ഗീതം 161
അങ്ങയുടെ ഇഷ്ടമാണ് എന്റെ സന്തോഷം
1. നിൻ മകൻ യോർദ്ദാൻ നദീ തീരെ
എത്രമേൽ ആനന്ദിതനായ്,
നിന്നുദ്ദേശ്യം തൻ നെഞ്ചിലേറ്റി,
നിൻ ഹിതം പാരിൽ ചെയ്വാൻ.
പരിഹാസം താൻ സഹിച്ചേറെ
തിരുനാമം വാഴ്ത്താനായ്.
അർപ്പിച്ചെല്ലാം നിൻ സവിധെ താൻ
അതുപോൽ ചെയ്യും ഞാനും.
(കോറസ്)
യഹോവേ ഞാൻ സന്തോഷിപ്പൂ
നിൻ ഹിതം പോയ് ചെയ്തീടുവാൻ.
എന്റെയെല്ലാം ഏകുന്നു ഞാൻ,
ചരിക്കും നിൻ മാർഗ്ഗേ ഞാൻ.
ജ്വലിക്കുന്നെൻ പ്രത്യാശയിൽ,
നിൻ രാജ്യം ഞാൻ പ്രകീർത്തിക്കെ,
ഉല്ലസിക്കും നിൻ സ്നേഹത്തിൽ,
സ്തുതിയേറ്റും എന്നെന്നും,
യഹോവേ ഞാൻ.
2. നിറയുന്നെന്നുള്ളിൽ സന്തോഷം
വരികെ ഞാൻ നിന്നരികിൽ.
നിന്റെ സാക്ഷ്യം ഞാൻ ചൊല്ലും മോദാൽ,
സത്യമെങ്ങും ഘോഷിക്കും.
നിന്റെ ദാസർ ഒന്നെന്ന പോലെ
നിൻ ഹിതം പോയ് ചെയ്യുമ്പോൾ,
അർപ്പിക്കും ഞാനെൻ സർവതും നിൻ
ദിവ്യനാമം വാഴ്ത്താനായ്.
(കോറസ്)
യഹോവേ ഞാൻ സന്തോഷിപ്പൂ
നിൻ ഹിതം പോയ് ചെയ്തീടുവാൻ.
എന്റെയെല്ലാം ഏകുന്നു ഞാൻ,
ചരിക്കും നിൻ മാർഗ്ഗേ ഞാൻ.
ജ്വലിക്കുന്നെൻ പ്രത്യാശയിൽ,
നിൻ രാജ്യം ഞാൻ പ്രകീർത്തിക്കെ,
ഉല്ലസിക്കും നിൻ സ്നേഹത്തിൽ,
സ്തുതിയേറ്റും എന്നെന്നും,
യഹോവേ ഞാൻ.
നിൻ ഇഷ്ടം ചെയ്യും ഞാൻ.
(സങ്കീ. 40:3, 10 കൂടെ കാണുക.)