നിങ്ങൾക്ക് ദൈവത്തോടൊത്ത് നടക്കാൻ കഴിയും
“രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ച് നടക്കുമോ?” എന്ന് ആമോസ് പ്രവാചകൻ ചോദിച്ചു: (ആമോസ് 3:3) ദൈവത്തോടൊത്ത് നടക്കുന്നതിന് നിങ്ങൾക്ക് അവനുമായി “ഒത്തു”ചേരാൻ കഴിയുമോ?
തീർച്ചയായും! കാരണം തന്റെ സ്നേഹിതരായിത്തീരുന്നതിനുള്ള ക്ഷണം വെച്ചു നീട്ടുന്നതിൽ വാസ്തവത്തിൽ ദൈവം തന്നെ മുൻകൈ എടുക്കുന്നു. പക്ഷെ അത്തരം ഒരു സ്നേഹബന്ധത്തിലേക്ക് വരുന്നതിന് അവൻ നമ്മുടെ മേൽ സമ്മർദ്ദം ചെലുത്തുന്നില്ല. പ്രത്യുത തന്റെ മഹനീയ ഗുണങ്ങളിലൂടെയാണ് അവനിലേക്ക് നമ്മെ ആകർഷിക്കുന്നത്! എന്തിന്? ദൈവത്തിന്റെ നൻമയുടെ സമൃദ്ധമായ തെളിവ് നൽകുന്നതാണല്ലോ സൃഷ്ടിക്രിയകൾതന്നെ! അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശഗുണങ്ങൾ ലോക സൃഷ്ടിമുതൽ താൻ ഉണ്ടാക്കിയ കാര്യങ്ങളിലൂടെ ബുദ്ധിക്ക് തെളിവായി വെളിപ്പെട്ടു വരുന്നു.” (റോമർ 1:20) അല്ലെങ്കിൽ അപ്പോസ്തലനായ പൗലോസ് പ്രവൃത്തികൾ 14:17 ൽ പറഞ്ഞതുപോലെ “എങ്കിലും അവൻ നൻമചെയ്യുകയും ആകാശത്തുനിന്നും മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്ക് തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കിയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ച് സാക്ഷ്യം തരാതിരുന്നിട്ടില്ല.”
സ്നേഹബന്ധത്തിനായുള്ള ദൈവത്തിന്റെ വാഗ്ദാനം സ്വീകരിക്കുന്നതിന് ഹാനോക്കിനെയും നോഹയെയും പോലുള്ള മനുഷ്യർ അതുകൊണ്ട് അന്നകാംക്ഷയുള്ളവരായിരുന്നു.—“മഹത്വവും ബഹുമാനവും സ്വീകരിക്കാൻ” ദൈവം യോഗ്യനാണ് എന്നവർ മനസ്സിലാക്കി. (വെളിപ്പാട് 4:11) അതുകൊണ്ട് അവർ ദൈവത്തിന്റെ ക്ഷണം സ്വീകരിക്കയും വിശ്വാസത്തിൽ അവനെ സമീപിക്കയും ചെയ്തു. “വിശ്വാസം കൂടാതെ ദൈവത്തെ നന്നായി പ്രസാദിപ്പിപ്പാൻ സാദ്ധ്യമല്ല എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. അവൻ ഇങ്ങനെ തുടർന്നു: “ദൈവത്തെ സമീപിക്കുന്നവൻ അവൻ ഉണ്ടെന്നും തന്നെ ആത്മാർത്ഥമായി അന്വേഷിക്കുന്നവരുടെ പ്രതിഫലദായകനായിത്തീരുന്നുവെന്നും വിശ്വസിക്കണം.” (എബ്രായർ 11:6) അതുകൊണ്ട് ദൈവവുമായുള്ള ഒരു ബന്ധം തേടുന്നതിലൂടെ നിങ്ങൾക്കും അവനോട് “ഒത്തു”ചേരുന്നതിന് കഴിയും. നീ [ദൈവം] തിരഞ്ഞെടുക്കുന്നവനും സമീപിക്കാൻ ഇടയാക്കുന്നവനും സന്തുഷ്ഠൻ”—സങ്കീർത്തനം 65:4.
ദൈവവുമായുള്ള സ്നേഹബന്ധം അവന്റെ നിബന്ധനകളിൻമേൽ അധിഷ്ഠിതമായിരിക്കുന്നതിനാൽ ഒരുവൻ “നല്ലതും സ്വീകാര്യവുമായ ദൈവത്തിന്റെ പൂർണ്ണഹിതം എന്തെന്നു കണ്ടെത്തുന്നതിന് അവന്റെ വചനം പഠിക്കണം.” (റോമർ 12:2) വാസ്തവത്തിൽ ആരെങ്കിലും എന്നെ നയിച്ചില്ലെങ്കിൽ ഞാൻ എങ്ങനെ യശയ്യാവിന്റെ പ്രവചനം ഗ്രഹിക്കും? എന്ന്ഒരു ആത്മാർത്ഥ ദൈവാന്വേഷി പണ്ട് ബൈബിൾ കാലങ്ങളിൽ ചോദിച്ചു. നിങ്ങൾക്കും ഒരു പക്ഷേ അങ്ങനെ തോന്നിയിരിക്കും. എന്നാൽ ഫിലിപ്പോസ് എന്നു പേരുള്ള ഒരു ശിഷ്യൻ അവനെ സമീപിക്കുന്നതിനും പ്രവചനം വിശദീകരിച്ചു കൊടുക്കുന്നതിനും ദൈവം കരുതൽ ചെയ്തു. (പ്രവൃത്തികൾ 8:30-35) തന്നെ ആത്മാർത്ഥമായി തേടുന്ന ഇന്നുള്ള ആളുകളോട് എന്തെങ്കിലും കുറഞ്ഞതാല്പര്യമാണോ അവൻ കാട്ടുക? എന്തിന്, ബൈബിളാധാരിതമായ ഈ മാസിക നിങ്ങൾ വായിക്കാനിടയായിരിക്കുന്നുവെന്നത് തന്നെ നിങ്ങളിലുള്ള ദൈവത്തിന്റെ താല്പര്യത്തിന് തെളിവാണ്. നിങ്ങൾക്കി മാസിക ആരിൽനിന്ന്ലഭിച്ചുവോ അവർ ദൈവത്തെക്കുറിച്ച് ഇതിലേറെ ഗ്രഹിക്കാൻ അവരെ അനുവദിക്കുന്നത് ജ്ഞാനപൂർവ്വകമായിരിക്കയില്ലേ?
അദൃശനായവനെ കാണൽ
ദൈവത്തെ സംബന്ധിച്ചുള്ള ജ്ഞാനത്തിൽ നിങ്ങൾ വളരുമ്പോൾ അവൻ അധികം അധികം നിങ്ങൾക്ക് ഒരു യാഥാർത്ഥ്യമായിത്തീരും. അവൻ വെറും പേരില്ലാത്ത ഊർജ്ജപിണ്ഡമല്ല പിന്നെയോ, ഒരു നാമമുള്ള വ്യക്തിയാണ് എന്ന് നിങ്ങൾ വേഗത്തിൽ വിലമിതിക്കാൻ ഇടയാകും! സങ്കീർത്തനം 83:18 ൽ ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതനായിരിക്കുന്നുവെന്ന് ജനം അറിയുന്നതിന്.” ഒരു വ്യക്തിയെന്ന നിലയിൽ അവന് ഗുണങ്ങളും ഇഷ്ടാനിഷ്ടങ്ങളും വികാരങ്ങളുംപോലും ഉണ്ട്—പുറപ്പാട് 34:6, 7; സങ്കീർത്തനം 78:40 എന്നിവ താരതമ്യം ചെയ്യുക.
ദൈവത്തിന് നീതിയുടെ പ്രമാണങ്ങളുണ്ട്. ഉദാഹരണത്തിന് സദൃശവാക്യങ്ങൾ 3:32 പറയുന്നു: “വക്രഗതിയുള്ള പുരുഷൻ യഹോവക്ക് വെറുപ്പിക്കുന്നു. പക്ഷെ അവന്റെ അടുപ്പം നേരുള്ളവരോടാകുന്നു” “നേരുള്ളവരി”ൽ ഒരുവനായിരുന്നു യോസേഫ്. തന്റെ മിസ്രയീമ്യ യജമാനായിരുന്ന പൊത്തീഫറിന്റെ ഭാര്യ അവളുമായി അവിഹിത ബന്ധത്തിൽ എർപ്പെടുന്നതിന് യോസേഫിനോട് ആവർത്തിച്ചു അഭ്യർത്ഥിച്ചു. എന്നിട്ടും ഇങ്ങനെ പറഞങുകൊണ്ട് അവൻ നിരസിച്ചു. “ഈ മഹാ തിൻമ ചെയ്തുകൊണ്ട് ദൈവത്തിനെതിരെ വാസ്തവമായി പാപം ചെയ്വാൻ എങ്ങനെ കഴിയും?—ഉല്പത്തി 39:9.
യോസേഫിന്റെ കണ്ണുകളിൽ യഹോവ ഒരു യഥാർത്ഥ്യമായിരുന്നു. അവന് അവനോട് ആരോഗ്യകരമായ ഭയമുണ്ടായിരുന്നു. അവന്റെ അക്ഷരാർത്ഥത്തിലുള്ള സാന്നിദ്ധ്യമ തന്നോടൊപ്പം ഉണ്ടായിരുന്നതുപോലെയാണ് അവൻ പ്രവർത്തിച.ത്. പിൻവരുന്നപ്രകാരം പറഞ്ഞ സങ്കീർത്തനക്കാരനെപ്പോലെയായിരുന്നു. യോസേഫ്: “ഞാൻ യഹോവയെ എന്റേ കൺമുമ്പാകെ സദാ വച്ചിരിക്കുന്നു. അവൻ എന്റെ വലതുഭാഗത്തായിരിക്കയാൽ ഞാൻ കുലുങ്ങിപ്പോകയില്ല.”” (സങ്കീർത്തനം 16:8; സദൃശവാക്യങ്ങൾ 3:5, 6 താരതമ്യം ചെയ്യുക) മോശയ്ക്കും സമാനമായ വിശ്വാസമുണ്ടായിരുന്നു. അദൃശനായവനെ കാണുന്നതുപോലെ തുടർന്നും ഉറച്ചുനിന്നു.”—എബ്രായർ 11:27.
ദൈവത്തോടൊത്ത് നടക്കുന്നതിൽ ജ്ഞാനം സമ്പാദിക്കുന്നതിനേക്കാൾ കവിഞ്ഞ അർത്ഥമുണ്ട്. അത് ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ടഹിതത്തോടും ഉദ്ദേശ്യത്തോടും അനുരൂപമായ ഒരു ജീവിതഗതി പിന്തുടരുന്നതിനെ അർത്ഥമാക്കുന്നു! അപ്പോസ്തലനായ പൗലോസ് പിൻവരുന്ന പ്രകാരം പറഞങതുപോലെ: “ആയതിനാൽ നിങ്ങൾ തിന്നാലും കുടിച്ചാലും വേറെ എന്തുചെയ്താലും എല്ലാം ദൈവമഹത്വത്തിന്നായി ചെയ്യുവിൻ.”—1 കൊരിന്ത്യർ 10:31.
ദൈവത്തോടൊത്ത് നടക്കൽ—അതിന്റെ പ്രയോജനങ്ങൾ
“പേശികളുടെ ആയാസവും ഊർജ്ജത്തിന്റെ വ്യായാമവുമെല്ലാം ഉണ്ടായിരിക്കെ, നടക്കുന്നതിനെ വൈദ്യ ആരോഗ്യ അധികൃതർ അതിന്റെ പ്രയോജനങ്ങളുടെ അതിശയിപ്പിക്കുന്ന വൈവിദ്ധ്യം നിമിത്തം പ്രോത്സാഹിപ്പിക്കുന്നു” എന്ന് നടപ്പിന്റെ മാന്ത്രിക ശക്തി എന്ന പുസ്തകത്തിൽ അതിന്റെ രചയിതാക്കളായ സുസ്മാൻ ഗുഡ് എന്നിവർ എഴുതി: അവകാശപ്പെടുന്ന പ്രയോജനങ്ങളിൽ വണ്ണം നിയന്ത്രിക്കുന്നത് മെച്ചമായ നിദ്ര സംഘർഷവിമുക്തി, ഹൃദ്രോഗങ്ങളുടെ തടയൽ എന്നിവ ഉൾപ്പെടന്നു. ശാരീരികമായി നടപ്പിനെ സംബന്ധിച്ച് ഇത് സത്യമാണെങ്കിൽ, ദൈവത്തോടൊത്ത് നടക്കുന്നത് ഇതിലേറെ പ്രയോജനകരമായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
പക്ഷേ എന്തെങ്കിലും പ്രഭാവ പൂർണ്ണമായ വൈകാരിക അനുഭവം പ്രതീക്ഷിക്കരുത്. എന്നാൽ പ്രാർത്ഥനയിലൂടെയും, വിശ്വാസം നിറഞ്ഞ പ്രവർത്തിയിലൂടെയും നിങ്ങൾ “ദൈവത്തോട് അടുക്കുംതോറും” “എല്ലാ ചിന്തയെയും കവിയുന്ന ദൈവസമാധാനം” നിങ്ങൾ ആസ്വദിക്കും. (യാക്കോബ് 4:8; ഫിലിപ്യർ 4:6, 7) ഉദാഹരണത്തിന് ഒരു സ്ത്രീ നിരന്തരമായ വിഷാദരോഗം നിമിത്തം മുഴുകുടിയിലും, മയക്കുമരുന്നുപയോഗത്തിലും മുഴുകാറുണ്ടായിരുന്നു. അവസ ക്രൈസ്തവലോകത്തിലെ വിവിധ വിഭാഗങ്ങളുമായി സമ്പർക്കം പുലർത്തുകയും ചെയ്തു. പക്ഷേ, അനന്തരം അവൾ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. അവൾ പറഞ്ഞു: “എന്റെ വിഷാദരോഗം അകററാൻ ഞാൻ പരീക്ഷിച്ച മറെറാന്നും ഫലിക്കാതിരിക്കെ യഹോവയുടെ ഉദ്ദേശ്യങ്ങമ്പെപററി ഗ്രഹിച്ചത് ജീവിതത്തിൽ എനിക്കൊരു യഥാർത്ഥ ഉദ്ദേശ്യം നൽകി.” അതെ, ഒരു വ്യക്തി ദൈവത്തോടൊത്ത് നടക്കാൻ തുടങ്ങുന്നതോടെ അവന് ആത്മീയവും വൈകാരികവുമായ പ്രയോജനങ്ങൾ നിശ്ചയമായും കൈവരുത്തുന്ന ഒരു പാതയിൽ അവൻ ആയിത്തീരന്നു.—യശയ്യാവ് 30:21 താരതമ്യം ചെയ്യുക.
അബീഗയിൽ എന്നുപേരോടുകൂടിയ ഒരു വിവേകിയായ സ്ത്രീ മറെറാരു പ്രയോജനം ചൂണ്ടിക്കാണിച്ചു. ദാവീദ് രാജാവിനോട് അവളപറഞ്ഞു: “മനുഷ്യൻ എഴുന്നേററ് നിന്നെ പിന്തുടർന്ന് നിന്റെ ദേഹിക്കുവേണ്ടി നോക്കുമ്പോൾ എന്റെ യജമാനന്റെ ദേഹി നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കുന്നതായി തെളിയും.” അത് സങ്കൽപ്പിക്കുക! അവൻ ശത്രുക്കളുടെ ഭീഷണിയുയർന്നപ്പോൾ ദാവീദിന്റെ ജീവൻ, ഭദ്രമായി സൂക്ഷിക്കുന്നതിനായി സൂക്ഷ്മതയോടെ പൊതിഞങുകെട്ടിയ ഒരു മൂല്യവസ്തുവിനെപ്പോലെ യഹോവയുടെ സംരക്ഷണത്തിൻ കീഴിൽ ആയിരിക്കുന്നു. എല്ലായ്പ്പോഴും ദൈവത്തിന്റെ ദാസൻമാർക്ക് ശാരീരിക സംരക്ഷണം നൽകുമെന്ന് ഇത് അവരും അർത്ഥമാക്കുന്നില്ലെങ്കിലും തന്നോടൊത്ത് ഇന്ന് നടക്കുന്നവരുടെ നിത്യതാല്പര്യങ്ങൾ അവൻ തീർച്ച.യായും സംരക്ഷിക്കും!—1 ശമുവേൽ 25:29; സങ്കീർത്തനം 116:15 താരതമ്യം ചെയ്യുക.
ക്രിസ്ത്യാനികള ഏതെങ്കിലും രൂപത്തിലുള്ള മാന്ത്രിക ജീവിതം നയിച്ചാലെന്നപോലെ മനുഷ്യവർഗ്ഗത്തിന് പൊരുവായി ഉള്ള പ്രശ്നങ്ങളിൽ നിന്ന് അവർ ഒഴിവുള്ളവരായിരിക്കും എന്ന് ഇത് പക്ഷേ, അർത്ഥമാക്കുന്നില്ല “കാലവും, മുൻകൂട്ടിക്കാണാനാവത്ത സംഭവവും” മുഴുമനുഷ്യവർഗ്ഗത്തിൻമേലും വന്നു ഭവിക്കുന്നു. (സഭാപ്രസംഗി 9:11) ഉദാഹരണത്തിന് അപ്പോസ്തലനായ പൗലോസ് ജഡത്തിലുള്ള ഒരു “ശൂലത്തിൽ” നിന്ന് വിഷമത അനുഭവിച്ചിരുന്നു., അഥ് സാദ്ധതയനുസരിച്ച് ഒരു ശാരീരിക ബലഹീനതയായിരുന്നിരിക്കാം. (2 കൊരിന്ത്യർ 12:7; ഗലാത്യർ 4:13-15) അവന്റെ സഹകാരിയായിരുന്ന തിമൊഥെയോസ് അതുപോലെ “നിരന്തരമായ രോഗബാധ”യിൽ നിന്നും ക്ലേശിച്ചിരുന്നു. (1 തിമൊഥെയോസ് 5:23) അതുപോലെതന്നെ ഇന്നത്തെ ക്രിസ്ത്യാനികൾക്കും രോഗങ്ങളിൽ അവരുടെതായ പങ്കുണ്ട്. ചിലപ്പോഴൊക്കെ ഉണ്ടായേക്കാവുന്ന നിരുത്സാഹമോ വിഷാദമോ പോലും.
കൂടാതെ യഹോവയാം ദൈവം ചിലപ്പോഴൊക്കെ നമ്മെ ശുദ്ധീകരിക്കുന്നതിന് താൽക്കാലികമായ പരിശോധനകൾ അനുവദിക്കുന്നു, യോസേഫ് തടവിലാകാൻ അവൻ അനുവദിച്ചതുപോലെതന്നെ. (സങ്കീർത്തനം 105:17-19) ചിലർ സ്റേറഫാനോസിനെപ്പോലെ പീഢകൻമാരുടെ കയ്യാൽ അകാലമൃത്യു പോലും വരിച്ചേക്കാം. (പ്രവൃത്തികൾ 7:57-60) പക്ഷെ ദൈവത്തിന്റെ ദാസൻമാർ ഒരിക്കലും ഉപേക്ഷിക്കപ്പെട്ടവരെപ്പോലെ ചിന്തിക്കരുത്. (2 കൊരിന്ത്യർ 4:8, 9 താരതമ്യം ചെയ്യുക) “എന്തെന്നാൽ ദൈവം നിങ്ങളുടെ പ്രവൃത്തിയും അവനോട് നിങ്ങൾ കാണിച്ച സ്നേഹവും മറന്നു കളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” (എബ്രായർ 6:10) അന്യായമായി, വർഷങ്ങൾ നീണ്ടു നിന്ന തടവനുഭവിച്ച. ഒരു ക്രിസ്തീയ സ്ത്രീ ഇങ്ങനെ പറഞ്ഞു: “യഹേവയുടെ സേവനത്തിൽ തീക്ഷ്ണതയോടെ നിലനിൽക്കുന്നവരിൽ ആർതന്നെ നിരാശയനുഭവിക്കുന്നില്ല എന്ന് എനിക്ക് ആഴമായി ബോദ്ധ്യം വന്നിരിക്കുന്നു. എന്റെ മുഴുഹൃദയത്തോടെയും യഹോവയിലും ‘ഞാൻ ഒരു നാളും ഒരു പ്രകാരത്തിലും നിങ്ങളെ വിട്ടുകളകയോ, എതെങ്കിലും പ്രകാരത്തിൽ ഉപേക്ഷിക്കയോ ചെയ്യില്ലന്ന് എന്ന അവന്റെ ഉറപ്പു നൽകുന്നടവാക്കുകളിലും ഞാൻ ആശ്രയിക്കുന്നു.”—എബ്രായർ 13:5.
നമ്മുടെ പോരാട്ടം നിലനിർത്തുന്നതിലുള്ള സഹായം
അത്തരം വിശ്വസ്തഗതിയിൽ നിലനിൽക്കുക എളുപ്പമല്ല. സാത്താനും ദുഷ്ടാത്മസേനയും നമ്മെ കെണിയിൽ അകപ്പെടുത്താൻ ബദ്ധശ്രദ്ധരാണ്. (എഫേസ്യർ 6:12) പിന്നെ ഈ ദുഷിച്ച. വ്യവസ്ഥിതിയും അതിന്റെ ആകർഷകമായ പ്രലോഭനങ്ങളുമുണ്ട്. ദേമാസ്എന്ന പേരോടുകൂടിയ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനി ഈ വ്യവസ്തീതിയെ സ്നേഹിക്കയിൽ നേർവഴിയിൽ നിന്ന് വ്യതിചലിച്ചു (2 തിമൊഥെയോസ് 4:10) ഒടുവിൽ നമ്മുടെ പാപപൂർണ്ണമായ ജഡവും അതിന്റെ തിൻമയോടുള്ള ചായ്വും ഉണ്ട്. (റോമർ 7:21-23) ദൈവത്തോടൊത്ത് നടക്കുന്നതിൽ തുടരുന്നതിന് ഈ സ്വാധീനങ്ങൾക്കെതിരെ നാം നിരന്തരം പോരാടേണ്ടതുണ്ട്.
പക്ഷേ ദൈവം നമ്മെ സഹായിക്കുന്നതിന് മൂന്ന് ശക്തമായ ഉപകരണങ്ങളെ പ്രദാനം ചെയ്തിട്ടുണ്ട്. (1) ആവശ്യമായ മാർഗ്ഗദർശം പ്രദാനം ചെയ്യുന്ന അവന്റെ വചനമായ ബെബിൾ (സങ്കീർത്തനം 119:105) (2) ദൈവത്തിന്റെ ആത്മീയ പോഷണപരിവാടി നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തതീയ സഭയാകുന്ന അവന്റെ ദൃശ്യ സ്ഥാപനം. (മത്തായി 24:45-47; എഫേസ്യർ 4:11-16) ഈ മാസികയുടെ പ്രസാധകരായ വാച്ച്ററവർ സൊസൈററി ആ സ്ഥാപനത്തോട് അടുത്ത ബന്ധത്തിൽ പ്രവർത്തിക്കുന്നു. (3) പ്രാർത്ഥനയിലൂടെയും തിരുവെഴുത്തിലെ പഠനത്തിലൂടെയും അവന്റെ ജനവുമായുള്ള സഹവാസത്തിലൂടെയും നമുക്ക് ലഭിക്കുന്ന അവന്റെ പരിശുദ്ധാത്മാവ്. ഈ കരുതലുകളിൽ ഏതെങ്കിലും ഒന്നിനെ അവഗണിക്കുന്നത് ഒരു ഗുരകരമായ അബദ്ധമായരിക്കും. പ്രവാചകനായ മീഖാഇങ്ങനെ പ്രബോധിപ്പിക്കുന്നു, “നിന്റെ ദൈവത്തോടൊത്ത് നടക്കുന്നതിൽ നീ എളിമയുള്ളവനായിരിക്കുക.” (മീഖാ 6:8) അതിന്റെ അർത്ഥം നമ്മുടെ പരിമിതികൾ തിരിച്ചറിഞ്ഞ് സമ്പൂർണ്ണമായി ദൈവത്തിൽ ആശ്രയിക്കുക എന്നാണ്.
തീർച്ചയായും ദൈവത്തോടൊത്തുള്ള നമ്മുടെ നടപ്പിനെ ഒരു കൊടുങ്കാററിന്റെ സമയത്ത് ഒരു ചെറിയ ബാലിക അവളുടെ പിതാവുമൊത്ത് നടക്കുന്നതിനോട് ഉപമിക്കാം. അവൾ അദ്ദേഹത്തിന്റെ പിടിവിട്ട് അവളുടെ വഴിക്കു പോകാൻ ഒരുങ്ങിയാൽ അവൾ അപകടത്തിൽ അകപ്പെട്ടേക്കാം. പക്ഷെ അവൾ മുറുകെ പിടിച്ചാൽ അവൾക്ക് ശുഭാപ്തി വിശ്വാസത്തോടെ അവളുടെ പിതാവിനോടൊത്ത് സുരക്ഷിതമായി ചരിക്കാൻ കഴിയും. നാമും തന്റെ വചനത്തിലൂടെയും സ്ഥപനത്തിലൂടെയും ദൈവം നൽകിയിരിക്കുന്ന മാർഗ്ഗദർശനത്തിന് കീഴ്പ്പെടുന്നതിൽ ശ്രദ്ധയുള്ളവരായിരിക്കണം. സ്വാതന്ത്ര്യം ആശയററ വിനാശത്തിലെ നമ്മെ അകപ്പെടുത്തുകയുള്ളു. എളിമയോടെ ദൈവത്തോടൊത്ത് നടക്കുന്നത് മുഖാന്തരം നമുക്ക്, വരാനിരിക്കുന്ന അർമ്മഗെദ്ദോൻ എന്ന കൊടുങ്കാററിനെ സുരക്ഷിതമായി കടന്നു പോകുന്നതിനും വാഗ്ദത്തം ചെയ്യപ്പെട്ട നൂതനക്രമത്തിലേക്ക് അതിജീവിക്കുന്നതിനും സാധിക്കും. അവിടെ മരണവും വേദനയും ഭൂതകാല സംഗതികളായിരിക്കും. (വെളിപ്പാട് 16:16; 21:3, 4; 2 പത്രോസ് 3:13) നിങ്ങൾ അതുകൊണ്ട് തന്നോടൊത്ത് നടക്കുന്നതിനുള്ള ദൈവത്തിന്റെ കൃപാപൂർവ്വകമായ ക്ഷണം സ്വീകരിക്കുമോ? (w85 9/1)
[6-ാം പേജിലെ ചിത്രം]
ദൈവവചനത്തിനും ആത്മാവിനും സ്ഥാപനത്തിനും വിശ്വാസ്തതയോടെ ‘ദൈവത്തോടൊത്ത് നടക്കു’ന്നതിൽ തുടരാൻ നമ്മെ സഹായിക്കാൻ കഴിയും