ഭാഗം 5—ആമുഖം
ചെങ്കടൽ കടന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ ഇസ്രായേല്യർ സീനായ് പർവതത്തിൽ എത്തി. ഇസ്രായേൽ തന്റെ പ്രത്യേകജനതയായിരിക്കുമെന്ന് അവിടെവെച്ച് യഹോവ അവരുമായി ഉടമ്പടി ചെയ്‌തു. ദൈവം അവരെ സംരക്ഷിച്ചു; അവരുടെ എല്ലാ ആവശ്യങ്ങൾക്കുംവേണ്ടി കരുതി—കഴിക്കാൻ മന്ന കൊടുത്തു, അവരുടെ വസ്‌ത്രങ്ങൾ പഴകിപ്പോയില്ല, കൂടാരം അടിക്കാൻ സുരക്ഷിതമായ സ്ഥലങ്ങൾ നൽകി. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ, യഹോവ ഇസ്രായേല്യർക്കു നിയമവും സമാഗമനകൂടാരവും പൗരോഹിത്യവും കൊടുത്തത് എന്തിനാണെന്നു മനസ്സിലാക്കാൻ മക്കളെ സഹായിക്കുക. വാക്കുപാലിക്കുകയും താഴ്‌മ കാണിക്കുകയും യഹോവയോട് എല്ലായ്പോഴും വിശ്വസ്തരായിരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.