മർദ്ദനം എന്നു നിൽക്കും?
ഭാര്യാമർദ്ദനം ചരിത്രത്തിൽ ഏതു കാലം മുതൽക്കേ ആസ്തിക്യത്തിലുണ്ട്? തങ്ങളുടെ ഭാര്യമാരെ പ്രഹരിക്കാൻ ഭർത്താക്കൻമാരെ അനുവദിക്കുന്ന ക്രി. മു. 2500-ലെ ഏററവും പഴക്കം ചെന്നതെന്ന് കരുതപ്പെടുന്ന ലിഖിത നിയമത്തെ ഒരു ഉറവിടം ഉദ്ധരിക്കുന്നു.
ക്രി. മു. 1700-ൽ ബാബിലോന്റെ വിജാതീയ രാജാവായ ഹമുറാബി, മനുഷ്യനെ ഭരിക്കുന്ന 300 നിയമവകുപ്പുകളടങ്ങിയ ഹമുറാബിയുടെ നിയമസംഹിത വികസിപ്പിച്ചു. നിയമലംഘനത്തിന് ഭാര്യയുടെമേൽ ശിക്ഷ അടിച്ചേൽപ്പിക്കുന്നതിന് നിയമപരമായ അധികാരം ഉള്ള ഭർത്താവിന് സമ്പൂർണ്ണമായി കീഴടങ്ങിയിരിക്കേണ്ടവളാണ് ഭാര്യ എന്ന് ആ നിയമസംഹിത ഔപചാരികമായി പ്രഖ്യാപിച്ചു.
റോമൻ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിലേക്ക് വരുമ്പോൾ പാററർഫാമിലിയാസ് എന്ന റോമൻ നിയമസംഹിത അനുശാസിച്ചതിങ്ങനെയായിരുന്നു: “നിന്റെ ഭാര്യ വ്യഭിചാരം ചെയ്യുന്നതായി നീ കണ്ടാൽ നിനക്ക് യാതൊരു ഹാനിയും തട്ടാതെവണ്ണം, അവളെ വിചാരണ കൂടാതെ കൊന്നുകളയാം, പക്ഷേ നീ വ്യഭിചാരമോ മറെറന്തെങ്കിലും ഹീനകൃത്യമോ ചെയ്താൽ അവൾ നിന്നെ വിരൽ കൊണ്ട് സ്പർശിക്കാൻ പോലും ധൈര്യപ്പെടരുത്, അത് നിയമം ഒട്ടനുവദിക്കുന്നുമില്ല.”
പതിനഞ്ചാം നൂററാണ്ടിലെഴുതിയ ഒരു വിവാഹചെറുപുസ്തകം, തങ്ങളുടെ ഭാര്യമാർ എന്തെങ്കിലും ലംഘനം ചെയ്യുന്നതു കണ്ട ഭർത്താക്കൻമാരെ ഇങ്ങനെ ഉപദേശിച്ചു: “ആദ്യം അവളെ വിരട്ടുക, തുടർന്ന് അവളെ ഭയപരവശയാക്കുക,” അതിനുശേഷം “ഒരു വടിയെടുത്ത് അവളെ നന്നായി പ്രഹരിക്കുക.”
ഇംഗ്ലണ്ടിൽ 19-ാം നൂററാണ്ടായപ്പോഴേക്കും നിയമനിർമ്മതാക്കൾ, നിയമപരമായി വടി എത്ര വലുതായിരിക്കാം എന്ന് നിശ്ചയിച്ചുകൊണ്ട് സ്ത്രീകളുടെ യാതന കുറയ്ക്കുന്നതിന് ശ്രമിച്ചു. തള്ളവിരൽ പ്രമാണം എന്ന ഒരു ചട്ടം അവർ ആവിഷ്ക്കരിച്ചു, അതനുസരിച്ച് ഒരു പുരുഷന് തന്റെ ഭാര്യയെ തന്റെ “തള്ളവിരലിനേക്കാൾ ചുററളവുള്ള” ഒരു വടികൊണ്ട് അടിക്കാൻ അനുവാദമുണ്ടായിരുന്നില്ല.
ഇന്ന് മിക്ക രാജ്യങ്ങളിലും ഭാര്യാമർദ്ദനത്തിന് ഭർത്താക്കൻമാർ മേലാൽ നിയമപരമായി സംരക്ഷിക്കപ്പെടുന്നില്ല. എങ്കിലും ഈ ചരിത്ര പാരമ്പര്യങ്ങൾ ഭൂമിയുടെ പലയിടങ്ങളിൽ ഇന്നും നിലവിലുണ്ട്. ഒരു സി. ബി. എസ്—ടി. വി. (CBS-TV) വാർത്താ റിപ്പോർട്ടനുസരിച്ച് സ്ത്രീകളെ പുരുഷൻമാർ വിഗ്രഹപൂജ ചെയ്യുന്ന ഒരു രാജ്യമാണ് ബ്രസീൽ. പക്ഷേ, വിരോധാഭാസം എന്നവണ്ണം സ്ത്രീകളെ അവിടെ യാതൊരു കുററബോധവും കൂടാതെ തരം താഴ്ത്തുകയും ഉപദ്രവിക്കുകയും പ്രഹരിക്കുകയും കൊലചെയ്യുകയും ചെയ്യുന്നു. ഇത്തരം പെരുമാററം നീതിന്യായ കോടതികളിലുൾപ്പെടെ സമുദായത്തിന്റെ എല്ലാ തലങ്ങളിലും കാണാം എന്ന് പറഞ്ഞുകൊണ്ട് റിപ്പോർട്ട് തുടരുന്നു. കോടതികളിലാണെങ്കിൽ കൊലപാതകം ചെയ്താൽപോലും അതിനിരയായത് ഭാര്യയാണെങ്കിൽ “തന്റെ ബഹുമാന്യത സംരക്ഷിക്കാനുള്ള ശ്രമമായതുകൊണ്ട്” ഒരു പുരുഷന് കുററവിമുക്തനായിപ്പോകാം. ഒരു റിപ്പോർട്ടർ ഇങ്ങനെ പറഞ്ഞു: “കൊലപാതകികളിൽ പലരും ആദിമകാല കാടൻമാരൊന്നുമല്ല പിന്നെയോ അഭ്യസ്തവിദ്യരായ ഉദ്യോഗസ്ഥൻമാരായിരുന്നു.”
“ഒരുവന്റെ ബഹുമാന്യത സംരക്ഷിക്കാനുള്ള” ഇത്തരം നടപടികൾക്ക് വഴിയൊരുക്കുന്നത് ചിലപ്പോൾ ഭർത്താവ് വച്ച ചട്ടങ്ങളുടെ ലഘുവായ ലംഘനം പോലും ആയിരുന്നേക്കാം—സമയത്ത് ഊണ് തയ്യാറാകാത്തത്, ഒററയ്ക്ക് പുറത്തുപോകുന്നത്, ഒരു ജോലി ലഭിക്കുന്ന കാര്യം അല്ലെങ്കിൽ ഒരു യൂണിവേഴ്സിററി ബിരുദം ലഭിക്കുന്ന കാര്യം അല്ലെങ്കിൽ “അയാൾ ആഗ്രഹിക്കുന്ന തരം ലൈംഗിക ബന്ധത്തിന് വഴങ്ങാൻ പരാജയപ്പെടുന്നത് എന്നിവയെല്ലാം തന്നെ.”
ദൈവനിയമവും ക്രിസ്തീയ വീക്ഷണവും
ഭർത്താക്കൻമാർ “ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുന്നതിൽ തുടരുക. . . . ഭർത്താക്കൻമാർ അവരുടെ ഭാര്യമാരെ തങ്ങളുടെ സ്വന്ത ശരീരം എന്ന പോലെ സ്നേഹിക്കേണ്ടതുണ്ട്. തന്റെ ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്തന്നെ സ്നേഹിക്കുന്നു, കാരണം യാതൊരു പുരുഷനും തന്റെ സ്വന്ത ജഡത്തെ ദ്വേഷിച്ചിട്ടില്ല.” (എഫേസ്യർ 5:25, 28, 29) ഈ നിയമം ഉണ്ടായിരുന്നതും ഉള്ളതുമായ മനുഷ്യനിയമങ്ങളെ എല്ലാം മറികടക്കുന്നു.
യാതൊരു ക്രിസ്തീയ ഭർത്താവും തന്റെ ഭാര്യയെ മർദ്ദിക്കവെ അവളെ താൻ സ്നേഹിക്കുന്നു എന്ന് വാദിക്കുകയില്ല. ഭാര്യാമർദ്ദകൻ തന്റെ സ്വന്ത ദേഹത്ത് അടിക്കുമോ തന്നെത്തന്നെ വാസ്തവമായി സ്നേഹിക്കുന്നെങ്കിൽ സ്വന്തം മുടി വലിച്ചുപറിക്കുകയും സ്വന്തമുഖത്തും ദേഹത്തും ഇടിക്കുകയും ചെയ്യുമോ? ഭാര്യാമർദ്ദകൻ മററുള്ളവരോട്—പുറമെയുള്ള കുടുംബാംഗങ്ങളോടും, സ്നേഹിതരോടും, മററു ക്രിസ്ത്യാനികളോടും—ഇടയ്ക്കിടെ താൻ തന്റെ ഭാര്യയെ പ്രഹരിക്കുമെന്നും ദേഹോപദ്രവം ഏൽപ്പിക്കുമെന്നും ഇതെല്ലാം താനവളെ സ്നേഹിക്കുന്നതുകൊണ്ടാണെന്നും തുറന്നടിക്കാറുണ്ടോ? അല്ലെങ്കിൽ ഭാര്യ മററാരോടും വിവരങ്ങൾ പറയാതെവണ്ണം നിങ്ങൾ അവളെ ഭീഷണിപ്പെടുത്താറുണ്ടോ? തന്റെ ഉപദ്രവങ്ങളെക്കുറിച്ചു മററുള്ളവരോടു പറയുകയില്ല എന്ന് അപ്പൻ കുട്ടികളെക്കൊണ്ട് സത്യം ചെയ്യിക്കാറുണ്ടോ? അതൊ അവർക്കതു പുറത്തു പറയാൻ ലജ്ജയാണോ? തന്റെ ഈ നടപടികൾ തന്റെ ഭാര്യയെ താൻ സ്നേഹിക്കുന്നുവെന്ന അവകാശവാദത്തെ വ്യാജം എന്നു തുറന്നു കാട്ടുകയില്ലേ? പരസ്പരസ്നേഹം ആണ് യോഗ്യം. ഭാര്യാദ്രോഹമല്ല.
ഒടുവിൽ, ഒരു ക്രിസ്തീയ പുരുഷൻ തന്റെ ഭാര്യയെ മർദ്ദിക്കുന്നുവെങ്കിൽ അയാളുടെ മറെറല്ലാ ക്രിസ്തീയ പ്രവർത്തനങ്ങളും ദൈവദൃഷ്ടിയിൽ നിഷ്ഫലമാക്കുകയില്ലേ? ഒരു “തല്ലുകാരൻ” ക്രിസ്തീയ സഭയിൽ പദവികൾക്ക് യോഗ്യനല്ല എന്ന് ഓർമ്മിക്കുക. (1 തിമൊഥെയോസ് 3:3; 1 കൊരിന്ത്യർ 13:1-3; എഫേസ്യർ 5:28) ഭാര്യമാർ ഭർത്താക്കൻമാരെ അടിക്കുന്നതും ഈ വ്യവസ്ഥിതിയിൽ പ്രബലമാണ് എന്നും റിപ്പോർട്ടുകൾ കാണിക്കുന്നു. അത്തരം ഭാര്യമാർക്കും ഇതേ ചോദ്യങ്ങൾ ബാധകമല്ലേ?
ഒരുമിച്ചുള്ള തങ്ങളുടെ ജീവിതത്തിൽ ഭാര്യമാരും ഭർത്താക്കൻമാരും ഇന്നു പിൻവരുന്ന ആത്മാവിന്റെ ഫലങ്ങൾ പ്രകടിപ്പിക്കേണ്ടത് എത്ര ജീവൽപ്രധാനമാണ്: “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം”! (ഗലാത്യർ 5:22, 23) ഇന്നു നമുക്ക് ഈ ഫലങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയുന്നുവെങ്കിൽ അനന്തമായി സ്നേഹത്തിലും സമാധാനത്തിലും ആ പറുദീസാ ഭൂമിയിൽ ജീവിക്കുന്നതിനുള്ള പ്രത്യാശ വാഗ്ദാന നിർഭരമായിരിക്കും. (g88 11/22)
[28-ാം പേജിലെ ചിത്രം]
ക്രിസ്തീയ ഭർത്താക്കൻമാർ അവരുടെ ഭാര്യമാരെ ‘സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കുന്നു,’ അതിന്റെ അർത്ഥം “യാതൊരു മർദ്ദനവും അനുവദിക്കപ്പെടുന്നില്ല” എന്നാണ്!