വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g93 12/8 പേ. 12-14
  • എയ്‌ഡ്‌സ്‌ ഞാൻ അപകടത്തിലാണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എയ്‌ഡ്‌സ്‌ ഞാൻ അപകടത്തിലാണോ?
  • ഉണരുക!—1993
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • കെണി​യി​ല​ക​പ്പെ​ടു​ത്തുന്ന രോഗം
  • യുവജ​നങ്ങൾ അപകട​ത്തിൽ
  • അതു സംഭവി​ക്കാം!
  • എയ്‌ഡ്‌സ്‌ കൗമാരപ്രായക്കാർക്ക്‌ ഒരു പ്രതിസന്ധി
    ഉണരുക!—1992
  • എയ്‌ഡ്‌സ്‌ ബാധിക്കുന്നത്‌ എനിക്കെങ്ങനെ ഒഴിവാക്കാം?
    ഉണരുക!—1994
  • ആർക്കാണ്‌ അപകട സാദ്ധ്യതയുള്ളത്‌?
    ഉണരുക!—1987
  • എയ്‌ഡ്‌സ്‌ മാതാപിതാക്കളും കുട്ടികളും അറിഞ്ഞിരിക്കേണ്ടത്‌
    ഉണരുക!—1992
കൂടുതൽ കാണുക
ഉണരുക!—1993
g93 12/8 പേ. 12-14

യുവജ​നങ്ങൾ ചോദി​ക്കു​ന്നു. . .

എയ്‌ഡ്‌സ്‌ ഞാൻ അപകട​ത്തി​ലാ​ണോ?

ആ പ്രഖ്യാ​പനം ‘ലോകത്തെ ഞെട്ടിച്ചു’ എന്ന്‌ ന്യൂസ്‌വീക്ക്‌ മാഗസിൻ പറഞ്ഞു. പ്രസിദ്ധ യു.എസ്‌. കായി​ക​താ​ര​മായ അർവിൻ “മാജിക്‌” ജോൺസൺ തനിക്ക്‌ എയ്‌ഡ്‌സ്‌ വൈറസ്‌ പിടി​പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ 1991 നവംബർ 7-നു പത്ര​ലോ​കത്തെ അറിയി​ച്ചു. ഞെട്ടി​ക്കുന്ന ഈ സമ്മത​ത്തെ​ത്തു​ടർന്ന്‌ എയ്‌ഡ്‌സി​നെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ അറിയാ​നുള്ള ഫോൺ വിളി​ക​ളു​ടെ പ്രളയ​മാ​യി​രു​ന്നു. ചില ആശുപ​ത്രി​കൾ എയ്‌ഡ്‌സ്‌ പരി​ശോ​ധ​ന​ക്കുള്ള അപേക്ഷ​ക​രെ​ക്കൊ​ണ്ടു നിറഞ്ഞു. ചില ആളുകൾ തങ്ങളുടെ കുത്തഴിഞ്ഞ പെരു​മാ​ററം കുറയ്‌ക്കു​ക​പോ​ലും ചെയ്‌തു—ചുരു​ങ്ങി​യ​പക്ഷം താത്‌കാ​ലി​ക​മാ​യി​ട്ടെ​ങ്കി​ലും.

ഈ പ്രഖ്യാ​പ​ന​ത്തി​ന്റെ ഏററവും വലിയ ഫലം ഒരുപക്ഷേ യുവജ​ന​ങ്ങ​ളു​ടെ മേലാ​യി​രു​ന്നു. ഒരു സർവക​ലാ​ശാ​ല​യി​ലെ ആരോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ ഡയറക്ടർ ഇപ്രകാ​രം പറയുന്നു: “‘അത്‌ അദ്ദേഹ​ത്തി​നു സംഭവി​ച്ചു, അത്‌ എനിക്കും സംഭവി​ക്കാം’ എന്ന സന്ദേശം വിദ്യാർഥി​കൾ ഗൗരവ​മാ​യി എടുത്തു—കുറച്ചു കാല​ത്തേ​ക്കെ​ങ്കി​ലും. . . . മിക്ക വിദ്യാർഥി​ക​ളെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം, മാജിക്‌ ജോൺസനു സംഭവി​ച്ചത്‌ അവരുടെ അടിസ്ഥാന സ്വഭാ​വ​ത്തി​നു പക്ഷേ മാററം വരുത്തു​ന്നില്ല. തങ്ങൾക്കു ‘പരിണ​ത​ഫ​ലങ്ങൾ ഒഴിവാ​ക്കാൻ’ കഴിയു​മെന്ന്‌ അവർ ഇപ്പോ​ഴും വിചാ​രി​ക്കു​ന്നു.”

