വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bh പേ. 219-പേ. 220
  • ‘മഹാബാബിലോനെ’ തിരിച്ചറിയൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘മഹാബാബിലോനെ’ തിരിച്ചറിയൽ
  • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • സമാനമായ വിവരം
  • എന്താണ്‌ ബാബി​ലോൺ എന്ന മഹതി?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • മഹാബാബിലോൻ—വീണിരിക്കുന്നു, ന്യായംവിധിക്കപ്പെട്ടിരിക്കുന്നു
    വീക്ഷാഗോപുരം—1989
  • ബാബിലോന്റെ അന്ത്യത്തിൽ വിലാപവും ആനന്ദവും
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
  • മഹാനഗരം ശൂന്യമാക്കപ്പെടുന്നു
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
കൂടുതൽ കാണുക
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
bh പേ. 219-പേ. 220

അനുബന്ധം

‘മഹാബാ​ബി​ലോ​നെ’ തിരി​ച്ച​റി​യൽ

അക്ഷരാർഥ​ത്തിൽ എടുക്ക​രു​താ​ത്ത പ്രയോ​ഗ​ങ്ങൾ വെളി​പ്പാ​ടു പുസ്‌ത​ക​ത്തി​ലുണ്ട്‌. (വെളി​പ്പാ​ടു 1:1) ഉദാഹ​ര​ണ​ത്തിന്‌, നെറ്റി​യിൽ “മഹതി​യാം ബാബി​ലോൻ” അഥവാ മഹാബാ​ബി​ലോൻ എന്ന പേരു വഹിക്കുന്ന ഒരു സ്‌ത്രീ​യെ അതു പരാമർശി​ക്കു​ന്നുണ്ട്‌. ഈ സ്‌ത്രീ ‘പുരു​ഷാ​ര​ങ്ങ​ളു​ടെ​യും ജാതി​ക​ളു​ടെ​യും​’മേൽ ഇരിക്കു​ന്ന​താ​യി പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 17:1, 5, 15) ഒരു അക്ഷരീയ സ്‌ത്രീ​ക്കും ഇതു ചെയ്യാ​നാ​വാ​ത്ത​തി​നാൽ മഹതി​യാം ബാബി​ലോൻ പ്രതീ​കാ​ത്മ​ക​മാ​യി​രി​ക്കണം. അങ്ങനെ​യെ​ങ്കിൽ, അവൾ എന്തി​നെ​യാണ്‌ ചിത്രീ​ക​രി​ക്കു​ന്നത്‌?

വെളി​പ്പാ​ടു 17:18-ൽ, ഈ പ്രതീ​കാ​ത്മക സ്‌ത്രീ​യെ “ഭൂരാ​ജാ​ക്ക​ന്മാ​രു​ടെ മേൽ രാജത്വ​മു​ള്ള മഹാന​ഗ​രം” ആയി വർണി​ച്ചി​രി​ക്കു​ന്നു. ആളുക​ളു​ടെ ഒരു സംഘടിത കൂട്ട​ത്തെ​യാണ്‌ “നഗരം” എന്ന പദം സൂചി​പ്പി​ക്കു​ന്നത്‌. ഈ “മഹാനഗര”ത്തിന്‌ “ഭൂരാ​ജാ​ക്ക​ന്മാ​രു​ടെ”മേൽ നിയ​ന്ത്ര​ണ​മു​ള്ള​തി​നാൽ, മഹതി​യാം ബാബി​ലോൻ എന്നു പേരുള്ള സ്‌ത്രീ വലിയ സ്വാധീ​ന​ശ​ക്തി​യു​ള്ള ഒരു അന്തർദേ​ശീ​യ സംഘടന ആയിരി​ക്ക​ണം. ഉചിത​മാ​യും അതിനെ ഒരു ലോക​സാ​മ്രാ​ജ്യം എന്നു വിളി​ക്കാ​വു​ന്ന​താണ്‌. ഏതുതരം സാമ്രാ​ജ്യം? മതപര​മാ​യ ഒന്നുതന്നെ. അങ്ങനെ പറയാൻ വെളി​പ്പാ​ടു പുസ്‌ത​ക​ത്തി​ലെ ചില ഭാഗങ്ങൾ നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു നോക്കുക.

ഒരു സാമ്രാ​ജ്യം എന്നത്‌ രാഷ്‌ട്രീ​യ​മോ വാണി​ജ്യ​പ​ര​മോ മതപര​മോ ആകാം. മഹതി​യാം ബാബി​ലോൻ എന്ന സ്‌ത്രീ ഒരു രാഷ്‌ട്രീ​യ സാമ്രാ​ജ്യ​മല്ല. കാരണം, ‘ഭൂരാ​ജാ​ക്ക​ന്മാ​രു​മാ​യി’ അഥവാ ലോക​ത്തി​ലെ രാഷ്‌ട്രീ​യ ഘടകങ്ങ​ളു​മാ​യി അവൾ “വേശ്യാ​വൃ​ത്തി”യിൽ ഏർപ്പെ​ട്ട​താ​യി ദൈവ​വ​ച​നം പറയുന്നു. അവളുടെ വേശ്യാ​വൃ​ത്തി, ഈ ഭൂമി​യി​ലെ ഭരണാ​ധി​പ​ന്മാ​രു​മാ​യി അവൾ ഉണ്ടാക്കി​യി​രി​ക്കു​ന്ന കൂട്ടു​കെ​ട്ടു​ക​ളെ പരാമർശി​ക്കു​ക​യും “മഹാ​വേ​ശ്യ”യെന്ന്‌ അവളെ വിളി​ക്കു​ന്ന​തി​ന്റെ കാരണം വ്യക്തമാ​ക്കു​ക​യും ചെയ്യുന്നു.—വെളി​പ്പാ​ടു 17:1, 2; യാക്കോബ്‌ 4:4.

മഹതി​യാം ബാബി​ലോന്‌ ഒരു വാണി​ജ്യ​സാ​മ്രാ​ജ്യ​വും ആയിരി​ക്കാ​നാ​വി​ല്ല. കാരണം, വ്യാപാര ഘടകങ്ങളെ ചിത്രീ​ക​രി​ക്കു​ന്ന “ഭൂമി​യി​ലെ വ്യാപാ​രി​കൾ” അവൾ നശിപ്പി​ക്ക​പ്പെ​ടു​ന്ന സമയത്തു വിലപി​ക്കും. രാജാ​ക്ക​ന്മാ​രും വ്യാപാ​രി​ക​ളും ‘ദൂരത്തു നിന്നു​കൊ​ണ്ടു” മഹതി​യാം ബാബി​ലോ​നെ നോക്കു​ന്ന​താ​യി വർണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 18:3, 9, 10, 15-17) അതു​കൊണ്ട്‌, മഹാബാ​ബി​ലോൻ രാഷ്‌ട്രീ​യ​മോ വാണി​ജ്യ​പ​ര​മോ ആയ ഒരു സാമ്രാ​ജ്യ​മല്ല മറിച്ച്‌ മതപര​മാ​യ ഒന്നാ​ണെന്ന്‌ ഉചിത​മാ​യും പറയാം.

മഹതി​യാം ബാബി​ലോൻ മതങ്ങ​ളെ​യാണ്‌ അർഥമാ​ക്കു​ന്നത്‌ എന്നതിനെ സ്ഥിരീ​ക​രി​ക്കു​ന്ന മറ്റൊരു കാര്യ​മുണ്ട്‌. “ക്ഷുദ്ര​ത്താൽ” അവൾ സകലജാ​തി​ക​ളെ​യും വഴി​തെ​റ്റി​ക്കു​ന്ന​താ​യി ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു. (വെളി​പ്പാ​ടു 18:23) സകലതരം ആത്മവി​ദ്യ​യും മതവു​മാ​യി ബന്ധപ്പെ​ട്ട​തും ഭൂതനി​ശ്വ​സ്‌ത​വും ആയതി​നാൽ, ‘ദുർഭൂ​ത​ങ്ങ​ളു​ടെ പാർപ്പി​ടം’ എന്നു മഹാബാ​ബി​ലോ​നെ ബൈബിൾ വിളി​ക്കു​ന്നത്‌ അതിശ​യ​മല്ല. (വെളി​പ്പാ​ടു 18:2; ആവർത്ത​ന​പു​സ്‌ത​കം 18:10-12) ‘പ്രവാ​ച​ക​ന്മാ​രെ​യും വിശു​ദ്ധ​ന്മാ​രെ​യും​’ പീഡി​പ്പി​ച്ചു​കൊണ്ട്‌ ഈ സാമ്രാ​ജ്യം സത്യമ​ത​ത്തെ ശക്തിയു​ക്തം എതിർക്കു​ന്ന​താ​യും വർണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 18:24) സത്യമ​ത​ത്തോ​ടു​ള്ള മഹാബാ​ബി​ലോ​ന്റെ കടുത്ത വിദ്വേ​ഷം ‘യേശു​വി​ന്റെ സാക്ഷി​ക​ളെ’ ക്രൂര​മാ​യി പീഡി​പ്പി​ക്കാ​നും കൊല്ലാ​നും​പോ​ലും അവളെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 17:6) ഇക്കാര​ണ​ങ്ങ​ളാൽ, മഹതി​യാം ബാബി​ലോൻ എന്ന പേരുള്ള സ്‌ത്രീ, യഹോ​വ​യാം ദൈവ​ത്തോട്‌ എതിർത്തു​നിൽക്കു​ന്ന സകല മതങ്ങളും ഉൾപ്പെ​ടു​ന്ന വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​ത്തെ ചിത്രീ​ക​രി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക