വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 28 പേ. 70-പേ. 71 ഖ. 1
  • ബിലെയാമിന്റെ കഴുത സംസാരിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബിലെയാമിന്റെ കഴുത സംസാരിക്കുന്നു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ഒരു കഴുത സംസാരിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • സംഖ്യ ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • സംഖ്യ ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • സംഖ്യാപുസ്‌തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ
    2004 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 28 പേ. 70-പേ. 71 ഖ. 1
ദൈവദൂതനെ കണ്ട്‌ ബിലെയാമിന്റെ കഴുത വഴിയിൽ കിടക്കുന്നു

പാഠം 28

ബിലെ​യാ​മി​ന്റെ കഴുത സംസാ​രി​ക്കു​ന്നു

ഏതാണ്ട്‌ 40 വർഷമാ​യി ഇസ്രാ​യേ​ല്യർ വിജന​ഭൂ​മി​യി​ലാ​യി​രു​ന്നു. ശക്തമായ പല നഗരങ്ങ​ളും അവർ കീഴടക്കി. ഇപ്പോൾ അവർ യോർദാൻ നദിക്ക്‌ കിഴക്ക്‌ മോവാബ്‌ സമഭൂ​മി​യിൽ കൂടാരം അടിച്ചി​രി​ക്കു​ക​യാണ്‌. അവർക്കു വാഗ്‌ദ​ത്ത​ദേ​ശത്ത്‌ കടക്കാ​നുള്ള സമയമാ​യി. മോവാബ്‌ രാജാ​വായ ബാലാ​ക്കി​നു തന്റെ ദേശം ഇസ്രാ​യേൽ ജനം കൈവ​ശ​പ്പെ​ടു​ത്തു​മോ എന്ന പേടി​യുണ്ട്‌. അതു​കൊണ്ട്‌ ഇസ്രാ​യേ​ല്യ​രെ ശപിക്കാൻ ബിലെ​യാം എന്നു പേരുള്ള ഒരാളെ ബാലാക്ക്‌ മോവാ​ബി​ലേക്കു ക്ഷണിക്കു​ന്നു.

എന്നാൽ യഹോവ ബിലെ​യാ​മി​നോ​ടു പറഞ്ഞു: ‘നീ ഇസ്രാ​യേ​ല്യ​രെ ശപിക്ക​രുത്‌.’ അതു​കൊണ്ട്‌ ബിലെ​യാം പോകാൻ തയ്യാറാ​യില്ല. ബാലാക്ക്‌ രാജാവ്‌ രണ്ടാമ​തും ബിലെ​യാ​മി​നെ ക്ഷണിച്ചു. എന്തു ചോദി​ച്ചാ​ലും തരാ​മെന്നു വാക്കും കൊടു​ത്തു. എന്നിട്ടും ബിലെ​യാം പോയില്ല. അപ്പോൾ ദൈവം പറഞ്ഞു: ‘നീ പൊയ്‌ക്കൊ​ള്ളുക. പക്ഷേ ഞാൻ പറഞ്ഞു​ത​രു​ന്നതു മാത്രമേ പറയാവൂ.’

ബിലെ​യാം തന്റെ കഴുത​പ്പു​റത്ത്‌ കയറി തെക്ക്‌ മോവാ​ബി​ലേക്കു പോയി. ഇസ്രാ​യേ​ല്യ​രെ ശപിക്കു​ക​യാണ്‌ ഉദ്ദേശ്യം; അങ്ങനെ ചെയ്യരു​തെന്ന്‌ യഹോവ പറഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. പോകുന്ന വഴിക്ക്‌ യഹോ​വ​യു​ടെ ദൂതൻ വഴിയിൽ മൂന്നു പ്രാവ​ശ്യം പ്രത്യ​ക്ഷ​പ്പെട്ടു. ദൂതനെ കഴുത കണ്ടു, പക്ഷേ ബിലെ​യാ​മി​നു കാണാൻ കഴിഞ്ഞില്ല. ആദ്യം കഴുത വഴിയിൽനിന്ന്‌ വയലി​ലേക്കു മാറി​ന​ടന്നു. പിന്നെ കഴുത മതിലി​നോ​ടു ചേർന്നു​ന​ടന്നു. അപ്പോൾ ബിലെ​യാ​മി​ന്റെ കാൽ കല്ലുമ​തി​ലിൽ ഉരഞ്ഞ്‌ ഞെരി​ഞ്ഞ​മർന്നു. അവസാനം കഴുത വഴിയു​ടെ നടുക്ക്‌ കിടന്നു​ക​ളഞ്ഞു. ഓരോ പ്രാവ​ശ്യ​വും ബിലെ​യാം കഴുതയെ വടി​കൊണ്ട്‌ അടിച്ചു.

മൂന്നു തവണ അങ്ങനെ സംഭവി​ച്ച​തി​നു ശേഷം കഴുത സംസാ​രി​ക്കാൻ യഹോവ ഇടയാക്കി. ‘എന്നെ എന്തിനാണ്‌ ഇങ്ങനെ തല്ലുന്നത്‌’ എന്നു കഴുത ബിലെ​യാ​മി​നോ​ടു ചോദി​ച്ചു. ബിലെ​യാം പറഞ്ഞു: ‘നീ എന്നെ അപമാ​നി​ച്ചു. എന്റെ കൈയിൽ ഒരു വാളു​ണ്ടാ​യി​രു​ന്നെ​ങ്കിൽ ഞാൻ നിന്നെ കൊ​ന്നേനേ!’ കഴുത പറഞ്ഞു: ‘എത്ര വർഷമാ​യി അങ്ങ്‌ എന്റെ പുറത്ത്‌ യാത്ര ചെയ്യുന്നു? ഇതിനു മുമ്പ്‌ എപ്പോ​ഴെ​ങ്കി​ലും ഞാൻ അങ്ങയോട്‌ ഇങ്ങനെ ചെയ്‌തി​ട്ടു​ണ്ടോ?’

അപ്പോൾ ബിലെ​യാം ദൈവ​ദൂ​തനെ കാണാൻ യഹോവ ഇടയാക്കി. ദൂതൻ പറഞ്ഞു: ‘ഇസ്രാ​യേ​ല്യ​രെ ശപിക്ക​രു​തെന്ന്‌ യഹോവ നിനക്കു മുന്നറി​യി​പ്പു തന്നതല്ലേ?’ ബിലെ​യാം പറഞ്ഞു: ‘എനിക്കു തെറ്റു പറ്റി. ഞാൻ വീട്ടി​ലേക്കു തിരി​ച്ചു​പൊയ്‌ക്കൊ​ള്ളാം.’ എന്നാൽ ദൂതൻ പറഞ്ഞു: ‘മോവാ​ബി​ലേക്കു പോകു​ന്ന​തി​നു കുഴപ്പ​മില്ല. പക്ഷേ യഹോവ പറഞ്ഞു​ത​രു​ന്നതു മാത്രമേ പറയാവൂ.’

ബിലെ​യാം അതിൽനിന്ന്‌ പാഠം പഠിച്ചോ? ഇല്ല. അതിനു ശേഷം ഇസ്രാ​യേ​ല്യ​രെ ശപിക്കാൻ ബിലെ​യാം മൂന്നു പ്രാവ​ശ്യം ശ്രമിച്ചു. പക്ഷേ ഓരോ പ്രാവ​ശ്യ​വും ബിലെ​യാം അവരെ അനു​ഗ്ര​ഹി​ക്കാൻ യഹോവ ഇടയാക്കി. പിന്നീട്‌ ഇസ്രാ​യേ​ല്യർ മോവാബ്‌ ആക്രമി​ച്ചു, ബിലെ​യാം കൊല്ല​പ്പെട്ടു. യഹോവ പറഞ്ഞതു ബിലെ​യാം ആദ്യം​തന്നെ അനുസ​രി​ച്ചി​രു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നു!

“എല്ലാ തരം അത്യാ​ഗ്ര​ഹ​ത്തി​നും എതിരെ ജാഗ്രത വേണം. ഒരാൾക്ക്‌ എത്ര സമ്പത്തു​ണ്ടെ​ങ്കി​ലും അതൊ​ന്നു​മല്ല അയാൾക്കു ജീവൻ നേടി​ക്കൊ​ടു​ക്കു​ന്നത്‌.”​—ലൂക്കോസ്‌ 12:15

ചോദ്യ​ങ്ങൾ: ബിലെ​യാം മോവാ​ബി​ലേക്കു പോയത്‌ എന്തിന്‌? പോകുന്ന വഴിക്ക്‌ എന്തു സംഭവി​ച്ചു?

സംഖ്യ 22:1–24:25; 31:8; നെഹമ്യ 13:2; 2 പത്രോസ്‌ 2:15, 16; യൂദ 11

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക