പഠനചതുരം 2ബി
യഹസ്കേൽ—ജീവിതവും കാലഘട്ടവും
യഹസ്കേൽ എന്നതിന്റെ അർഥം “ദൈവം ബലപ്പെടുത്തുന്നു” എന്നാണ്. യഹസ്കേൽ പുസ്തകത്തിലെ പ്രവചനങ്ങളിൽ ധാരാളം മുന്നറിയിപ്പുകൾ അടങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ ആകമാനസന്ദേശം യഹസ്കേൽ എന്ന പേരിന്റെ അർഥവുമായി യോജിപ്പിലാണ്. കാരണം ദൈവത്തിനു ശുദ്ധാരാധന അർപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ വിശ്വാസത്തെ അതു ബലപ്പെടുത്തുന്നു.
സമകാലികരായ പ്രവാചകർ
യിരെമ്യ
പുരോഹിതകുടുംബത്തിൽ ജനിച്ചു, കൂടുതലും യരുശലേമിലാണു സേവിച്ചത് (ബി.സി. 647-580)
ഹുൽദ
ബി.സി. 642-നോട് അടുത്ത് ദേവാലയത്തിൽനിന്ന് നിയമപുസ്തകം കണ്ടെടുത്ത സമയത്ത് സേവിച്ചിരുന്നു
ദാനിയേൽ
യഹൂദാരാജവംശത്തിൽപ്പെട്ട വ്യക്തി, ബി.സി. 617-ൽ ബാബിലോണിലേക്കു കൊണ്ടുപോയി
ഹബക്കൂക്ക്
സാധ്യതയനുസരിച്ച്, യഹോയാക്കീം ഭരണം തുടങ്ങിയ സമയത്ത് യഹൂദയിൽ സേവിച്ചു
ഓബദ്യ
ഏദോമിന് എതിരെ പ്രവചിച്ചു, സാധ്യതയനുസരിച്ച് യരുശലേമിന്റെ നാശത്തിന്റെ സമയത്ത്
അവർ പ്രവചിച്ച കാലം? (എല്ലാം ബി.സി.-യിൽ)
യഹസ്കേലിന്റെ ജീവിതകാലത്തെ സുപ്രധാനസംഭവങ്ങൾ (എല്ലാം ബി.സി.-യിൽ)
ഏ. 643: ജനനം
617: ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോകുന്നു
613: പ്രവചിച്ചുതുടങ്ങുന്നു, യഹോവയെക്കുറിച്ചുള്ള ദർശനം കാണുന്നു
612: ദേവാലയത്തിലെ വിശ്വാസത്യാഗത്തിന്റെ ദർശനം
611: യരുശലേമിനെതിരെയുള്ള സന്ദേശം അറിയിച്ചുതുടങ്ങുന്നു
609: ഭാര്യ മരിക്കുന്നു, യരുശലേമിന്റെ അവസാനത്തെ ഉപരോധം തുടങ്ങുന്നു
607: യരുശലേം നശിപ്പിക്കപ്പെട്ടെന്ന വിവരം ലഭിക്കുന്നു
593: ദേവാലയദർശനം കാണുന്നു
591: നെബൂഖദ്നേസർ ഈജിപ്ത് ആക്രമിക്കുമെന്നു മുൻകൂട്ടിപ്പറയുന്നു, എഴുത്തു പൂർത്തിയാക്കുന്നു
യഹൂദയിലെയും ബാബിലോണിലെയും രാജാക്കന്മാർ
659-629: യോശിയ ശുദ്ധാരാധന ഉന്നമിപ്പിക്കുന്നു. ഫറവോൻ നെഖോയ്ക്ക് എതിരെയുള്ള യുദ്ധത്തിൽ യോശിയ കൊല്ലപ്പെടുന്നു
628: മൂന്നു മാസം ദുർഭരണം നടത്തിയ യഹോവാഹാസിനെ ഫറവോൻ നെഖോ ബന്ദിയാക്കുന്നു
628-618: ദുഷ്ടരാജാവായ യഹോയാക്കീമിനെ ഫറവോൻ നെഖോ സാമന്തരാജാവാക്കുന്നു
625: നെബൂഖദ്നേസർ ഈജിപ്തുകാരുടെ സൈന്യത്തെ പരാജയപ്പെടുത്തുന്നു
620: നെബൂഖദ്നേസർ ആദ്യമായി യഹൂദയെ ആക്രമിക്കുന്നു. യഹോയാക്കീമിനെ യരുശലേമിൽ സാമന്തരാജാവായി വാഴിക്കുന്നു
618: യഹോയാക്കീം നെബൂഖദ്നേസറിനെ ധിക്കരിക്കുന്നു. സാധ്യതയനുസരിച്ച് ബാബിലോൺകാർ വാഗ്ദത്തദേശത്തെ രണ്ടാം തവണ ആക്രമിച്ചപ്പോൾ യഹോയാക്കീം മരിക്കുന്നു
617: യഖൊന്യ എന്നു പേരുള്ള യഹോയാഖീൻ എന്ന ദുഷ്ടരാജാവ് മൂന്നു മാസം ഭരിക്കുന്നു. തുടർന്ന് നെബൂഖദ്നേസറിനു കീഴടങ്ങുന്നു
617-607: സിദെക്കിയ എന്ന ദുഷ്ടനും ദുർബലനും ആയ ഭരണാധികാരിയെ നെബൂഖദ്നേസർ സാമന്തരാജാവാക്കുന്നു
609: സിദെക്കിയ നെബൂഖദ്നേസറിനെ ധിക്കരിക്കുന്നു. നെബൂഖദ്നേസർ മൂന്നാമതും യഹൂദയെ ആക്രമിക്കുന്നു
607: നെബൂഖദ്നേസർ യരുശലേം നശിപ്പിക്കുന്നു. സിദെക്കിയയെ ബന്ദിയാക്കി, കണ്ണു കുത്തിപ്പൊട്ടിച്ച് ബാബിലോണിലേക്കു കൊണ്ടുപോകുന്നു