‘സമുദ്രങ്ങൾ മരിക്കുകയാണെങ്കിൽ’
“ഭൂമിയിലെ സമുദ്രങ്ങൾ മരിക്കുകയാണെങ്കിൽ—അതായത്, സമുദ്രങ്ങളിലെ ജീവികൾ പെട്ടെന്ന് ഏതെങ്കിലും വിധത്തിൽ അവസാനിക്കുകയാണെങ്കിൽ—അത് മനുഷ്യന്റെയും അവൻ ഈ ഗ്രഹം പങ്കിട്ടനുഭവിക്കുന്ന മററു ജന്തുക്കളുടെയും സസ്യങ്ങളുടെയും ക്ലേശകരമായ കഥയുടെ അന്തിമവും ഏററവും വലുതുമായ അത്യാഹിതമായിരിക്കും” എന്ന് ദി ഓഷ്യൻ വേൾഡ ഓഫ ജാക്കസ കസറേറാവ എന്ന തന്റെ പുസ്തകത്തിന്റെ ഒന്നാം വാല്യത്തിന്റെ ആമുഖത്തിൽ ജാക്കസ് കസ്റേറാവ് എഴുതി.
അദ്ദേഹം തന്റെ ആമുഖം ഇങ്ങനെ തുടരുന്നു: “സമുദ്രങ്ങളിൽ ജീവൻ ഇല്ലെങ്കിൽ അന്തരീക്ഷത്തിലെ ഇംഗാലാമ്ലത്തിന്റെ അംശം സ്ഥിരമായി ഉയർന്നുകൊണ്ടിരിക്കും. ഈ ഇംഗാലാമ്ല (CO2) ലവൽ ഒരു പ്രത്യേക പരിധി കടക്കുമ്പോൾ ‘ഗ്രീൻ ഹൗസ് ഇഫെക്ട്’ പ്രാവർത്തികമായിത്തീരുന്നു: ഭൂമിയിൽനിന്ന് ശൂന്യാകാശത്തിലേക്ക് വികിരണം ചെയ്യുന്ന താപം സമതാപമാനമണ്ഡലത്തിനു താഴെ കുടുങ്ങുകയും സമുദ്രനിരപ്പിലെ ഊഷ്മാവ് കുതിച്ചുയരുകയും ചെയ്യും. ഉത്തര ദക്ഷിണധ്രുവങ്ങളിലെ ഹിമമൂടികൾ ഉരുകും. ചുരുങ്ങിയ വർഷങ്ങൾകൊണ്ട് സമുദ്രങ്ങൾ ഒരുപക്ഷെ 100 അടി ഉയരും. മുഴുഭൂമിയിലെയും പ്രമുഖ നഗരങ്ങൾ വെള്ളത്തിൽ ആണ്ടുപോകും. മുങ്ങിമരിക്കാതിരിക്കാൻ ലോകജനസംഖ്യയിലെ മൂന്നിലൊന്ന് മലകളിലേക്കും പർവതങ്ങളിലേക്കും ഓടിപ്പോകുന്നതിന് നിർബന്ധിതരായിത്തീരും, മലകളും പർവതങ്ങളും ഈ ആളുകൾക്കുവേണ്ടി ആവശ്യത്തിനു ഭക്ഷ്യം ഉത്പ്പാദിപ്പിക്കാൻ അപ്രാപ്തമാകയാൽ അവരെ സ്വീകരിക്കാൻ തയ്യാറായിരിക്കയില്ല.”
കസ്റേറാവ് പിന്നീട് രൂക്ഷമായ പരിസമാപ്തിയെ സംബന്ധിച്ച് തുടരുന്നു: “വിവിധ പർവതപ്രദേശങ്ങളിൽ തിങ്ങിക്കൂടി പട്ടിണിയിൽ അസാധാരണ കൊടുങ്കാററുകൾക്കും രോഗങ്ങൾക്കും അധീനരായി കുടുംബങ്ങളും സമൂഹങ്ങളും മുഴുവനായി ശിഥിലീഭവിച്ച് മനുഷ്യവർഗ്ഗത്തിൽ ശേഷിച്ചവർ പ്ലങ്ക്ടൺ കടൽപോച്ചകളുടെ നാശത്താലും കരയിലെ സസ്യങ്ങളുടെ കുറവുമൂലവും ഉളവാകുന്ന അനോക്സിയ—പ്രാണവായുവിന്റെ കുറവ്—മൂലം കഷ്ടപ്പെട്ടുതുടങ്ങും. മൃതമായ സമുദ്രങ്ങൾക്കും വന്ധ്യമായ മലഞ്ചെരുവുകൾക്കും ഇടയിലെ ഇടുക്കിൽ കുടുങ്ങി മനുഷ്യൻ തന്റെ അന്തിമനിമിഷങ്ങൾ പറഞ്ഞുകൂടാത്ത കഠോരവേദനയോടെ ചുമച്ചുചുമച്ചു തള്ളിനീക്കും. സമുദ്രങ്ങൾ മരിച്ചശേഷം മുപ്പതുമുതൽ അമ്പതുവരെ വർഷങ്ങൾ കഴിയുമ്പോൾ ഭൂമിയിലെ അവസാനത്തെ മനുഷ്യൻ അയാളുടെ അന്ത്യശ്വാസം വലിച്ചേക്കാം. ഈ ഗ്രഹത്തിലെ ജീവികൾ സൂക്ഷ്മാണുജീവികളും മലഭുക്കായ ഏതാനും പ്രാണികളും ആയി ചുരുങ്ങുന്നു.”
എന്നിരുന്നാലും മനുഷ്യപ്രകൃതം നിമിത്തം പണഭ്രാന്തരായ മനുഷ്യർ വിപത്തിലേക്കുള്ള തങ്ങളുടെ സാഹസികമായ കുതിപ്പു തുടരുമ്പോൾ ഇന്ന് മുഴക്കപ്പെടുന്ന ഇതുപോലുള്ളതും സമാനവുമായ മുന്നറിയിപ്പുകൾ ശ്രദ്ധിക്കപ്പെടാതെപോകും. വളരെക്കാലം മുമ്പ് യഹോവ പറഞ്ഞതുപോലെ: “തന്റെ കാലടികളെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല,” യഹോവതന്നെ മുന്നോട്ടുവന്ന് “ഭൂമിയെ നശിപ്പിക്കുന്നവരെ” തടയുന്നതിന് നടപടിയെടുക്കേണ്ടിവരും.—യിരെമ്യാവ് 10:23; വെളിപ്പാട് 11:18. (g89 9/22)