ഗീതം 76
യഹോവ, സമാധാനത്തിന്റെ ദൈവം
അച്ചടിച്ച പതിപ്പ്
1. യാഹിന്റെ സ്നേഹമോ
നിലയ്ക്കില്ലൊരുനാളും
സമാധാനദൈവമല്ലോ;
അവൻ ശാന്തിയേകുവോൻ.
ഞങ്ങൾ തേടിടുന്നു
യാഹിന്റെ നിർദേശങ്ങൾ;
വിശിഷ്ടമാം ദിവ്യശാന്തി
ഏകണേ സമൃദ്ധമായ്.
2. ശാന്തി തേടും ലോകം
കൊയ്യുന്നു വേദനകൾ,
തകരുന്നു പാഴ്ശ്രമങ്ങൾ;
എന്നാൽ നിൻ ജനത്തിന്മേൽ
ശാന്തി പെയ്യുന്നിതാ,
ഇനിയും പെയ്തിടണേ;
നിന്റെയിഷ്ടം ഞങ്ങൾ ചെയ്കെ,
ഏകണേ അനുഗ്രഹം.
3. ആത്മാവേകും തുണ,
വചനമേകും ദീപ്തി,
ഞങ്ങൾക്കെന്നും ദിവ്യമാർഗെ
ആമോദാൽ ചരിക്കാനായ്.
കൂരിരുൾ മൂടിയ
ലോകത്തിൽ സുരക്ഷിതർ;
മഞ്ഞുപോലെ നിറയട്ടെ
നിന്റെ ശാന്തി ഞങ്ങളിൽ.
(സങ്കീ. 4:8; ഫിലി. 4:6, 7; 1 തെസ്സ. 5:23 എന്നിവയും കാണുക.)