വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • jl പാഠം 21
  • എന്താണു ബഥേൽ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്താണു ബഥേൽ?
  • ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?
  • സമാനമായ വിവരം
  • നിങ്ങൾക്ക്‌ ഏറ്റവും നല്ല ജീവിതവൃത്തി ഇതായിരിക്കുമോ?
    2001 വീക്ഷാഗോപുരം
  • ബെഥേൽ സേവനം—കൂടുതൽ സന്നദ്ധസേവകർ ആവശ്യം
    നമ്മുടെ രാജ്യ ശുശ്രൂഷ—1995
  • “ദൈവഭവന”ത്തെ വിലമതിപ്പോടെ വീക്ഷിക്കുക
    വീക്ഷാഗോപുരം—1994
  • നിങ്ങളെത്തന്നെ ലഭ്യമാക്കാൻ കഴിയുമോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
കൂടുതൽ കാണുക
ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?
jl പാഠം 21

പാഠം 21

എന്താണു ബഥേൽ?

ബഥേലിലെ ആർട്ട്‌ ഡിപ്പാർട്ടുമെന്റിൽ സേവിക്കുന്ന രണ്ട്‌ യഹോവയുടെ സാക്ഷികൾ

ആർട്ട്‌ ഡിപ്പാർട്ടു​മെന്റ്‌, യു.എസ്‌.എ.

ജർമനിയിലെ ബഥേൽ അച്ചടിശാലയിൽ പ്രവർത്തിക്കുന്ന ഒരു യഹോവയുടെ സാക്ഷി

ജർമനി

കെനിയയിലെ ബഥേലിൽ ഒരു യഹോവയുടെ സാക്ഷി തുണി അലക്കുന്നു

കെനിയ

കൊളംബിയ ബഥേലിൽ ഭക്ഷണമുറിയിലെ മേശകൾ ഒരുക്കുന്നു

കൊളംബിയ

എബ്രായ ഭാഷയിൽ ബഥേൽ എന്ന പദത്തിന്റെ അർഥം “ദൈവ​ത്തി​ന്റെ ഭവനം” എന്നാണ്‌. (ഉല്‌പത്തി 28:17, 19, അടിക്കു​റിപ്പ്‌) ലോക​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ പണിതീർത്തി​രി​ക്കുന്ന കെട്ടി​ട​സ​മു​ച്ച​യ​ങ്ങൾക്ക്‌ ഈ പേര്‌ നന്നായി യോജി​ക്കു​ന്നു. കാരണം പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വം നൽകു​ന്ന​തും അതിനെ പിന്തു​ണ​യ്‌ക്കു​ന്ന​തും ഇവി​ടെ​നി​ന്നാണ്‌. ഐക്യനാടുകളിലെ ന്യൂ​യോർക്കി​ലാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​നം. അവി​ടെ​നി​ന്നാ​ണു ഭരണസം​ഘം ലോക​ത്തെ​ങ്ങു​മുള്ള ബ്രാ​ഞ്ചോ​ഫീ​സു​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിക്കു​ന്നത്‌. ബ്രാ​ഞ്ചോ​ഫീ​സു​ക​ളിൽ സേവി​ക്കു​ന്ന​വരെ ബഥേൽ കുടും​ബാം​ഗങ്ങൾ എന്നാണു വിളി​ക്കു​ന്നത്‌. ഒരു കുടും​ബ​ത്തി​ലെ അംഗങ്ങ​ളെ​പ്പോ​ലെ അവർ ഒരേ സ്ഥലത്ത്‌ താമസി​ക്കു​ന്നു, ഒരുമി​ച്ചു ഭക്ഷണം കഴിക്കു​ന്നു; ഒരുമ​യോ​ടെ ജോലി ചെയ്യു​ക​യും ബൈബിൾ പഠിക്കു​ക​യും ചെയ്യുന്നു.—സങ്കീർത്തനം 133:1.

ത്യാഗം ചെയ്യാൻ മനസ്സുള്ള ഒരു കൂട്ടം ആളുകൾ ഒരുമ​യോ​ടെ സേവി​ക്കുന്ന ഇടം. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാ​നും ദൈവ​രാ​ജ്യ​ത്തോ​ടു ബന്ധപ്പെട്ട കാര്യ​ങ്ങളെ പിന്തു​ണ​യ്‌ക്കാ​നും വേണ്ടി ജീവിതം ഉഴിഞ്ഞു​വെ​ച്ചി​രി​ക്കുന്ന ഒരു കൂട്ടം ക്രിസ്‌തീ​യ​സ്‌ത്രീ​പു​രു​ഷ​ന്മാ​രാണ്‌ ഓരോ ബഥേലി​ലു​മു​ള്ളത്‌. (മത്തായി 6:33) അവർക്ക്‌ അവിടെ താമസ​സൗ​ക​ര്യ​വും ആഹാര​വും കിട്ടുന്നു. അവിടെ ചെയ്യുന്ന സേവന​ത്തിന്‌ അവർ ശമ്പളം വാങ്ങു​ന്നില്ല; എന്നാൽ, വ്യക്തി​പ​ര​മായ ആവശ്യ​ങ്ങൾക്കു​വേണ്ടി ഒരു ചെറിയ തുക അലവൻസാ​യി അവർക്കു കിട്ടു​ന്നുണ്ട്‌. ബഥേലി​ലെ ഓരോ അംഗത്തി​നും ഓരോ നിയമ​ന​മുണ്ട്‌; ചിലർ ഓഫീ​സി​ലോ അടുക്ക​ള​യി​ലോ ഭക്ഷണമു​റി​യി​ലോ സേവി​ക്കു​ന്നു. മറ്റു ചിലർ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അച്ചടി​ക്കു​ന്ന​തി​ലും ബയന്റ്‌ ചെയ്യു​ന്ന​തി​ലും സഹായി​ക്കു​ന്നു. മുറികൾ വൃത്തി​യാ​ക്കുക, തുണി അലക്കുക, അറ്റകു​റ്റ​പ്പ​ണി​കൾ തീർക്കുക തുടങ്ങിയ ജോലി​കൾ ചെയ്യു​ന്ന​വ​രു​മുണ്ട്‌.

പ്രസം​ഗ​പ്ര​വർത്ത​നത്തെ പിന്തു​ണ​യ്‌ക്കാൻ സേവകർ തിരക്കിട്ട്‌ പ്രവർത്തി​ക്കുന്ന ഇടം. ബൈബി​ളി​ലെ സത്യങ്ങൾ പരമാ​വധി ആളുക​ളു​ടെ അടുത്ത്‌ എത്തിക്കുക എന്നതാണു ബഥേലു​ക​ളു​ടെ പ്രധാ​ന​ല​ക്ഷ്യം. ഈ പത്രിക തയ്യാറാ​ക്കി​യി​രി​ക്കു​ന്ന​തും ആ ലക്ഷ്യത്തിൽത്ത​ന്നെ​യാണ്‌. ഇതു ഭരണസം​ഘ​ത്തി​ന്റെ മേൽനോ​ട്ട​ത്തിൽ തയ്യാറാ​ക്കി, ലോക​ത്തെ​ങ്ങു​മുള്ള പരിഭാ​ഷാ​വി​ഭാ​ഗ​ങ്ങൾക്കു കമ്പ്യൂട്ടർ വഴി അയച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പരിഭാ​ഷ​യ്‌ക്കു ശേഷം അതു വിവിധ ബഥേലു​ക​ളി​ലെ ഹൈ-സ്‌പീഡ്‌ പ്രസ്സു​ക​ളിൽ അച്ചടിച്ച്‌ 1,18,000-ത്തിലേറെ സഭകൾക്ക്‌ അയച്ചു​കൊ​ടു​ത്തു. ഈ ഓരോ ഘട്ടത്തി​ലും, ബഥേൽ കുടും​ബാം​ഗങ്ങൾ അർപ്പണ​ബോ​ധ​ത്തോ​ടെ പ്രവർത്തി​ച്ചി​ട്ടുണ്ട്‌. ഇങ്ങനെ, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യെന്ന, വളരെ അടിയ​ന്തി​ര​മാ​യി ചെയ്യേണ്ട പ്രവർത്ത​നത്തെ അവർ പിന്തു​ണ​യ്‌ക്കു​ന്നു.—മർക്കോസ്‌ 13:10.

  • എങ്ങനെ​യു​ള്ള​വ​രാ​ണു ബഥേലിൽ സേവി​ക്കു​ന്നത്‌, അവരുടെ ആവശ്യങ്ങൾ നടക്കു​ന്നത്‌ എങ്ങനെ?

  • അടിയ​ന്തി​ര​മാ​യി ചെയ്യേണ്ട ഏതു പ്രവർത്ത​ന​ത്തെ​യാണ്‌ ഓരോ ബഥേലും പിന്തു​ണ​യ്‌ക്കു​ന്നത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക