വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • rk ഭാഗം 4 പേ. 10-11
  • സത്യ​ദൈവം ആരാണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സത്യ​ദൈവം ആരാണ്‌?
  • യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ
  • സമാനമായ വിവരം
  • മാലാഖമാർക്ക്‌ നിങ്ങളെ സഹായിക്കാനാകുന്ന വിധം
    വീക്ഷാഗോപുരം—1998
  • ദൂതന്മാർ: ‘സേവകാത്മാക്കൾ’
    2009 വീക്ഷാഗോപുരം
  • ദൂതന്മാർ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു?
    2006 വീക്ഷാഗോപുരം
  • ദൂതൻമാർ—അവർ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവോ?
    വീക്ഷാഗോപുരം—1988
കൂടുതൽ കാണുക
യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ
rk ഭാഗം 4 പേ. 10-11

ഭാഗം 4

സത്യ​ദൈവം ആരാണ്‌?

ആളുകൾ അനേകം ദൈവ​ങ്ങളെ ആരാധി​ക്കു​ന്നുണ്ട്‌. എന്നാൽ സത്യ​ദൈവം ഒന്നേയു​ള്ളൂ എന്നാണ്‌ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ പഠിപ്പി​ക്കു​ന്നത്‌. അവൻ അതുല്യ​നും അത്യു​ന്ന​ത​നും നിത്യ​നു​മാണ്‌. സ്വർഗ​ത്തി​ലും ഭൂമി​യി​ലു​മുള്ള സകലതും സൃഷ്ടി​ച്ചത്‌ അവനാണ്‌. നമുക്കു ജീവൻ തന്നതും ആ ദൈവം​തന്നെ. അതു​കൊണ്ട്‌ അവനെ മാത്രമേ നാം ആരാധി​ക്കാ​വൂ.

പത്തു കല്‌പനകൾ എഴുതിയ കല്‌പലകകൾ പിടിച്ചുനിൽക്കുന്ന മോശ

മോശ​യി​ലൂ​ടെ നൽകപ്പെട്ട ന്യായ​പ്ര​മാ​ണത്തെ “ദൂതന്മാർ മുഖാ​ന്തരം അരുളി​ച്ചെയ്‌ത വചനം” എന്നാണ്‌ തിരു​വെ​ഴു​ത്തു​കൾ വിശേഷിപ്പിക്കുന്നത്‌

ദൈവ​ത്തിന്‌ സ്ഥാന​പ്പേ​രു​കൾ പലതു​ണ്ടെ​ങ്കി​ലും പേര്‌ ഒന്നേയു​ള്ളൂ, യഹോവ. ദൈവം മോശ​യോ​ടു പറഞ്ഞു: “നീ യിസ്രാ​യേൽമ​ക്ക​ളോ​ടു ഇപ്രകാ​രം പറയേണം: അബ്രാ​ഹാ​മി​ന്റെ ദൈവ​വും യിസ്‌ഹാ​ക്കി​ന്റെ ദൈവ​വും യാക്കോ​ബി​ന്റെ ദൈവ​വു​മാ​യി നിങ്ങളു​ടെ പിതാ​ക്ക​ന്മാ​രു​ടെ ദൈവ​മായ യഹോവ എന്നെ നിങ്ങളു​ടെ അടുക്കൽ അയച്ചി​രി​ക്കു​ന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമു​റ​യാ​യി എന്റെ ജ്ഞാപക​വും ആകുന്നു.” (പുറപ്പാ​ടു 3:15) വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ ഏതാണ്ട്‌ 7,000 പ്രാവ​ശ്യം യഹോവ എന്ന ദൈവ​നാ​മം കാണാം. “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂ​മി​ക്കും​മീ​തെ അത്യു​ന്നതൻ” എന്നാണ്‌ സങ്കീർത്തനം 83:18 ദൈവ​ത്തെ​ക്കു​റി​ച്ചു പറയു​ന്നത്‌.

ദൈവത്തിന്റെ പേര്‌ എടുത്തുകാണിക്കുന്ന ഒരു പുരാതന ചാവുകടൽ കൈയെഴുത്തുപ്രതി

ദൈവ​ത്തി​ന്റെ പേരുള്ള ഒരു പുരാതന ചാവു​കടൽ കൈയെഴുത്തുപ്രതി

മനുഷ്യ​രാ​രും ദൈവത്തെ കണ്ടിട്ടില്ല. “നിനക്കു എന്റെ മുഖം കാണ്മാൻ കഴിക​യില്ല; ഒരു മനുഷ്യ​നും എന്നെ കണ്ടു ജീവ​നോ​ടെ ഇരിക്ക​യില്ല” എന്ന്‌ ദൈവം​തന്നെ മോശ​യോ​ടു പറയു​ക​യു​ണ്ടാ​യി. (പുറപ്പാ​ടു 33:20) അതെ, സ്വർഗ​ത്തിൽ വസിക്കുന്ന ദൈവം മനുഷ്യ​നേ​ത്ര​ങ്ങൾക്ക്‌ അദൃശ്യ​നാണ്‌. അതു​കൊ​ണ്ടു​തന്നെ ദൈവ​ത്തി​ന്റെ പ്രതി​മ​യോ ചിത്ര​മോ പ്രതീ​ക​മോ ഉണ്ടാക്കു​ന്ന​തും അവയോ​ടു പ്രാർഥി​ക്കു​ന്ന​തും തെറ്റാണ്‌. യഹോ​വ​യാം​ദൈവം പ്രവാ​ച​ക​നായ മോശ മുഖാ​ന്തരം ഇങ്ങനെ കൽപ്പിച്ചു: “ഒരു വിഗ്രഹം ഉണ്ടാക്ക​രു​തു; മീതെ സ്വർഗ്ഗ​ത്തിൽ എങ്കിലും താഴെ ഭൂമി​യിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊ​ന്നി​ന്റെ പ്രതി​മ​യും അരുതു. അവയെ നമസ്‌ക​രി​ക്ക​യോ സേവി​ക്ക​യോ ചെയ്യരു​തു. നിന്റെ ദൈവ​മായ യഹോ​വ​യായ ഞാൻ തീക്ഷ്‌ണ​ത​യുള്ള ദൈവം ആകുന്നു.” (പുറപ്പാ​ടു 20:2-5) പിന്നീട്‌, യെശയ്യാ​പ്ര​വാ​ച​ക​നി​ലൂ​ടെ ദൈവം ഇങ്ങനെ പറഞ്ഞു: “ഞാൻ യഹോവ, അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊ​രു​ത്ത​ന്നും എന്റെ സ്‌തുതി വിഗ്ര​ഹ​ങ്ങൾക്കും വിട്ടു​കൊ​ടു​ക്ക​യില്ല.”—യെശയ്യാ​വു 42:8.

ചിലർ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നുണ്ട്‌. പക്ഷേ ആർക്കും മനസ്സി​ലാ​ക്കാ​നാ​കാത്ത, ആർക്കും അടുക്കാൻ പറ്റാത്ത, ഭയങ്കര​നായ ഒരുവ​നാ​യി​ട്ടാണ്‌ അവർ അവനെ വീക്ഷി​ക്കു​ന്നത്‌. നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌? നിങ്ങളു​ടെ ക്ഷേമത്തിൽ താത്‌പ​ര്യ​മുള്ള ഒരാളാ​യി​ട്ടാ​ണോ നിങ്ങൾ ദൈവത്തെ കാണു​ന്നത്‌? ദൈവത്തെ അടുത്ത​റി​യാ​നും അവനോട്‌ അടുക്കാ​നും സാധി​ക്കു​മെന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​ണ്ടോ? ദൈവ​ത്തി​ന്റെ മഹനീയ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​കൾ എന്താണു പറയു​ന്ന​തെന്ന്‌ നമുക്കു നോക്കാം.

ഉത്തരം പറയാ​മോ?

  • നാം ദൈവത്തെ ആരാധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • ദൈവ​ത്തി​ന്റെ പേര്‌ എന്താണ്‌?

  • ദൈവത്തെ ആരാധി​ക്കു​മ്പോൾ പ്രതി​മ​ക​ളോ വിഗ്ര​ഹ​ങ്ങ​ളോ ഉപയോ​ഗി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

  • തന്റെ ഉദ്ദേശ്യം നിവർത്തി​ക്കാൻ ദൈവം പരിശു​ദ്ധാ​ത്മാ​വി​നെ​യും ദൂതന്മാ​രെ​യും ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ?

ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വും അവന്റെ ദൂതന്മാരും

ദൈവം തന്റെ ഉദ്ദേശ്യം നിവർത്തി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? അതിന്‌ ദൈവം ഉപയോ​ഗി​ക്കുന്ന ഒരു മാർഗ​മാണ്‌ പരിശു​ദ്ധാ​ത്മാവ്‌. ദൈവ​ത്തി​ന്റെ ആത്മാവ്‌ ഒരു വ്യക്തി​യോ ദൈവ​ദൂ​ത​നോ അല്ല; ദൈവ​ത്തി​ന്റെ പ്രവർത്ത​ന​നി​ര​ത​മായ അദൃശ്യ ശക്തിയാണ്‌. ഉദ്ദേശി​ക്കു​ന്ന​തെ​ന്തും നിവർത്തി​ക്കാ​നാ​യി ദൈവം ഉപയോ​ഗി​ക്കുന്ന അപരി​മേ​യ​മായ ഊർജ​മാണ്‌ അത്‌. ഈ ശക്തി ഉപയോ​ഗി​ച്ചാണ്‌ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടി​ച്ചത്‌. “യഹോ​വ​യു​ടെ വചനത്താൽ ആകാശ​വും അവന്റെ വായിലെ ശ്വാസ​ത്താൽ (അവന്റെ പരിശു​ദ്ധാ​ത്മാ​വി​നാൽ) അതിലെ സകല​സൈ​ന്യ​വും ഉളവായി.” (സങ്കീർത്തനം 33:6) വെള്ളത്താൽ മൂടപ്പെട്ട ഭൂമിയെ മനുഷ്യ​വാ​സ​ത്തി​നാ​യി ദൈവം ഒരുക്കി​ക്കൊ​ണ്ടി​രുന്ന സമയത്ത്‌ “ദൈവ​ത്തി​ന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തി​ച്ചു​കൊ​ണ്ടി​രു​ന്നു” എന്ന്‌ ഉല്‌പത്തി 1:2 പറയുന്നു. പിന്നീട്‌ ദൈവം ഈ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ ഭൂമി​യി​ലെ സകല ജീവജാ​ല​ങ്ങ​ളെ​യും സൃഷ്ടിച്ചു.

തന്റെ ഹിതം നടപ്പാ​ക്കാൻ ദൈവം ദൂതന്മാ​രെ​യും ഉപയോ​ഗി​ക്കാ​റുണ്ട്‌. ദൂതന്മാർ ദൈവ​ത്തോ​ടൊ​പ്പം സ്വർഗ​ത്തി​ലാണ്‌ വസിക്കു​ന്നത്‌. ശക്തരായ ആത്മരൂ​പി​ക​ളാണ്‌ അവർ. ദിവ്യ​സ​ന്ദേ​ശങ്ങൾ കൈമാ​റു​ന്ന​തി​നു​പു​റമേ പ്രധാ​ന​പ്പെട്ട മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളും അവർക്കുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, പ്രവാ​ച​ക​നായ മോശ​യി​ലൂ​ടെ ദൈവം നൽകിയ ന്യായ​പ്ര​മാ​ണത്തെ “ദൂതന്മാർ മുഖാ​ന്തരം അരുളി​ച്ചെയ്‌ത വചനം” എന്നാണ്‌ തിരു​വെ​ഴു​ത്തു​കൾ വിശേ​ഷി​പ്പി​ക്കു​ന്നത്‌. ദൈവ​ദൂ​ത​ന്മാർ ഭൂമി​യി​ലെ ദൈവ​ദാ​സ​ന്മാ​രെ സഹായി​ക്കു​ക​യും ചെയ്യുന്നു. “രക്ഷ പ്രാപി​ക്കാ​നു​ള്ള​വ​രു​ടെ ശുശ്രൂ​ഷ​യ്‌ക്കാ​യി അയയ്‌ക്ക​പ്പെ​ടുന്ന സേവകാ​ത്മാ​ക്കൾ” എന്നാണ്‌ തിരു​വെ​ഴു​ത്തു​കൾ ദൈവ​ദൂ​ത​ന്മാ​രെ വിളി​ക്കു​ന്നത്‌.—എബ്രായർ 1:14; 2:2.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക