വനങ്ങൾക്ക് ഒരു ഭാവിയുണ്ടോ?
ദക്ഷിണ പസഫിക്കിലുള്ള ഈസ്ററർ ദ്വീപിൽ വലിയ ശിലാശൃംഗങ്ങൾ പുല്ലുനിറഞ്ഞ മലഞ്ചെരിവുകൾക്കു മുകളിൽ സമുദ്രത്തിൻമീതെ തുറിച്ചുനോക്കിക്കൊണ്ട് അസ്പഷ്ടമായി നിലകൊള്ളുന്നു. അവ നിർമ്മിച്ച ആളുകൾ നൂററാണ്ടുകൾക്കു മുമ്പ് ക്ഷയിച്ചുപോയി. പശ്ചിമ ഐക്യനാടുകളിലെ ഒററപ്പെട്ട പാഴ്ഭൂഭാഗങ്ങളിലെ പുരാതന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമാണ് വെള്ളക്കാർ അവിടെ സാഹസികമായി പ്രവേശിക്കുന്നതിനു വളരെക്കാലം മുമ്പ് അപ്രത്യക്ഷമായ ജനതയുടെ സ്മാരകശിഷ്ടങ്ങൾ. ഒരിക്കൽ സംസ്കാരവും വ്യാപാരവും തഴച്ചുവളർന്നിരുന്ന ചില ബൈബിൾനാടുകൾ ഇപ്പോൾ കാററ് അടിച്ചുകയറുന്ന മരുഭൂമികളാണ്. എന്തുകൊണ്ട്?
മൂന്നു സംഗതിയിലും ഭാഗികമായ ഉത്തരം വനനശീകരണമായിരിക്കാം. ആളുകൾ അവിടത്തെ വനങ്ങളെ തുടച്ചുനീക്കിയതുകൊണ്ട് അവർക്ക് ആ പ്രദേശങ്ങൾ ഉപേക്ഷിച്ചുപോകേണ്ടിവന്നു എന്ന് ചില വിദഗ്ദ്ധർ വിചാരിക്കുന്നു. വൃക്ഷങ്ങളില്ലാതെ പ്രദേശം ശൂന്യമായിത്തീർന്നതിനാൽ മനുഷ്യൻ അവിടെനിന്ന് നീങ്ങി. എന്നാൽ ഇന്ന് മനുഷ്യൻ മുഴുഗ്രഹത്തോടും അതുതന്നെ ചെയ്യുമെന്ന് ഭീഷണിമുഴക്കുന്നു. അവൻ അങ്ങനെ ചെയ്യുമോ? യാതൊന്നിനും ഈ പ്രക്രിയയെ തടയാൻ കഴിയുകയില്ലേ?
അനേകർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഹിമാലയത്തിൽ തടിവ്യവസായികൾ തടികൾ വെട്ടിവീഴ്ത്തുന്നതിനെ തടയുന്നതിനുവേണ്ടി നിരാശയോടെ സ്ത്രീകൾ വൃക്ഷങ്ങളെ കെട്ടിപ്പുണർന്നു എന്ന് റിപ്പോർട്ടുചെയ്യുന്നു. മലേഷ്യയിൽ ഗോത്ര വനവാസികൾ തടിവ്യവസായികളെയും അവരുടെ ഭാരിച്ച യന്ത്രങ്ങളെയും തടയുന്നതിനുവേണ്ടി മനുഷ്യച്ചങ്ങല തീർത്തു.
മഴവനങ്ങൾ കൊണ്ട് ഉപജീവനം കഴിക്കുന്ന ഇരുപതുകോടി ആളുകൾക്ക് ഈ പ്രതിസന്ധിയിൽ വളരെ വ്യക്തിപരമായ ഒരു താൽപര്യമുണ്ട്. സംസ്കാരം പുരോഗമിക്കവെ, നാടൻ ഗോത്രവർഗ്ഗക്കാർ വനാന്തരങ്ങളിലേക്ക്, ചിലപ്പോൾ മറുഭാഗത്തുനിന്ന് മുന്നേറുന്ന കോളനിസ്ഥാപകരെ കണ്ടുമുട്ടുന്നതുവരെ പിന്നെയും കുറേക്കൂടെ ഉള്ളിലേക്ക് പിൻവാങ്ങുന്നു. അനേകം ഗോത്രവർഗ്ഗക്കാർ പുറത്തുനിന്നുള്ളവരുടെ രോഗങ്ങളാൽ തുടച്ചുനീക്കപ്പെടുന്നു. ബാഹ്യലോകത്തോടു പൊരുത്തപ്പെടാൻ നിർബന്ധിതരാകുന്ന മററുള്ളവർ പരാധീനപ്പെട്ടും ശിഥിലീകരിക്കപ്പെട്ടും നഗരത്തിലെ ദരിദ്രരുടെകൂടെ ആയിത്തീരുന്നു. എന്നാൽ ലോകം അവരുടെ ശോച്യാവസ്ഥക്കെതിരെ ഉണരുന്നു. പരിസ്ഥിതിതത്വസംഹിതയുടെ ഒരു മനോഭാവം ഗോളമാസകലം വീശിയടിക്കാൻ തുടങ്ങിയിരിക്കുന്നു.
പരിസ്ഥിതിവാദികൾക്ക് വ്യത്യാസമുളവാക്കാൻ കഴിയുമോ?
“ലോകത്തിലെ ഉഷ്ണമേഖലാ വനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ പരിജ്ഞാനവും സാങ്കേതികവിജ്ഞാനവും ഇന്നുണ്ട്,” എന്നാണ് സേവിംഗ ദി ട്രോപ്പിക്കൽ ഫോറസററസ എന്ന പുസ്തകം തുടങ്ങുന്നത്. ലോകത്തിനു ചുററുമുള്ള പാർക്കുകളിൽ ഈ ആശയം പ്രകടമാക്കപ്പെട്ടിട്ടുണ്ട്. കോസ്ററാ റിക്കായിലെ ഗ്വാനക്കാസ്ററ് നാഷണൽ പാർക്ക് വിസ്തൃതമായ വനപ്രദേശങ്ങൾ പുനഃവനവൽക്കരണത്തിന് അർപ്പിക്കപ്പെട്ടിരിക്കുന്നു. കെനിയാ, ഇൻഡ്യാ, ഹെയിററി, ചൈനാ തുടങ്ങിയ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിനു വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് വനങ്ങൾ പുനഃസ്ഥാപിക്കുന്നതിനു തുല്യമല്ല.
ചിലപ്പോൾ “പുനഃവനവൽക്കരണം” യഥാർത്ഥത്തിൽ പിന്നീട് വെട്ടിയെടുക്കുന്നതിനുവേണ്ടി ഒററ ഇനത്തിൽപെട്ട വൃക്ഷങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നടീലാണ്. ഇത് ഒരു മഴവനത്തിന്റെ സങ്കീർണ്ണമായ പരിസ്ഥിതിവ്യവസ്ഥയോടു ഒട്ടും തുല്യതയുള്ളതല്ല. കൂടാതെ, ഒരു ഈർപ്പമുള്ള ഉഷ്ണമേഖലാ വനം അതിന്റെ മൂലസങ്കീർണ്ണതയോടെ ഒരിക്കലും പുന:സ്ഥാപിക്കാൻ സാധ്യമല്ലെന്ന് ചിലർ പറയുന്നു. അനേകം പരിസ്ഥിതിവിദഗ്ദ്ധരും സംരക്ഷണമാണ് പുന:സ്ഥാപനത്തേക്കാൾ മെച്ചമെന്ന് തറപ്പിച്ചുപറയുന്നതിൽ അതിശയമില്ല.
എന്നാൽ സംരക്ഷണം പറയുന്നതുപോലെ അത്ര എളുപ്പമല്ല. ഒരു വനമേഖല വളരെ ചെറുതാണെങ്കിൽ അത് അതിജീവിക്കുകയില്ല. ലോകത്തെ മഴവനങ്ങളിലെ വൈവിധ്യമാർന്ന സമ്പത്ത് നിലനിർത്തണമെങ്കിൽ കുറഞ്ഞപക്ഷം അതിന്റെ 10 മുതൽ 20 വരെ ശതമാനം റിസേർവ് വനങ്ങളായി വേർതിരിച്ചിടണമെന്ന് ചില പരിസ്ഥിതിവിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. എന്നാൽ ഇപ്പോൾ ആഫ്രിക്കയിലെ മഴവനങ്ങളുടെ 3 ശതമാനം മാത്രമെ സംരക്ഷിച്ചിട്ടുള്ളു. തെക്കുകിഴക്കെ ഏഷ്യയിൽ സംഖ്യ 2 ശതമാനവും തെക്കെ അമേരിക്കയിൽ 1 ശതമാനവുമാണ്.
ആ പ്രദേശങ്ങളിൽ ചിലത് കടലാസ്സിൽ മാത്രമാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. പാർക്കുകളും റിസേർവുകളും മോശമായി ആസൂത്രണംചെയ്യപ്പെടുകയൊ മേൽനോട്ടംവഹിക്കുകയൊ ചെയ്യുമ്പോഴും അല്ലെങ്കിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥൻമാർ പാർക്കുഫണ്ടുകൾ സ്വന്തം കീശയിൽ ഒതുക്കുമ്പോഴും അവ പരാജയപ്പെടുന്നു. ചിലർ കൃത്രിമമാർഗ്ഗത്തിലൂടെ തടിവ്യവസായത്തിന് ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ടുപോലും പണമുണ്ടാക്കുന്നു. മനുഷ്യശക്തി ദുർല്ലഭവുമാണ്. ആമസോണിൽ ഫ്രാൻസിന്റെ വലിപ്പത്തിലുള്ള പ്രദേശത്തെ മഴവനം സംരക്ഷിക്കുന്നതിനുവേണ്ടി ഒരു ഒററ ഗാർഡിനെയായിരുന്നു നിയമിച്ചിരുന്നത്.
കർഷകർ കൂടുതൽ വനങ്ങളിലേക്ക് നീങ്ങി വെട്ടി നശിപ്പിക്കാൻ നിർബന്ധിതരായിത്തീരാതിരിക്കാൻ അവരെ മണ്ണു നഷ്ടമാകാതെ കൃഷിചെയ്യുന്ന വിധം പഠിപ്പിക്കണമെന്നും പരിസ്ഥിതിവിദഗ്ദ്ധർ നിർബന്ധിക്കുന്നു. ചിലർ ഒരു ഒററ ഇനത്തെ തിന്നു നശിപ്പിക്കുന്ന കീടങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനുവേണ്ടി ഒരു ഒററ വയലിൽ അനേക ഇനം ഉൽപ്പന്നങ്ങൾ കൂട്ടികലർത്തി കൃഷിചെയ്യുന്നതിന് ശ്രമിച്ചിരിക്കുന്നു. ഫലവൃക്ഷങ്ങൾക്ക് ഉഷ്ണമേഖലാ മഴയിൽനിന്ന് മണ്ണിനെ സംരക്ഷിക്കാൻ കഴിയും. മററുള്ളവർ ഒരു പഴയ സാങ്കേതികവിദ്യ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. അവർ ചെറിയ പൂന്തോട്ടത്തിനു ചുററും കനാലുകൾ കുഴിക്കുകയും കനാലിൽനിന്ന് ചെളിയും പായലും കോരിയെടുത്ത് വിളകളുടെ പോഷണത്തിനായി ആ സ്ഥലത്ത് ഇടുകയും ചെയ്യുന്നു. കനാലുകളിൽ കൂടുതലായ ഒരു ഭക്ഷ്യവസ്തുവെന്നനിലയിൽ മത്സ്യങ്ങളെ വളർത്തുകയും ചെയ്യാം. പരീക്ഷണത്തിൽ അത്തരം രീതികൾ വലിയ വിജയമായിത്തീർന്നു കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ആളുകളെ അതിന്റെ “വിധം” പഠിപ്പിക്കുന്നതിന് സമയവും പണവും ചെലവാകും, വൈദഗ്ദ്ധ്യവും ആവശ്യമാണ്. ഉഷ്ണമേഖലാ രാഷ്ട്രങ്ങൾക്ക് മിക്കപ്പോഴും അത്തരത്തിലുള്ള ദീർഘകാലമുതൽമുടക്കുനടത്താൻ കഴിയാത്തവിധം അടിയന്തിരശ്രദ്ധ അർഹിക്കുന്ന വളരെയധികം സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട്. സാങ്കേതിക ജ്ഞാനം വിപുലവ്യാപകമാണെങ്കിലും അത് പ്രശ്നത്തെ പരിഹരിക്കുകയില്ല. സേവിംഗ ദി ട്രോപ്പിക്കൽ ഫോറസററസൽ മിഖായേൽ എച്ച്. റോബിൻസൺ എഴുതുന്നതുപോലെ: “മഴവനങ്ങൾ അജ്ഞതയും മടയത്തരവും മൂലമല്ല പിന്നെയൊ ദാരിദ്ര്യവും അത്യാഗ്രഹവും നിമിത്തമാണ് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.”
പ്രശനത്തിന്റെ അടിവേര്
ദാരിദ്ര്യവും അത്യാഗ്രഹവും. വനനശീകരണപ്രതിസന്ധി അതിന്റെ വേരുകൾ മനുഷ്യസമുദായത്തിന്റെ ചട്ടക്കൂടിലേക്ക് ആഴത്തിൽ, മഴവനവൃക്ഷങ്ങൾ അവയുടെ വേരുകൾ കട്ടികുറഞ്ഞ മണ്ണിലേക്ക് പായിച്ചിരിക്കുന്നതിനേക്കാൾ ആഴത്തിൽ പായിച്ചിരിക്കുന്നതായി തോന്നുന്നു. മനുഷ്യവർഗ്ഗം പ്രശ്നം പരിഹരിക്കാൻ പ്രാപ്തമാണോ?
നെതർലാൻഡ്സിലെ ഹേഗിൽ 1989-ൽ നടന്ന 24രാഷ്ട്ര ഉച്ചകോടിസമ്മേളനം ഗ്ലോബ് എന്ന പേരിൽ ഐക്യരാഷ്ട്രങ്ങൾക്കുള്ളിൽ ഒരു പുതിയ അഥോറിററി ഉണ്ടാക്കുന്നതിന് നിർദ്ദേശിച്ചു. ലണ്ടൻ ഫിനാൻഷ്യൽ ടൈംസ പറയുന്നതനുസരിച്ച്, ഗ്ലോബിന് “പരിസ്ഥിതിനിലവാരങ്ങൾ സ്ഥാപിക്കുന്നതിനും നടപ്പിലാക്കുന്നതിനും അഭൂതപൂർവകമായ അധികാരപരിധികൾ ഉണ്ടായിരിക്കും.” ഗ്ലോബിന് എന്തെങ്കിലും യഥാർത്ഥ അധികാരം ഉണ്ടായിരിക്കുന്നതിന് രാഷ്ട്രങ്ങൾക്ക് തങ്ങൾ ലാളിക്കുന്ന ദേശീയപരമാധികാരത്തിൽ കുറെ ഉപേക്ഷിക്കേണ്ടി വന്നാൽപോലും അത്തരത്തിലുള്ള ഒരു സ്ഥാപനം ഒരു നാൾ പ്രത്യക്ഷപ്പെടുന്നത് ഒഴിച്ചുകൂടാനാവാത്തതാണെന്ന് ചിലർ പറയുന്നു. ഒരു ഏകീകൃതമായ ആഗോള ഏജൻസിക്കുമാത്രമെ ആഗോള പ്രശ്നങ്ങൾ സംബന്ധിച്ച് പ്രവർത്തിക്കാൻ കഴിയുകയുള്ളു.
അത് ന്യായയുക്തമാണ്. എന്നാൽ ഏതു മാനുഷ ഗവൺമെൻറിന് അല്ലെങ്കിൽ ഏജൻസിക്ക് അത്യാഗ്രഹത്തെയും ദാരിദ്ര്യത്തെയും നീക്കംചെയ്യാൻ കഴിയും? ഏതു ഗവൺമെൻറ് അങ്ങനെ എന്നെങ്കിലും ചെയ്തിട്ടുണ്ട്? ഒട്ടുമിക്കപ്പോഴും അവ അത്യാഗ്രഹത്തിലധിഷ്ഠിതമാണ്, അതുകൊണ്ട് അവ ദാരിദ്ര്യത്തെ നിലനിർത്തുന്നു. വനനശീകരണ പ്രതിസന്ധിയെ പരിഹരിക്കുന്നതിന് നാം ഏതെങ്കിലും മാനുഷ ഏജൻസിക്കുവേണ്ടി കാത്തിരിക്കണമെങ്കിൽ, വനങ്ങൾക്ക് ഒരു ഭാവിയുമുണ്ടായിരിക്കയില്ല; യഥാർത്ഥത്തിൽ മനുഷ്യവർഗ്ഗത്തിനു തന്നെയും.
എന്നാൽ ഇത് പരിചിന്തിക്കുക. വനങ്ങൾ ഒരു അത്യധികം ബുദ്ധിശക്തിയുള്ള ഒരാളാൽ രൂപകൽപ്പനചെയ്യപ്പെട്ടതായിരുന്നു എന്ന് അവ തെളിവു നൽകുന്നില്ലേ? ഉവ്വ്, അവ തെളിവു തരികതന്നെ ചെയ്യുന്നു! അവയുടെ വേരുമുതൽ അവയുടെ ഇലകൾ വരെ മഴവനങ്ങൾ ഒരു വിദഗ്ദ്ധശിൽപ്പിയുടെ കൈവേലയാണെന്ന് പ്രഖ്യാപിക്കുന്നു.
കൊള്ളാം, അപ്പോൾ, ഈ വലിയ ശിൽപ്പി മനുഷ്യനെ മുഴു മഴവനങ്ങളെയും തുടച്ചു നീക്കുന്നതിനും നമ്മുടെ ഭൂമിയെ നശിപ്പിക്കുന്നതിനും അനുവദിക്കുമോ? ബൈബിളിലെ ഒരു പ്രധാന പ്രവചനം ഈ ചോദ്യത്തിന് നേരിട്ടുള്ള ഉത്തരം നൽകുന്നു. അത് ഇപ്രകാരം വായിക്കപ്പെടുന്നു: “എന്നാൽ രാഷ്ട്രങ്ങൾ കോപിച്ചു, നിന്റെ [ദൈവത്തിന്റെ] സ്വന്ത കോപവും വന്നു, . . . ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുന്നതിനുള്ള നിയമിത കാലവും വന്നു.”—വെളിപ്പാട് 11:18.
ആ പ്രവചനം സംബന്ധിച്ച് രണ്ടു ശ്രദ്ധേയമായ സംഗതികൾ ഉണ്ട്. ഒന്നാമത് അത് മനുഷ്യന് യഥാർത്ഥത്തിൽ മുഴുഭൂമിയെയും നശിപ്പിക്കാൻ കഴിയുന്ന സമയത്തിലേക്ക് വിരൽചൂണ്ടുന്നു. രണ്ടായിരത്തോളം വർഷങ്ങൾക്കുമുമ്പ് ആ വാക്കുകൾ എഴുതപ്പെട്ടപ്പോൾ, മനുഷ്യന് ചന്ദ്രനിലേക്ക് പറക്കാൻ കഴിയുന്നതിനേക്കാളധികമായി ഭൂമിയെ നശിപ്പിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇന്ന് അവൻ രണ്ടും ചെയ്യുന്നു. രണ്ടാമത്, മനുഷ്യൻ ഭൂമിയെ പൂർണ്ണമായും നശിപ്പിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നു.—മാറെറാലി കൊള്ളുമാറ് ഇല്ല എന്നുതന്നെ!
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഭൂമിയെ സംരക്ഷിക്കുന്നതിനും അതിൽ കൃഷിചെയ്യുന്നതിനുമാണ്, അതിനെ ശൂന്യമാക്കുന്നതിനല്ല. തന്റെ ജനം വാഗ്ദത്തദേശം പിടിച്ചടക്കിയപ്പോൾ പുരാതന ഇസ്രായേലിൽ അവർ വനം നശിപ്പിക്കുന്നതിൽ പരിധി വെച്ചു. (ആവർത്തനം 20:19, 20) മുഴുമനുഷ്യവർഗ്ഗവും സമീപഭാവിയിൽ പരിസ്ഥിതിക്കനുയോജ്യമായി ജീവിക്കുമെന്ന് അവൻ വാഗ്ദത്തം ചെയ്യുന്നു.—1 യോഹന്നാൻ 2:17; യിരെമ്യാവ് 10:10-12.
ബൈബിൾ പ്രത്യാശ നൽകുന്നു, മനുഷ്യൻ ഭൂമിയിൽ കൃഷിചെയ്ത് അതിനെ ഒരു പറുദീസയാക്കുന്നതിനുള്ള സമയത്തിനുവേണ്ടിയുള്ള പ്രത്യാശ, അതിനെ ഒരു മരുഭൂമിയായി നിരത്തുമെന്നല്ല, അതിനെ തകർക്കുന്നതിനുപകരം അതിന്റെ കേടുപോക്കും, അത്യാഗ്രഹത്തോടെ നിമിഷനേരത്തെ നേട്ടത്തിനുവേണ്ടി അതിനെ ഊററിപ്പിഴിഞ്ഞ് ശുഷ്കമാക്കിത്തീർക്കുന്നതിനു പകരം ദീർഘവീക്ഷണത്തോടെ അതിനെ പരിചരിക്കും. വനങ്ങൾക്ക് ഒരു ഭാവിയുണ്ട്. അവയെയും മുഴുഭൂമിയെയും നശിപ്പിക്കുന്ന അഴിമതിനിറഞ്ഞ വ്യവസ്ഥിതിക്ക് യാതൊരു ഭാവിയുമില്ല. (g90 3⁄22)
[13-ാം പേജിലെ ചിത്രം]
ഇവിടെ ഈസ്ററർ ഐലൻഡിൽ വനനശീകരണം ഒരു സംസ്കാരം അപ്രത്യക്ഷപ്പെടാൻ ഇടയാക്കിയിരിക്കാം
[കടപ്പാട്]
H. Armstrong Roberts