ഗീതം 32
ഉറപ്പുള്ളവരും അചഞ്ചലരും ആയിരിക്കുവിൻ!
അച്ചടിച്ച പതിപ്പ്
1. മാനവരേറ്റം വലഞ്ഞിടിലും
ജീവിതം ഭീതിയിലാഴ്ന്നിടിലും
സേവിക്ക ചാഞ്ചല്യമില്ലാതെ നാം
യാഹിനെ വിശ്വസ്തമായ്.
(കോറസ്)
നിൽക്കാം ദൃഢരായി നാം;
ലോകം വിട്ടകന്നിടാം, ദൈവിക
സത്യത്തിൽ നിർമലരായ് നിൽക്കാം.
2. ലോകത്തിൻ മോഹങ്ങൾ ഏറിടവെ
നാമതിൽ വീണു മയങ്ങിടല്ലേ.
ദിവ്യമൊഴികൾക്കായ് കാതോർക്കുകിൽ,
കാത്തിടും ദൈവം നമ്മെ.
(കോറസ്)
നിൽക്കാം ദൃഢരായി നാം;
ലോകം വിട്ടകന്നിടാം, ദൈവിക
സത്യത്തിൽ നിർമലരായ് നിൽക്കാം.
3. യാഹിനെ ഹൃദ്യാ നാമാരാധിക്കാം;
ചേർന്നിടാമെന്നും ദിവ്യസേവയിൽ.
ഘോഷിക്കാം രാജ്യത്തിൻ നൽവാർത്ത നാം;
അന്ത്യനാൾ നീങ്ങും വേഗം.
(കോറസ്)
നിൽക്കാം ദൃഢരായി നാം;
ലോകം വിട്ടകന്നിടാം, ദൈവിക
സത്യത്തിൽ നിർമലരായ് നിൽക്കാം.
(ലൂക്കോ. 21:9; 1 പത്രോ. 4:7 എന്നിവയും കാണുക.)