വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 60 പേ. 144-പേ. 145 ഖ. 1
  • എന്നും നിലനിൽക്കുന്ന ഒരു രാജ്യം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്നും നിലനിൽക്കുന്ന ഒരു രാജ്യം!
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ഒരു പടുകൂറ്റൻ ബിംബത്തിന്റെ ഉയർച്ചയും വീഴ്‌ചയും
    ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!
  • യഹോവ ഏകാധിപതികളെ പാഠങ്ങൾ പഠിപ്പിച്ചപ്പോൾ
    വീക്ഷാഗോപുരം—1989
  • ദാനീയേലിൽനിന്നുള്ള വിശേഷാശയങ്ങൾ
    2007 വീക്ഷാഗോപുരം
  • വലിയ മരംപോലെ ഒരു രാജ്യം
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 60 പേ. 144-പേ. 145 ഖ. 1
ഒരു കല്ല്‌ വന്നിടിച്ച്‌ തകരുന്ന ഒരു കൂറ്റൻ പ്രതിമയെ നെബൂഖദ്‌നേസർ രാജാവ്‌ സ്വപ്‌നം കാണുന്നു

പാഠം 60

എന്നും നിലനിൽക്കുന്ന ഒരു രാജ്യം!

ഒരു രാത്രി നെബൂ​ഖദ്‌നേസർ രാജാവ്‌ വിചി​ത്ര​മായ ഒരു സ്വപ്‌നം കണ്ടു. അതു രാജാ​വി​നെ വളരെ അസ്വസ്ഥ​നാ​ക്കി. രാജാ​വിന്‌ ഉറങ്ങാൻ പറ്റിയില്ല. രാജാവ്‌ മന്ത്രവാ​ദി​കളെ വിളി​ച്ചിട്ട്‌ സ്വപ്‌ന​ത്തി​ന്റെ അർഥം വിശദീ​ക​രി​ക്കാൻ ആവശ്യ​പ്പെട്ടു. അവർ പറഞ്ഞു: ‘രാജാവേ, അങ്ങ്‌ കണ്ട സ്വപ്‌നം എന്താ​ണെന്നു പറഞ്ഞാ​ലും.’ എന്നാൽ നെബൂ​ഖദ്‌നേ​സ​റി​ന്റെ മറുപടി ഇതായി​രു​ന്നു: ‘ഞാൻ കണ്ട സ്വപ്‌ന​വും അർഥവും നിങ്ങൾ പറയണം. ഇല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലും.’ അവർ വീണ്ടും പറഞ്ഞു: ‘അങ്ങ്‌ കണ്ട സ്വപ്‌നം എന്താ​ണെന്നു പറഞ്ഞാ​ലും. അപ്പോൾ ഞങ്ങൾ അതു വിശദീ​ക​രി​ച്ചു തരാം.’ രാജാവ്‌ പറഞ്ഞു: ‘നിങ്ങൾ എല്ലാവ​രും​കൂ​ടെ എന്നെ വഞ്ചിക്കാൻ നോക്കു​ക​യാണ്‌. ഞാൻ കണ്ട സ്വപ്‌നം എന്താ​ണെന്നു നിങ്ങൾ പറയണം.’ അവർ രാജാ​വി​നോ​ടു പറഞ്ഞു: ‘അങ്ങ്‌ ആവശ്യ​പ്പെ​ടുന്ന കാര്യം അസാധ്യ​മാണ്‌. അതു ചെയ്യാൻ കഴിവുള്ള ആരും ഭൂമി​യി​ലില്ല.’

നെബൂ​ഖദ്‌നേ​സ​റി​നു വളരെ ദേഷ്യം വന്നു. ദേശത്തുള്ള എല്ലാ ജ്ഞാനി​ക​ളെ​യും കൊന്നു​ക​ള​യാൻ രാജാവ്‌ ഉത്തരവി​ട്ടു. അതിൽ ദാനി​യേൽ, ശദ്രക്ക്‌, മേശക്ക്‌, അബേദ്‌-നെഗൊ എന്നിവ​രും ഉണ്ടായി​രു​ന്നു. രാജാ​വി​നോട്‌ ദാനി​യേൽ കുറച്ച്‌ സമയം ചോദി​ച്ചു. എന്നിട്ട്‌ ദാനി​യേ​ലും കൂട്ടു​കാ​രും സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ച്ചു. യഹോവ എന്താണു ചെയ്‌തത്‌?

ഒരു ദർശന​ത്തിൽ യഹോവ നെബൂ​ഖദ്‌നേ​സ​റി​ന്റെ സ്വപ്‌നം ദാനി​യേ​ലി​നെ കാണിച്ച്‌ അതിന്റെ അർഥം പറഞ്ഞു​കൊ​ടു​ത്തു. പിറ്റേന്ന്‌ രാജാ​വി​ന്റെ ദാസന്റെ അടുത്ത്‌ ചെന്ന്‌ ദാനി​യേൽ പറഞ്ഞു: ‘ജ്ഞാനി​കളെ ആരെയും കൊല്ല​രുത്‌. രാജാ​വി​ന്റെ സ്വപ്‌നം ഞാൻ വിശദീ​ക​രി​ക്കാം.’ ദാസൻ ദാനി​യേ​ലി​നെ നെബൂ​ഖദ്‌നേ​സ​റി​ന്റെ അടു​ത്തേക്ക്‌ കൊണ്ടു​പോ​യി. രാജാ​വി​നോ​ടു ദാനി​യേൽ പറഞ്ഞു: ‘ദൈവം അങ്ങയ്‌ക്ക്‌ ഭാവി വെളി​പ്പെ​ടു​ത്തി​ത്ത​ന്നി​രി​ക്കു​ന്നു. ഇതാണ്‌ അങ്ങ്‌ കണ്ട സ്വപ്‌നം: ഒരു കൂറ്റൻ പ്രതിമ! അതിന്റെ തല സ്വർണം​കൊ​ണ്ടും നെഞ്ചും കൈക​ളും വെള്ളി​കൊ​ണ്ടും വയറും തുടക​ളും ചെമ്പു​കൊ​ണ്ടും കാലുകൾ ഇരുമ്പു​കൊ​ണ്ടും പാദങ്ങൾ ഭാഗി​ക​മാ​യി ഇരുമ്പു​കൊ​ണ്ടും ഭാഗി​ക​മാ​യി കളിമ​ണ്ണു​കൊ​ണ്ടും ഉള്ളതാ​യി​രു​ന്നു. പിന്നെ പർവത​ത്തിൽനിന്ന്‌ ഒരു കല്ല്‌ വെട്ടി​യെ​ടു​ക്ക​പ്പെട്ടു. ആ കല്ല്‌ പ്രതി​മ​യു​ടെ പാദത്തിൽ വന്നിടി​ച്ചു. പ്രതിമ തകർന്ന്‌ പൊടി​യാ​യി. അതു കാറ്റത്ത്‌ പറന്നു​പോ​യി. ആ കല്ല്‌ ഒരു വലിയ പർവത​മാ​യി ഭൂമി മുഴുവൻ നിറഞ്ഞു.’

ദാനി​യേൽ തുടർന്നു: ‘അങ്ങയുടെ സ്വപ്‌ന​ത്തി​ന്റെ അർഥം ഇതാണ്‌: സ്വർണം​കൊ​ണ്ടുള്ള തല അങ്ങയുടെ രാജ്യ​മാണ്‌. വെള്ളി സൂചി​പ്പി​ക്കു​ന്നത്‌ അങ്ങയ്‌ക്കു ശേഷം വരുന്ന രാജ്യ​ത്തെ​യാണ്‌. അതിനു ശേഷം ചെമ്പു​പോ​ലുള്ള ഒരു രാജ്യം വരും. അതു മുഴു​ഭൂ​മി​യെ​യും ഭരിക്കും. അടുത്ത രാജ്യം ഇരുമ്പു​പോ​ലെ ശക്തമാ​യി​രി​ക്കും. അവസാ​ന​ത്തേത്‌ ഭിന്നി​ച്ചി​രി​ക്കുന്ന രാജ്യ​മാ​യി​രി​ക്കും. അതിന്റെ ചില ഭാഗങ്ങൾ ഇരുമ്പു​പോ​ലെ ശക്തവും ചില ഭാഗങ്ങൾ കളിമ​ണ്ണു​പോ​ലെ ദുർബ​ല​വും ആയിരി​ക്കും. പർവത​മാ​യി​ത്തീർന്ന കല്ല്‌ ദൈവ​രാ​ജ്യ​മാണ്‌. അത്‌ ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്ത്‌ എന്നും നിലനിൽക്കും.’

നെബൂ​ഖദ്‌നേ​സർ ദാനി​യേ​ലി​നു മുന്നിൽ നിലത്ത്‌ കമിഴ്‌ന്നു​വീ​ണു. രാജാവ്‌ പറഞ്ഞു: ‘താങ്കളു​ടെ ദൈവ​മാണ്‌ ഈ സ്വപ്‌നം താങ്കൾക്കു വെളി​പ്പെ​ടു​ത്തി​ത്ത​ന്നത്‌. ആ ദൈവ​ത്തെ​പ്പോ​ലെ മറ്റൊരു ദൈവം ഇല്ല.’ നെബൂ​ഖദ്‌നേസർ ദാനി​യേ​ലി​നെ കൊന്നി​ല്ലെന്നു മാത്രമല്ല എല്ലാ ജ്ഞാനി​ക​ളു​ടെ​യും തലവനാ​ക്കു​ക​യും ചെയ്‌തു; ബാബി​ലോൺ സംസ്ഥാ​ന​ത്തി​ന്റെ ഭരണാ​ധി​കാ​രി​യു​മാ​ക്കി. ദാനി​യേ​ലി​ന്റെ പ്രാർഥ​നയ്‌ക്ക്‌ യഹോവ എങ്ങനെ​യാണ്‌ ഉത്തരം കൊടു​ത്ത​തെന്നു കണ്ടോ?

“അവ അവരെ എബ്രായ ഭാഷയിൽ അർമ​ഗെ​ദോൻ എന്ന്‌ അറിയ​പ്പെ​ടുന്ന സ്ഥലത്ത്‌ കൂട്ടി​ച്ചേർത്തു.”​—വെളി​പാട്‌ 16:16

ചോദ്യ​ങ്ങൾ: ദാനി​യേ​ലിന്‌ നെബൂ​ഖദ്‌നേ​സ​റി​ന്റെ സ്വപ്‌നം വിശദീ​ക​രി​ക്കാൻ കഴിഞ്ഞത്‌ എന്തു​കൊണ്ട്‌? ആ സ്വപ്‌ന​ത്തി​ന്റെ അർഥം എന്താണ്‌?

ദാനി​യേൽ 2:1-49

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക