വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 22 പേ. 56-പേ. 57 ഖ. 3
  • ചെങ്കടലിലെ അത്ഭുതം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചെങ്കടലിലെ അത്ഭുതം
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ചെങ്കടൽ കടക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • ‘യാഹ്‌ എനിക്കു രക്ഷ കൈവരുത്തുന്നു’
    2006 വീക്ഷാഗോപുരം
  • ‘ഉറച്ചുനിൽപ്പിൻ, യഹോവ ചെയ്‌വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ’
    2007 വീക്ഷാഗോപുരം
  • ദൈവം ഇസ്രാ​യേ​ല്യ​രെ വിടു​വി​ക്കു​ന്നു
    ബൈബിൾ നൽകുന്ന സന്ദേശം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 22 പേ. 56-പേ. 57 ഖ. 3
ഫറവോനും സൈന്യവും

പാഠം 22

ചെങ്കട​ലി​ലെ അത്ഭുതം

ഇസ്രാ​യേ​ല്യർ ഈജിപ്‌ത്‌ വിട്ടെന്നു കേട്ട ഉടനെ ഫറവോ​ന്റെ മനസ്സു​മാ​റി. അവരെ വിട്ടയ​ച്ചത്‌ മണ്ടത്തര​മാ​യെന്നു തോന്നിയ ഫറവോൻ യോദ്ധാ​ക്ക​ളോട്‌ ഇങ്ങനെ ആജ്ഞാപി​ച്ചു: ‘വേഗം യുദ്ധര​ഥ​ങ്ങ​ളെ​ല്ലാം ഒരുക്കുക. നമുക്കു പോയി അവരെ പിടി​ക്കാം. അവരെ വിടരു​താ​യി​രു​ന്നു.’ ഫറവോ​നും കൂട്ടരും ഇസ്രാ​യേ​ല്യ​രു​ടെ പിന്നാലെ പാഞ്ഞു.

പകൽ ഒരു മേഘവും രാത്രി ഒരു തീയും ഉപയോ​ഗിച്ച്‌ യഹോവ തന്റെ ജനത്തിനു വഴികാ​ണി​ച്ചു​കൊ​ണ്ടി​രു​ന്നു. യഹോവ അവരെ ചെങ്കട​ലിന്‌ അടു​ത്തേക്കു നയിച്ചു. എന്നിട്ട്‌ അവിടെ കൂടാരം അടിക്കാൻ പറഞ്ഞു.

ഫറവോ​നും സൈന്യ​വും പിന്നാലെ വരുന്നത്‌ ഇസ്രാ​യേ​ല്യർ കണ്ടു. അവർ കടലി​നും ഈജിപ്‌തു​കാ​രു​ടെ സൈന്യ​ത്തി​നും ഇടയിൽ പെട്ടു​പോ​യി. അവർ നിലവി​ളി​ച്ചു​കൊണ്ട്‌ മോശ​യോ​ടു പറഞ്ഞു: ‘ഞങ്ങൾ മരിച്ചു​പോ​കും! ഞങ്ങളെ ഈജിപ്‌തിൽത്തന്നെ വിട്ടാൽ പോരാ​യി​രു​ന്നോ?’ പക്ഷേ മോശ പറഞ്ഞു: ‘പേടി​ക്കേണ്ടാ. യഹോവ നമ്മളെ രക്ഷിക്കുന്ന വിധം കാത്തി​രുന്ന്‌ കാണുക.’ മോശയ്‌ക്കു യഹോ​വ​യിൽ എത്ര വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നെന്നു കണ്ടോ?

കൂടാരം അഴിച്ച്‌ യാത്ര തുടരാൻ യഹോവ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു. അന്നു രാത്രി യഹോവ ആ മേഘം ഈജിപ്‌തു​കാർക്കും ഇസ്രാ​യേ​ല്യർക്കും ഇടയിൽ വരുത്തി. ഈജിപ്‌തു​കാ​രു​ടെ വശത്ത്‌ ഇരുട്ടാ​യി. ഇസ്രാ​യേ​ല്യ​രു​ടെ വശത്ത്‌ വെളി​ച്ച​വും.

