യേശുവിന്റെ ജീവിതവും ശുശ്രൂഷയും
യേശുവിന്റെ ജനനം—എവിടെ, എപ്പോൾ?
മറിയയ്ക്ക് പ്രസവിപ്പാനുള്ള സമയം സമീപിക്കുമളവിൽ, യോസഫ് ഒരു ദീർഘയാത്ര ചെയ്യുന്നതെന്തുകൊണ്ട്? കൊള്ളാം, റോമൻ സാമ്രാജ്യത്തിന്റെ ഭരണാധിപനായ ഔഗുസ്തൊസ് കൈസർ സകലരും പേർവഴി ചാർത്തേണ്ടതിന് താന്താന്റെ ജൻമനഗരത്തിലേക്ക് മടങ്ങി പോകണമെന്ന് കല്പന പുറപ്പെടുവിച്ചു. അതുകൊണ്ട് യോസേഫ് തന്റെ ജൻമസ്ഥലമായ ബേത്ളേഹെം നഗരത്തിലേക്ക് പോകുന്നു.
ബേത്ളേഹെമിൽ ചാർത്താൻ അനേകരുണ്ട്. യോസേഫിനും മറിയയ്ക്കും താമസിക്കാൻ കണ്ടെത്താവുന്ന ഏകസ്ഥലം ഒരു കാലിത്തൊഴുത്താണ്. കഴുതകളെയും മററ് മൃഗങ്ങളെയും കെട്ടിയിട്ടുള്ള ഇവിടെ യേശു ജനിക്കുന്നു. മറിയ അവനെ തുണിക്കണ്ടങ്ങളിൽ പൊതിഞ്ഞ്, മൃഗങ്ങൾക്കുവേണ്ടി ഭക്ഷണം സൂക്ഷിക്കപ്പെട്ടിരിക്കുന്ന സ്ഥലമായ പുൽത്തൊട്ടിയിൽ കിടത്തുന്നു.
ഓഗുസ്തൊസ് കൈസർ നിശ്ചയമായും ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിലാണ് പേർവഴി ചാർത്താനുള്ള തന്റെ കല്പന പുറപ്പെടുവിച്ചത്. അത് യേശു ബേത്ളേഹെമിൽ ജാതനാകാൻ ഇടവരുത്തി. വാഗ്ദത്ത ഭരണാധിപന്റെ ജൻമസ്ഥാനം ആ നഗരമായിരിക്കുമെന്ന് തിരുവെഴുത്തുകൾ വളരെ മുമ്പേ അറിയിച്ചിരുന്നു.
ഇത് എത്ര പ്രധാനമായ ഒരു രാത്രിയാണ്! വയലുകളിൽ ഒരു പററം ഇടയൻമാർക്കുചുററും തേജോമയമായ വെളിച്ചം ചുററിമിന്നുന്നു. അത് യഹോവയുടെ തേജസ്സാണ്! അതോടൊപ്പം യഹോവയുടെ ദൂതൻ അവരോട് ഇപ്രകാരം പറയുന്നു: ‘ഒരു രക്ഷകനായ കർത്താവായ ക്രിസ്തു ഇന്ന് ബേത്ളേഹെമിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾ അവനെ ഒരു പുൽത്തൊട്ടിയിൽ കിടക്കുന്നതായി കണ്ടെത്തും.’ പെട്ടെന്ന് വേറെ നിരവധി ദൂതൻമാർ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പാടുന്നു: “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം; ഭൂമിയിൽ സൻമനസ്സുള്ള മനുഷ്യരുടെ ഇടയിൽ സമാധാനം.”
ദൂതൻമാർ തങ്ങളെ വിട്ടുപോകുമളവിൽ ഇടയൻമാർ അന്യോന്യം ഇങ്ങനെ പറയുന്നു: ‘യഹോവ നമ്മോട് അറിയിച്ചിരിക്കുന്ന ഈ കാര്യം കാണാൻ നമുക്ക് ബേത്ളേഹെമോളം പോകാം’. അവർ ധൃതിപിടിച്ച് പോകുന്നു. അവർ യേശുവിനെ കാണുമെന്ന് പറഞ്ഞ അതേ സ്ഥാനത്ത് അവനെ കണ്ടത്തുന്നു. ദൂതൻ തങ്ങളോട് പറഞ്ഞത് ഇടയൻമാർ വിവരിക്കുമ്പോൾ, അത് കേൾക്കുന്നവരെല്ലാം ആശ്ചര്യപ്പെടുന്നു. മറിയ ഈ വർത്തമാനമെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു.
യേശു ഡിസംബർ 25-നാണ് ജനിച്ചതെന്ന് ഇന്ന് അനേകരും വിശ്വസിക്കുന്നു. എന്നാൽ ബേത്ളേഹെമിൽ ഡിസംബർ മാസം മഴയുള്ള ഒരു ശൈത്യകാലമാണ്. വർഷത്തിന്റെ ആ കാലത്ത് ഇടയൻമാർ തങ്ങളുടെ ആട്ടിൻകൂട്ടങ്ങളുമായി രാത്രികാലങ്ങളിൽ വയലിൽ കഴിയുകയില്ലായിരുന്നു. കൂടാതെ, റോമൻ കൈസർ, തനിക്കെതിരെ മത്സരിക്കാൻ ചായ്വുള്ള ഒരു ജനത്തോട്, അതിശൈത്യകാലത്ത് യാത്രചെയ്ത് പേർവഴി ചാർത്താൻ ആവശ്യപ്പെടാനുള്ള സാദ്ധ്യതയില്ല. തെളിവനുസരിച്ച്, യേശു വർഷത്തിലെ ശരത്ക്കാലാരംഭത്തിന്റെ ഏതെങ്കിലും സമയത്താണ് ജനിച്ചത്. ലൂക്കോസ് 2:1-20; മീഖാ 5:2.
◆യോസഫും മറിയയും ബേത്ളേഹെമിലേക്ക് യാത്ര ചെയ്തത് എന്തുകൊണ്ട്?
◆യേശു ജനിച്ച രാത്രി അത്ഭുതകരമായ എന്തു സംഭവിച്ചു?
◆യേശു ഡിസംബർ 25-നല്ല ജനിച്ചതെന്ന് നാം എങ്ങനെ അറിയുന്നു? (w85 6/1)
[9-ാം പേജ് നിറയെയുള്ള ചിത്രം]