വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w86 7/1 പേ. 24-25
  • യേശുവും ജ്യോൽസ്യരും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശുവും ജ്യോൽസ്യരും
  • വീക്ഷാഗോപുരം—1986
  • സമാനമായ വിവരം
  • യേശുവും ജ്യോൽസ്യരും
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ജ്യോ​ത്സ്യ​ന്മാർ യേശു​വി​നെ സന്ദർശി​ക്കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
  • ആരായി​രു​ന്നു “മൂന്നു ജ്ഞാനികൾ?” ബേത്ത്‌ലെ​ഹെ​മി​ലേ​ക്കുള്ള “നക്ഷത്രം” കാണി​ച്ചതു ദൈവ​മാ​യി​രു​ന്നോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഒരു നക്ഷത്രം വഴികാണിച്ചു കൊടുക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1986
w86 7/1 പേ. 24-25

യേശു​വി​ന്റെ ജീവി​ത​വും ശുശ്രൂ​ഷ​യും

യേശു​വും ജ്യോൽസ്യ​രും

കുറെ പുരു​ഷൻമാർ കിഴക്കു​നിന്ന്‌ വരുന്നു. അവർ ജ്യോൽസ്യ​രാണ്‌—നക്ഷത്ര​ങ്ങ​ളു​ടെ നില വ്യാഖ്യാ​നി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്നവർ. അവർ കിഴക്ക്‌, ഭവനത്തി​ലാ​യി​രു​ന്ന​പ്പോൾ, ഒരു പുതിയ നക്ഷത്രം കണ്ടു. അവർ യരൂശ​ലേ​മി​ലേക്ക്‌ നൂറു​ക​ണ​ക്കിന്‌ മൈലു​കൾ അതിനെ പിൻതു​ട​രു​ക​യും ചെയ്‌തു.

ജ്യോൽസ്യർ യരൂശ​ലേ​മി​ലാ​യ​പ്പോൾ അവർ ചോദി​ക്കു​ന്നു: ‘യഹൂദൻമാ​രു​ടെ രാജാ​വാ​യി പിറന്ന ശിശു എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു, ഞങ്ങൾ അവനെ വണങ്ങാൻ വന്നിരി​ക്ക​യാണ്‌.’

യരൂശ​ലേ​മി​ലെ ഹേരോ​ദാ രാജാവ്‌ ഇത്‌ കേൾക്കു​മ്പോൾ അവൻ വളരെ ഭ്രമി​ച്ചു​പോ​കു​ന്നു. അതു​കൊണ്ട്‌ അവൻ മഹാപു​രോ​ഹി​തൻമാ​രെ വിളിച്ച്‌ ചോദി​ക്കു​ന്നു: ‘ക്രിസ്‌തു എവി​ടെ​യാണ്‌ ജനിക്കു​ന്നത്‌?’ തങ്ങളുടെ ഉത്തരം തിരു​വെ​ഴു​ത്തു​ക​ളിൽ അടിസ്ഥാ​ന​പ്പെ​ടു​ത്തി അവർ പ്രതി​വ​ചി​ക്കു​ന്നു: ‘ബേത്‌ളേ​ഹെ​മിൽ.’ അപ്പോൾ ഹേരോദ്‌ ജോൽസ്യ​രെ അടുക്കൽ വിളിച്ച്‌ അവരോട്‌ ഇങ്ങനെ പറയുന്നു: ‘പോയി ശിശു​വി​നെ അന്വേ​ഷി​പ്പിൻ. നിങ്ങൾ അവനെ കണ്ടുപി​ടി​ക്കു​മ്പോൾ മടങ്ങി​വന്ന്‌ എന്നെ അറിയി​ക്കണം. അങ്ങനെ​യാ​ണെ​ങ്കിൽ എനിക്കും ചെന്ന്‌ അവനെ വണങ്ങാൻ കഴിയും.’ എന്നാൽ, ശിശു​വി​നെ കൊല്ലു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ അവനെ കണ്ടെത്താൻ ഹേരോദ്‌ ഹൃദയ​ത്തിൽ ആഗ്രഹി​ക്കു​ന്നത്‌.

അവർ പുറ​പ്പെട്ടു കഴിഞ്ഞ്‌ അത്ഭുത​ക​ര​മായ ഒരു സംഗതി സംഭവി​ക്കു​ന്നു. അവർ കിഴക്കാ​യി​രു​ന്ന​പ്പോൾ കണ്ട നക്ഷത്രം അവർക്കു മുമ്പേ പോവു​ക​യാണ്‌. സ്‌പഷ്ട​മാ​യും ഇത്‌ വെറും ഒരു സാധാരണ നക്ഷത്രമല്ല. പിന്നെ​യോ, ഇത്‌ അവരെ നയിക്കാൻ പ്രത്യേ​കാൽ പ്രദാനം ചെയ്‌ത​താണ്‌. യോ​സേ​ഫും മറിയ​യും താമസി​ക്കുന്ന വീടിന്റെ തൊട്ടു മുകളിൽ ചെന്ന്‌ നിൽക്കു​ന്ന​തു​വരെ ജ്യോൽസ്യർ അതിനെ പിൻതു​ടർന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

ജ്യോൽസ്യർ വീട്ടി​ലേക്ക്‌ പ്രവേ​ശി​ക്കു​മ്പോൾ, അവർ മറിയയെ അവളുടെ ശിശു​വായ യേശു​വി​നോ​ടൊ​പ്പം കണ്ടെത്തു​ന്നു. അതിങ്കൽ അവരെ​ല്ലാം അവനെ വണങ്ങുന്നു. അവർ തങ്ങളുടെ ബാഗുകൾ തുറന്ന്‌ പൊന്നും കുന്തു​രു​ക്ക​വും മൂരും കാഴ്‌ച വെക്കുന്നു. അതിനു​ശേഷം, ശിശു എവി​ടെ​യു​ണ്ടെന്ന്‌ ഹേരോ​ദി​നോട്‌ പറയു​ന്ന​തി​നു​വേണ്ടി, അവർ മടങ്ങി​പ്പോ​കാൻ തുടങ്ങു​മ്പോൾ, അതു ചെയ്യരു​തെന്ന്‌ ദൈവം അവർക്ക്‌ ഒരു സ്വപ്‌ന​ത്തിൽ മുന്നറി​യി​പ്പു നൽകുന്നു. അതു​കൊണ്ട്‌ അവർ മറെറാ​രു വഴിയെ അവരുടെ സ്വദേ​ശ​ത്തേക്ക്‌ തിരി​ക്കു​ന്നു.

ജ്യോൽസ്യ​രെ നയിക്കാൻ ആകാശ​ത്തിൽ നക്ഷത്രത്തെ നിയോ​ഗി​ച്ച​യ​ച്ചത്‌ ആരാ​ണെ​ന്നാണ്‌ നിങ്ങൾ വിചാ​രി​ക്കു​ന്നത്‌? നക്ഷത്രം അവരെ നേരേ ബേത്‌ല​ഹേ​മി​ലെ യേശു​വി​ന്റെ അടു​ത്തേക്ക്‌ നയിച്ചി​ല്ലെന്ന്‌ ഓർക്കുക. പ്രത്യുത, ശിശു​വി​നെ കൊല്ലാൻ ആഗ്രഹിച്ച ഹേരോ​ദാ രാജാ​വു​മാ​യി സമ്പർക്ക​ത്തിൽ വന്നിട​മായ യരൂശ​ലേ​മി​ലേക്ക്‌ അവരെ നയിച്ചു. ദൈവം ഇടപെട്ട്‌, ഹേരോ​ദി​നെ അറിയി​ക്ക​രു​തെന്ന്‌ ജ്യോൽസ്യർക്ക്‌ മുന്നറി​യിപ്പ്‌ നല്‌കി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ അവൻ ശിശു​വി​നെ നശിപ്പി​ച്ചേനേ. അതു​കൊണ്ട്‌ യേശു​വി​നെ കൊല്ലാൻ ആഗ്രഹി​ച്ചത്‌ ദൈവ​ത്തി​ന്റെ ശത്രു​വായ പിശാ​ചായ സാത്താ​നാണ്‌. അവന്റെ ഉദ്ദേശ്യം സാധി​ക്കാ​നുള്ള ശ്രമത്തിൽ അവനാണ്‌ നക്ഷത്രത്തെ ഉപയോ​ഗി​ച്ചത്‌. മത്തായി 2:1-12; മീഖാ 5:2.

◊ജ്യോൽസ്യർ കണ്ട നക്ഷത്രം വെറും സാധാരണ നക്ഷത്ര​മ​ല്ലാ​യി​രു​ന്നു​വെന്ന്‌ എന്ത്‌ കാണി​ക്കു​ന്നു?

◊ജ്യോൽസ്യർ യേശു​വി​നെ കണ്ടെത്തി​യ​പ്പോൾ അവൻ എവി​ടെ​യാ​യി​രു​ന്നു?

◊ജ്യോൽസ്യരെ നയിക്കാൻ സാത്താ​നാണ്‌ നക്ഷത്രം പ്രദാനം ചെയ്‌ത​തെന്ന്‌ നാം എന്തു​കൊണ്ട്‌ മനസ്സി​ലാ​ക്കു​ന്നു? (w 85 7/1)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക