അവർ എന്തു വിശ്വസിക്കുന്നു?
സർവശക്തനും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ യഹോവയാം ദൈവത്തിൽ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. നമുക്കു ചുറ്റുമുള്ള ലോകത്തിലെ അതിസങ്കീർണ രൂപഘടനയുള്ള വിസ്മയങ്ങൾ, അപാര ബുദ്ധിശാലിയും അതിശക്തനുമായ ഒരു സ്രഷ്ടാവ് അവയ്ക്കു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നതിനു ന്യായയുക്തമായും തെളിവു നൽകുന്നു. മനുഷ്യരുടെ പ്രവൃത്തികളിൽ സാധാരണ അവരുടെ ഗുണങ്ങൾ പ്രതിഫലിക്കാറുണ്ട്. യഹോവയാം ദൈവത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്. “അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു” എന്ന് ബൈബിൾ നമ്മോടു പറയുന്നു. അതുപോലെ, ശബ്ദമോ വാക്കുകളോ കൂടാതെ “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു.”—റോമർ 1:20; സങ്കീർത്തനം 19:1-4.
എന്തെങ്കിലും ഉദ്ദേശ്യമില്ലാതെ കമ്പ്യൂട്ടറുകളോ ടെലിവിഷൻ സെറ്റുകളോ മൺപാത്രങ്ങൾ പോലുമോ ആരും ഉണ്ടാക്കാറില്ല. അവയെ അപേക്ഷിച്ച് എത്രയോ അത്ഭുതകരമാണ് ഈ ഭൂമിയും ഇതിലെ സസ്യ-ജന്തു ജാലങ്ങളും! ശതസഹസ്രകോടിക്കണക്കിന് കോശങ്ങളാൽ നിർമിതമായിരിക്കുന്ന മനുഷ്യശരീരത്തിന്റെ ഘടന നമ്മുടെ ഗ്രാഹ്യത്തിന് അതീതമാണ്, നാം ചിന്തിക്കാൻ ഉപയോഗിക്കുന്ന മസ്തിഷ്കം തന്നെയും നമുക്കു പൂർണമായി ഗ്രഹിക്കാനാവാത്തവിധം അത്ഭുതകരമാണ്! താരതമ്യേന തീരെ അപ്രസക്തമായ മനുഷ്യ കണ്ടുപിടുത്തങ്ങൾക്കു പോലും ഒരു ഉദ്ദേശ്യമുണ്ടെങ്കിൽ, ഇത്ര ഭയഗംഭീരമായ വിധത്തിൽ സൃഷ്ടിക്രിയ നടത്തിയതിന്റെ പിന്നിൽ യഹോവയാം ദൈവത്തിനും ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കേണ്ടതല്ലേ? തീർച്ചയായും! സദൃശവാക്യങ്ങൾ 16:4 പറയുന്നു: “യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു.”
ഭൂമിയെ സൃഷ്ടിച്ചതിന് യഹോവയ്ക്ക് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. അതേക്കുറിച്ച് ആദ്യ മനുഷ്യ ജോടിയോട് അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു . . . സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.” (ഉല്പത്തി 1:28) പക്ഷേ, ആ ദമ്പതികൾ അനുസരണക്കേടു കാണിച്ചു. അതുകൊണ്ട്, ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സ്നേഹപൂർവം പരിപാലിക്കുന്ന നീതിനിഷ്ഠമായ കുടുംബങ്ങളെക്കൊണ്ട് അതിനെ നിറയ്ക്കാൻ അവർക്കു സാധിച്ചില്ല. എന്നാൽ അവർ പരാജിതരായി പിൻവാങ്ങി എന്നുവെച്ച് യഹോവയുടെ ഉദ്ദേശ്യത്തിനു മാറ്റം വന്നില്ല. ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷം ഇങ്ങനെ എഴുതപ്പെട്ടു: ‘അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി . . . വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചത്.’ ഭൂമി നശിപ്പിക്കപ്പെടാനുള്ളതല്ല പിന്നെയോ ‘എന്നേക്കും നില്ക്കാൻ’ ഉള്ളതാണ്. (യെശയ്യാവു 45:18; സഭാപ്രസംഗി 1:4) ഭൂമിയെ കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം നിവൃത്തിയേറുകതന്നെ ചെയ്യും. അവൻ ഇങ്ങനെ പറയുന്നു: “എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ഠിക്കും.”—യെശയ്യാവു 46:10.
അതുകൊണ്ട്, ഈ ഭൂമി എന്നേക്കും നിലനിൽക്കുമെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. അതുപോലെ, ആളുകൾ വസിക്കുന്ന, മനോഹരമായ ഒരു ഭൂമിയെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യത്തോടു യോജിപ്പിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കും—ജീവിച്ചിരിക്കുന്നവർക്കും മരിച്ചുപോയിട്ടുള്ളവർക്കും—ഇവിടെ എന്നേക്കും ജീവിക്കാനുള്ള അവസരം ലഭിക്കുമെന്നും. ആദാമിൽനിന്നും ഹവ്വായിൽനിന്നും മുഴു മനുഷ്യ കുടുംബത്തിനും അപൂർണത കൈമാറിക്കിട്ടിയിരിക്കുന്നു. അങ്ങനെ, എല്ലാവരും പാപികളായിത്തീർന്നു. (റോമർ 5:12) ബൈബിൾ നമ്മോട് ഇങ്ങനെ പറയുന്നു: “പാപത്തിന്റെ ശമ്പളം മരണമത്രേ.” “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” “പാപം ചെയ്യുന്ന വ്യക്തി മരിക്കും.” (റോമർ 6:23; സഭാപ്രസംഗി 9:5; യെഹെസ്കേൽ 18:4, 20, ഓശാന ബൈബിൾ) അങ്ങനെയാണെങ്കിൽ, ഈ ഭൗമിക അനുഗ്രഹങ്ങളിൽ പങ്കുപറ്റുന്നതിന് ഒരാൾക്ക് വീണ്ടും എങ്ങനെ ജീവിക്കാൻ കഴിയും? ക്രിസ്തുയേശുവിന്റെ മറുവിലയാഗം മാത്രമാണ് അതിനുള്ള വഴി. യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” “സ്മാരകക്കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരും.”—യോഹന്നാൻ 5:28, 29, NW; 11:25; മത്തായി 20:28.
ഇത് എങ്ങനെയാണു സാധ്യമാകുക? ഭൂമിയിലായിരിക്കെ യേശു പ്രസംഗിക്കാൻ ആരംഭിച്ച “രാജ്യത്തിന്റെ സുവിശേഷ”ത്തിൽ അതിനെ കുറിച്ചുള്ള വിശദീകരണമുണ്ട്. (മത്തായി 4:17-23) എന്നാൽ ഇന്ന് യഹോവയുടെ സാക്ഷികൾ പ്രത്യേകമായ ഒരു വിധത്തിൽ ഈ സുവിശേഷം അഥവാ സുവാർത്ത പ്രസംഗിക്കുന്നു.
[13-ാം പേജിലെ ചാർട്ട്]
യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ
വിശ്വാസം തിരുവെഴുത്തുപരമായ കാരണം
ബൈബിൾ ദൈവവചനമാണ് 2 തിമൊ. 3:16, 17;
ആ വചനം സത്യമാണ് 2 പത്രൊ.1:20, 21; യോഹ. 17:17
ബൈബിളാണ് പാരമ്പര്യങ്ങളെക്കാൾ മത്താ. 15:3, പി.ഒ.സി. ബൈ.;
ആശ്രയയോഗ്യം കൊലൊ. 2:8, ഓശാന ബൈ.
ദൈവത്തിന്റെ നാമം യഹോവ സങ്കീ. 83:18;
എന്നാണ് യെശ. 26:4; 42:8; പുറ. 6:3
ക്രിസ്തു ദൈവത്തിന്റെ പുത്രനാണ് മത്താ. 3:17; യോഹ. 8:42;
ദൈവത്തെക്കാൾ താഴ്ന്നവനുമാണ് യോഹ. 14:28; 20:17; 1 കൊരി. 11:3; 15:28
ക്രിസ്തു ദൈവത്തിന്റെ ആദ്യ സൃഷ്ടി കൊലൊ. 1:15;
ആയിരുന്നു വെളി. 3:14
ക്രിസ്തു സ്തംഭത്തിലാണു മരിച്ചത് ഗലാ. 3:13; പ്രവൃ. 5:30
കുരിശിലല്ല
ക്രിസ്തുവിന്റെ മനുഷ്യ ജീവൻ മത്താ. 20:28;
അനുസരണമുള്ള മനുഷ്യർക്കുവേണ്ടി 1 തിമൊ. 2:5, 6;
മറുവിലയായി അർപ്പിക്കപ്പെട്ടു 1 പത്രൊ. 2:24
ക്രിസ്തുവിന്റെ ഏകയാഗം റോമ. 6:10;
മതിയായ വില നൽകി എബ്രാ. 9:25-28
അമർത്യത ഉള്ള ഒരു ആത്മവ്യക്തിയായി 1 പത്രൊ. 3:18;
ക്രിസ്തു മരിച്ചവരിൽനിന്ന് റോമ. 6:9;
ഉയിർപ്പിക്കപ്പെട്ടു വെളി. 1:17, 18
ക്രിസ്തു ആത്മാവിലാണ് യോഹ. 14:19; മത്താ. 24:3, NW;
സാന്നിധ്യവാനാകുന്നത് 2 കൊരി. 5:16; സങ്കീ. 110:1, 2
നാം ഇപ്പോൾ ജീവിക്കുന്നത് മത്താ. 24:3-14; 2 തിമൊ. 3:1-5;
‘അവസാന നാളുകളിലാണ്’ ലൂക്കൊ. 17:26-30
ക്രിസ്തുവിന്റെ കീഴിലെ രാജ്യം യെശ. 9:6, 7; 11:1-5;
ഭരണം നടത്തുമ്പോൾ ഭൂമിയിൽ ദാനീ. 7:13, 14;
നീതിയും സമാധാനവും മത്താ. 6:10
ഉണ്ടായിരിക്കും
രാജ്യം ഭൂമിയിൽ അത്യുത്തമ ജീവിത സങ്കീ. 72:1-4;
അവസ്ഥകൾ കൊണ്ടുവരും വെളി. 7:9, 10, 13-17; 21:3-5എ
ഭൂമി ഒരിക്കലും നശിപ്പിക്കപ്പെടുകയോ സഭാ. 1:4;
ജനവാസമില്ലാതാക്കപ്പെടുകയോ യെശ. 45:18;
ചെയ്യില്ല സങ്കീ. 78:69
ഹാർമഗെദോനിലെ യുദ്ധത്തിൽ വെളി. 16:14, 16;
ദൈവം ഇപ്പോഴത്തെ വ്യവസ്ഥിതിയെ സെഫ. 3:8; ദാനീ. 2:44;
നീക്കംചെയ്യും യെശ. 34:2; 55:10, 11
ദുഷ്ട മനുഷ്യർ മത്താ. 25:41-46, NW;
എന്നേക്കുമായി നശിപ്പിക്കപ്പെടും 2 തെസ്സ. 1:6-10
ദൈവാംഗീകാരമുള്ള മനുഷ്യർക്കു യോഹ. 3:16; 10:27, 28; 17:3;
നിത്യജീവൻ ലഭിക്കും മർക്കൊ. 10:29, 30
ജീവനിലേക്കു നയിക്കുന്ന ഒരൊറ്റ മത്താ. 7:13, 14;
വഴിയേ ഉള്ളൂ എഫെ. 4:4, 5
മനുഷ്യൻ മരിക്കുന്നത് റോമ. 5:12; 6:23
ആദാമ്യ പാപം മൂലമാണ്
മരണത്തിങ്കൽ ശരീരത്തെ സഭാ. 9:5, 10; സങ്കീ. 6:5;
അതിജീവിക്കുന്ന ഒന്നുമില്ല സങ്കീ. 146:4; യോഹ. 11:11-14
മരണശേഷം യാതൊരു ഇയ്യോ. 14:13;
ദണ്ഡനവുമില്ല വെളി. 20:13, 14
മരിച്ചവർക്കുള്ള പ്രത്യാശ 1 കൊരി. 15:20-22;
പുനരുത്ഥാനമാണ് യോഹ. 5:28, 29; 11:25, 26
ആദാം മൂലമുണ്ടായ മരണം 1 കൊരി. 15:26, 54;
നീക്കപ്പെടും വെളി. 21:5; യെശ. 25:8
1,44,000 പേർ അടങ്ങുന്ന ചെറിയ ലൂക്കൊ. 12:32;
ആട്ടിൻകൂട്ടം മാത്രമേ സ്വർഗത്തിൽ വെളി. 14:1, 3;
പോകുകയും ക്രിസ്തുവിനോടുകൂടെ 1 കൊരി. 15:40-53;
ഭരിക്കുകയും ചെയ്യുകയുള്ളൂ വെളി. 5:9, 10
1,44,000 പേർ ദൈവത്തിന്റെ ആത്മീയ 1 പത്രൊ. 1:23;
പുത്രന്മാരെന്ന നിലയിൽ യോഹ. 3:3; വെളി. 7:3, 4
വീണ്ടും ജനിക്കുന്നു
പുതിയ ഉടമ്പടി ആത്മീയ യിരെ. 31:31, പി.ഒ.സി. ബൈ.;
ഇസ്രായേലുമായിട്ടുള്ളതാണ് എബ്രാ. 8:10-13, പി.ഒ.സി. ബൈ.
ക്രിസ്തുവിന്റെ സഭ എഫെ. 2:20;
പണിയപ്പെട്ടിരിക്കുന്നത് യെശ. 28:16;
ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേൽ മത്താ. 21:42
തന്നെയാണ്
പ്രാർഥനകൾ ക്രിസ്തുവിലൂടെ യോഹ. 14:6, 13, 14, ഓശാന ബൈ.;
യഹോവയോടു മാത്രമേ നടത്താവൂ 1 തിമൊ. 2:5, 6
ആരാധനയിൽ വിഗ്രഹങ്ങൾ പുറ. 20:4, 5; ലേവ്യ. 26:1;
ഉപയോഗിക്കാൻ പാടില്ല 1 കൊരി. 10:14; സങ്കീ. 115:4-8
ആത്മവിദ്യ പൂർണമായും ആവ. 18:10-12; ഗലാ. 5:19-21;
ഒഴിവാക്കണം ലേവ്യ. 19:31
സാത്താനാണ് ഈ ലോകത്തിന്റെ 1 യോഹ. 5:19; 2 കൊരി. 4:4;
അദൃശ്യ ഭരണാധികാരി യോഹ. 12:31
ക്രിസ്ത്യാനികൾക്ക് മിശ്രവിശ്വാസ 2 കൊരി. 6:14-17; 11:13-15;
പ്രസ്ഥാനങ്ങളുമായി യാതൊരു ഗലാ. 5:9; ആവ. 7:1-5
ബന്ധവും പാടില്ല
ക്രിസ്ത്യാനികൾ ഈ ലോകത്തിന്റെ യാക്കോ. 4:4; 1 യോഹ. 2:15;
ഭാഗമായിരിക്കാൻ പാടില്ല യോഹ. 15:19; 17:16
ദൈവിക നിയമങ്ങൾക്കു മത്താ. 22:20, 21;
വിരുദ്ധമല്ലാത്ത മാനുഷിക 1 പത്രൊ. 2:12; 4:15
നിയമങ്ങൾ അനുസരിക്കണം
വായിലൂടെ ആയാലും സിരകളിലൂടെ ഉല്പ. 9:3, 4;
ആയാലും രക്തം സ്വീകരിക്കുന്നത് ലേവ്യ. 17:14;
ദൈവനിയമത്തിന്റെ ലംഘനമാണ് പ്രവൃ. 15:28, 29
ബൈബിളിലെ ധാർമിക നിയമങ്ങൾ 1 കൊരി. 6:9, 10; എബ്രാ. 13:4;
അനുസരിക്കണം 1 തിമൊ. 3:2; സദൃ. 5:1-23
ശബത്താചരണം ഇസ്രായേല്യർക്കു ആവ. 5:15; പുറ. 31:13;
മാത്രം ഉള്ളതായിരുന്നു മോശൈക റോമ. 10:4; ഗലാ. 4:9, 10;
ന്യായപ്രമാണത്തോടൊപ്പം അതും കൊലൊ. 2:16, 17
നീങ്ങിപ്പോയി
പുരോഹിത വർഗം, പ്രത്യേക പദവി മത്താ. 23:8-12; 20:25-27;
നാമങ്ങൾ എന്നിവ ഉചിതമല്ല ഇയ്യോ. 32:21, 22, NW
മനുഷ്യൻ പരിണമിച്ച് ഉണ്ടായതല്ല യെശ. 45:12; ഉല്പ. 1:27;
സൃഷ്ടിക്കപ്പെട്ടതാണ് മത്താ. 19:4, 5 എ
ദൈവത്തെ സേവിക്കുന്നതിൽ നാം 1 പത്രൊ. 2:21;
പിൻപറ്റേണ്ടത് ക്രിസ്തുവിന്റെ എബ്രാ. 10:7;
മാതൃകയാണ് യോഹ. 4:34; 6:38
വെള്ളത്തിൽ പൂർണമായി നിമജ്ജനം മർക്കൊ. 1:9, 10;
ചെയ്തുകൊണ്ടുള്ള സ്നാപനം യോഹ. 3:23;
സമർപ്പണത്തെ പ്രതീകപ്പെടുത്തുന്നു പ്രവൃ. 19:4, 5
ക്രിസ്ത്യാനികൾ സന്തോഷപൂർവം റോമ. 10:10;
തിരുവെഴുത്തു സത്യങ്ങളെ കുറിച്ചു എബ്രാ. 13:15;
പരസ്യമായി സാക്ഷീകരിക്കുന്നു യെശ. 43:10-12
[12-ാം പേജിലെ ചിത്രം]
ഭൂമി . . . യഹോവയാൽ സൃഷ്ടിക്കപ്പെട്ടു . . . മനുഷ്യരാൽ പരിപാലിക്കപ്പെട്ട് . . . എന്നേക്കും നിവസിക്കപ്പെടണം