ഗീതം 14
സകലതും പുതിയതാക്കുന്നു
1. ദൈവ വാഴ്‌ചയിൻ ഉദയം കാണ്മൂ നാം, സ്വർ
ഗെ വാഴുന്നു യാഹിന്റെ ജാതൻ. സ്വർ
ഗത്തിൽ യുദ്ധം ജയിച്ചു ക്രിസ്‌തു; ഉ
ടൻ സാധ്യമാം ഭൂവിൽ ദൈവേഷ്ടം.
(കോറസ്)
ആനന്ദിപ്പിൻ! ദൈവമിതാ,
പാർപ്പൂ മനുഷ്യരോടൊത്ത്.
വേദന, രോദനങ്ങളില്ലിനി;
ദുഃഖവും മരണവുമില്ല;
ദൈവം ചൊൽവൂ: ‘ഞാൻ പുതു
ക്കുന്നെല്ലാം.’ ഇതു വിശ്വസ്‌തം, സത്യം.
2. ദിവ്യം, ശുദ്ധമാം നവയെരുശലേം, കു
ഞ്ഞാടിൻ വധു, ശോഭിത കാന്ത. ര
ത്‌നാലങ്കൃത, തേജസ്സിൽ നിൽപ്പൂ; യാ
ഹുമാത്രമാം അവൾക്കു ദീപം.
(കോറസ്)
ആനന്ദിപ്പിൻ! ദൈവമിതാ,
പാർപ്പൂ മനുഷ്യരോടൊത്ത്.
വേദന, രോദനങ്ങളില്ലിനി;
ദുഃഖവും മരണവുമില്ല;
ദൈവം ചൊൽവൂ: ‘ഞാൻ പുതു
ക്കുന്നെല്ലാം.’ ഇതു വിശ്വസ്‌തം, സത്യം.
3. ഏകും ആനന്ദം ഈ പുരി ഏവർക്കും; അ
തിൻ വാതിലോ അടയുകില്ല. അ
തിൻ ശോഭയിൽ പോകും ജനങ്ങൾ; ദൈ
വദാസരേ, ശോഭയേകിടൂ.
(കോറസ്)
ആനന്ദിപ്പിൻ! ദൈവമിതാ,
പാർപ്പൂ മനുഷ്യരോടൊത്ത്.
വേദന, രോദനങ്ങളില്ലിനി;
ദുഃഖവും മരണവുമില്ല;
ദൈവം ചൊൽവൂ: ‘ഞാൻ പുതു
ക്കുന്നെല്ലാം.’ ഇതു വിശ്വസ്‌തം, സത്യം.
(മത്താ. 16:3; വെളി. 12:7-9; 21:23-25 എന്നിവയും കാണുക.)