വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 24 പേ. 62-പേ. 63 ഖ. 2
  • അവർ വാക്കു തെറ്റിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവർ വാക്കു തെറ്റിച്ചു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • സ്വർണക്കാളക്കുട്ടി
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2010 വീക്ഷാഗോപുരം
  • യഹോവയുടെ വഴികൾ ആരാഞ്ഞറിയുക
    2005 വീക്ഷാഗോപുരം
  • കത്തുന്ന മുൾച്ചെടി
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 24 പേ. 62-പേ. 63 ഖ. 2
സ്വർണക്കാളക്കുട്ടിക്കു ചുറ്റും ഇസ്രായേല്യർ പാടി നൃത്തം ചെയ്യുന്നു

പാഠം 24

അവർ വാക്കു തെറ്റിച്ചു

യഹോവ മോശ​യോ​ടു പറഞ്ഞു: ‘പർവത​ത്തി​ലേക്കു കയറി വരുക. ഞാൻ എന്റെ നിയമങ്ങൾ കൽപ്പല​ക​ക​ളിൽ എഴുതി​ത്ത​രാം.’ മോശ പർവത​ത്തി​ലേക്കു കയറി​ച്ചെന്ന്‌ 40 രാത്രി​യും 40 പകലും അവിടെ കഴിഞ്ഞു. അവി​ടെ​വെച്ച്‌ യഹോവ രണ്ടു പരന്ന കല്ലിൽ പത്തു കല്‌പ​നകൾ എഴുതി മോശ​യ്‌ക്കു കൊടു​ത്തു.

മോശ കൽപ്പലകകൾ നിലത്ത്‌ എറിയുന്നു

കുറെ ദിവസം കഴിഞ്ഞു. മോശ തങ്ങളെ ഉപേക്ഷിച്ച്‌ പോ​യെന്ന്‌ ഇസ്രാ​യേ​ല്യർ കരുതി. അവർ അഹരോ​നോ​ടു പറഞ്ഞു: ‘ഞങ്ങളെ നയിക്കാൻ ആരെങ്കി​ലും വേണം. അതു​കൊണ്ട്‌ ഞങ്ങൾക്ക്‌ ഒരു ദൈവത്തെ ഉണ്ടാക്കി താ.’ അഹരോൻ പറഞ്ഞു: ‘നിങ്ങളു​ടെ സ്വർണം കൊണ്ടു​വ​രുക.’ അഹരോൻ ആ സ്വർണം ഉരുക്കി ഒരു കാളക്കു​ട്ടി​യു​ടെ പ്രതിമ ഉണ്ടാക്കി. ജനം പറഞ്ഞു: ‘ഈ കാളക്കു​ട്ടി​യാണ്‌ ഈജി​പ്‌തിൽനിന്ന്‌ നമ്മളെ നയിച്ചു​കൊണ്ട്‌ വന്ന നമ്മുടെ ദൈവം.’ അവർ ആ സ്വർണ​ക്കാ​ള​ക്കു​ട്ടി​യെ ആരാധി​ക്കാൻ തുടങ്ങി. അവർ ഒരു ആഘോ​ഷം​തന്നെ നടത്തി. അതു ശരിയാ​യി​രു​ന്നോ? അല്ല, കാരണം യഹോ​വയെ മാത്രമേ ആരാധി​ക്കൂ എന്നു ജനം വാക്കു കൊടു​ത്തി​രു​ന്നു. പക്ഷേ അവർ ഇപ്പോൾ ആ വാക്കു തെറ്റി​ക്കു​ക​യാണ്‌.

അവിടെ നടക്കു​ന്ന​തൊ​ക്കെ യഹോവ കാണു​ന്നു​ണ്ടാ​യി​രു​ന്നു. യഹോവ മോശ​യോ​ടു പറഞ്ഞു: ‘ജനത്തിന്റെ അടു​ത്തേക്ക്‌ ഇറങ്ങി​ച്ചെ​ല്ലുക. അവർ എന്നെ അനുസ​രി​ക്കാ​തെ ഒരു വ്യാജ​ദൈ​വത്തെ ആരാധി​ക്കു​ന്നു.’ മോശ ആ രണ്ടു കൽപ്പല​ക​ക​ളു​മാ​യി താഴേക്ക്‌ ഇറങ്ങി​ച്ചെന്നു.

ജനം കൂടാരം അടിച്ചി​രി​ക്കു​ന്ന​തിന്‌ അടുത്ത്‌ എത്തിയ​പ്പോൾ അവർ പാട്ടു പാടു​ന്നതു മോശ കേട്ടു. അവർ നൃത്തം ചെയ്യു​ന്ന​തും കാളക്കു​ട്ടി​യു​ടെ മുന്നിൽ കുമ്പി​ടു​ന്ന​തും മോശ കണ്ടു. മോശ​യ്‌ക്കു വല്ലാതെ ദേഷ്യം വന്നു. മോശ ആ രണ്ടു പലകക​ളും നില​ത്തേക്ക്‌ എറിഞ്ഞു. അവ പൊട്ടി​ത്ത​കർന്നു. ആ പ്രതി​മ​യും മോശ അപ്പോൾത്തന്നെ നശിപ്പി​ച്ചു​ക​ളഞ്ഞു. എന്നിട്ട്‌ മോശ അഹരോ​നോട്‌, ‘ആളുകൾ പറയു​ന്നതു കേട്ട്‌ ഇത്ര മോശ​മാ​യൊ​രു കാര്യം ചെയ്യാൻ നിനക്ക്‌ എങ്ങനെ കഴിഞ്ഞു’ എന്നു ചോദി​ച്ചു. അഹരോൻ പറഞ്ഞു: ‘ദേഷ്യ​പ്പെ​ട​രു​തേ. ഈ ആളുകൾ എങ്ങനെ​യു​ള്ള​വ​രാ​ണെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ. അവർക്ക്‌ ഒരു ദൈവത്തെ വേണ​മെന്നു പറഞ്ഞു. അതു​കൊണ്ട്‌ ഞാൻ അവരുടെ സ്വർണം തീയി​ലേക്ക്‌ എറിഞ്ഞു. അപ്പോൾ ഈ കാളക്കു​ട്ടി പുറത്ത്‌ വന്നു.’ അഹരോൻ അങ്ങനെ ചെയ്യാൻ പാടി​ല്ലാ​യി​രു​ന്നു. മോശ വീണ്ടും പർവത​ത്തി​ലേക്കു കയറി​ച്ചെന്ന്‌ ജനത്തോ​ടു ക്ഷമിക്കാൻ യഹോ​വ​യോ​ടു യാചിച്ചു.

അനുസ​രി​ക്കാൻ മനസ്സു കാണി​ച്ച​വ​രോട്‌ യഹോവ ക്ഷമിച്ചു. ഇസ്രാ​യേ​ല്യർ മോശ​യു​ടെ നേതൃ​ത്വം പിൻപ​റ്റു​ന്നത്‌ എത്ര പ്രധാ​ന​മാ​യി​രു​ന്നെന്നു നിങ്ങൾക്കു മനസ്സി​ലാ​യോ?

“ദൈവ​ത്തി​നു നേർച്ച നേർന്നാൽ അതു നിറ​വേ​റ്റാൻ വൈക​രുത്‌. കാരണം മണ്ടന്മാ​രിൽ ദൈവം പ്രസാ​ദി​ക്കു​ന്നില്ല. നീ നേരു​ന്നതു നിറ​വേ​റ്റുക.”​—സഭാ​പ്ര​സം​ഗകൻ 5:4

ചോദ്യ​ങ്ങൾ: മോശ കൂടെ ഇല്ലാതി​രു​ന്ന​പ്പോൾ ഇസ്രാ​യേ​ല്യർ എന്തു ചെയ്‌തു? പർവത​ത്തിൽനിന്ന്‌ തിരികെ വന്ന മോശ എന്തു ചെയ്‌തു?

പുറപ്പാട്‌ 24:12-18; 32:1-30

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക