വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g20 നമ്പർ 2 പേ. 4-5
  • ചില വിശ്വാ​സങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചില വിശ്വാ​സങ്ങൾ
  • ഉണരുക!—2020
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഹിന്ദു​മ​ത​വി​ശ്വാ​സം
  • ഇസ്ലാംമതവിശ്വാസം
  • ജൂതപാരമ്പര്യവിശ്വാസം
  • ബുദ്ധമതവിശ്വാസം
  • കൺഫ്യൂഷ്യൻ മതവി​ശ്വാ​സം
  • ചില ഗോ​ത്ര​മ​ത​വി​ശ്വാ​സങ്ങൾ
  • ക്രിസ്‌തുമതവിശ്വാസം
  • ബൈബിൾ എന്താണു പറയുന്നത്‌?
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • എന്തുകൊണ്ട്‌ ഇത്രയധികം ദുരിതങ്ങൾ?
    ഉണരുക!—2012
  • 4. നമ്മൾ ദുരിതം അനുഭ​വി​ക്കേ​ണ്ട​വ​രാ​ണോ?
    ഉണരുക!—2020
  • കഷ്ടപ്പാടുകൾ
    ഉണരുക!—2015
കൂടുതൽ കാണുക
ഉണരുക!—2020
g20 നമ്പർ 2 പേ. 4-5
ഹിന്ദുമതക്കാരുടെയും ബുദ്ധമതക്കാരുടെയും ഗോത്രമതക്കാരുടെയും ജൂതമതക്കാരുടെയും ക്രിസ്‌തുമതക്കാരുടെയും ഇസ്ലാംമതക്കാരുടെയും കൺഫ്യൂഷ്യൻ മതക്കാരുടെയും മതചിഹ്നങ്ങൾ.

ചില വിശ്വാ​സ​ങ്ങൾ

ഹിന്ദു​മ​ത​വി​ശ്വാ​സം

ഹിന്ദുമതത്തിന്റെ ചിഹ്നം.

ഒരു വ്യക്തിക്കു ദുരി​തങ്ങൾ ഉണ്ടാകു​ന്ന​തി​ന്റെ കാരണം, ഈ ജന്മത്തി​ലോ മുൻജ​ന്മ​ത്തി​ലോ അദ്ദേഹം ചെയ്‌ത പ്രവൃ​ത്തി​ക​ളു​ടെ ഫലമാണ്‌. അതിൽനിന്ന്‌ മോക്ഷം കിട്ടാൻ അതായത്‌, പുനർജ​ന്മ​ച​ക്ര​ത്തിൽനിന്ന്‌ മുക്തി നേടാൻ, ഒരു വ്യക്തി ഇഹലോ​ക​കാ​ര്യ​ങ്ങ​ളിൽനി​ന്നെ​ല്ലാം മനസ്സിനെ മുക്തമാ​ക്കണം.

ഇസ്ലാംമതവിശ്വാസം

ഇസ്ലാംമതത്തിന്റെ ചിഹ്നം.

ദുരിതങ്ങളെ പാപത്തി​നുള്ള ശിക്ഷയാ​യി​ട്ടും ദൈവ​ത്തിൽനി​ന്നുള്ള പരീക്ഷ​ണ​മാ​യി​ട്ടും ആണ്‌ ഇവർ കാണു​ന്നത്‌. “ദൈവം തന്നിട്ടുള്ള അനു​ഗ്ര​ഹ​ങ്ങൾക്കു നന്ദി​കൊ​ടു​ക്കാ​നും ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കു​ന്ന​വരെ സഹായി​ക്കാ​നും ഉള്ള” ഓർമ​പ്പെ​ടു​ത്ത​ലാ​ണു ദുരി​തങ്ങൾ എന്നാണ്‌ വടക്കേ അമേരി​ക്ക​യി​ലെ ഇസ്ലാമിക സമൂഹ​ത്തി​ന്റെ പ്രസി​ഡന്റ്‌ ഡോ. സായ്യീദ്ദ്‌ സയ്യീദ്‌ പറയു​ന്നത്‌.

ജൂതപാരമ്പര്യവിശ്വാസം

ജൂതമതത്തിന്റെ ചിഹ്നം.

ഓരോരുത്തരുടെയും പ്രവൃ​ത്തി​യു​ടെ ഫലമാണു ദുരി​തങ്ങൾ എന്നു ജൂതപാ​ര​മ്പ​ര്യം പറയുന്നു. മരിച്ച​വരെ ഭാവി​യിൽ ഉയിർത്തെ​ഴു​ന്നേൽപ്പി​ക്കു​മെ​ന്നും ദുരി​തങ്ങൾ അനുഭ​വിച്ച നിരപ​രാ​ധി​കൾക്ക്‌ അപ്പോൾ നീതി ലഭിക്കു​മെ​ന്നും വിശ്വ​സി​ക്കുന്ന ജൂതന്മാ​രും ഉണ്ട്‌. കബ്ബല്ലിസ്റ്റ്‌ ജൂതർ പുനർജ​ന്മ​ത്തിൽ വിശ്വ​സി​ക്കു​ന്നു. ചെയ്‌ത തെറ്റിനു പ്രായ​ശ്ചി​ത്തം ചെയ്യാൻ പുനർജന്മം ഒരു വ്യക്തിക്കു വീണ്ടും​വീ​ണ്ടും അവസരം കൊടു​ക്കും.

ബുദ്ധമതവിശ്വാസം

ബുദ്ധമതത്തിന്റെ ചിഹ്നം.

ഒരു വ്യക്തിക്കു പല ജന്മങ്ങളുണ്ട്‌. ആ ജന്മങ്ങളി​ലൊ​ക്കെ ആ വ്യക്തി ദുരി​തങ്ങൾ അനുഭ​വി​ക്കണം. ആ വ്യക്തി​യു​ടെ തെറ്റായ പ്രവർത്ത​ന​ങ്ങ​ളും വികാ​ര​ങ്ങ​ളും ചായ്‌വു​ക​ളും നശിക്കു​ന്ന​തു​വരെ പുനർജ​ന്മ​ത്തി​ന്റെ ആ ചക്രം തുടരും. ബോ​ധോ​ദ​യ​ത്തി​ലൂ​ടെ​യും നന്മപ്ര​വൃ​ത്തി​ക​ളി​ലൂ​ടെ​യും മനസ്സിനെ നിയ​ന്ത്രി​ക്കു​ന്ന​തി​ലൂ​ടെ​യും ഒരു വ്യക്തിക്കു നിർവ്വാ​ണം (മോക്ഷം) ലഭിക്കു​ന്നു. അതായത്‌, ദുരി​ത​ങ്ങ​ളിൽനിന്ന്‌ മോചനം ലഭിക്കുന്ന അവസ്ഥയു​ണ്ടാ​കു​ന്നു.

കൺഫ്യൂഷ്യൻ മതവി​ശ്വാ​സം

കൺഫ്യൂഷ്യൻ മതത്തിന്റെ ചിഹ്നം.

ദുരിതങ്ങൾക്ക്‌ ഏറിയ പങ്കിനും കാരണം “മനുഷ്യ​ന്റെ​തന്നെ പരാജ​യ​ങ്ങ​ളും കുഴപ്പ​ങ്ങ​ളും” ആണെന്നാ​ണു കൺഫ്യൂ​ഷ്യൻ മതത്തി​ലു​ള്ളവർ വിശ്വ​സി​ക്കു​ന്ന​തെന്നു മതങ്ങ​ളെ​ക്കു​റി​ച്ചുള്ള ഒരു നിഘണ്ടു പറയുന്നു. ഈ മതവി​ശ്വാ​സം അനുസ​രിച്ച്‌, നല്ലതു ചെയ്‌ത്‌ ജീവി​ച്ചാൽ ദുരി​തങ്ങൾ കുറയ്‌ക്കാൻ പറ്റു​മെ​ങ്കി​ലും ഒട്ടുമിക്ക ദുരി​ത​ങ്ങ​ളും “ആത്മാക്കൾ വരുത്തു​ന്ന​താണ്‌. അതു മനുഷ്യ​നി​യ​ന്ത്ര​ണ​ത്തിന്‌ അപ്പുറ​മാണ്‌. അതൊക്കെ വിധി​യാ​ണെന്നു കരുതി സഹിക്കണം.”

ചില ഗോ​ത്ര​മ​ത​വി​ശ്വാ​സങ്ങൾ

ഗോത്രമതക്കാരുടെ ചിഹ്നം.

മന്ത്രവാദത്തിന്റെ ഫലമാ​യാ​ണു ദുരി​ത​ങ്ങ​ളു​ണ്ടാ​കു​ന്ന​തെന്ന്‌ ഇവർ വിശ്വ​സി​ക്കു​ന്നു. അവരുടെ വിശ്വാ​സ​മ​നു​സ​രിച്ച്‌ ദുർമ​ന്ത്ര​വാ​ദി​കൾക്കു ഗുണവും ദോഷ​വും വരുത്താൻ കഴിയും. എന്നാൽ അതിനു തടയി​ടാൻ ചില ആചാരാ​നു​ഷ്‌ഠാ​ന​ങ്ങൾക്കു കഴിയു​മെ​ന്നും അവർ വിശ്വ​സി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ദുർമ​ന്ത്ര​വാ​ദം കാരണം ഒരു വ്യക്തിക്കു രോഗം വന്നാൽ മന്ത്രവാ​ദ​വൈ​ദ്യ​ന്മാ​രു​ടെ മരുന്നു​കൾ കഴിക്കു​ന്ന​തും അവർ പറയുന്ന കർമങ്ങൾ ചെയ്യു​ന്ന​തും രോഗം കുറയ്‌ക്കാൻ സഹായി​ക്കു​മ​ത്രേ.

ക്രിസ്‌തുമതവിശ്വാസം

ക്രിസ്‌തുമതത്തിന്റെ ചിഹ്നം.

ബൈബിളിലെ ഉൽപത്തി പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന ആദ്യമ​നു​ഷ്യ​രു​ടെ പാപം​കൊ​ണ്ടാണ്‌ ദുരി​ത​ങ്ങ​ളു​ണ്ടാ​യ​തെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. എന്നാൽ പല ക്രിസ്‌തീയ മതവി​ഭാ​ഗ​ങ്ങ​ളും ഈ ഉപദേ​ശ​ത്തി​ലേക്ക്‌ അവരു​ടേ​തായ ചില ആശയങ്ങൾ കൂട്ടി​ച്ചേർത്തി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ചില കത്തോ​ലി​ക്കർ വിശ്വ​സി​ക്കു​ന്നതു ദുരി​തങ്ങൾ തങ്ങൾക്കു വരുത്തുന്ന യാതനയെ ‘ദൈവ​ത്തിന്‌ ഒരു യാഗമാ​യി സമർപ്പി​ച്ചാൽ’ അതു സഭയ്‌ക്കു ഗുണം ചെയ്യു​മെ​ന്നും മറ്റുള്ള​വർക്കു രക്ഷ കിട്ടാൻ ഇടയാ​ക്കു​മെ​ന്നും ആണ്‌.

കൂടുതൽ അറിയാൻ

jw.org വെബ്‌​സൈ​റ്റി​ലെ എല്ലാ തരം ആരാധ​ന​യും ദൈവം സ്വീക​രി​ക്കു​മോ? എന്ന വീഡി​യോ കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക