വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
◼ഗലാത്യർ 4:25-ൽ അപ്പോസ്തലനായ പൗലോസ് എഴുതിയിരിക്കുന്നപ്രകാരം യരൂശലേം “അവളുടെ മക്കൾ സഹിതം അടിമത്തത്തിൽ” ആയിരുന്നതെങ്ങനെ?
പ്രാഥമികമായി, പൗലോസിന്റെ നാളിൽ യരൂശലേമും അതിന്റെ ജനങ്ങളും മോശൈക ന്യായപ്രമാണത്തിന് അടിമത്തത്തിലായിരുന്നു.
പുതിയ നിയമത്തിൻ കീഴിലുള്ള ക്രിസ്ത്യാനികളെ ക്രിസ്തുവിനാൽ വിലക്കുവാങ്ങപ്പെട്ടിരിക്കുന്നുവെന്നും അപ്രകാരം സ്വതന്ത്രരാണെന്നും ഗലാത്യർ നാലാമദ്ധ്യായത്തിൽ അപ്പോസ്തലൻ വെളിവാക്കി. ഇത് ന്യായപ്രമാണത്തിൻ കീഴിലുള്ള യഹൂദൻമാരുടെ നിലയോട് വിപരീതമാണ്. അബ്രഹാമിന്റെ ഭാര്യ [സാറാ] യാലും അവന്റെ വെപ്പാട്ടിയായ [ഹാഗാറി] നാലും പൗലോസ് ഇതു ദൃഷ്ടാന്തീകരിച്ച് പറയുന്നു: “ഈ സ്ത്രീകൾ രണ്ടു നിയമങ്ങളെ അർത്ഥമാക്കുന്നു, സീനായ് മലയിൽനിന്നുള്ളത്, അടിമത്തത്തിനായി മക്കളെ പ്രസവിക്കുന്നു, അത് ഹാഗാറാകുന്നു. ഇപ്പോൾ ഈ ഹാഗാർ സീനായിയെ അർത്ഥമാക്കുന്നു, അറേബ്യയായിലുള്ള ഒരു മല [അവിടെ വച്ച് മോശമുഖാന്തരം യഹോവ യിസ്രായേലിനു ന്യായപ്രമാണം കൊടുത്തു] അവൾ ഇന്നത്തെ യരൂശലേമിനു സദൃശമാകുന്നു, കാരണം അവൾ മക്കൾ സഹിതം അടിമത്തത്തിലാകുന്നു. എന്നാൽ മീതെയുള്ള യരൂശലേം സ്വതന്ത്രയാകുന്നു, അവൾ നമ്മുടെ അമ്മയാകുന്നു.”—ഗലാത്യർ 4:24-26.
പൗലോസ് “സ്ത്രീകൾ രണ്ടു നിയമങ്ങളെ അർത്ഥമാക്കുന്നു” എന്നു പറഞ്ഞപ്പോൾ ഒരു സംക്ഷേപരൂപത്തിൽ സംസാരിക്കമാത്രമായിരുന്നു. ഒരു നിവൃത്തിക നിയമവുമായി യഹോവ സാദൃശ്യാർത്ഥത്തിൽ വിവാഹിതനല്ല, എന്നാൽ നിയമത്തിലുള്ള ഒരു സംഘടിത ജനവുമായിട്ടാണ്. ന്യായപ്രമാണനിയമത്തിൻ കീഴിലുണ്ടായിരുന്ന യിസ്രായേലിനെ യഹോവ മുമ്പ് തന്റെ ഭാര്യയായി പരിഗണിച്ചിരുന്നു. (യെശയ്യാവ് 54:1,6 താരതമ്യപ്പെടുത്തുക) എന്നാലും, സ്വതന്ത്ര സ്ത്രീ [സാറാ] യഹോവയുടെ സാർവത്രിക സ്ഥാപനമാകുന്ന മീതെയുള്ള യരൂശലേമിനുവേണ്ടി നിന്നു, അത് അവന് ഒരു ഭാര്യപോലെയാണ്.
ന്യായപ്രമാണം പരിപൂർണ്ണവും ദൈവത്താൽ തന്നെ നൽകപ്പെട്ടതുമായിരിക്കെ, യഹൂദൻമാർ അതിനു അടിമത്തത്തിലാണെന്നു പരിഗണിക്കപ്പെടാവുന്നതെങ്ങനെ?
അതിൽതന്നെ ‘ന്യായപ്രമാണം വിശുദ്ധവും കല്പന വിശുദ്ധവും നീതിയും നൻമയും ആയിരുന്നു’ എന്നതു സത്യമാണ്. (റോമർ 7:12) എന്നാൽ അവർ എത്രതന്നെ ശ്രമിച്ചിരുന്നാലും, ന്യായപ്രമാണത്തിൻ കീഴിലായിരുന്ന അപൂർണ്ണരായ യിസ്രായേല്യർക്ക് പൂർണ്ണമായി അതുപാലിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമർ 7:14-16) ക്രിസ്തീയ ഭരണസംഘത്തിൻ മുമ്പാകെ പിൻവരുന്ന ചോദ്യം ചോദിച്ചപ്പോൾ അപ്പോസ്തലനായ പത്രോസ് ആ യാഥാർത്ഥ്യത്തെ സൂചിപ്പിച്ചു. “നമുക്കോ നമ്മുടെ പൂർവ്വ പിതാക്കൻമാർക്കോ വഹിപ്പാൻ കഴിവില്ലാതിരുന്ന ഒരു നുകം ശിഷ്യൻമാരുടെ ചുമലിൽ കെട്ടിവയ്ക്കുന്നതിനാൽ നാം ദൈവത്തെ പരീക്ഷിക്കുന്നത് എന്തിന്?” (പ്രവൃത്തികൾ 15:10) അതേപ്രകാരം, ഗലാത്യർ 4:4, 5-ൽ “ന്യായപ്രമാണത്തിൻ കീഴിലുള്ളവരെ വിലയ്ക്കു വാങ്ങുന്നതിനാൽ അവൻ വിടുവിക്കേണ്ടതിനു” ക്രിസ്തുവന്നു എന്നു പൗലോസ് പറഞ്ഞു. ക്രിസ്ത്യാനികൾ ന്യായപ്രമാണം നിർദ്ദേശിക്കുന്ന, ‘ദിവസങ്ങളും മാസങ്ങളും കാലങ്ങളും, ആണ്ടുകളും ആചരിക്കണം’ എന്നു ആരെങ്കിലും നിർബ്ബന്ധിക്കുന്നുവെങ്കിൽ, അടിമത്തം എല്ലാം വീണ്ടും വരുത്തും.—ഗലാത്യർ 4:9, 10.
നിശ്ചയമായും, 1985 മാർച്ച് 15-ലെ വാച്ച്ററവറിന്റെ 13-ാമത്തെ പുറത്ത് ചൂണ്ടിക്കാണിച്ചിരിക്കുന്നതുപോലെ, ഒന്നാം നൂററാണ്ടിലെ യഹൂദൻമാർ അനേക വിധങ്ങളിൽ അടിമകളായിരുന്നു. അവർ രാഷ്ട്രീയമായി റോമാക്കാർക്ക് അടിമകളായിരുന്നു. അവർ പാപത്തിനു അടിമകളായിരുന്നു. (യോഹന്നാൻ 8:34) അവരെ ബന്ധിച്ചിരുന്ന അബദ്ധ മതവീക്ഷണങ്ങൾ ഉണ്ടായിരുന്നു. ഗലാത്യർ 4:25-ൽ പൗലോസ് സൂചിപ്പിച്ച പ്രമുഖമായ അടിമത്തം സീനായ് മലയിൽ വച്ച് കൊടുത്തതും അബ്രാഹാമിന്റെ അടിമവെപ്പാട്ടിയായ ഹാഗാറിനാൽ പ്രതിനിധീകരിക്കപ്പെട്ടതുമായ മോശൈകന്യായപ്രമാണനിയമത്തിനുള്ള യഹൂദൻമാരുടെ അടിമത്തമായിരുന്നു. (w85 9/15)