ഗീതം 39
നാം ആസ്വദിക്കുന്ന സമാധാനം
അച്ചടിച്ച പതിപ്പ്
1. സമാധാന ദൈവമാം യാഹെ സ്തുതിപ്പിൻ!
യുദ്ധം നിർത്തൽചെയ്തവൻ ഐക്യം കാത്തിടും.
സമാധാന രാജനാം ക്രിസ്തുവോ വേഗം
നീതിയുദ്ധ ജൈത്രനായ് ശാന്തി സ്ഥാപിക്കും.
2. ആക്രോശവും ശണ്ഠയും കൈവെടിഞ്ഞു നാം
യുദ്ധായുധമേവതും വേലയ്ക്കായ് മാറ്റി.
സമാധാനം കാത്തിടാൻ ക്ഷമ പാലിക്കാം;
യേശുവിൻ അജങ്ങളായ് പാർക്കാം ശാന്തിയിൽ.
3. ശാന്തിപ്രിയരായി നാമെന്നും വർത്തിക്കാം;
ശാന്തി പ്രാപിച്ചിടുവാൻ പ്രാർഥിക്കാം നമ്മൾ.
ശാന്തിമാർഗെ പോയിടാൻ തുണയ്ക്കേവരേം,
ശാന്തി ദൈവരാജ്യത്തിൽ തഴയ്ക്കുംവരെ.
(സങ്കീ. 46:9; യെശ. 2:4; യാക്കോ. 3:17, 18 എന്നിവയും കാണുക.)