കടലിനു മീതെ കൈ നീട്ടാൻ യഹോവ മോശ​യോ​ടു പറഞ്ഞു. രാത്രി മുഴുവൻ യഹോവ ശക്തമായ ഒരു കാറ്റ്‌ അടിപ്പി​ച്ചു. കടൽ രണ്ടായി പിരിഞ്ഞ്‌ നടുവി​ലൂ​ടെ ഒരു നടപ്പാത ഉണ്ടായി. രണ്ടു വശത്തും വെള്ളം മതിലാ​യി നിന്നു. ലക്ഷക്കണ​ക്കിന്‌ ഇസ്രാ​യേ​ല്യർ ഉണങ്ങിയ നിലത്തു​കൂ​ടി അപ്പുറം കടന്നു.

രണ്ടു വശത്തും മതിലായി നിൽക്കുന്ന വെള്ളത്തിനു നടുവിൽ, ഉണങ്ങിയ നിലത്തുകൂടി ഇസ്രായേല്യർ നടക്കുന്നു

ഇസ്രാ​യേ​ല്യ​രു​ടെ പിന്നാലെ ഫറവോ​ന്റെ സൈന്യം നേരേ കടലിന്റെ ഉണങ്ങിയ അടിഭാ​ഗ​ത്തേക്കു ചെന്നു. യഹോവ അവരെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കി. രഥത്തിന്റെ ചക്രങ്ങൾ ഊരി​പ്പോ​കാൻതു​ടങ്ങി. പടയാ​ളി​കൾ വിളി​ച്ചു​പ​റഞ്ഞു: ‘നമുക്ക്‌ ഇവി​ടെ​നിന്ന്‌ രക്ഷപ്പെ​ടാം. യഹോ​വ​യാണ്‌ അവർക്കു​വേണ്ടി പോരാ​ടു​ന്നത്‌.’

യഹോവ മോശ​യോ​ടു പറഞ്ഞു: ‘നിന്റെ കൈ കടലിനു മീതെ നീട്ടുക.’ വെള്ളത്തി​ന്റെ ആ മതിൽ പെട്ടെന്ന്‌ ഈജിപ്‌തു​കാ​രു​ടെ സൈന്യ​ത്തി​ന്റെ മേൽ തകർന്നു​വീ​ണു. ഫറവോ​നും കൂട്ടരും മരിച്ചു. ഒരാൾപ്പോ​ലും രക്ഷപ്പെ​ട്ടില്ല.

കടലിന്റെ മറുക​ര​യിൽ ആ വലിയ ജനക്കൂട്ടം ഒരു പാട്ട്‌ പാടി ദൈവത്തെ സ്‌തു​തി​ച്ചു: ‘യഹോ​വയെ പാടി സ്‌തു​തി​പ്പിൻ. ദൈവം മഹോ​ന്ന​ത​നാ​യ​ല്ലോ. കുതി​ര​യെ​യും കുതി​ര​ക്കാ​ര​നെ​യും ദൈവം കടലി​ലേക്കു ചുഴറ്റി എറിഞ്ഞു.’ അവർ പാടി​യ​പ്പോൾ സ്‌ത്രീ​കൾ തപ്പു കൊട്ടി നൃത്തം ചെയ്‌തു. ഇപ്പോൾ ശരിക്കും സ്വത​ന്ത്ര​രാ​യ​ല്ലോ എന്നോർത്ത്‌ എല്ലാവർക്കും ഒരുപാട്‌ സന്തോഷം തോന്നി.

“അതു​കൊണ്ട്‌, ‘യഹോവ എന്നെ സഹായി​ക്കും. ഞാൻ പേടി​ക്കില്ല. മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും’ എന്നു ധൈര്യ​ത്തോ​ടെ നമുക്കു പറയാം.”​—എബ്രായർ 13:6

ചോദ്യ​ങ്ങൾ: ചെങ്കട​ലിൽ എന്തു സംഭവി​ച്ചു? യഹോവ ഇസ്രാ​യേ​ല്യ​രെ രക്ഷിച്ചത്‌ എങ്ങനെ?

പുറപ്പാട്‌ 13:21–15:21; നെഹമ്യ 9:9-11; സങ്കീർത്തനം 106:9-12; 136:11-15; എബ്രായർ 11:29

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക