വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 52 പേ. 126-പേ. 127 ഖ. 1
  • യഹോവയുടെ അഗ്നിസേന

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ അഗ്നിസേന
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • എലീശാ അഗ്നിമയരഥങ്ങൾ കണ്ടു നിങ്ങൾ കാണുന്നുണ്ടോ?
    2013 വീക്ഷാഗോപുരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2003 വീക്ഷാഗോപുരം
  • ആത്മത്യാഗത്തിന്റെയും വിശ്വസ്‌തതയുടെയും ഒരു ദൃഷ്ടാന്തം
    വീക്ഷാഗോപുരം—1997
  • “യഹോവയുടെ ദിവസ”ത്തെ ആർ അതിജീവിക്കും?
    വീക്ഷാഗോപുരം—1997
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 52 പേ. 126-പേ. 127 ഖ. 1
എലീശയെയും ദാസനെയും സിറിയൻ സൈന്യം വളഞ്ഞിരിക്കുന്നു

പാഠം 52

യഹോ​വ​യു​ടെ അഗ്നിസേന

സിറി​യ​യി​ലെ രാജാ​വായ ബൻ-ഹദദ്‌ ഇസ്രാ​യേ​ലി​നെ എപ്പോ​ഴും ആക്രമി​ച്ചു​കൊ​ണ്ടി​രു​ന്നു. എന്നാൽ എലീശ പ്രവാ​ചകൻ ഇസ്രാ​യേൽരാ​ജാ​വിന്‌ ഓരോ തവണയും മുന്നറി​യി​പ്പു കൊടു​ത്ത​തു​കൊണ്ട്‌ രാജാവ്‌ രക്ഷപ്പെട്ടു. അക്കാര​ണ​ത്താൽ എലീശയെ തട്ടി​ക്കൊ​ണ്ടു​പോ​കാൻ ബൻ-ഹദദ്‌ തീരു​മാ​നി​ച്ചു. എലീശ ദോഥാൻ പട്ടണത്തി​ലു​ണ്ടെന്നു കണ്ടുപി​ടിച്ച ബൻ-ഹദദ്‌ എലീശയെ പിടി​ക്കാൻ സിറിയൻ സൈന്യ​ത്തെ അയച്ചു.

സിറി​യ​ക്കാർ രാത്രി ദോഥാ​നി​ലേക്കു വന്നു. പിറ്റേന്നു രാവിലെ എലീശ​യു​ടെ ദാസൻ പുറത്ത്‌ ചെന്ന്‌ നോക്കി​യ​പ്പോൾ നഗരത്തെ ഒരു വലിയ സൈന്യം വളഞ്ഞി​രി​ക്കു​ന്ന​താ​യി കണ്ടു. പേടി​ച്ചു​വി​റച്ച അയാൾ, ‘എലീശാ, നമ്മൾ ഇനി എന്തു ചെയ്യും’ എന്നു വിളി​ച്ചു​ചോ​ദി​ച്ചു. ‘അവരു​ടെ​കൂ​ടെ​യു​ള്ള​തി​നെ​ക്കാൾ അധികം പേർ നമ്മു​ടെ​കൂ​ടെ​യുണ്ട്‌’ എന്നായി​രു​ന്നു എലീശ​യു​ടെ മറുപടി. ആ നിമി​ഷം​തന്നെ, എലീശ​യു​ടെ ദാസൻ അത്ഭുത​ക​ര​മായ ആ കാഴ്‌ച കാണാൻ യഹോവ ഇടയാക്കി: നഗരത്തി​നു ചുറ്റു​മുള്ള മലകൾ നിറയെ അഗ്നി​പ്ര​ഭ​യുള്ള യുദ്ധര​ഥ​ങ്ങ​ളും കുതി​ര​ക​ളും!

എലീശയും ദാസനും തങ്ങൾക്കു ചുറ്റും ദൈവദൂതന്മാരുടെ ഒരു സൈന്യത്തെ കാണുന്നു

എലീശയെ പിടി​ക്കാൻ സിറിയൻ പടയാ​ളി​കൾ നോക്കി​യ​പ്പോൾ എലീശ പ്രാർഥി​ച്ചു: ‘യഹോവേ, ഇവരെ അന്ധരാ​ക്കേ​ണമേ.’ അവരുടെ കാഴ്‌ച​ശക്തി നഷ്ടപ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും പെട്ടെ​ന്നു​തന്നെ പടയാ​ളി​കൾക്ക്‌ തങ്ങൾ എവി​ടെ​യാ​ണെ​ന്നുള്ള ബോധം നഷ്ടപ്പെ​ടു​ന്നു. എലീശ പടയാ​ളി​ക​ളോ​ടു പറഞ്ഞു: ‘നിങ്ങൾ വന്ന നഗരം തെറ്റി​പ്പോ​യി. എന്റെകൂ​ടെ വാ, നിങ്ങൾ അന്വേ​ഷി​ക്കു​ന്ന​യാ​ളു​ടെ അടു​ത്തേക്കു ഞാൻ നിങ്ങളെ കൊണ്ടു​പോ​കാം.’ എലീശ അവരെ ശമര്യ​യി​ലേക്കു നയിച്ചു. അവി​ടെ​യാണ്‌ ഇസ്രാ​യേ​ലി​ലെ രാജാവ്‌ താമസി​ച്ചി​രു​ന്നത്‌.

തങ്ങൾ എവിടെ എത്തി എന്ന കാര്യം സിറി​യ​ക്കാർ തിരി​ച്ച​റി​ഞ്ഞത്‌ വളരെ വൈകി​യാണ്‌. ഇസ്രാ​യേ​ലി​ലെ രാജാവ്‌ എലീശ​യോ​ടു ചോദി​ച്ചു: ‘ഞാൻ ഇവരെ കൊല്ലട്ടേ?’ കിട്ടിയ അവസരം മുത​ലെ​ടുത്ത്‌ എലീശ തന്നെ ഉപദ്ര​വി​ക്കാൻ ശ്രമിച്ച ആളുക​ളോ​ടു പകരം വീട്ടാൻ നോക്കി​യോ? ഇല്ല. എലീശ പറഞ്ഞു: ‘അവരെ കൊ​ല്ലേണ്ടാ. അവർക്കു ഭക്ഷണം കൊടു​ക്കുക. എന്നിട്ട്‌ അവർ മടങ്ങി​പ്പോ​കട്ടെ.’ അതു​കൊണ്ട്‌ രാജാവ്‌ അവർക്കു​വേണ്ടി വലി​യൊ​രു വിരുന്ന്‌ ഒരുക്കി. എന്നിട്ട്‌ അവരെ വീട്ടി​ലേക്ക്‌ അയച്ചു.

ശമര്യയിൽവെച്ച്‌ സിറിയൻ പടയാളികൾ ഭക്ഷണം കഴിക്കുന്നു

“ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ എന്ത്‌ അപേക്ഷി​ച്ചാ​ലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക്‌ ഉറപ്പാണ്‌.”​—1 യോഹ​ന്നാൻ 5:14

ചോദ്യ​ങ്ങൾ: യഹോവ എലീശ​യെ​യും എലീശ​യു​ടെ ദാസ​നെ​യും സംരക്ഷി​ച്ചത്‌ എങ്ങനെ? യഹോ​വയ്‌ക്കു നിങ്ങ​ളെ​യും സംരക്ഷി​ക്കാൻ കഴിയു​മോ?

2 രാജാ​ക്ക​ന്മാർ 6:8-24

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക