വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bm ഭാഗം 26 പേ. 30
  • വീണ്ടും പറുദീസ!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വീണ്ടും പറുദീസ!
  • ബൈബിൾ നൽകുന്ന സന്ദേശം
  • സമാനമായ വിവരം
  • ബൈബിൾ പുസ്‌തക നമ്പർ 66—വെളിപ്പാട്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • വെളി​പാട്‌ പുസ്‌ത​കം—എന്താണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • അപ്പോക്കലിപ്‌സിൽ നിന്നുള്ള “സദ്വർത്തമാനം”
    വീക്ഷാഗോപുരം—1999
  • നമ്മുടെ നാളിലേക്കുള്ള ദൂതസന്ദേശങ്ങൾ
    വീക്ഷാഗോപുരം—1988
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന സന്ദേശം
bm ഭാഗം 26 പേ. 30
ദൈവരാജ്യത്തിന്റെ രാജാവായി സിംഹാസനസ്ഥനായ യേശു

ഭാഗം 26

വീണ്ടും പറുദീസ!

ക്രിസ്‌തു​വി​ന്റെ രാജ്യം മുഖാ​ന്ത​രം യഹോവ തന്റെ നാമത്തെ വിശു​ദ്ധീ​ക​രി​ക്കു​ക​യും തന്റെ പരമാ​ധി​കാ​രം സംസ്ഥാ​പി​ക്കു​ക​യും എല്ലാ തിന്മയും തുടച്ചു​നീ​ക്കു​ക​യും ചെയ്യും

ബൈബി​ളി​ലെ അവസാന പുസ്‌ത​ക​മാ​യ വെളി​പാട്‌ മുഴു​മ​നു​ഷ്യ​രാ​ശി​ക്കും പ്രത്യാശ പകരുന്നു. യോഹ​ന്നാൻ അപ്പൊ​സ്‌ത​ലൻ എഴുതിയ ഈ പുസ്‌ത​ക​ത്തിൽ ദർശന​ങ്ങ​ളു​ടെ ഒരു പരമ്പര​ത​ന്നെ​യുണ്ട്‌. അവയുടെ അവസാ​ന​ത്തിൽ ദൈ​വോ​ദ്ദേ​ശ്യം പൂർത്തീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌ നമുക്കു കാണാ​നാ​കും.

ഒന്നാമത്തെ ദർശന​ത്തിൽ, ഉയിർത്തെ​ഴു​ന്നേറ്റ യേശു വിവിധ സഭകളെ അഭിന​ന്ദി​ക്കു​ക​യും തിരു​ത്തു​ക​യും ചെയ്യുന്നു. അടുത്ത ദർശനം നമ്മെ ദൈവ​ത്തി​ന്റെ സ്വർഗീയ സിംഹാ​സ​ന​ത്തി​നു മുന്നി​ലെ​ത്തി​ക്കു​ന്നു. സിംഹാ​സ​ന​ത്തി​നു മുമ്പാകെ അത്മസ്വ​രൂ​പി​കൾ ദൈവത്തെ വാഴ്‌ത്തി​പ്പാ​ടു​ന്നു.

ദൈ​വോ​ദ്ദേ​ശ്യം നിവർത്തി​ക്ക​പ്പെ​ട​വെ, കുഞ്ഞാ​ടാ​യ യേശു​ക്രി​സ്‌തു​വിന്‌ ഏഴുമു​ദ്ര​ക​ളാൽ മുദ്ര​യി​ട്ട ഒരു ചുരുൾ ലഭിക്കു​ന്നു. ആദ്യത്തെ നാലു​മു​ദ്ര​കൾ പൊട്ടി​ക്കു​മ്പോൾ പ്രതീ​കാർഥ​ത്തി​ലു​ള്ള നാലു​കു​തി​ര​ക്കാർ ലോക​രം​ഗ​ത്തേക്ക്‌ കടന്നു​വ​രു​ന്നു. അവരിൽ ആദ്യ​ത്തേത്‌ യേശു​വാണ്‌. ഒരു വെള്ളക്കു​തി​ര​യു​ടെ പുറത്ത്‌ സവാരി​ചെ​യ്യു​ന്ന അവന്റെ തലയിൽ രാജകി​രീ​ട​മുണ്ട്‌. തുടർന്ന്‌ ചുവപ്പ്‌, കറുപ്പ്‌, മഞ്ഞ എന്നീ നിറങ്ങ​ളി​ലു​ള്ള കുതി​ര​ക​ളെ​യും അവയുടെ പുറത്ത്‌ സവാരി​ചെ​യ്യു​ന്ന കുതി​ര​ക്കാ​രെ​യും യോഹ​ന്നാൻ കാണുന്നു. ഇവയ്‌ക്കെ​ല്ലാം പ്രാവ​ച​നി​ക അർഥമുണ്ട്‌. ഈ ലോക​വ്യ​വ​സ്ഥി​തി​യു​ടെ അന്ത്യനാ​ളു​ക​ളിൽ സംഭവി​ക്കാ​നി​രി​ക്കു​ന്ന യുദ്ധം, ക്ഷാമം, മഹാവ്യാ​ധി എന്നിവ​യെ​യാണ്‌ അവ പ്രതി​നി​ധാ​നം​ചെ​യ്യു​ന്നത്‌. ഏഴാമത്തെ മുദ്ര പൊട്ടി​ക്കു​മ്പോൾ പ്രതീ​കാർഥ​ത്തി​ലു​ള്ള ഏഴു കാഹളങ്ങൾ ഒന്നൊ​ന്നാ​യി മുഴങ്ങു​ന്നു. ദൈവ​ത്തി​ന്റെ ന്യായ​വി​ധി പ്രഖ്യാ​പ​ന​ങ്ങ​ളെ​യാണ്‌ അവ പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌. അതേത്തു​ടർന്ന്‌ പ്രതീ​കാർഥ​ത്തി​ലു​ള്ള ഏഴുബാ​ധ​കൾ അഥവാ ദൈവ​കോ​പ​ത്തി​ന്റെ പ്രകട​ന​ങ്ങൾ ഉണ്ടാകു​ന്നു.

അടുത്ത​താ​യി ഒരു നവജാത ശിശു​വി​നെ, ഒരു ആൺകു​ഞ്ഞി​നെ, യോഹ​ന്നാൻ ദർശന​ത്തിൽ കാണുന്നു. ദൈവ​രാ​ജ്യം സ്വർഗ​ത്തിൽ സ്ഥാപി​ത​മാ​കു​ന്ന​തി​നെ അതു പ്രതീ​ക​പ്പെ​ടു​ത്തി. പിന്നെ സ്വർഗ​ത്തിൽ ഒരു യുദ്ധമു​ണ്ടാ​കു​ന്നു. സാത്താ​നും അവന്റെ ദുഷ്ടദൂ​ത​ന്മാ​രും ഭൂമി​യി​ലേ​ക്കു തള്ളിയി​ട​പ്പെ​ടു​ന്നു. ‘ഭൂമിക്ക്‌ അയ്യോ കഷ്ടം’ എന്ന്‌ ഉച്ചത്തിൽ പറയുന്ന ഒരു ശബ്ദം യോഹ​ന്നാൻ കേൾക്കു​ന്നു. തനിക്ക്‌ അൽപ്പകാ​ല​മേ​യു​ള്ളൂ എന്ന്‌ അറിയാ​വു​ന്ന​തി​നാൽ പിശാച്‌ മഹാ​ക്രോ​ധ​ത്തി​ലാണ്‌.—വെളി​പാട്‌ 12:12.

യോഹ​ന്നാൻ സ്വർഗ​ത്തിൽ ഒരു കുഞ്ഞാ​ടി​നെ കാണുന്നു. ആ കുഞ്ഞാട്‌ യേശു​വി​നെ പ്രതീ​ക​പ്പെ​ടു​ത്തി. മനുഷ്യ​രിൽനിന്ന്‌ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രായ 1,44,000 പേരും അവനോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. ഇവർ യേശു​വി​നോ​ടു​കൂ​ടെ ‘രാജാ​ക്ക​ന്മാ​രാ​യി വാഴും.’ ഉല്‌പത്തി പുസ്‌ത​ക​ത്തിൽ പരാമർശി​ച്ചി​രി​ക്കു​ന്ന “സന്തതി”യിൽ യേശു​ക്രി​സ്‌തു​വി​നെ കൂടാതെ ഒരു ഉപവി​ഭാ​ഗ​വും ഉണ്ടെന്ന്‌ നേരത്തേ പറഞ്ഞു​വ​ല്ലോ; അത്‌ 1,44,000 പേർ ചേർന്ന​താ​യി​രി​ക്കു​മെന്ന്‌ വെളി​പാട്‌ വ്യക്തമാ​ക്കു​ന്നു.—വെളി​പാട്‌ 14:1; 20:6.

ഭൂമി​യി​ലെ ഭരണാ​ധി​പ​ന്മാർ “സർവശ​ക്ത​നാ​യ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധ”മായ അർമ്മഗെദ്ദോനുവേണ്ടി ഒത്തുകൂ​ടു​ന്നു. സ്വർഗീയ സൈന്യ​ത്തെ നയിച്ചു​കൊണ്ട്‌ വെള്ളക്കു​തി​ര​പ്പു​റത്ത്‌ മുന്നേ​റു​ന്ന യേശു​വു​മാ​യി അവർ യുദ്ധം​ചെ​യ്യു​ന്നു. ഈ ലോക​ത്തി​ലെ ഭരണാ​ധി​കാ​രി​ക​ളെ​ല്ലാം നശിപ്പി​ക്ക​പ്പെ​ടു​ന്നു. സാത്താൻ ബന്ധനത്തി​ലാ​കു​ന്നു. യേശു​വും 1,44,000 പേരും “ആയിരം വർഷം” ഭൂമി​മേൽ വാഴ്‌ച​ന​ട​ത്തു​ന്നു. ആയിരം വർഷത്തി​നൊ​ടു​വിൽ സാത്താൻ നശിപ്പി​ക്ക​പ്പെ​ടു​ന്നു.—വെളി​പാട്‌ 16:14; 20:4.

ക്രിസ്‌തു​വി​ന്റെ​യും സഹഭര​ണാ​ധി​പ​ന്മാ​രു​ടെ​യും ആയിരം​വർഷ വാഴ്‌ച​ക്കാ​ലത്ത്‌ അനുസ​ര​ണ​മു​ള്ള മനുഷ്യർക്ക്‌ എന്ത്‌ അനു​ഗ്ര​ഹ​ങ്ങൾ ലഭിക്കും? യോഹ​ന്നാൻ രേഖ​പ്പെ​ടു​ത്തു​ന്നു: “(യഹോവ) അവരുടെ കണ്ണിൽനി​ന്നു കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യി​ല്ല. വിലാ​പ​മോ മുറവി​ളി​യോ വേദന​യോ ഇനി ഉണ്ടായി​രി​ക്കു​ക​യി​ല്ല. ഒന്നാമ​ത്തേ​തു കഴിഞ്ഞു​പോ​യി.” (വെളി​പാട്‌ 21:4) ഭൂമി ഒരു പറുദീ​സ​യാ​കും!

അങ്ങനെ വെളി​പാ​ടു പുസ്‌തകത്തിൽ ബൈബി​ളി​ന്റെ സന്ദേശം പൂർത്തി​യാ​കു​ന്നു. മിശി​ഹാ​യു​ടെ രാജ്യ​ത്തി​ലൂ​ടെ എന്നന്നേ​ക്കു​മാ​യി യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും അവന്റെ പരമാ​ധി​കാ​രം സംസ്ഥാ​പി​ക്ക​പ്പെ​ടു​ക​യും ചെയ്യും!

—വെളി​പാ​ടു​പു​സ്‌ത​കത്തെ ആധാര​മാ​ക്കി​യു​ള്ളത്‌.

  • കുതി​ര​ക്കാർ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

  • ദൈ​വോ​ദ്ദേ​ശ്യം പൂർത്തീ​ക​രി​ക്ക​പ്പെ​ട​വെ ശ്രദ്ധേ​യ​മാ​യ എന്തു സംഗതി​കൾ അരങ്ങേ​റു​ന്നു?

  • എന്താണ്‌ അർമ്മ​ഗെ​ദ്ദോൻ? അതിന്റെ അനന്തര​ഫ​ലം എന്തായി​രി​ക്കും?

“മഹതി​യാം ബാബി​ലോൺ”

വെളി​പാ​ടു പുസ്‌ത​കം എല്ലാ വ്യാജ​മ​ത​ങ്ങ​ളെ​യും, അതായത്‌ സത്യ​ദൈ​വ​ത്തോട്‌ എതിർത്തു നിൽക്കുന്ന എല്ലാ മതങ്ങ​ളെ​യും, “മഹതി​യാം ബാബി​ലോൺ” എന്ന ഒരൊറ്റ പേരിന്റെ കീഴിൽ കൊണ്ടു​വ​രു​ന്നു. ലോക​ത്തി​ലെ രാഷ്‌ട്രീ​യ ശക്തിക​ളു​മാ​യി വ്യഭി​ചാ​രം​ചെ​യ്യു​ന്ന അവളെ “മഹാ​വേ​ശ്യ” എന്നും വിളി​ച്ചി​രി​ക്കു​ന്നു. യഹോ​വ​യാം​ദൈ​വം നിശ്ചയി​ച്ചി​രി​ക്കു​ന്ന സമയത്ത്‌ ഈ രാഷ്‌ട്രീ​യ ശക്തികൾ മഹാ​വേ​ശ്യ​യ്‌ക്കെ​തി​രെ തിരിഞ്ഞ്‌ അവളെ നശിപ്പി​ച്ചു​ക​ള​യു​മെന്ന്‌ വെളി​പാ​ടു പുസ്‌ത​കം പറയുന്നു.—വെളി​പാട്‌ 17:1-5, 16, 17.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക