്മയുടെ സാർവത്രികമായ വർദ്ധനവാണ്. അക്രമവും മൊത്തത്തിലുള്ള അനുസരണക്കേടും ക്ലാസ്സ്മുറിയിലെ എതിർപ്പും പ്രശ്നങ്ങളാണെന്ന് അനേകം അദ്ധ്യാപകരും റിപ്പോർട്ടുചെയ്യുന്നു. . . . സർവനാശക സ്വഭാവത്തോടൊപ്പം അനേകം വലിയ സ്കൂൾ അങ്കണങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ സഹപാഠികൾക്ക് മയക്കു മരുന്നുകൾ വിൽക്കുന്നു.” വിദ്യാർത്ഥികളുടെ ഉദാസീനതക്ക് കഞ്ചാവു പോലുള്ള നിയമവിരുദ്ധ മയക്കുമരുന്നുകൾ ഒരു വലിയ സംഭാവന ചെയ്യുന്നുവെന്ന് അനേകർ വിശ്വസിക്കുന്നു.
എന്നാൽ നിങ്ങൾ നിങ്ങളുടെ സ്കൂളിൽ നിന്ന് പരമാവധി പ്രയോജനം അനുഭവിക്കുന്നതിൽ തല്പരരായിരിക്കാം, എന്നാലും നിങ്ങളുടെ നല്ല ഗ്രേഡുകളെ കളിയാക്കുകയും ക്ലാസ്സ് ചർച്ചകളെ ശിഥിലമാക്കുന്നതിന് തങ്ങളാലാവതെല്ലാം ചെയ്യുകയും ചെയ്യുന്ന നിങ്ങളുടെ സ്നേഹിതരാൽ നിങ്ങൾ ചുററപ്പെട്ടിരിക്കുകയായിരുന്നേക്കാം. ‘അവർക്കു പഠിക്കാനാഗ്രഹമില്ലാത്തതെന്തുകൊണ്ട്?’ നിങ്ങൾ അതിശയിക്കുന്നു? അതെ, പഠനത്തോട് ഉദാസീനത—വിരോധം പോലും—എന്തുകൊണ്ട്? അതുസംബന്ധിച്ച് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടോ?
ക്ലാസ്സമുറിയിലെ കുഴപ്പത്തിനു പിന്നിൽ
സ്കൂളിനെതിരെയുള്ള കൗമാരപ്രായക്കാരുടെ മത്സരം മുഴുലോകത്തും വ്യാപിച്ചിരിക്കുന്ന ആത്മാവിന്റെ അഥവാ മാനസികഭാവത്തിന്റെ മറെറാരു പ്രകടനമാണ്. (എഫേസ്യർ 2:2) ആ വിധത്തിൽ എല്ലാ തരത്തിലുമുള്ള അധികാരങ്ങളോട് വ്യാപകമായ അനാദരവ് പ്രബലപ്പെട്ടിരിക്കുന്നു. കൗമാരപ്രായത്തിന്റെ ആരംഭ ഘട്ടത്തിൽ ചെറുപ്പക്കാർ പ്രത്യേകാൽ ഈ മത്സരാത്മാവ് ബാധിക്കുന്നതിന് വിധേയരാണ്. വിദ്യാഭ്യാസപ്രവർത്തകനായ ജെയിംസ് മാർഷൽ, “ഈ കാലഘട്ടം ശത്രുതയുടെ ഒരു ഉജ്ജ്വലഘട്ടമായിത്തീരുന്നു” എന്നു പറയുന്നു. സ്കൂൾ അവരുടെ സ്വാതന്ത്ര്യത്തിനുള്ള ആഗ്രഹത്തിന് തടസ്സം നിൽക്കാൻ പ്രവണതകാട്ടുന്നതിനാൽ ചില ചെറുപ്പക്കാർ “തങ്ങളുടെ തന്നെ ജീവിതത്തിൻമേലുള്ള അധികാരം അപഹരിക്കപ്പെടുന്നതായി വിചാരിക്കുകയും പ്രത്യാക്രമണം നടത്തുകയും ചെയ്യുന്നു. ഈ കൂട്ടം സ്കൂളിലെ സർവനാശകത്വം പോലുള്ള കുററകൃത്യങ്ങളിൽ ഏററം ഉയർന്ന നിരക്കിൽ നിൽക്കുന്നു എന്നതിൽ അതിശയമില്ല.”—ദി ഡെവിൾ ഇൻ ദി ക്ലാസ്സറൂം.
ന്യൂയോർക്ക് നഗരത്തിലെ ഒരു ദീർഘകാല പബ്ലിക്ക്സ്കൂൾ ഉപദേശകൻ ഉണരുക!യോട ഇപ്രകാരം പറഞ്ഞു: “11 മുതൽ 13 വരെ പ്രായമുള്ള കുട്ടികൾ കേവലം ഉൻമത്തരായിത്തീരുന്നതായി തോന്നുന്നു. അവർ ഇപ്പോഴും വളരെ വേഗം മാററംവന്നുകൊണ്ടിരിക്കുന്ന തങ്ങളുടെ ശരീരങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ചിന്തനങ്ങളിലും വികാരങ്ങളിലും ഒരു പിടി ലഭിക്കുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാൽ അവർ വളരെ അവിവേകമായി പ്രവർത്തിക്കുകയും പ്രതിപ്രവർത്തിക്കുകയും ചെയ്തേക്കാം.”
അപ്പോൾ എന്തുകൊണ്ട് സ്കൂളുകൾ അനുസരണമില്ലാത്ത ചെറുപ്പക്കാർക്ക് കേവലം ശിക്ഷണം കൊടുക്കുന്നില്ല? മിക്കപ്പോഴും ഇത് പ്രവർത്തിക്കുന്നതിനേക്കാൾ പറയാൻ എളുപ്പമാണ്. ദൃഷ്ടാന്തത്തിന് ഐക്യനാടുകളിൽ കോടതികൾ വിദ്യാർത്ഥികളുടെ “അവകാശങ്ങളിൽ” ഇടപെടുന്നതു സംബന്ധിച്ച് കൂടുതൽ അവ്യക്തമായ ഒരു വീക്ഷണം കൈക്കൊള്ളുന്നു. അങ്ങനെ സ്കൂളുകൾ അവയുടെ സ്വന്തം ഉത്തരവാദിത്വത്തിൽ ശിക്ഷണം നടപ്പിലാക്കുന്നു. അതിന്റെ ഫലമായി ക്ലാസ്സ് മുറിയിലെ കുഴപ്പങ്ങൾ മിക്കപ്പോഴും തടയപ്പെടാതിരിക്കുന്നു.
ഇപ്പോഴത്തെ സാമൂഹ്യ ചായവുകൾ
പഠനത്തിലെ താൽപ്പര്യത്തിന്റെ അധ:പതനം ‘ലോകത്തിന്റെ രംഗം’ മാറിക്കൊണ്ടിരിക്കുന്നതിന്റെ ഒരു അനന്തരഫലവുമാണ്. (1 കൊരിന്ത്യർ 7:31) വിവാഹമോചനത്തിന്റെയും ജാരജനനങ്ങളുടെയും വർദ്ധനവു മൂലം ചെറുപ്പക്കാരുടെ ഒരു നല്ല സംഖ്യ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള ഭവനത്തിൽ വളർത്തപ്പെടുന്നു. അതുകൂടാതെ ഒട്ടേറെ മാതാക്കൾക്ക് ലൗകിക ജോലിയുണ്ട്. ഈ ആഗോള പ്രതിഭാസത്തിന്റെ ഫലം? കുടുംബ ജീവിതത്തിന്റെയും കുടുംബ ശിക്ഷണത്തിന്റെയും തകർച്ച എന്ന് അനേകം വിദഗ്ദ്ധരും പറയുന്നു.
മറെറാരു സ്കൂൾ ഉപദേഷ്ടാവ് ഉണരുക!യോട് പറഞ്ഞതനുസരിച്ച്: “കൂടുതൽ കൂടുതൽ സ്ത്രീ ഭരണങ്ങൾ [അമ്മമാർ ഭരിക്കുന്ന കുടുംബങ്ങൾ] ഉണ്ടാകുന്നു, കുട്ടികൾ കുടുംബത്തിലെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. ഈ കാര്യങ്ങൾക്ക് ക്ലാസ്സ്മുറിയിൽ അവയുടെ ഫലമുണ്ടായിരിക്കുമെന്ന് ന്യായമായി പ്രതീക്ഷിക്കാവുന്നതേയുള്ളു.” ററു സേവ ഔവർ സകൂൾസ, ററു സേവ ഔവർ ചിൽഡ്രൻ എന്ന പുസ്തകത്തിന്റെ എഴുത്തുകാർ പറയുന്നു: “അധികാരമൊ ശിക്ഷണമൊ ഇല്ലാത്ത കുട്ടികളിൽ അധികാരവും ശിക്ഷണവും പ്രയോഗിക്കാൻ സ്കൂളുകളോട് ആവശ്യപ്പെടുന്നു.” അതുകൊണ്ട് ക്ലാസ്സിൽ ശാന്തരായിരിക്കുന്നതിനുള്ള ആശയത്തോട് നിങ്ങളുടെ സഹപാഠികളിൽ അനേകരും മത്സരിച്ചേക്കാവുന്നതിന്റെ കാരണം മനസ്സിലാക്കാവുന്നതാണ്.
ഒരുപക്ഷേ, നിങ്ങളുടെ സഹ വിദ്യാർത്ഥികളിലെ നിരുത്സാഹം എന്നു തോന്നുന്നത് അവർ കേവലം സ്കൂളിൽ വളരെയധികം ക്ഷീണിതരായിരിക്കുന്നതിനാലായിരിക്കാം! എഡ്യൂക്കേഷനൽ ലീഡർഷിപ്പ എന്ന പ്രസിദ്ധീകരണത്തിലെ ഒരു ലേഖനം “തൊഴിലുള്ള കൗമാരപ്രായക്കാരുടെ സംഖ്യയിലെ വലിയ വർദ്ധനയെക്കുറിച്ച്” പറയുന്നു. . . . കൂടുതൽ കൗമാരപ്രായക്കാർ ജോലിചെയ്യുന്നു എന്നു മാത്രമല്ല, അവർ ഇപ്പോൾ കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്നു.” ആ ലേഖനം പിന്നീട് “തൊഴിൽ സ്കൂൾ പ്രവർത്തനത്തിന്റെ അധ:പതനത്തിലേക്കു നയിക്കുകയും സ്കുളിലെ കൗമാരപ്രായക്കാരുടെ ഉൾപ്പെടലിനെ കുറക്കുകയും ചെയ്യുന്നു എന്നു കണ്ടെത്തിയ” ഒരു ഗവേഷണ പഠനത്തെ പരാമർശിക്കുന്നു.
അനേകം കൗമാരപ്രായക്കാർ സ്കൂളിനുശേഷമുള്ള ജോലിചെയ്ത് ക്ഷീണിതരാകുന്നതെന്തുകൊണ്ടാണ്? ചിലപ്പോൾ അത് സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടായിരിക്കാം. എന്നിരുന്നാലും, ആ ലേഖനം തുടർന്നു പറയുന്നു: “മിക്ക കൗമാരപ്രായക്കാരും തങ്ങളുടെ സ്നേഹിതർക്കുള്ളിടത്തോളം സ്വത്തുക്കൾ തങ്ങളും നേടണമെന്ന് വിചാരിക്കുന്നു, അത് അവരെ തൊഴിൽസ്ഥലത്തേക്ക് നിർബന്ധമായെത്തിക്കുന്നു.” എന്നാൽ ഗ്രേഡുകളിൽ പരാജയം സംഭവിക്കുമ്പോൾ, അത് 1 തിമൊഥെയോസ് 6:10-ലെ വാക്കുകളുടെ സത്യതയെ നന്നായി ചിത്രീകരിക്കുന്നു: “പണസ്നേഹം ഹാനികരമായ എല്ലാ വിധ കാര്യങ്ങൾക്കും ഒരു മൂലമാകുന്നു.”
മുഷിവനുഭവിക്കുന്ന വിദ്യാർത്ഥികൾ, മുഷിപ്പരായ അദ്ധ്യാപകർ
എന്നാൽ, വിദ്യാർത്ഥികൾ തങ്ങളുടെ അദ്ധ്യാപകർ മുഷിപ്പരായതുകൊണ്ടായിരിക്കുമൊ മുഷിവനുഭവിക്കുന്നത്? ഒരു വിദ്യാഭ്യാസ വിദഗ്ദ്ധൻ ഇപ്രകാരം പറഞ്ഞു: “ഫലപ്രദനല്ലാത്ത അദ്ധ്യാപകൻ ഉടൻതന്നെ ക്ലാസ്സിലുള്ള കുട്ടികളാൽ ശിക്ഷിക്കപ്പെടുന്നു. അവർ അടക്കമില്ലാത്തവരും അശ്രദ്ധരും മന:പൂർവം അനുസരിക്കാതിരിക്കുന്നവരും മിക്കപ്പോഴും ശബ്ദമുണ്ടാക്കുന്നവരും അനിയന്ത്രിതരും ആകുന്നു.” നേരേമറിച്ച്, ഐക്യനാടുകളിലെ 1,60,000 കൗമാരപ്രായക്കാരിൽ നടത്തിയ ഒരു സർവേ, “ഒരു രസപ്രദനായ അദ്ധ്യാപകന് വളരെ ചുരുക്കമായി മാത്രമേ ശിക്ഷണത്തിന്റെ പ്രശ്നങ്ങൾ ഉള്ളൂ” എന്ന് തെളിയിക്കുന്നു.
സമർത്ഥരും രസപ്രദരുമായ അദ്ധ്യാപകർ മിക്കപ്പോഴും കുറച്ചു മാത്രമേ ലഭ്യമായിരിക്കുന്നുള്ളൂ എന്ന് സമ്മതിക്കുന്നു. എന്നാൽ അദ്ധ്യാപകരോടുള്ള ഔചിത്യം സംബന്ധിച്ചിടത്തോളം അനേകരും ഏററവും പ്രയാസകരമായ അവസ്ഥകളിൻ കീഴിൽ ജോലിചെയ്യേണ്ടിയിരിക്കുന്നു. ചിലർ അദ്ധ്യാപനത്തെ തടസ്സപ്പെടുത്തുന്ന അനാവശ്യ ഉദ്യോഗനടപടികളാൽ വിഫലരാക്കപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിലെ ഒരു ക്ഷീണിതയായ അദ്ധ്യാപിക “കേവലം വളരെയധികം കടലാസ് ജോലിയുണ്ടെ”ന്ന് ഒരു ഉണരുക! റിപ്പോർട്ടറോട് പരാതിപ്പെട്ടു. കൂടാതെ “വേലക്കാരൻ തന്റെ കൂലിക്ക് അർഹനാണെ”ങ്കിലും അനേകം അദ്ധ്യാപകരും തങ്ങളുടെ സേവനങ്ങൾക്ക് തക്കതായ ശമ്പളം ലഭിക്കുന്നില്ല എന്ന് വിചാരിക്കുന്നു. (1 തിമൊഥെയോസ് 5:18) കൂടാതെ, അദ്ധ്യാപകർ മനുഷ്യർ മാത്രമാണ്. കോട്ടുവായിടുന്ന—അല്ലെങ്കിൽ ഭീഷണിപ്പെടുത്തുന്ന—വിദ്യാർത്ഥികളെക്കൊണ്ട് നിറഞ്ഞ ഒരു ക്ലാസ്സ്മുറി ആരുടെയും ഉത്സാഹത്തെ കെടുത്തിക്കളയാൻ മതിയായതല്ലേ?
എങ്ങനെയായാലും, വിവിധ കാരണങ്ങളാൽ സ്കൂളുകൾ അനേകം യുവാക്കളെ പിന്തിരിപ്പിക്കുന്നു. അതുകൊണ്ട് നിങ്ങൾ യഥാർത്ഥത്തിൽ പഠനം ആസ്വദിക്കുന്ന ഒരാളാണെങ്കിൽ, മററുള്ളവർ നിങ്ങളെ ഒററപ്പെട്ട അഥവാ വിചിത്ര വ്യക്തിയായി വീക്ഷിച്ചേക്കാം. “ചിന്താപ്രാപ്തിയുള്ള ഒരുവൻ ദ്വേഷിക്കപ്പെടുന്നു” എന്നതിനാൽ നിങ്ങൾ നേട്ടക്കുറവുള്ള സഹപാഠികളിൽ നിന്ന് ശത്രുത പോലും അനുഭവിച്ചേക്കാം. (സദൃശവാക്യങ്ങൾ 14:17) അവർ നിങ്ങളെ പഠിക്കുന്നതിന് കളിയാക്കുകയൊ നിങ്ങൾ ക്ലാസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു തുരങ്കംവെക്കാൻ ശ്രമിക്കുകയൊ ചെയ്തേക്കാം.
നിങ്ങൾ എന്തുചെയ്യും? പ്രത്യക്ഷത്തിൽ നിങ്ങൾക്ക് പഠനം സംബന്ധിച്ച അവരുടെ മനോഭാവങ്ങൾക്കു മാററം വരുത്താൻ ഒന്നുംതന്നെ ചെയ്യാൻ കഴിയുകയില്ല. കൂടാതെ നിങ്ങളുടെ ചങ്ങാതിമാരെ പ്രീതിപ്പെടുത്താൻവേണ്ടി മാത്രം നിങ്ങളുടെ ഗ്രേഡുകൾ താഴാൻ അനുവദിക്കുന്നത് നിങ്ങൾ സ്കൂളിൽ ആയിരിക്കുന്നതിന്റെ മുഴു കാരണത്തെയും—പഠിക്കുന്നതിനുവേണ്ടി—പരാജയപ്പെടുത്തും! നിങ്ങൾ ഈ അവസരത്തെ വിലമതിക്കണം. അപ്പോൾ, മററുള്ളവർ പഠിക്കാനാഗ്രഹിക്കാത്തപ്പോൾ നിങ്ങൾക്ക് എങ്ങനെ പഠിക്കാൻ കഴിയും? ഒരു ഭാവി ലേഖനത്തിന്റെ വിഷയം അതായിരിക്കും (g88 10/22)
[19-ാം പേജിലെ ആകർഷകവാക്യം]
“കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിൽ നമ്മുടെ പബ്ലിക്ക് സ്കൂളുകളിൽ പ്രത്യേകിച്ച് നഗരസ്കൂളുകളിൽ സംഭവിച്ച പ്രമുഖമായ വ്യതിയാനം അച്ചടക്കമില്ലായ്മയുടെ സാർവത്രികമായ വർദ്ധനവാണ്. അക്രമവും മൊത്തത്തിലുള്ള അനുസരണക്കേടും ക്ലാസ്സ്മുറിയിലെ എതിർപ്പും പ്രശ്നങ്ങളാണെന്ന് അനേകം അദ്ധ്യാപകരും റിപ്പോർട്ടുചെയ്യുന്നു.”—വാൻസ് പാക്കാഡിനാലുള്ള “ഔവർ എൻഡെയ്ഞ്ചേർഡ് ചിൽഡ്രൻ.”