വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g20 നമ്പർ 2 പേ. 14-15
  • 5. ദുരി​തങ്ങൾ എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 5. ദുരി​തങ്ങൾ എന്നെങ്കി​ലും അവസാ​നി​ക്കു​മോ?
  • ഉണരുക!—2020
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സത്യം അറി​യേ​ണ്ട​തി​ന്റെ കാരണം
  • ചിന്തിക്കാനായി
  • ബൈബിൾ പറയു​ന്നത്‌
  • ബൈബിൾ എന്താണു പറയുന്നത്‌?
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • കഷ്ടപ്പാടുകൾ
    ഉണരുക!—2015
  • ആഗോള പ്രശ്‌നത്തിന്‌ ആഗോള പരിഹാരം
    2010 വീക്ഷാഗോപുരം
  • കഷ്ടപ്പാട്‌ അനുഭവിക്കുന്നവർക്ക്‌ ആശ്വാസം
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—2020
g20 നമ്പർ 2 പേ. 14-15
നദിക്കരികിൽ വിശ്രമവേള ആസ്വദിക്കുന്ന ഒരു കുടുംബം. കളിച്ചും ചിരിച്ചും അവർ ഒഴിവുവേള ആസ്വദിക്കുന്നു.

5. ദുരി​തങ്ങൾ എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

സത്യം അറി​യേ​ണ്ട​തി​ന്റെ കാരണം

എന്നെങ്കി​ലും ദുരി​തങ്ങൾ അവസാ​നി​ക്കും എന്നൊരു പ്രതീ​ക്ഷ​യു​ണ്ടെ​ങ്കിൽ ജീവി​ത​ത്തെ​ക്കു​റി​ച്ചും ദൈവ​ത്തെ​ക്കു​റി​ച്ചും ഉള്ള നമ്മുടെ കാഴ്‌ച​പ്പാ​ടി​നു മാറ്റം വരും.

ചിന്തിക്കാനായി

ദുരിതങ്ങൾ തുടച്ചു​നീ​ക്കാൻ അനേകം ആളുകൾക്കും ആഗ്രഹ​മു​ണ്ടെ​ങ്കി​ലും അതി​നൊ​ക്കെ അവർക്കു പല പരിമി​തി​ക​ളും ഉണ്ട്‌. ചില ഉദാഹ​ര​ണങ്ങൾ നോക്കാം:

വൈദ്യശാസ്‌ത്രം പുരോ​ഗ​മി​ച്ചെ​ങ്കി​ലും . . .

  • ഹൃ​ദ്രോ​ഗം​മൂ​ലം അനേകം ആളുകൾ മരിക്കു​ന്നു.

  • ഓരോ വർഷവും ലക്ഷക്കണ​ക്കിന്‌ ആളുകൾ ക്യാൻസർമൂ​ലം മരണമ​ട​യു​ന്നു.

  • “നീണ്ടു​നിൽക്കു​ന്ന​തും പുതു​താ​യി രൂപം​കൊ​ള്ളു​ന്ന​തും വീണ്ടും രംഗ​പ്ര​വേശം ചെയ്യു​ന്ന​തും ആയ പകർച്ച​വ്യാ​ധി​ക​ളെ​ക്കൊണ്ട്‌ ലോകം ഇന്നും നട്ടംതി​രി​യു​ക​യാണ്‌” എന്നു രോഗ​പ്ര​തി​രോ​ധ​ശേ​ഷി​യെ​ക്കു​റിച്ച്‌ പറയുന്ന ഒരു മാസി​ക​യിൽ ഡോ. ഡേവിഡ്‌ ബ്ലൂം പറയുന്നു.

ചില ദേശങ്ങൾ സമ്പന്നമാ​ണെ​ങ്കി​ലും . . .

  • ഓരോ വർഷവും അവിട​ങ്ങ​ളിൽ ലക്ഷക്കണ​ക്കി​നു കുട്ടി​ക​ളാ​ണു മരിക്കു​ന്നത്‌. അവിട​ങ്ങ​ളിൽത്തന്നെ ദരി​ദ്ര​രായ ആളുകൾ ഉള്ള സ്ഥലങ്ങളി​ലാണ്‌ ഇതു കൂടുതൽ സംഭവി​ക്കു​ന്നത്‌.

  • കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്കു മാലി​ന്യ​നിർമാർജ​ന​ത്തി​നുള്ള സൗകര്യ​മില്ല.

  • ശുദ്ധജ​ല​മി​ല്ലാ​തെ വലയുന്ന കോടാ​നു​കോ​ടി ആളുക​ളുണ്ട്‌.

മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ ബോധ​മു​ള്ള​വ​രാ​ണെ​ങ്കി​ലും . . .

  • പല ദേശങ്ങ​ളി​ലും മനുഷ്യ​ക്ക​ടത്ത്‌ സജീവ​മാണ്‌. എന്നാൽ അധികാ​രി​കൾ ഉത്തരവാ​ദി​ക​ളാ​യ​വരെ വിചാരണ ചെയ്യു​ന്നില്ല. ഐക്യ​രാ​ഷ്ട്ര സംഘട​ന​യു​ടെ ഒരു റിപ്പോർട്ട്‌ പറയു​ന്നത്‌, “ഒന്നുകിൽ ഈ മനുഷ്യ​ക്ക​ട​ത്തി​നെ​ക്കു​റിച്ച്‌ അധികാ​രി​കൾ അറിയു​ന്നില്ല അല്ലെങ്കിൽ ഉത്തരവാ​ദി​ക​ളാ​യ​വരെ നിയമ​ത്തി​ന്റെ മുന്നിൽ കൊണ്ടു​വ​രാൻ അവർക്കു കഴിയു​ന്നില്ല” എന്നാണ്‌.

    കൂടുതൽ അറിയാൻ

    jw.org വെബ്‌​സൈ​റ്റി​ലെ എന്താണ്‌ ദൈവ​രാ​ജ്യം? എന്ന വീഡി​യോ കാണുക.

ബൈബിൾ പറയു​ന്നത്‌

ദൈവം നമ്മളെ​ക്കു​റിച്ച്‌ കരുത​ലു​ള്ള​വ​നാണ്‌.

നമ്മുടെ വിഷമ​ങ്ങ​ളും വേദന​ക​ളും ദൈവം കണ്ടി​ല്ലെന്നു വെക്കു​ന്നില്ല.

“അടിച്ച​മർത്ത​പ്പെ​ട്ട​വന്റെ യാതനകൾ ദൈവം പുച്ഛി​ച്ചു​ത​ള്ളി​യി​ട്ടില്ല; ആ യാതന​കളെ അറപ്പോ​ടെ നോക്കു​ന്നില്ല. അവനിൽനിന്ന്‌ തിരു​മു​ഖം മറച്ചി​ട്ടു​മില്ല. സഹായ​ത്തി​നാ​യുള്ള അവന്റെ നിലവി​ളി ദൈവം കേട്ടു.”​—സങ്കീർത്തനം 22:24.

“ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.”​—1 പത്രോസ്‌ 5:7.

ദുരിതം എല്ലാ കാല​ത്തേ​ക്കും തുടരില്ല.

നമ്മളെക്കുറിച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം യാഥാർഥ്യ​മാ​കും എന്നു ബൈബിൾ ഉറപ്പു​ത​രു​ന്നു.

“ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായിരിക്കില്ല.”​—വെളി​പാട്‌ 21:3, 4.

ദുരിതങ്ങൾക്ക്‌ ഇടയാ​ക്കുന്ന കാര്യങ്ങൾ ദൈവം ഇല്ലാതാ​ക്കും.

തന്റെ ഭരണകൂ​ട​ത്തി​ലൂ​ടെ​യാ​യി​രി​ക്കും ദൈവം ഇതു ചെയ്യു​ന്നത്‌. അത്‌ ഒരു യഥാർഥ ഗവൺമെ​ന്റാ​ണെന്നു ബൈബിൾ പറയുന്നു.

“സ്വർഗ​സ്ഥ​നായ ദൈവം ഒരിക്ക​ലും നശിച്ചു​പോ​കാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനതയ്‌ക്കും കൈമാറില്ല. . . . അതു മാത്രം എന്നും നിലനിൽക്കും.”​—ദാനി​യേൽ 2:44.

ദുരിതങ്ങൾ എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

അവസാനിക്കും. പക്ഷേ അതു മനുഷ്യ​രാ​ലല്ല. ദുരി​തങ്ങൾ കുറ​ച്ചൊ​ക്കെ കുറയ്‌ക്കാൻ ഇന്നത്തെ ഗവൺമെ​ന്റു​കൾക്കു കഴി​ഞ്ഞേ​ക്കും. എന്നാൽ അത്‌ ഇല്ലാതാ​ക്കാൻ ദൈവ​ത്തി​നു മാത്രമേ കഴിയൂ. തന്റെ ഗവൺമെ​ന്റി​ലൂ​ടെ, ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ദൈവം അതു ചെയ്യും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക