“വിശ്വാസവും നിങ്ങളുടെ ഭാവിയും” എന്ന പരസ്യപ്രസംഗം വന്നു കേൾക്കുവിൻ
നിങ്ങളുടെ ഭാവിയെന്താണെന്ന് അറിയാൻ സാധിക്കുമോ? അതെങ്ങനെയാകണമെന്നു തീരുമാനിക്കാൻ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോ?
യഹോവയുടെ സാക്ഷികളുടെ “ദൈവവചന വിശ്വാസ” ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ ഒരു സവിശേഷതയായ പരസ്യപ്രസംഗം, ശോഭനമായ ഒരു ഭാവിക്കുവേണ്ടി വാസ്തവമായും പ്രത്യാശിക്കാവുന്നത് എന്തുകൊണ്ടാണെന്നു പ്രകടമാക്കും. നിങ്ങളുടെ ഭവനത്തിനടുത്തുതന്നെയുള്ള ഒരു സ്ഥലത്തുവെച്ച് ഈ പ്രസംഗം നിങ്ങൾക്കു കേൾക്കാവുന്നതാണ്. കാരണം, ഈ മാസം ആദ്യംമുതൽ ലോകമെമ്പാടുമുള്ള നൂറുകണക്കിന് കൺവെൻഷനുകളിൽ അതു നടത്തപ്പെടുന്നതാണ്.
നിങ്ങളുടെ ഏറ്റവും അടുത്തുള്ള കൺവെൻഷൻ സ്ഥലം എവിടെയാണെന്നറിയാൻ സ്ഥലത്തെ യഹോവയുടെ സാക്ഷികളുമായോ ഈ മാസികയുടെ പ്രസാധകരുമായോ ബന്ധപ്പെടുക. ഇന്ത്യയിലെ കൺവെൻഷൻ സ്ഥലങ്ങളുടെ മേൽവിലാസപ്പട്ടിക ഉണരുക!യുടെ ഒരു ഭാവി ലക്കത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.