“തലകീഴായ വൃക്ഷം”
അത് ആഫ്രിക്കയുടെ ബേയോബാബിന്റെ ഓമനപ്പേരാണ്. ഇലകളാലും പൂക്കളാലും നിറഞ്ഞിരിക്കുമ്പോൾ ബേയോബാബ് അഥവാ പപ്പരപ്പുളി ഒരു മനോഹരദൃശ്യമാണ്. എന്നാൽ ശൈത്യകാലത്ത് ശൂന്യമായ ചെറിയ ശിഖരങ്ങൾ തടിച്ച കാണ്ഡത്തിൽനിന്ന് ഉന്തിനിൽക്കുകയും തലകീഴായ ഒരു വൃക്ഷത്തിന്റെ വേരുകൾപോലെ കാണപ്പെടുകയും ചെയ്യുന്നു.
വടക്കെ ബോട്സ്വാനായിലെ ഒരു കൂട്ടം ബേയോബാബുകൾ ഏഴു സഹോദരിമാർ എന്നാണ് വിളിക്കപ്പെടുന്നത്. കലാകാരനും സമന്വേഷകനുമായ തോമസ് ബെയ്ൻസ് 19-ാം നൂററാണ്ടിൽ അവയുടെ വർണ്ണചിത്രം വരച്ചു. ഒരുവൻ ഒരു നൂററാണ്ടിൽപരം മുമ്പത്തെ ബെയ്ൻസിന്റെ വർണ്ണചിത്രങ്ങളെ ഇന്നത്തെ വൃക്ഷങ്ങളുമായി താരതമ്യം ചെയ്യുന്നെങ്കിൽ വളരെക്കുറച്ചു വ്യത്യാസങ്ങളെ പ്രകടമാകയുള്ളു.
ഇത് പപ്പരപ്പുളിയുടെ ഈടും ആയുർദൈർഘ്യവും പ്രകടമാക്കുന്നു. ഏററവും വലിപ്പമുള്ള വൃക്ഷങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾ പ്രായമുള്ളവയാണെന്ന് കണക്കാക്കപ്പെടുന്നു. ബേയോബാബ് ആഫ്രിക്കയുടെ വരണ്ട ഉഷ്ണപ്രദേശങ്ങളിൽ തഴച്ചുവളരുന്നു, അതിന് അനേകം ജീവസംരക്ഷക ഗുണങ്ങളും ഉണ്ട്. അതിന്റെ തോടിൽ ചുണ്ണാമ്പുമയമായ വെളുത്ത വിത്തുകളുണ്ട്. അവക്ക് പുളിപ്പിച്ച വീഞ്ഞിന്റെ പൂപ്പലിന്റെ രുചിയുണ്ട്. ആനകൾ വളരെ ഈർപ്പം അടങ്ങിയ മരപ്പട്ടയും മൃദുവായ തടിയും ഭക്ഷിക്കുന്നത് ആസ്വദിക്കുന്നു. യഥാർത്ഥത്തിൽ ചിലപ്പോൾ ശിഖരങ്ങളുടെ പൊള്ളയായ സന്ധികളിലും വൃക്ഷത്തിന്റെ ഉള്ളിൽ രൂപീകൃതമായ ദ്വാരങ്ങളിലും മഴവെള്ളത്തിന്റെ ഒളിസ്ഥലങ്ങൾ കണ്ടെത്തുന്നു.
ബേയോബാബിന്റെ മതിപ്പുളവാക്കുന്ന മറെറാരു സവിശേഷത അതിന്റെ വമ്പിച്ച വണ്ണമാണ്. ഈ ഭീമകായൻമാരിൽ ഏററവും വലുത് ടാൻസാനിയായിലെ കിളിമൻജാറൊ പർവതത്തിന്റെ തെക്കെ ചെരുവുകളിലാണുള്ളതെന്ന് റിപ്പോർട്ടുചെയ്യപ്പെടുന്നു; അതിന് 92 അടി ചുററളവുണ്ട്. സിംബാംബ്വെയിലെ ഒരു പൊള്ളയായ ബേയോബാബ് ഒരു ബസ്സ്ഷെഡ്ഡായി ഉപയോഗിക്കപ്പെട്ടു, 30-ൽ പരം ആളുകൾക്ക് അതിൽ നിൽക്കുന്നതിനും കഴിയുമായിരുന്നു.
“തലകീഴായ വൃക്ഷം” ആയിരക്കണക്കിന് വർഷങ്ങൾ ജീവിച്ചേക്കാമെന്നിരിക്കെ ബുദ്ധിശക്തിയുള്ള മനുഷ്യൻ തന്റെ ഹ്രസ്വമായ എഴുപതുവർഷം മാത്രം ജീവിക്കുന്നത് വിരോധാഭാസമായി തോന്നുന്നു. സന്തോഷകരമെന്നു പറയട്ടെ, ജീവനുള്ള എല്ലാത്തിന്റെയും സ്രഷ്ടാവ്, തന്റെ ജനത്തിന്റെ ആയുസ്സ് “വൃക്ഷത്തിന്റെ ആയുസ്സുപോലെ”യായിരിക്കും എന്നുള്ള തന്റെ വാഗ്ദത്തം പൂർണ്ണമായും നിറവേററുമെന്നതിന് നമുക്ക് സകല ഉറപ്പുമുണ്ട്.—യെശയ്യാവ് 65:22; സങ്കീർത്തനം 90:10. (g90 8⁄22)