ഗീതം 53
പ്രസംഗിക്കാൻ ഒരുങ്ങിയിരിക്കുന്നു
1. രാജ്യം നാം
പോയ് ഘോഷിക്കാൻ
വീണ്ടും നേരമാകുമ്പോൾ
ഇരുണ്ടു മാനം,
മഴയും പെയ്കയായ്.
അന്നേരം ഉത്സാഹം നമ്മിലും
മങ്ങുകിൽ,
(കോറസ്)
എന്നെന്നും ദൈവത്തോടു നമ്മൾ
ഉണർന്നു പ്രാർഥിച്ചാൽ,
ദൈവത്തിൻ രാജ്യം ഘോഷിക്കും നാം
ഉത്സാഹമായ്.
ദൈവം തൻ ആത്മദൂതൻമാരാൽ,
നമ്മുടെ തോഴരാൽ,
നമുക്കുന്മേഷം ഏകുമെന്നും
പോയ് ഘോഷിപ്പാൻ.
2. സന്തോഷം
കാത്തീടുവാൻ
ഓർക്കാം ഈ സഹായങ്ങൾ.
അറിവൂ ദൈവം
നമ്മിലെ സ്നേഹവും,
സ്നേഹത്തിൽ നാം ചെയ്യും ശ്രമങ്ങൾ
സർവതും.
(കോറസ്)
എന്നെന്നും ദൈവത്തോടു നമ്മൾ
ഉണർന്നു പ്രാർഥിച്ചാൽ,
ദൈവത്തിൻ രാജ്യം ഘോഷിക്കും നാം
ഉത്സാഹമായ്.
ദൈവം തൻ ആത്മദൂതൻമാരാൽ,
നമ്മുടെ തോഴരാൽ,
നമുക്കുന്മേഷം ഏകുമെന്നും
പോയ് ഘോഷിപ്പാൻ.
(സഭാ. 11:4; മത്താ. 10:5, 7; ലൂക്കോ. 10:1; തീത്തോ. 2:14 കൂടെ കാണുക.)