നമ്മുടെ നാളു​ക​ളു​ടെ ഒരു സവി​ശേഷത “മഹാവ്യാ​ധി​കൾ”, അതായത്‌ വളരെ വേഗം വ്യാപി​ക്കുന്ന സാം​ക്ര​മിക രോഗങ്ങൾ ആയിരി​ക്കു​മെന്നു ബൈബിൾ പ്രവചി​ച്ചു. (ലൂക്കൊസ്‌ 21:11) തീർച്ച​യാ​യും എയ്‌ഡ്‌സി​നെ ഒരു മഹാമാ​രി എന്നു വിളി​ക്കാം. ഐക്യ​നാ​ടു​ക​ളി​ലെ എയ്‌ഡ്‌സ്‌ രോഗ​ത്തി​ന്റെ ആദ്യത്തെ 1,00,000 കേസുകൾ കണ്ടുപി​ടി​ക്കാൻ എട്ടു വർഷ​മെ​ടു​ത്തു—1981 മുതൽ 1989 വരെ. എന്നാൽ അടുത്ത 1,00,000 കേസുകൾ റിപ്പോർട്ടു ചെയ്യ​പ്പെ​ടാൻ രണ്ടു വർഷമേ വേണ്ടി​വ​ന്നു​ള്ളു!

യു.എസ്‌. രോഗ​നി​യ​ന്ത്രണ കേന്ദ്രങ്ങൾ പറയു​ന്ന​ത​നു​സ​രിച്ച്‌, അസ്വസ്ഥ​ത​യു​ള​വാ​ക്കുന്ന ഈ സ്ഥിതി​വി​വ​ര​ക്ക​ണക്ക്‌, “ഐക്യ​നാ​ടു​ക​ളി​ലെ ഈ [എയ്‌ഡ്‌സ്‌] പകർച്ച​വ്യാ​ധി​യു​ടെ സത്വര വർധന​വിന്‌ അടിവ​ര​യി​ടു​ന്നു.” എന്നിരു​ന്നാ​ലും എയ്‌ഡ്‌സ്‌ ഒരു ആഗോള പകർച്ച​വ്യാ​ധി​യാണ്‌, ആഫ്രി​ക്ക​യി​ലും ഏഷ്യയി​ലും യൂറോ​പ്പി​ലും ലാററിൻ അമേരി​ക്ക​യി​ലും ഉടനീളം അതു മരണവും ദുരി​ത​വും വാരി​വി​ത​റു​ന്നു. ശ്രദ്ധേ​യ​മാ​യി, ലോസാ​ഞ്ചൽസി​ലെ കുട്ടി​കൾക്കാ​യുള്ള ആശുപ​ത്രി​യി​ലെ ഡോ. മാർവിൻ ബെൽസർ എയ്‌ഡ്‌സി​നെ “1990-കളിലെ യുവജ​ന​ങ്ങളെ നേരി​ടുന്ന അതിഭ​യ​ങ്ക​ര​മായ പ്രശ്‌നം” എന്നു വിളി​ക്കു​ന്നു.

കെണി​യി​ല​ക​പ്പെ​ടു​ത്തുന്ന രോഗം

എന്താണീ ഭീതി​ദ​മായ രോഗം, അതിത്ര മാരക​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഒരു അതിസൂക്ഷ്‌മ വസ്‌തു—എച്ച്‌ഐവി [(HIV) Human Immunodeficiency Virus] എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു വൈറസ്‌—രക്തവ്യൂ​ഹത്തെ ആക്രമി​ക്കു​മ്പോ​ഴാണ്‌ എയ്‌ഡ്‌സ്‌ വികാസം പ്രാപി​ക്കു​ന്ന​തെന്നു ശാസ്‌ത്രജ്ഞർ കരുതു​ന്നു. ഒരിക്കൽ രക്തവ്യൂ​ഹ​ത്തിൽ എത്തിക്ക​ഴി​ഞ്ഞാൽ ഈ വൈറസ്‌ ശരീര​ത്തി​ലെ ചിലതരം ശ്വേത​ര​ക്താ​ണു​ക്കളെ വേട്ടയാ​ടി നശിപ്പി​ക്കാ​നുള്ള ഒരു ദൗത്യ​ത്തിൽ ഏർപ്പെ​ടു​ന്നു. ഈ കോശങ്ങൾ രോഗത്തെ അകററി​നിർത്തു​ന്ന​തിൽ ഒരു പ്രമുഖ പങ്കു വഹിക്കു​ന്ന​വ​യാണ്‌. എയ്‌ഡ്‌സ്‌ വൈറസ്‌ പക്ഷേ, പ്രതി​രോ​ധ​വ്യ​വ​സ്ഥയെ തകർത്തു​കൊണ്ട്‌ അവയെ ദുർബ​ല​മാ​ക്കു​ന്നു.

രോഗാ​ണു​ബാ​ധി​ത​നായ വ്യക്തിക്കു രോഗം അനുഭ​വ​പ്പെ​ടു​ന്നതു വളരെ കാലത്തി​നു ശേഷമാ​യി​രി​ക്കാം. ഏതാണ്ട്‌ ഒരു ദശക​ത്തോ​ളം ചിലരിൽ രോഗ​ല​ക്ഷണം കാണാ​തി​രു​ന്നേ​ക്കാം. പക്ഷേ കാല​ക്ര​മ​ത്തിൽ ജ്വരത്തി​ന്റേ​തു​പോ​ലുള്ള രോഗ​ല​ക്ഷ​ണങ്ങൾ പ്രത്യ​ക്ഷ​പ്പെട്ടു തുടങ്ങു​ന്നു—ഭാരക്കു​റ​വും വിശപ്പി​ല്ലാ​യ്‌മ​യും പനിയും വയറി​ള​ക്ക​വും. പ്രതി​രോ​ധ​വ്യ​വ​സ്ഥ​യ്‌ക്കു ഭയങ്കര​മായ തകർച്ച സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കവേ ഒരു കൂട്ടം രോഗ​ങ്ങൾക്ക്‌—ന്യൂ​മോ​ണിയ, മുണ്ടി​നീര്‌, ക്ഷയം, അല്ലെങ്കിൽ ചിലതരം ക്യാൻസ​റു​കൾ തുടങ്ങി​യ​വ​യ്‌ക്ക്‌—രോഗി ഇരയാ​യി​ത്തീ​രു​ന്നു, ഈ രോഗ​ങ്ങളെ അവസര​വാ​ദി​കൾ എന്നു വിളി​ക്കു​ന്നു, കാരണം രോഗി​യു​ടെ താഴ്‌ന്ന പ്രതി​രോ​ധ​ക്ഷമത സൃഷ്ടിച്ച അവസരത്തെ അവ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു.

“ഞാൻ എല്ലായ്‌പോ​ഴും നിലയ്‌ക്കാത്ത വേദന​യി​ലാണ്‌,” എയ്‌ഡ്‌സി​നി​ര​യായ ഒരു 20 വയസ്സു​കാ​രൻ പറയുന്നു. ഈ രോഗം അയാളു​ടെ വൻകു​ട​ലി​ലും മലാശ​യ​ത്തി​ലും അൾസറി​നു വഴി തെളി​ച്ചി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും വളർച്ച മുററിയ എയ്‌ഡ്‌സ്‌ രോഗം അസ്വസ്ഥ​ത​യെ​ക്കാ​ളും വേദന​യെ​ക്കാ​ളും അധികം അർഥമാ​ക്കു​ന്നു; എന്തെന്നാൽ മിക്കവാ​റും ഈ രോഗ​ത്തിന്‌ ഇരയായ എല്ലാവ​രും​തന്നെ മരിക്കു​ന്നു. ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തെൺപ​ത്തൊ​ന്നു മുതൽ ഐക്യ​നാ​ടു​ക​ളിൽ മാത്രം ഈ വൈറസ്‌ 10 ലക്ഷത്തി​ല​ധി​കം ആളുക​ളി​ലേക്കു വ്യാപി​ച്ചി​ട്ടുണ്ട്‌. ഇപ്പോൾത്തന്നെ 1,60,000-ത്തിലധി​കം പേർ മൃതി​യ​ട​ഞ്ഞി​രി​ക്കു​ന്നു. ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​ത്തൊ​ണ്ണൂ​റ​റ​ഞ്ചോ​ടെ മരിക്കു​ന്ന​വ​രു​ടെ സംഖ്യ ഇരട്ടി​ക്കു​മെന്നു വിദഗ്‌ധർ പ്രവചനം നടത്തുന്നു. എയ്‌ഡ്‌സിന്‌ ഇപ്പോൾ അറിവായ യാതൊ​രു പ്രതി​വി​ധി​യു​മില്ല.

യുവജ​നങ്ങൾ അപകട​ത്തിൽ

ഇപ്പോൾവ​രെ​യും റിപ്പോർട്ടു ചെയ്യ​പ്പെ​ട്ടി​ട്ടുള്ള എയ്‌ഡ്‌സ്‌ കേസു​ക​ളു​ടെ ചെറി​യൊ​രു ശതമാ​ന​ത്തിൽ—ഐക്യ​നാ​ടു​ക​ളിൽ ഒരു ശതമാ​ന​ത്തിൽത്താ​ഴെ—മാത്രമേ കൗമാ​ര​പ്രാ​യ​ക്കാർ ഉൾപ്പെ​ടു​ന്നു​ള്ളു. അതു​കൊണ്ട്‌ ഈ രോഗം ബാധിച്ചു മരിച്ച ഏതെങ്കി​ലും യുവാ​ക്കളെ വ്യക്തി​പ​ര​മാ​യി നിങ്ങൾക്ക​റി​യി​ല്ലാ​യി​രി​ക്കാം. യുവാക്കൾ അപകട​ത്തി​ലല്ല എന്നല്ല ഇതിന്റെ അർഥം! ഐക്യ​നാ​ടു​ക​ളി​ലെ മൊത്തം എയ്‌ഡ്‌സ്‌ രോഗി​ക​ളു​ടെ ഏതാണ്ട്‌ അഞ്ചി​ലൊ​ന്നു​പേർ തങ്ങളുടെ ഇരുപ​തു​ക​ളി​ലാണ്‌. രോഗ​ല​ക്ഷ​ണങ്ങൾ കണ്ടുതു​ട​ങ്ങു​ന്ന​തിന്‌ അനേക വർഷങ്ങൾ വേണ്ടി​വ​രു​മെ​ന്നു​ള്ള​തു​കൊണ്ട്‌ ഈ വ്യക്തി​ക​ളിൽ അധികം പേർക്കും രോഗം ബാധി​ച്ചതു കൗമാ​ര​പ്രാ​യ​ത്തി​ലാ​യി​രി​ക്കാൻ സാധ്യത കൂടു​ത​ലാണ്‌. ഇപ്പോ​ഴത്തെ ഈ പ്രവണത തുടരു​ക​യാ​ണെ​ങ്കിൽ ആയിര​ക്ക​ണ​ക്കി​നു യുവജ​നങ്ങൾ എയ്‌ഡ്‌സ്‌ രോഗി​ക​ളാ​യി​ത്തീ​രും.

രോഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യുള്ള യു.എസ്‌. കേന്ദ്രങ്ങൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ഈ മാരക വൈറസ്‌, “രോഗം ബാധിച്ച ആളുക​ളു​ടെ രക്തത്തി​ലും ബീജത്തി​ലും യോനീ​ദ്ര​വ​ങ്ങ​ളി​ലും” പതിയി​രി​ക്കു​ന്നു. അതു​കൊ​ണ്ടു രോഗം ബാധിച്ച ഒരു വ്യക്തി​യു​മാ​യി “യോനി​യി​ലൂ​ടെ​യോ മലദ്വാ​ര​ത്തി​ലൂ​ടെ​യോ വായി​ലൂ​ടെ​യോ ലൈം​ഗി​ക​ബന്ധം നടത്തു​ക​വഴി” എയ്‌ഡ്‌സ്‌ വൈറസ്‌ പകരുന്നു. ബഹുഭൂ​രി​പ​ക്ഷ​ത്തി​നും ഈ രോഗം പിടി​പെ​ട്ടത്‌ ഈ വിധത്തി​ലാണ്‌. “രോഗ​ബാ​ധി​ത​നായ ഒരു വ്യക്തി ഉപയോ​ഗിച്ച അഥവാ അയാൾക്കു​വേണ്ടി ഉപയോ​ഗിച്ച ഒരു സൂചി​യോ സിറി​ഞ്ചോ ഉപയോ​ഗി​ക്കു​ന്ന​തു​വ​ഴി​യോ അതു​കൊ​ണ്ടുള്ള കുത്തി​വ​യ്‌പ്‌ ഏൽക്കു​ന്ന​തു​വ​ഴി​യോ” എയ്‌ഡ്‌സ്‌ പകരാം. അതു മാത്രമല്ല, എയ്‌ഡ്‌സ്‌ വൈറസ്‌ കലർന്ന “രക്തപ്പകർച്ചകൾ സ്വീക​രി​ച്ച​തു​കൊ​ണ്ടു ചിലയാ​ളു​കൾ രോഗ​ബാ​ധി​ത​രാ​യി​ട്ടുണ്ട്‌.”—സ്വമേ​ധ​യാ​യുള്ള എച്ച്‌ഐവി ഉപദേ​ശ​വും പരി​ശോ​ധ​ന​യും: വസ്‌തു​തകൾ, വിവാ​ദങ്ങൾ, ഉത്തരങ്ങൾ (Voluntary HIV Counseling and Testing: Facts, Issues, and Answers).

തത്‌ഫ​ല​മാ​യി പല യുവജ​ന​ങ്ങ​ളും അപകട​ത്തി​ലാണ്‌. യുവജ​ന​ങ്ങ​ളു​ടെ ഞെട്ടി​ക്കുന്ന സംഖ്യ (ഐക്യ​നാ​ടു​ക​ളിൽ 60 ശതമാ​ന​ത്തോ​ളം ഉണ്ടെന്നു ചിലർ പറയുന്നു) നിയമ​വി​രു​ദ്ധ​മായ മയക്കു​മ​രു​ന്നു​കൾക്കൊ​ണ്ടു പരീക്ഷണം നടത്തി​യി​ട്ടുണ്ട്‌. ഇവയിൽ ചില മരുന്നു​കൾ കുത്തി​വ​യ്‌ക്കു​ന്ന​വ​യാ​യ​തു​കൊ​ണ്ടു മലിന​മായ ഒരു സൂചി​യി​ലൂ​ടെ രോഗം പകരു​ന്ന​തി​ന്റെ ഉയർന്ന അപകട​മുണ്ട്‌. ഒരു യു.എസ്‌. സർവേ അനുസ​രി​ച്ചു ഹൈസ്‌കൂൾ (സെക്കണ്ടറി സ്‌കൂൾ) വിദ്യാർഥി​ക​ളിൽ 82 ശതമാനം പേർ ലഹരി പാനീ​യങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌, ഏതാണ്ട്‌ 50 ശതമാനം പേർ ഇപ്പോ​ഴും ഉപയോ​ഗി​ക്കു​ന്നു. ഒരു കുപ്പി ബിയർ കുടി​ച്ച​തു​കൊ​ണ്ടു നിങ്ങൾക്ക്‌ എയ്‌ഡ്‌സ്‌ പിടി​പെ​ടില്ല, എന്നാൽ അതു നിങ്ങളു​ടെ ന്യായ​ബോ​ധത്തെ കെടു​ത്തി​ക്ക​ള​യു​ക​യും എല്ലാറ​റി​ലും വച്ച്‌ ഏററവും അപകട​ക​ര​മായ നടപടി​ക​ളിൽ—സ്വവർഗ​ര​തി​യോ സ്വാഭാ​വി​ക​ര​തി​യോ ആയി​ക്കൊ​ള്ളട്ടെ, കുത്തഴിഞ്ഞ ലൈം​ഗിക ക്രീഡ​ക​ളിൽ—ഏർപ്പെ​ടാ​നുള്ള സാധ്യത വർധി​പ്പി​ക്കു​ക​യും ചെയ്യുന്നു.

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തെ​ഴു​പ​തിൽ 15 വയസ്സുള്ള പെൺകു​ട്ടി​ക​ളിൽ 5 ശതമാ​ന​ത്തിൽ താഴെ മാത്ര​മാ​ണു ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടി​രു​ന്നവർ. എന്നാൽ 1988 ആയപ്പോ​ഴേ​ക്കും ആ സംഖ്യ 25 ശതമാ​ന​ത്തി​ല​ധി​ക​മാ​യി വർധി​ച്ചി​രു​ന്നു. ഇരുപതു വയസ്സാ​കു​ന്ന​തോ​ടെ ഐക്യ​നാ​ടു​ക​ളി​ലെ 75 ശതമാനം പെണ്ണു​ങ്ങ​ളും 86 ശതമാനം ആണുങ്ങ​ളും ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​താ​യി സർവേകൾ പ്രകട​മാ​ക്കു​ന്നു. ഇതാ ഞെട്ടി​ക്കുന്ന മറെറാ​രു സ്ഥിതി​വി​വ​ര​ക്ക​ണക്ക്‌: 5 കൗമാ​ര​പ്രാ​യ​ക്കാ​രിൽ ഒരാൾ നാലി​ല​ധി​കം പങ്കാളി​ക​ളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടി​ട്ടുണ്ട്‌. അതേ, കൂടു​തൽക്കൂ​ടു​തൽ യുവജ​നങ്ങൾ വിവാ​ഹ​ത്തി​നു മുമ്പത്തെ ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടു​ന്നു, അവർ എന്നത്തേ​തി​ലും ചെറു​പ്രാ​യ​ത്തിൽത്തന്നെ അതു ചെയ്‌തു​തു​ട​ങ്ങു​ന്നു.

മററു നാടു​ക​ളി​ലും അവസ്ഥ രൂക്ഷം തന്നെ. ലാററിൻ അമേരി​ക്കൻ രാജ്യ​ങ്ങ​ളിൽ കൗമാ​ര​പ്രാ​യ​ത്തി​ലുള്ള യുവാ​ക്ക​ളു​ടെ ഏതാണ്ടു നാലിൽ മൂന്നു പങ്കും വിവാ​ഹ​ത്തി​നു മുമ്പുള്ള ലൈം​ഗിക ബന്ധങ്ങളിൽ ഏർപ്പെ​ട്ടി​ട്ടുണ്ട്‌. എയ്‌ഡ്‌സ്‌ വൈറ​സിൽനി​ന്നു തങ്ങളെ സംരക്ഷി​ക്കാ​നുള്ള ഒരു ശ്രമത്തിൽ ആഫ്രിക്കൻ നാടു​ക​ളി​ലെ പല പുരു​ഷൻമാ​രും ലൈം​ഗിക പങ്കാളി​ക​ളാ​യി കൗമാ​ര​പ്രാ​യ​ത്തി​ലുള്ള പെൺകു​ട്ടി​കളെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​താ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു. ഫലമെ​ന്താണ്‌? കൗമാ​ര​പ്രാ​യ​ത്തി​ലുള്ള ഈ ആഫ്രിക്കൻ പെൺകു​ട്ടി​ക​ളിൽ എയ്‌ഡ്‌സ്‌ രോഗ​ത്തി​ന്റെ ഒരു വിസ്‌ഫോ​ടനം തന്നെ.

എയ്‌ഡ്‌സി​ന്റെ വ്യാപനം അപകട​ക​ര​മായ പെരു​മാ​റ​റത്തെ തടയാൻ ഒന്നും ചെയ്‌തി​ട്ടില്ല. ലാററിൻ അമേരി​ക്ക​യി​ലെ ഒരു രാജ്യ​ത്തി​ന്റെ കാര്യം പരിചി​ന്തി​ക്കുക. “ലൈം​ഗി​ക​ബന്ധം പുലർത്തുന്ന” 60 ശതമാ​ന​ത്തി​ല​ധി​കം “അവിവാ​ഹി​ത​രായ യുവജ​ന​ങ്ങൾക്ക്‌ എയ്‌ഡ്‌സ്‌ വൈറസ്‌ പിടി​പെ​ടു​ന്ന​തി​ന്റെ ഉയർന്ന അപകട​മുണ്ട്‌.” ഏതായാ​ലും 10 ശതമാ​ന​ത്തിൽത്താ​ഴെ പേർ മാത്രമേ തങ്ങൾ വ്യക്തി​പ​ര​മാ​യി അപകട​ത്തി​ലാ​ണെന്നു കരുതു​ന്നു​ള്ളു. അവർ ഇപ്രകാ​രം സ്വയം പറയുന്നു: ‘അതെനി​ക്കു സംഭവി​ക്കില്ല.’ എന്നാൽ “അമേരി​ക്ക​ക​ളി​ലെ എയ്‌ഡ്‌സ്‌ രോഗ​ബാ​ധ​യു​ടെ ഏററവും കൂടിയ നിരക്കു​ക​ളിൽ ഒന്ന്‌” ഈ രാജ്യ​ത്തി​നുണ്ട്‌.—രോഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യുള്ള യു.എസ്‌. കേന്ദ്രങ്ങൾ.

അതു സംഭവി​ക്കാം!

ലൈം​ഗിക അധാർമി​ക​ത​യു​ടെ “അനന്തര​ഫലം കാഞ്ഞി​രം​പോ​ലെ കയ്‌പു​ള്ള​താണ്‌” എന്ന ബൈബി​ളി​ന്റെ മുന്നറി​യി​പ്പു​ക​ളിൽ ഒന്നിന്റെ സത്യത​യ്‌ക്ക്‌ എയ്‌ഡ്‌സ്‌ പകർച്ച​വ്യാ​ധി അടിവ​ര​യി​ടു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 5:3-5; 7:21-23, NW) തീർച്ച​യാ​യും, ആത്മീയ​വും വൈകാ​രി​ക​വും ആയ അപകടത്തെ ബൈബിൾ പ്രാഥ​മി​ക​മാ​യി പരാമർശി​ക്കു​ന്നു. ലൈം​ഗിക അധാർമി​ക​ത​യ്‌ക്ക്‌ അപകട​ക​ര​മായ ധാരാളം അനന്തര​ഫ​ലങ്ങൾ കൂടി ഉണ്ടെന്നുള്ള സംഗതി നമ്മെ അമ്പരപ്പി​ക്ക​രുത്‌.

അതു​കൊണ്ട്‌ എയ്‌ഡ്‌സും ലൈം​ഗി​ക​മാ​യി പകരുന്ന മററു രോഗ​ങ്ങ​ളും പിടി​പെ​ടു​ന്ന​തി​ന്റെ അപകടത്തെ യുവജ​നങ്ങൾ യാഥാർഥ്യ​ബോ​ധ​ത്തോ​ടെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. ‘എയ്‌ഡ്‌സ്‌ എനിക്കു പിടി​ക്കില്ല’ എന്ന കവിഞ്ഞ ആത്മസം​തൃ​പ്‌ത​മായ മനോ​ഭാ​വം മാരക​മാ​യി​രി​ക്കാം. “നിങ്ങൾ പതിന​ഞ്ചോ പതിനാ​റോ അല്ലെങ്കിൽ പതി​നേ​ഴോ പതി​നെ​ട്ടോ പത്തൊ​മ്പ​തോ ഇരുപ​തോ പോലും വയസ്സാ​യി​രി​ക്കു​മ്പോൾ നിങ്ങൾക്കു രോഗം പിടി​പെ​ടില്ല എന്നു നിങ്ങൾ ചിന്തി​ക്കു​ന്നു,” ഡേവിഡ്‌ എന്നു പേരുള്ള ഒരു യുവാവു പറഞ്ഞു. എന്നിരു​ന്നാ​ലും വസ്‌തു​തകൾ തെളി​യി​ക്കു​ന്നതു മറിച്ചാണ്‌. പതിനഞ്ചു വയസ്സു​ള്ള​പ്പോൾ ഡേവി​ഡിന്‌ എയ്‌ഡ്‌സ്‌ പിടി​പെട്ടു.

അതു​കൊ​ണ്ടു തുറന്നു​പ​റ​ഞ്ഞാൽ: നിങ്ങൾ നിയമ​വി​രു​ദ്ധ​മായ മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ക​യോ വിവാ​ഹ​ത്തി​നു മുമ്പത്തെ ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടു​ക​യോ ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ അപകട​ത്തി​ലാണ്‌! എന്നാൽ ഒരുവനു “സുരക്ഷിത ലൈം​ഗി​കത”യിൽ ഏർപ്പെ​ടാൻ കഴിയും എന്ന അവകാ​ശ​വാ​ദം സംബന്ധി​ച്ചെന്ത്‌? ഈ പകർച്ച​വ്യാ​ധി​യിൽനിന്ന്‌ ഒരുവനെ സംരക്ഷി​ക്കാൻ കഴിയുന്ന വാസ്‌ത​വി​ക​മായ വഴികൾ ഉണ്ടോ? ഈ പരമ്പര​യി​ലെ ഞങ്ങളുടെ അടുത്ത ലേഖനം ഈ ചോദ്യ​ങ്ങൾ ചർച്ച​ചെ​യ്യും. (g93 8/22)

[14-ാം പേജിലെ ചതുരം]

ലൈംഗികമായി പകരുന്ന മററു രോഗങ്ങൾ

എയ്‌ഡ്‌സ്‌ വാർത്താ​ത​ല​ക്കെ​ട്ടു​കൾ കൈയ​ട​ക്കി​യി​രി​ക്കു​ന്നു. എന്നാൽ ദ മെഡിക്കൽ പോസ്‌ററ്‌ ഇപ്രകാ​രം മുന്നറി​യി​പ്പു നൽകുന്നു: ‘കൗമാ​ര​പ്രാ​യ​ത്തി​ലെ ലൈം​ഗിക പകർച്ച​വ്യാ​ധി​യു​ടെ നടുവി​ലാ​ണു കാനഡ.’ കാനഡ ഒററയ്‌ക്കല്ല. “ഓരോ വർഷവും ഐക്യ​നാ​ടു​ക​ളി​ലെ 25 ലക്ഷം കൗമാ​ര​പ്രാ​യ​ക്കാർക്കു ലൈം​ഗി​ക​ജന്യ രോഗങ്ങൾ പിടി​പെ​ടു​ന്നു” എന്നു യു.എസ്‌. ആസ്ഥാന​മാ​ക്കി​യുള്ള സെൻറർ ഫോർ പോപ്പു​ലേഷൻ ഓപ്‌ഷൻസ്‌ പറയുന്നു. “ഈ സംഖ്യ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടുന്ന മൊത്തം കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ ആറി​ലൊ​ന്നി​നെ​യും രാജ്യത്തെ ലൈം​ഗി​ക​ജന്യ രോഗ​ത്തി​ന്റെ കേസു​ക​ളു​ടെ അഞ്ചി​ലൊ​ന്നി​നെ​യും” പ്രതി​നി​ധാ​നം ചെയ്യുന്നു.

ദൃഷ്ടാ​ന്ത​ത്തിന്‌ ഉൻമൂ​ല​ന​ത്തി​ന്റെ പാതയി​ലാ​ണെന്ന്‌ ഒരിക്കൽ കരുത​പ്പെ​ട്ടി​രുന്ന സിഫി​ലിസ്‌ ഏതാണ്ട്‌ ഏററവും ഉയർന്ന സംഖ്യ ചെറു​പ്പ​ക്കാ​രു​ടെ ജീവന​പ​ഹ​രി​ച്ചു​കൊ​ണ്ടു സമീപ വർഷങ്ങ​ളിൽ ഒരു തിരി​ച്ചു​വ​രവു നടത്തി​യി​രി​ക്കു​ന്നു. അതു​പോ​ലെ​തന്നെ ഗൊ​ണേ​റി​യ​യും ക്ലാമീ​ഡി​യ​യും (ഐക്യ​നാ​ടു​ക​ളിൽ ഏററവും വ്യാപ​ക​മാ​യുള്ള ലൈം​ഗി​ക​ജന്യ രോഗങ്ങൾ) അവയെ നിർമാർജനം ചെയ്യാ​നുള്ള ശ്രമങ്ങളെ ഫലപ്ര​ദ​മാ​യി ചെറു​ത്തു​നിൽക്കു​ന്ന​താ​യി തെളി​ഞ്ഞി​രി​ക്കു​ന്നു. കൗമാ​ര​പ്രാ​യ​ക്കാർക്കു രോഗ​ബാ​ധ​യു​ടെ ഏററവും കൂടിയ നിരക്കു​ക​ളും ഉണ്ട്‌. സമാന​മാ​യി ഗുഹ്യ​ഭാ​ഗത്തു പുണ്ണു ബാധിച്ച കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ എണ്ണത്തിലെ ഒരു “കുതി​ച്ചു​ക​യററ”ത്തെക്കു​റിച്ച്‌ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ആയിര​ക്ക​ണ​ക്കി​നു യുവജ​ന​ങ്ങൾക്കു ഹെർപ്പിസ്‌ വൈറസ്‌ ഉണ്ട്‌. ശാസ്‌ത്ര​വാർത്ത (Science News) പറയു​ന്ന​ത​നു​സ​രിച്ച്‌ “ഗുഹ്യ​ഭാ​ഗത്തു ഹെർപ്പിസ്‌ ഉള്ള ആളുകൾക്ക്‌ എയ്‌ഡ്‌സി​നി​ട​യാ​ക്കുന്ന എച്ച്‌ഐവി അണുബാധ ഉണ്ടാകാ​നുള്ള വർധിച്ച സാധ്യ​ത​യുണ്ട്‌.”

സെൻറർ ഫോർ പോപ്പു​ലേഷൻ ഓപ്‌ഷൻസ്‌ ഇങ്ങനെ പറയുന്നു: “മറേറ​തൊ​രു പ്രായ​ക്കാ​രെ​ക്കാ​ളും ലൈം​ഗി​ക​മാ​യി പകരുന്ന രോഗ​ങ്ങ​ളു​ടെ വർധിച്ച നിരക്കു​കൾ കൗമാ​ര​പ്രാ​യ​ക്കാർ അനുഭ​വി​ക്കു​മ്പോൾ അവർക്കു വൈദ്യ​ശു​ശ്രൂഷ ലഭിക്കാൻ സാധ്യ​ത​യില്ല. രോഗം കണ്ടുപി​ടി​ക്കാ​തെ​യും ചികി​ത്സി​ക്കാ​തെ​യും വിടു​മ്പോൾ ലൈം​ഗി​ക​മാ​യി പകരുന്ന രോഗങ്ങൾ, ഗുഹ്യ​ഭാ​ഗം വീർത്തു​ണ്ടാ​കുന്ന അസുഖം, വന്ധ്യത, ഗർഭാ​ശ​യ​ത്തി​നു വെളി​യി​ലെ ഗർഭധാ​രണം, ഗർഭാ​ശ​യ​ത്തി​ലു​ണ്ടാ​കുന്ന ക്യാൻസർ എന്നീ രൂപങ്ങ​ളിൽ ഒരു വലിയ വില ഒടു​ക്കേ​ണ്ടി​വ​രു​ന്നു.”

[12, 13 പേജു​ക​ളി​ലെ ചിത്രങ്ങൾ]

നിയമവിരുദ്ധമായ മയക്കു​മ​രു​ന്നു​കൾ കുത്തി​വ​യ്‌ക്കു​ക​യോ അനുവാ​ദാ​ത്മക ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടു​ക​യോ ചെയ്യുന്ന ഏതൊ​രാ​ളും എയ്‌ഡ്‌സ്‌ പിടി​പെ​ടു​ന്ന​തി​ന്റെ ഗുരു​ത​ര​മായ അപകടം ഏറെറ​ടു​ക്കു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക