“നമുക്കൊരു കാർഡയയ്ക്കാം”
“എത്ര നല്ല വാരാന്തമായിരുന്നു അത്!” സ്നേഹിതരെ സന്ദർശിച്ചിട്ടു വീട്ടിൽ മടങ്ങിയെത്തുമ്പോൾ ആ ആസ്വാദ്യമായ സമയത്തെക്കുറിച്ചു നിങ്ങൾക്കു സന്തോഷഭരിതമായ ഓർമകളാണുള്ളത്. നിങ്ങളുടെ ആതിഥേയർ എത്ര അതിഥിപ്രിയരായിരുന്നു! നിങ്ങളുടെ വിലമതിപ്പു പ്രകടമാക്കുന്നതിനു നിങ്ങൾ കുടുംബത്തോടു പറയുന്നു: “നമുക്കൊരു കാർഡയയ്ക്കാം.”
ഒരു കാർഡ് വാങ്ങാൻ നിങ്ങൾ പ്രദേശത്തെ കടകളിലേക്കു പോകുന്നു. കാർഡുകളുടെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒരു നിരതന്നെ നിങ്ങൾ കാണുന്നു. ‘ഏതു കാർഡാണു ഞാൻ തിരഞ്ഞെടുക്കേണ്ടത്?’ ‘ഏതിലാണ് അനുയോജ്യമായ വാക്കുകൾ ഉള്ളത്?’ ഏതായാലും തിരഞ്ഞെടുക്കാൻ എളുപ്പമുള്ള കാര്യമല്ല! അതുകൊണ്ടു നിങ്ങൾക്കു നിങ്ങളുടെ സ്വന്തം കാർഡ് എന്തുകൊണ്ടുണ്ടാക്കിക്കൂടാ?
നിങ്ങളുടെ സ്വന്തം കാർഡുകൾ ഉണ്ടാക്കൽ
ഇതു നിങ്ങൾ ആദ്യം ചിന്തിച്ചേക്കാവുന്നതിലും എളുപ്പമാണ്. ആകെ നിങ്ങൾക്കു വേണ്ടത് എഴുതാത്ത ഒരു പേപ്പർ അഥവാ കട്ടികുറഞ്ഞ ഒരു കാർഡും എഴുതാനുള്ള ഒരു ഉപകരണവും പിന്നെ നിശ്ചയമായും ഒരു സന്ദേശവും ആണ്. നിങ്ങൾക്കിഷ്ടമുള്ള ഒരു ഡിസൈനോടൊപ്പം വ്യക്തിഗതമായ ചില മിനുക്കുപണികളും ചേർക്കാവുന്നതാണ്. എങ്ങനെ? ഇതാ രണ്ടു നിർദേശങ്ങൾ.
(1) നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ചിത്രം തിരഞ്ഞെടുക്കുക. അതു നിങ്ങൾക്ക് ഒരു മാസികയിൽനിന്നു വെട്ടിയെടുത്തു നിങ്ങളുടെ കാർഡിൽ ഒട്ടിക്കാൻ കഴിയുന്ന ഒരു ചിത്രമാകാവുന്നതാണ്. തങ്ങളുടെ 25-ാമത്തെ വിവാഹവാർഷികം ആഘോഷിക്കാനുള്ള ഒരു പുതിയ കാർഡുകൊണ്ട് ഒരു ഭാര്യ അവരുടെ ഭർത്താവിനെ അമ്പരപ്പിച്ചു. തങ്ങൾ പങ്കുവെച്ച ജീവിതത്തോടുള്ള അവരുടെ സന്തോഷം അറിയിക്കാൻ അവർ ഭർത്താവിന്റെയും അവരുടെയും ചെറിയ രണ്ട് ഫോട്ടോകൾ വെട്ടിയെടുത്ത് ഒരു ചെറിയ കാർഡിൽ ഒട്ടിച്ചു.
(2) പുഷ്പങ്ങൾ ഉപയോഗിക്കുക. അവ ഇപ്പോൾത്തന്നെ നന്നായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതാണ്. അമർത്തിപ്പതിപ്പിച്ച് അവ ഉണക്കിയശേഷം സന്തോഷാഭിരുചികൾ വർധിപ്പിക്കാൻ നിങ്ങളുടെ കാർഡിൽ പിടിപ്പിക്കുക.—ചതുരം കാണുക.
നിങ്ങൾ ഏതുതരം അലങ്കാരം തിരഞ്ഞെടുത്താലും തീർച്ചയായും ഏററവും വിലയുള്ളതു സന്ദേശത്തിനാണ്. നിങ്ങളുടെ സ്വന്തം കാർഡുകൾ ഉണ്ടാക്കുന്നതു യഥാർഥത്തിൽ നിങ്ങളുടെ വികാരങ്ങൾ പ്രകടമാക്കുന്ന വാക്കുകൾ രചിക്കാൻ നിങ്ങൾക്ക് ഒരു അവസരം നൽകുന്നു.
ഒരു അനുയോജ്യ സന്ദേശം
പുരാതന കാലത്തെ ശലോമോൻ രാജാവ് “ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ ഉത്സാഹിച്ചു.” (സഭാപ്രസംഗി 12:10) അത്തരം വാക്കുകൾ തിരഞ്ഞെടുക്കുന്നതു നിങ്ങൾ എഴുതിയ സന്ദേശത്തെ അതു ലഭിക്കുന്ന വ്യക്തിക്കു “വെള്ളിത്താലങ്ങളിലെ സ്വർണ ആപ്പിളുകൾപ്പോലെ” ആക്കും.—സദൃശവാക്യങ്ങൾ 25:11, NW.
സന്തോഷകരമായ ഫലമുളവാക്കുന്ന പദങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആത്മാർഥമായ വികാരങ്ങൾ അറിയിക്കാൻ ബൈബിളിലെ നിശ്വസ്ത വചനങ്ങളിൽ ചിലതു നിങ്ങൾക്ക് ഉൾപ്പെടുത്താവുന്നതാണ്. അവ ഏററവും നല്ല വിധത്തിൽ സ്വാഗതം ചെയ്യപ്പെടും.
കാർഡിൽ ആ വാക്കുകൾ നിങ്ങൾ എങ്ങനെ എഴുതുന്നുവെന്നുള്ളതും ഒരു സന്ദേശം നൽകുന്നു. അവ വൃത്തിയായും വായിക്കാൻ തക്കവിധവും എഴുതുന്നത് അയയ്ക്കുന്ന വ്യക്തിയായ നിങ്ങളെക്കുറിച്ചു ധാരാളം പറയും.
കാർഡുകൾ അയയ്ക്കാനുള്ള അവസരങ്ങൾ
സ്നേഹിതരെയും ബന്ധുക്കളെയും ക്ഷണിക്കാൻ ദമ്പതികൾ ആഗ്രഹിച്ചേക്കാവുന്ന സന്തുഷ്ടമായ അവസരങ്ങളാണു വിവാഹങ്ങൾ. അവർ ഒരു സ്വീകരണവിരുന്നു നടത്തുന്നെങ്കിൽ, അത് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സമയത്തെക്കുറിച്ച് ഒരു സൂചന ക്ഷണക്കത്തിൽ ഉൾപ്പെടുത്തിക്കൊണ്ടു ദൂരെനിന്നു വരുന്നവരുടെ ക്ഷേമത്തിൽ അവർക്കു താത്പര്യം പ്രകടമാക്കാൻ കഴിയും.
ഒരു കുട്ടിയുടെ ജനനം ആശംസാക്കാർഡ് അയയ്ക്കാനുള്ള മറെറാരു അവസരമായിരിക്കാൻ കഴിയും. നിങ്ങൾ അവരുടെ സന്തോഷത്തിൽ പങ്കുകൊള്ളുന്നുവെന്ന് ഇതു നവജാതന്റെ മാതാപിതാക്കളെ അറിയിക്കുന്നു.
അത്തരം അവസരങ്ങൾക്കു പുറമേ ആളുകൾ നിങ്ങളോടു കാട്ടിയിട്ടുള്ള ദയയ്ക്കു നന്ദി പ്രകടിപ്പിക്കുന്നത് എത്ര ചിന്താപൂർവകമാണ്. രോഗികളെയും ആശുപത്രിയിൽ കഴിയുന്നവരെയും നിങ്ങൾക്ക് ആശ്വസിപ്പിക്കാൻ കഴിയും, നിങ്ങളുടെ സ്നേഹത്തെയും താത്പര്യത്തെയും കുറിച്ച് അവർക്ക് ഉറപ്പു കൊടുത്തുകൊണ്ടുതന്നെ. സന്തോഷഭരിതമായ നിങ്ങളുടെ ആശംസാവാക്കുകൾക്കും നിങ്ങളുടെ കാർഡിലുള്ള മനോഹരമായ ചിത്രത്തിനും വിഷാദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു സഹായിക്കാൻ കഴിയും. യഥാർഥത്തിൽ പുരാതന സദൃശവാക്യം പറയുന്നതുപോലെ, “തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!”—സദൃശവാക്യങ്ങൾ 15:23.
അകലെയായിരുന്നാലും അടുത്തായിരുന്നാലും മരണത്തിൽ പ്രിയപ്പെട്ട ഒരുവൻ നഷ്ടപ്പെട്ടവരോടുള്ള നിങ്ങളുടെ അനുകമ്പ അറിയിക്കുക. ബൈബിൾ വെച്ചുനീട്ടുന്ന അത്ഭുതകരമായ പുനരുത്ഥാന പ്രത്യാശയെക്കുറിച്ചുള്ള ഓർമിപ്പിക്കൽ ഉചിതമായിരിക്കാം.
അതുകൊണ്ട്, നിങ്ങളുടെ വികാരങ്ങൾ മററുള്ളവരെ അറിയിക്കാൻ നിങ്ങൾ പ്രേരിതനാകുമ്പോഴെല്ലാം എന്തുകൊണ്ട് ഒരു കാർഡ് അയച്ചുകൂടാ? തീർച്ചയായും സാധ്യമാകുമ്പോൾ ആ വ്യക്തിയോടു നേരിട്ടു സംസാരിക്കുന്ന സ്ഥാനം ഇതു കയ്യടക്കുകയില്ല. മറിച്ച്, ദയയുള്ളവനായിരിക്കാനുള്ള കൂടുതലായ ഒരു അവസരമാണിത്. (g93 8/8)
[28, 29 പേജുകളിലെ ചതുരം]
വ്യതിരിക്തമായ ഒരു അലങ്കാരം
അമർത്തിപ്പതിപ്പിച്ച പൂക്കൾക്കൊണ്ട് അലങ്കരിക്കുന്നതു നിങ്ങളുടെ കാർഡുകളെ മനോഹരമാക്കിയേക്കാം. നിങ്ങളുടെ കാർഡുകൾക്കു വ്യതിരിക്തമായ ഒരു സ്റൈറൽ പ്രദാനം ചെയ്യാനുള്ള ലളിതവും ചെലവില്ലാത്തതും ആയ ഒരു മാർഗമാണിത്. നിങ്ങൾക്കു വളരെക്കുറച്ച് ഉപകരണം മാത്രമേ ആവശ്യമുള്ളു.
പൂക്കൾ ശേഖരിക്കൽ
◻ നിങ്ങൾ ആഗ്രഹിക്കുന്ന പുഷ്പങ്ങൾ പറിച്ചെടുക്കാൻ നിങ്ങൾക്ക് അനുവാദം ഉണ്ടെന്ന് ഉറപ്പുവരുത്തുക.
◻ മഴയത്തു പറിക്കുന്നത് ഒഴിവാക്കുക.
◻ പഴയ പൂക്കളോ ഇലകളോ പറിക്കരുത്.
◻ പൂക്കൾ പാഴാക്കിക്കളയരുത്.
ചില പുഷ്പങ്ങൾ കട്ടിയേറിയ ദളങ്ങളുള്ളതാണെങ്കിൽ (കോളാമ്പിപ്പൂക്കൾ, ലില്ലിപ്പൂക്കൾ, ഓർക്കിഡ് പുഷ്പങ്ങൾ തുടങ്ങിയവ) അല്ലെങ്കിൽ അവയ്ക്കു വികൃതമായ ഒരു ആകൃതിയാണുള്ളതെങ്കിൽ (ഡാഫഡിൽസ്, വയമ്പുപുഷ്പങ്ങൾ, വലിയ റോസാപൂക്കൾ, ഞെരിഞ്ഞിൽപ്പൂക്കൾ തുടങ്ങിയവ) അവ നല്ലവണ്ണം പതിയാതിരിക്കുന്നു.
പൂക്കൾ പതിച്ചെടുക്കൽ
◻ പ്ലൈവുഡിന്റെ രണ്ടു പാളികൾക്കിടയിൽ വച്ചിട്ടുള്ള ബ്ലോട്ടിംങ്ങ് പേപ്പറുകളുടെ ഇടയിൽ പുഷ്പങ്ങൾ വയ്ക്കുക. കുറെ ന്യൂസ് പേപ്പർ ഷീററുകൾ കൂടി വയ്ക്കുന്നത് ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും. പൂക്കൾ ഉണങ്ങുന്നതനുസരിച്ചു ക്ലാമ്പുകൾ ദിവസവും മുറുക്കിക്കൊടുക്കുക.
◻ ക്ലാമ്പുകൾ തുറക്കുന്നതിനു മുമ്പായി ഒരാഴ്ചയോളം കാത്തിരിക്കുക.
◻ പുഷ്പങ്ങൾ ശരിയായിത്തന്നെ അമർന്നിട്ടുണ്ടോയെന്നു നോക്കാൻ ചെറുതായൊന്നു പരിശോധിച്ചു നോക്കുക, ആവശ്യമെങ്കിൽ ഉണങ്ങിയ പേപ്പറിൽ അതിന്റെ സ്ഥാനം മാററിവെക്കുക.
◻ ക്ലാമ്പുകൾ വീണ്ടും മുറുക്കി അടച്ചുവച്ചിട്ടു പൂക്കൾ നീക്കം ചെയ്യുന്നതിനു മുമ്പായി ഈർപ്പമില്ലാത്ത ഉണങ്ങിയ ഒരു സ്ഥലത്തു രണ്ടോ മൂന്നോ ആഴ്ച അതു വയ്ക്കുക.
പൂക്കൾ ഒട്ടിക്കൽ
◻ ഏററവും കുറച്ചു പശ ഉപയോഗിക്കുക.
◻ ഉണങ്ങിയ പൂക്കൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുക, ഒരുപക്ഷേ ഒരു ജോടി ചവണ ഉപയോഗിച്ചുകൊണ്ട്.