വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 25 പേ. 64-പേ. 65 ഖ. 3
  • ആരാധനയ്‌ക്കുള്ള വിശുദ്ധകൂടാരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആരാധനയ്‌ക്കുള്ള വിശുദ്ധകൂടാരം
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ആത്മീയാ​ല​യ​ത്തിൽ യഹോ​വയെ ആരാധി​ക്കാ​നുള്ള അവസരത്തെ വില​യേ​റി​യ​താ​യി കാണുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ആരാധനയ്‌ക്കുള്ള ഒരു കൂടാരം
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • “എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയം”
    വീക്ഷാഗോപുരം—1996
  • പുറപ്പാട്‌ ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 25 പേ. 64-പേ. 65 ഖ. 3
വിശുദ്ധകൂടാരവും മുറ്റവും

പാഠം 25

ആരാധ​നയ്‌ക്കുള്ള വിശു​ദ്ധ​കൂ​ടാ​രം

ഒരു പ്രത്യേ​ക​തരം കൂടാരം പണിയാൻ സീനായ്‌ പർവത​ത്തിൽവെച്ച്‌ യഹോവ മോശ​യോ​ടു പറഞ്ഞു. അതാണു വിശു​ദ്ധ​കൂ​ടാ​രം. അവിടെ അവർക്ക്‌ യഹോ​വയെ ആരാധി​ക്കാ​മാ​യി​രു​ന്നു. എങ്ങോ​ട്ടെ​ങ്കി​ലും പോകു​മ്പോൾ അവർക്ക്‌ ഈ കൂടാരം കൂടെ കൊണ്ടു​പോ​കു​ക​യും ചെയ്യാം.

യഹോവ പറഞ്ഞു: ‘വിശു​ദ്ധ​കൂ​ടാ​രം പണിയു​ന്ന​തിന്‌, പറ്റുന്ന സഹായം ചെയ്യാൻ ജനത്തോ​ടു പറയുക.’ അങ്ങനെ ഇസ്രാ​യേ​ല്യർ സ്വർണം, വെള്ളി, ചെമ്പ്‌, അമൂല്യ​രത്‌നങ്ങൾ, ആഭരണങ്ങൾ എന്നിവ കൊടു​ത്തു. കൂടാതെ കമ്പിളി​നൂ​ലും ലിനനും മൃഗങ്ങ​ളു​ടെ തോലും മറ്റു പല സാധന​ങ്ങ​ളും അവർ നൽകി. ആളുകൾ ഉദാര​മാ​യി കൊടു​ത്ത​തു​കൊണ്ട്‌ മോശ​യ്‌ക്ക്‌ അവരോട്‌ ഇങ്ങനെ​പോ​ലും പറയേ​ണ്ടി​വന്നു: ‘നമുക്ക്‌ ആവശ്യ​ത്തി​നു​ള്ള​താ​യി, അതു​കൊണ്ട്‌ ഇനി ഒന്നും കൊണ്ടു​വ​ര​രുത്‌.’

വിശുദ്ധകൂടാരത്തിന്റെ പണിക്കുവേണ്ടി ഇസ്രായേല്യർ സാധനങ്ങൾ കൊണ്ടുവരുന്നു

നല്ല കഴിവുള്ള അനേകം സ്‌ത്രീ​പു​രു​ഷ​ന്മാർ വിശു​ദ്ധ​കൂ​ടാ​രം പണിയാൻ സഹായി​ച്ചു. ഈ പണി ചെയ്യാ​നുള്ള ജ്ഞാനം യഹോവ അവർക്കു കൊടു​ത്തു. ചിലർ നൂൽ നൂൽക്കു​ക​യും തുണി നെയ്യു​ക​യും ചെയ്‌തു. മറ്റു ചിലർ നൂലു​കൊണ്ട്‌ ചിത്ര​പ്പണി ചെയ്‌തു. വേറെ ചിലർ കല്ല്‌ പതിപ്പി​ച്ചു, സ്വർണം​കൊ​ണ്ടുള്ള പണി ചെയ്‌തു, തടിയിൽ കൊത്തു​പണി ചെയ്‌തു.

യഹോവ പറഞ്ഞതു​പോ​ലെ​തന്നെ ജനം വിശു​ദ്ധ​കൂ​ടാ​രം പണിതു. വിശു​ദ്ധ​കൂ​ടാ​രത്തെ വിശുദ്ധം, അതിവി​ശു​ദ്ധം എന്നിങ്ങനെ രണ്ടു ഭാഗങ്ങ​ളാ​യി തിരി​ക്കാൻ അവർ മനോ​ഹ​ര​മായ ഒരു തിരശ്ശീല ഉണ്ടാക്കി. അതിവി​ശു​ദ്ധ​ത്തി​ലാണ്‌ ഉടമ്പടി​പ്പെ​ട്ടകം വെച്ചി​രു​ന്നത്‌. കരു​വേ​ല​ത്ത​ടി​യും സ്വർണ​വും കൊണ്ട്‌ ഉണ്ടാക്കി​യ​താ​യി​രു​ന്നു അത്‌. വിശു​ദ്ധ​ത്തിൽ സ്വർണം​കൊ​ണ്ടുള്ള തണ്ടുവി​ളക്ക്‌, ഒരു മേശ, സുഗന്ധ​ക്കൂട്ട്‌ കത്തിക്കാ​നുള്ള യാഗപീ​ഠം എന്നിവ ഉണ്ടായി​രു​ന്നു. മുറ്റത്ത്‌ ചെമ്പു​കൊ​ണ്ടുള്ള ഒരു പാത്ര​വും ഒരു വലിയ യാഗപീ​ഠ​വും ഉണ്ടായി​രു​ന്നു. ഉടമ്പടി​പ്പെ​ട്ടകം, ഇസ്രാ​യേ​ല്യർ യഹോ​വയെ അനുസ​രി​ച്ചു​കൊ​ള്ളാ​മെന്നു കൊടുത്ത വാക്ക്‌ അഥവാ വാഗ്‌ദാ​നം അവരെ ഓർമി​പ്പി​ച്ചു. ഉടമ്പടി എന്നു പറഞ്ഞാൽ എന്താ​ണെന്ന്‌ അറിയാ​മോ? പ്രത്യേ​ക​ത​ര​ത്തി​ലുള്ള ഒരു വാഗ്‌ദാ​ന​മാണ്‌ അത്‌.

വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ പുരോ​ഹി​ത​ന്മാ​രാ​യി സേവി​ക്കാൻ അഹരോ​നെ​യും മക്കളെ​യും യഹോവ തിര​ഞ്ഞെ​ടു​ത്തു. അവർ അതു പരിപാ​ലി​ക്കു​ക​യും അവി​ടെ​വെച്ച്‌ യഹോ​വയ്‌ക്കു യാഗങ്ങൾ അർപ്പി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. മഹാപു​രോ​ഹി​ത​നായ അഹരോ​നു മാത്രമേ അതിവി​ശു​ദ്ധ​ത്തിൽ കടക്കാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. വർഷത്തിൽ ഒരിക്ക​ലാണ്‌ അങ്ങനെ ചെയ്‌തി​രു​ന്നത്‌. തന്റെയും തന്റെ കുടും​ബ​ത്തി​ന്റെ​യും മുഴു ഇസ്രാ​യേൽ ജനതയു​ടെ​യും പാപത്തി​നു​വേണ്ടി ബലി അർപ്പി​ക്കാ​നാ​യി​രു​ന്നു അത്‌.

ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പോന്ന്‌ ഒരു വർഷമാ​യ​പ്പോൾ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ പണി പൂർത്തി​യാ​യി. അന്നുമു​തൽ അവർക്ക്‌ ആ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ യഹോ​വയെ ആരാധി​ക്കാൻ കഴിഞ്ഞു.

യഹോവ വിശു​ദ്ധ​കൂ​ടാ​രത്തെ തന്റെ തേജസ്സു​കൊണ്ട്‌ നിറച്ചു. ഒരു മേഘവും അതിന്മേൽ നിന്നി​രു​ന്നു. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ മുകളിൽ ഈ മേഘം ഉണ്ടായി​രു​ന്നി​ട​ത്തോ​ളം ഇസ്രാ​യേ​ല്യർ അവി​ടെ​ത്തന്നെ കഴിഞ്ഞു. എന്നാൽ മേഘം അവി​ടെ​നിന്ന്‌ ഉയരു​മ്പോൾ തങ്ങൾക്കു പോകാൻ സമയമാ​യെന്ന്‌ അവർക്ക്‌ അറിയാം. അവർ കൂടാരം അഴിച്ച്‌ മേഘത്തെ പിന്തു​ട​രും.

“അപ്പോൾ സിംഹാ​സ​ന​ത്തിൽനിന്ന്‌ വലി​യൊ​രു ശബ്ദം ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: ‘ഇതാ, ദൈവ​ത്തി​ന്റെ കൂടാരം മനുഷ്യ​രു​ടെ​കൂ​ടെ. ദൈവം അവരു​ടെ​കൂ​ടെ വസിക്കും. അവർ ദൈവ​ത്തി​ന്റെ ജനമാ​യി​രി​ക്കും. ദൈവം അവരു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും.’”​—വെളി​പാട്‌ 21:3

ചോദ്യ​ങ്ങൾ: യഹോവ മോശ​യോട്‌ എന്തു പണിയാൻ പറഞ്ഞു? അഹരോ​നെ​യും പുത്ര​ന്മാ​രെ​യും യഹോവ എന്തെല്ലാം ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പിച്ചു?

പുറപ്പാട്‌ 25:1-9; 31:1-11; 40:33-38; എബ്രായർ 9:1-7

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക