വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 34 പേ. 84-പേ. 85 ഖ. 2
  • ഗിദെയോൻ മിദ്യാന്യരെ തോൽപ്പിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഗിദെയോൻ മിദ്യാന്യരെ തോൽപ്പിച്ചു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • “യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ!”
    2005 വീക്ഷാഗോപുരം
  • ഗിദെയോനും അവന്റെ 300 ആളുകളും
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • മൂപ്പന്മാ​രേ, ഗിദെ​യോ​ന്റെ മാതൃ​ക​യിൽനിന്ന്‌ പഠിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • യഹോവ നമ്മുടെ ഉത്തമസുഹൃത്ത്‌
    2014 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 34 പേ. 84-പേ. 85 ഖ. 2
ഗിദെയോനും കൂടെയുള്ളവരും കൊമ്പു വിളിക്കുകയും കുടം ഉടയ്‌ക്കുകയും തീപ്പന്തം ഉയർത്തി ആട്ടുകയും ചെയ്‌തുകൊണ്ട്‌ ഉച്ചത്തിൽ വിളിച്ചുപറയുന്നു

പാഠം 34

ഗിദെ​യോൻ മിദ്യാ​ന്യ​രെ തോൽപ്പി​ച്ചു

കുറച്ച്‌ കാലം കഴിഞ്ഞ​പ്പോൾ ഇസ്രാ​യേ​ല്യർ വീണ്ടും യഹോ​വയെ വിട്ട്‌ വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കാൻതു​ടങ്ങി. ആ കാലത്ത്‌ മിദ്യാ​ന്യർ വന്ന്‌ ഇസ്രാ​യേ​ല്യ​രു​ടെ മൃഗങ്ങളെ മോഷ്ടി​ക്കു​ക​യും അവരുടെ വിളകൾ നശിപ്പി​ക്കു​ക​യും ചെയ്‌തു. ഏഴു വർഷം അതു തുടർന്നു. മിദ്യാ​ന്യ​രിൽനിന്ന്‌ രക്ഷപ്പെ​ടാൻ ഇസ്രാ​യേ​ല്യർ ഗുഹക​ളി​ലും പർവത​ങ്ങ​ളി​ലും ഒളിച്ചു. തങ്ങളെ രക്ഷിക്കാൻ അവർ യഹോ​വ​യോട്‌ യാചിച്ചു. അപ്പോൾ യഹോവ ഗിദെ​യോൻ എന്ന ചെറു​പ്പ​ക്കാ​രന്റെ അടു​ത്തേക്ക്‌ ഒരു ദൂതനെ അയച്ചു. ദൂതൻ ഗിദെ​യോ​നോട്‌, ‘വീരനായ ഒരു യോദ്ധാ​വാ​യി യഹോവ നിന്നെ തിരഞ്ഞ​ടു​ത്തി​രി​ക്കു​ന്നു’ എന്നു പറഞ്ഞു. അപ്പോൾ ഗിദെ​യോൻ ചോദി​ച്ചു: ‘എന്നെ​പ്പോ​ലെ നിസ്സാ​ര​നായ ഒരാൾ ഇസ്രാ​യേ​ലി​നെ എങ്ങനെ രക്ഷിക്കാ​നാണ്‌?’

യഹോവ തന്നെ തിര​ഞ്ഞെ​ടു​ത്തു എന്നു ഗിദെ​യോന്‌ എങ്ങനെ മനസ്സി​ലാ​കു​മാ​യി​രു​ന്നു? ഗിദെ​യോൻ ഒരു കഷണം കമ്പിളി നിലത്ത്‌ ഇട്ടിട്ട്‌ യഹോ​വ​യോ​ടു പറഞ്ഞു: ‘രാവിലെ മഞ്ഞു​കൊണ്ട്‌ കമ്പിളി നനഞ്ഞി​രി​ക്കു​ക​യും നിലം ഉണങ്ങി​യി​രി​ക്കു​ക​യും ചെയ്‌താൽ ഞാൻ ഇസ്രാ​യേ​ലി​നെ രക്ഷിക്കാൻ അങ്ങ്‌ ആഗ്രഹി​ക്കു​ന്നെന്ന്‌ എനിക്കു മനസ്സി​ലാ​കും.’ പിറ്റേന്നു രാവിലെ കമ്പിളി നനഞ്ഞു​കു​തിർന്നി​രു​ന്നു, നിലം ഉണങ്ങി​യു​മി​രു​ന്നു! എന്നാൽ ഗിദെ​യോൻ ഒരു അപേക്ഷ​കൂ​ടി നടത്തി. അടുത്ത ദിവസം രാവിലെ കമ്പിളി ഉണങ്ങി​യി​രി​ക്കാ​നും നിലം നനഞ്ഞി​രി​ക്കാ​നും ഇടവരു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു അത്‌. അതും അങ്ങനെ​തന്നെ സംഭവി​ച്ചു. അങ്ങനെ യഹോവ തന്നെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നെന്നു ഗിദെ​യോ​നു ബോധ്യ​മാ​യി. മിദ്യാ​ന്യ​രോ​ടു പോരാ​ടാൻ ഗിദെ​യോൻ തന്റെ പടയാ​ളി​കളെ വിളി​ച്ചു​കൂ​ട്ടി.

യഹോവ ഗിദെ​യോ​നോ​ടു പറഞ്ഞു: ‘ഞാൻ ഇസ്രാ​യേ​ല്യർക്കു വിജയം നൽകും. എന്നാൽ നിന്റെ​കൂ​ടെ ഇത്രയ​ധി​കം പടയാ​ളി​കൾ ഉള്ളതു​കൊണ്ട്‌ സ്വന്തം കഴിവു​കൊ​ണ്ടാ​ണു യുദ്ധം ജയിച്ച​തെന്നു നീ ചിന്തി​ക്കാൻ ഇടയുണ്ട്‌. അതു​കൊണ്ട്‌ പേടി​യു​ള്ള​വ​രോ​ടെ​ല്ലാം വീട്ടിൽ പോകാൻ പറയുക.’ അങ്ങനെ 22,000 പടയാ​ളി​കൾ വീട്ടി​ലേക്കു മടങ്ങി. 10,000 പേർ ബാക്കി​യാ​യി. യഹോവ പറഞ്ഞു: ‘ഇപ്പോ​ഴും പടയാ​ളി​കൾ അധിക​മാണ്‌. അവരെ അരുവി​യി​ലേക്കു കൊണ്ടു​വ​ന്നിട്ട്‌ വെള്ളം കുടി​ക്കാൻ പറയുക. എന്നിട്ട്‌ ശത്രു വരുന്നു​ണ്ടോ എന്നു നിരീ​ക്ഷി​ച്ചു​കൊണ്ട്‌ വെള്ളം കുടി​ക്കു​ന്ന​വരെ മാത്രം നിന്റെ​കൂ​ടെ നിറു​ത്തുക.’ 300 പേർ മാത്രമേ അങ്ങനെ ജാഗ്ര​ത​യോ​ടെ വെള്ളം കുടി​ച്ചു​ള്ളൂ. ഈ ചുരുക്കം പേർ 1,35,000 വരുന്ന മിദ്യാ​ന്യ​പ​ട​യാ​ളി​കളെ തോൽപ്പി​ക്കു​മെന്ന്‌ യഹോവ വാക്കു കൊടു​ത്തു.

ആ രാത്രി യഹോവ ഗിദെ​യോ​നോ​ടു പറഞ്ഞു: ‘മിദ്യാ​ന്യ​രെ ആക്രമി​ക്കാ​നുള്ള സമയമാ​യി!’ ഗിദെ​യോൻ തന്റെ ആളുകൾക്ക്‌ ഊതാൻ കൊമ്പു​ക​ളും വലിയ കുടങ്ങ​ളും കുടങ്ങൾക്കു​ള്ളിൽ ഒളിപ്പിച്ച്‌ തീപ്പന്ത​ങ്ങ​ളും കൊടു​ത്തു. എന്നിട്ട്‌ അവരോ​ടു പറഞ്ഞു: ‘ഞാൻ ചെയ്യു​ന്നതു നോക്കി അതു​പോ​ലെ​തന്നെ ചെയ്യുക.’ ഗിദെ​യോൻ കൊമ്പു വിളി​ക്കു​ക​യും കുടം ഉടയ്‌ക്കു​ക​യും തീപ്പന്തം ഉയർത്തി ആട്ടുക​യും ചെയ്‌തു​കൊണ്ട്‌ ഉച്ചത്തിൽ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: ‘യഹോ​വ​യു​ടെ​യും ഗിദെ​യോ​ന്റെ​യും വാൾ!’ ഗിദെ​യോ​ന്റെ​കൂ​ടെ ഉണ്ടായി​രുന്ന 300 പേരും അതുതന്നെ ചെയ്‌തു. വിരണ്ടു​പോയ മിദ്യാ​ന്യർ നാലു​പാ​ടും ചിതറി ഓടി. ആകെ ആശയക്കു​ഴ​പ്പ​ത്തി​ലാ​യിട്ട്‌ അവർ പരസ്‌പരം പോരാ​ടാൻതു​ടങ്ങി. വീണ്ടും ശത്രു​ക്ക​ളു​ടെ മേൽ ജയം നേടാൻ യഹോവ ഇസ്രാ​യേ​ല്യ​രെ സഹായി​ച്ചു.

വിരണ്ടുപോയ മിദ്യാന്യപടയാളികൾ

“അത്‌, ഞങ്ങൾക്കുള്ള അസാധാ​ര​ണ​ശക്തി ഞങ്ങളുടെ സ്വന്തമല്ല, ദൈവ​ത്തിൽനി​ന്നു​ള്ള​താണ്‌ എന്നു വരാൻവേ​ണ്ടി​യാണ്‌.”​—2 കൊരി​ന്ത്യർ 4:7

ചോദ്യ​ങ്ങൾ: താൻ ഗിദെ​യോ​നെ തിര​ഞ്ഞെ​ടു​ത്തെന്ന്‌ യഹോവ തെളി​യി​ച്ചത്‌ എങ്ങനെ? ഗിദെ​യോ​ന്റെ സൈന്യ​ത്തിൽ 300 പേർ മാത്രം ഉണ്ടായി​രു​ന്നത്‌ എന്തു​കൊണ്ട്‌?

ന്യായാ​ധി​പ​ന്മാർ 6:1-16; 6:36–7:25; 8:28

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക