വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w86 6/1 പേ. 20-27
  • ഒരു നിത്യഭാവിക്കായി പണിയുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു നിത്യഭാവിക്കായി പണിയുക
  • വീക്ഷാഗോപുരം—1986
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒരു ആത്മീയ നിർമ്മാ​ണ​വേല
  • ‘പണിയു​ക​യും നടുക​യും’
  • യഥാർത്ഥ സമാധാ​ന​ത്തി​നും സുരക്ഷി​ത​ത്വ​ത്തി​നും വേണ്ടി പണിയൽ
  • ഒരു ഉദ്ദേശ്യാർത്ഥം പണിയൽ
  • നമ്മുടെ ശ്രേഷ്‌ഠനായ സ്രഷ്ടാവിൽ സന്തോഷിക്കൽ
    വീക്ഷാഗോപുരം—1993
  • യഹോവയെ മഹത്ത്വപ്പെടുത്തുന്ന നിർമാണപ്രവർത്തനങ്ങൾ
    ദൈവരാജ്യം ഭരിക്കുന്നു!
  • “നോഹയുടെ നാളുകൾ” പോലെയുള്ള നാളുകൾ
    വീക്ഷാഗോപുരം—1986
  • നിങ്ങൾ അതിജീവനത്തിനു സജ്ജരാണോ?
    2006 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1986
w86 6/1 പേ. 20-27

ഒരു നിത്യ​ഭാ​വി​ക്കാ​യി പണിയുക

“ഓരോ വീടി​നും ഒരു നിർമ്മാ​താ​വുണ്ട്‌, സകലത്തി​ന്റെ​യും നിർമ്മാ​താവ്‌ ദൈവം​തന്നെ.”—എബ്രായർ 3:4, വെയ്‌മത്ത്‌.

1, 2. (എ) പെട്ടക​ത്തിന്‌ രൂപക​ല്‌പന നൽകി​യ​താർ, നൽകപ്പെട്ട നിർദ്ദേ​ശങ്ങൾ എത്ര വിശദ​മാ​യി​രു​ന്നു? (ബി) നോഹ​യെ​പ്പോ​ലെ നാം അനുസ​രി​ക്കു​ന്നത്‌ മർമ്മ​പ്ര​ധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

എതാണ്ട്‌ 4400 വർഷം മുമ്പ്‌ ജീവസം​ര​ക്ഷ​ണാർത്ഥം പെട്ടകം പണിയാൻ യഹോവ നോഹ​യോ​ടു കല്‌പി​ച്ചു. എന്നാൽ പൊങ്ങി​ക്കി​ട​ന്നേ​ക്കാ​വുന്ന ഏതെങ്കി​ലു​മൊ​രു പെട്ടകം പണിയാൻ ദൈവം നോഹയെ അനുവ​ദി​ച്ചില്ല. പകരം, നിർമ്മാണ വസ്‌തു​ക്കൾ, പ്ലാൻ, നീളം, വീതി, ഉയരം, വെൻറി​ലേഷൻ, ആന്തരി​ക​വും ബാഹ്യ​വു​മായ മിനു​ക്കു​പണി, എന്നിവ സംബന്ധിച്ച്‌ അവൻ പ്രത്യേക നിർദ്ദേ​ശങ്ങൾ കൊടു​ത്തു. “ദൈവം തന്നോടു കൽപ്പി​ച്ചി​രു​ന്ന​തെ​ല്ലാ​മ​നു​സ​രി​ച്ചു ചെയ്യാൻ നോഹ പുറ​പ്പെട്ടു. അവൻ അങ്ങനെ​തന്നെ ചെയ്‌തു.—ഉല്‌പത്തി 6:13-16, 22.

2 യഹോ​വ​യു​ടെ ആധുനി​ക​നാ​ളി​ലെ സാക്ഷി​കൾക്ക്‌ എത്ര നല്ല ദൃഷ്ടാന്തം! നോഹ​യെ​പ്പോ​ലെ, നമ്മെ ഒരു ജീവര​ക്താ​ക​ര​വേല ഭരമേൽപ്പി​ച്ചി​രി​ക്കു​ക​യാണ്‌. എന്നാൽ ഈ പ്രാവ​ശ്യം ‘ഒരിക്ക​ലും മരിക്കാ​തി​രു​ന്നേ​ക്കാ​വുന്ന ദശലക്ഷ​ങ്ങ​ളു​ടെ’ രക്ഷയെ നോട്ട​മി​ട്ടു​കൊ​ണ്ടാണ്‌. നോഹ​യെ​പ്പോ​ലെ നാം അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ എത്ര പ്രധാനം! ‘നീതി പ്രസം​ഗി​ക​ളാ​യി’ സേവി​ക്കു​ന്ന​തിൽ നാം വലിപ്പ​മേ​റിയ നോഹ​യായ യേശു​ക്രി​സ്‌തു​വി​ന്റെ മാതൃക അനുസ​രി​ക്കു​ന്നത്‌ എത്ര അടിയ​ന്തി​രം!—2 പത്രോസ്‌ 2:5.

ഒരു ആത്മീയ നിർമ്മാ​ണ​വേല

3. (എ) യേശു​വി​ന്റെ വചനങ്ങ​ളിൻമേൽ പണിയു​ന്ന​തിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​കും? (ബി) യേശു​വി​ന്റെ പ്രസംഗം വിശ്വാ​സം കെട്ടു​പ​ണി​ചെ​യ്യു​ന്ന​താ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

3 “ജനങ്ങളേ, അനുത​പി​ക്കു​വിൻ, എന്തെന്നാൽ സ്വർഗ്ഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു” എന്ന യേശു​വി​ന്റെ ഘോഷ​ണ​ത്താൽ യേശു ഗലീലാ​പ്ര​ദേ​ശത്തെ ഞെട്ടി​ച്ചിട്ട്‌ ഇപ്പോൾ 1956 വർഷമാ​യി. തന്റെ വചനങ്ങ​ള​നു​സ​രി​ക്കു​ക​യും അവയു​ടെ​മേൽ പണിയു​ക​യും ചെയ്‌ത​വരെ അവൻ “പാറകൂ​ട്ട​ത്തിൻമേൽ തന്റെ വീടു പണിത ബുദ്ധി​യുള്ള ഒരു മനുഷ്യ​നോട്‌ ഉപമിച്ചു. ആ മമനു​ഷ്യ​ന്റെ വിശ്വാ​സം ദൃഢവും കുലു​ങ്ങാ​ത്ത​തും ഇളകാ​ത്ത​തു​മാണ്‌. സമ്മർദ്ദ​ത്തിൽ അതു നിലം​പൊ​ത്തു​ക​യില്ല. യേശു​വി​ന്റെ പ്രസംഗം വിശ്വാ​സം കെട്ടു​പ​ണി​ചെ​യ്യു​ന്ന​താ​യി​രു​ന്നു. അത്‌ യഹൂദ​മ​ത​നേ​താ​ക്ക​ളു​ടെ കപടഭ​ക്തി​പ​ര​മായ മൊഴി​ക​ളിൽ നിന്ന്‌ വളരെ വ്യത്യ​സ്‌ത​മാ​യി​രു​ന്ന​തി​നാൽ ആളുക​ളു​ടെ ഹൃദയ​ങ്ങ​ളി​ലേക്ക്‌ ആണ്ടിറങ്ങി. യേശു​വി​ന്റെ പഠിപ്പി​ക്കൽ രീതി​യിൽ സാമാ​ന്യ​ജനം അത്ഭുത​പ്പെ​ട്ടു​പോ​യി. അവനെ അറസ്‌ററു ചെയ്യാൻ അയയ്‌ക്ക​പ്പെട്ട പടയാ​ളി​കൾ പോലും “ഒരിക്ക​ലും മറെറാ​രു മനുഷ്യൻ ഇതു​പോ​ലെ സംസാ​രി​ച്ചി​ട്ടില്ല” എന്ന്‌ ഉദ്‌ഘോ​ഷി​ച്ചു​കൊണ്ട്‌ വെറും കൈ​യോ​ടെ മടങ്ങി​ച്ചെന്നു.—മത്തായി 4:17; 7:24, 25, 28; യോഹ​ന്നാൻ 7:46.

4. (എ) യേശു ഭാവി​ക്കാ​യി പണിത​തെ​ങ്ങനെ? (ബി) പൊതു​യു​ഗം 33ലെ പെന്തെ​ക്കോ​സ്‌തിൽ ഏതു വലിയ നിർമ്മാ​ണം നടന്നു.?

4 യേശു ഭാവി​ക്കാ​യി പണിയു​ക​യാ​യി​രു​ന്നു. “ഒരു കല്ല്‌” എന്നർത്ഥ​മുള്ള കേഫാസ്‌ എന്നു പേരു​ണ്ടാ​യി​രുന്ന പത്രോ​സി​നെ​പ്പോ​ലെ​യുള്ള കൂട്ടു​പ​ണി​ക്കാ​രെ അവൻ കൂട്ടി​ച്ചേർത്തു. ഈ ശിഷ്യ​നോട്‌ യേശു ഇങ്ങനെ പറഞ്ഞു: “നീ പത്രോ​സാ​കു​ന്നു, ഈ പാറക്കൂ​ട്ട​ത്തിൻമേൽ ഞാൻ എന്റെ സഭ പണിയും.”തക്കസമ​യത്ത്‌ പത്രോസ്‌ സഭയുടെ “അടിസ്ഥാന മൂലക്ക​ല്ലായ” യേശു​വിൻമേൽ പണിയ​പ്പെട്ട അനേകം “ജീവനുള്ള കല്ലുക​ളിൽ” ഒന്നായി​ത്തീർന്നു. സ്വർഗ്ഗ​ത്തിൽ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗ​ത്തി​രുന്ന പുനരു​ത്ഥാ​നം പ്രാപിച്ച യേശു കാത്തി​രുന്ന ശിഷ്യൻമാ​രു​ടെ​മേൽ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്ന പൊതു​യു​ഗം 33-ലെ പെന്തെ​ക്കോ​സ്‌തിൽ ആ സഭ സ്ഥാപി​ക്ക​പ്പെട്ടു.—മത്തായി 16:18; 1 പത്രോസ്‌ 2:4-6; പ്രവൃ​ത്തി​കൾ 2:2-4, 32, 33.

5. ഏത്‌ ആധുനി​ക​കാല വികാ​സങ്ങൾ ക്രിസ്‌തീ​യ​സ​ഭയെ ആഴമായി ഉൾപ്പെ​ടു​ത്തു​ന്നു?

5 ഇന്ന്‌, ക്രിസ്‌തീ​യസഭ യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​ടെ നിവർത്തി​ക്ക​ലിൽ ആഴമായി ഉൾപ്പെ​ടു​ന്നുണ്ട്‌. ഇത്‌ “അപ്പോ​ക്ക​ലി​പ്‌സി​ന്റെ” അഥവാ “വെളി​പ്പെ​ടു​ത്ത​ലി​ന്റെ” സമയമാണ്‌. ഇപ്പോൾ “താമസി​യാ​തെ നടക്കേണ്ട കാര്യങ്ങൾ” ദൈവ​ത്തി​ന്റെ ഭൂമി​യി​ലെ “അടിമകൾ”ക്ക്‌ വെളി​പ്പെ​ടു​ത്ത​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (വെളി​പ്പാട്‌ 1:1-3, റെഫ. ബൈ. അടിക്കു​റിപ്പ്‌) ഇത്‌ ദൈവം സാത്താന്റെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ​മേൽ ന്യായ​വി​ധി നടത്തു​ന്ന​തി​നു മുമ്പ്‌ ഈ അടിമകൾ ‘ ഒരു സാക്ഷ്യ​ത്തി​നാ​യി നിവസി​ത​ഭൂ​മി​യി​ലെ​ല്ലാം ദൈവ​രാ​ജ്യ​സു​വാർത്ത പ്രസംഗി’ക്കേണ്ട സമയമാണ്‌. ഇത്‌ ഇപ്പോൾ സ്വർഗ്ഗ​ത്തിൽ സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കുന്ന രാജാ​വായ യേശു​ക്രി​സ്‌തു ആ രാജ്യം ആഗ്രഹി​ക്കാത്ത ശാഠ്യ​ക്കാ​രും കോലാ​ടു​തു​ല്യ​രു​മായ ആളുകളെ വേർതി​രി​ക്കു​ന്ന​തി​നും “മഹോ​പ​ദ്രവം” നേരി​ടു​ന്ന​തിന്‌ മുൻപ്‌ തന്റെ ആത്മീയ“സഹോ​ദ​രൻമാ​രു”ടെ സഭയോട്‌ ഈ “ചെമ്മരി​യാ​ടു​കളെ” ചേർക്കു​ന്ന​തി​നു​മുള്ള സമയമാണ്‌.—മത്തായി 24:14, 21; 25:31-40.

6. ഇന്ന്‌ “പെട്ടകം” എന്താണ്‌, നമുക്ക്‌ എങ്ങനെ അതിജീ​വി​ക്കാം?

6 അതിജീ​വ​ന​ത്തി​നുള്ള ആധുനി​ക​നാ​ളി​ലെ പെട്ടകം എന്താണ്‌? അത്‌ 1919 മുതൽ യഹോ​വ​യു​ടെ സാക്ഷികൾ എത്തി​ച്ചേർന്നി​രി​ക്കുന്ന ആത്മീയാ​വ​സ്ഥ​യാണ്‌, ഒരു ആത്മീയ പരദീസാ. നോഹ​യു​ടെ കുടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ ശേഷി​പ്പും അവരുടെ സഹപ്ര​വർത്ത​ക​രും അതിന്റെ അതിരു​കൾക്കു​ള്ളിൽ സ്ഥിതി​ചെ​യ്യു​ക​യും യഹോവ ഉദ്ദേശി​ച്ചി​രി​ക്കുന്ന വലിയ ആത്മീയ പദ്ധതി പൂർത്തീ​ക​രി​ക്കു​ന്ന​തിന്‌ അനുസ​ര​ണ​പൂർവ്വം, മുഴു​ഹൃ​ദ​യ​ത്തോ​ടെ പ്രവർത്തി​ക്കു​ക​യും വേണം. ഈ പദ്ധതി “വീണ്ടും സകല അസ്‌തി​ത്വ​ങ്ങ​ളെ​യും, സ്വർഗ്ഗ​ങ്ങ​ളി​ലെ അസ്‌തി​ത്വ​ങ്ങ​ളെ​യും (പൊതു​യു​ഗം 33-ൽ തുടങ്ങി സ്വർഗ്ഗ​ത്തി​ലേ​ക്കുള്ള അഭിഷി​ക്ത​രെ​യും) ഭൂമി​യി​ലെ അസ്‌തി​ത്വ​ങ്ങ​ളെ​യും (ഗണ്യമാ​യി 1935-ൽതുടങ്ങി ഭൂമി​യി​ലെ നിത്യ​ജീ​വന്‌ നിർണ്ണ​യി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അന്തരാ​ഷ്‌ട്ര “മഹാപു​രു​ഷാര”ത്തെയും) ക്രിസ്‌തു​വിൽ ഒന്നിച്ചു ചേർക്കുക”യെന്നതാണ്‌.—എഫേസ്യർ 1:10; വെളി​പ്പാട്‌ 7:9, 14.

‘പണിയു​ക​യും നടുക​യും’

7. ഏത്‌ ഇരുമ​ട​ങ്ങായ വേല ഇപ്പോൾ പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു, നോഹ​യേ​യും യിരെ​മ്യാ​വി​നെ​യും​പോ​ലെ നമുക്ക്‌ എങ്ങനെ സന്തുഷ്ടി​യിൽ പങ്കുപ​റ​റാം?

7 യഹോവ പ്രവാ​ച​ക​നായ യിരെ​മ്യാ​വി​നെ നിയോ​ഗി​ച്ച​തു​പോ​ലെ, ഭൂമി​യി​ലെ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ശേഷി​പ്പി​നെ “പിഴു​തു​മാ​റ​റാ​നും പൊളി​ക്കാ​നും നശിപ്പി​ക്കാ​നും ഇടിച്ചു​ക​ള​യാ​നും പണിയാ​നും നടാനും ജനതക​ളു​ടെ​മേ​ലും രാജ്യ​ങ്ങ​ളു​ടെ​മേ​ലും” നിയോ​ഗി​ച്ചി​രി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ ഇരുമ​ട​ങ്ങായ ഒരു വേല ഇപ്പോൾ പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌: (1) സാത്താന്റെ ദുഷ്ട​ലോ​ക​വ്യ​വ​സ്ഥി​തി​ക്കെ​തി​രായ യഹോ​വ​യു​ടെ ന്യായ​വി​ധി അറിയി​ക്കൽ, (2) സംരക്ഷ​ണ​ത്തി​നു​വേണ്ടി ദൈവ​ത്തി​ന്റെ സ്വന്തം ജനത്തിന്റെ ഒരു സമുദാ​യത്തെ പണിയു​ക​യും സ്ഥാപി​ക്കു​ക​യും. (യിരെ​മ്യാവ്‌ 1:10; 24:6, 7; യെശയ്യാവ്‌ 26:20, 21) അഭിഷി​ക്ത​രു​ടെ ശേഷി​പ്പും അവരുടെ സഹപ്ര​വർത്ത​ക​രു​ടെ വർദ്ധി​ച്ചു​വ​രുന്ന കൂട്ടവും ഇന്നത്തെ ഈ വേലയിൽ പങ്കെടു​ക്കു​മ്പോൾ അവർ എത്ര സന്തുഷ്ട​രാണ്‌! കർമ്മോൽസു​ക​നാ​യി​രുന്ന നോഹ​യും അവന്റെ കുടും​ബ​വും അവരുടെ നാളിൽ അനുഭ​വി​ച്ചി​രു​ന്ന​തരം സന്തുഷ്ടി​യാ​ണത്‌.

8. കഴിഞ്ഞ 22 വർഷക്കാ​ലത്ത്‌ ഏതു പ്രസാ​ധ​ക​വർദ്ധ​നവ്‌ ദൃശ്യ​മാണ്‌?

8 ദശലക്ഷങ്ങൾ യഹോ​വ​യു​ടെ ക്രോ​ധ​ദി​വ​സത്തെ അതിജീ​വി​ക്കു​മോ? യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 1985ലെ സേവന​വർഷ​റി​പ്പോർട്ട്‌ സൂചി​പ്പി​ക്കുന്ന പ്രകാരം അതിനു നല്ല സാദ്ധ്യ​ത​യുണ്ട്‌. ഈ റിപ്പോർട്ടി​ന്റെ വിശദാം​ശങ്ങൾ 1986 ജാനു​വരി 1ലെ വാച്ചറ​റ​വ​റി​ന്റെ 20-23 വരെ പേജു​ക​ളിൽ കൊടു​ത്തി​ട്ടുണ്ട്‌. വയൽപ്ര​വർത്ത​ക​രു​ടെ അത്യു​ച്ച​സം​ഖ്യ​യി​ലെ വിശി​ഷ്ട​വർദ്ധ​നവ്‌ ശ്രദ്ധി​ക്കു​ന്നതു പുളക​പ്ര​ദ​മാണ്‌. അത്‌ ഇപ്പോൾ മൊത്തം 30,24,131 രാജ്യ​പ്ര​സം​ഗ​ക​രാ​യി വളർന്നി​രി​ക്കു​ന്നു. 10,00,000 എന്ന ലക്ഷ്യം ആദ്യമാ​യി 1963ലും 20,00,000 1974ലും ഇപ്പോൾ 30,00,000ൽപരം എന്ന ലക്ഷ്യത്തിൽ 1985ലും എത്തി​ച്ചേർന്നു. ആ 22 വർഷങ്ങ​ളിൽ 200 ശതമാനം വർദ്ധന​വാ​ണു​ണ്ടാ​യത്‌. തന്റെ ആത്മാവി​നാൽ വളർച്ച നൽകുന്ന യഹോ​വ​യോട്‌ നാം എത്ര നന്ദിയു​ള്ള​വ​രാണ്‌!—സെഖര്യാവ്‌ 4:6; 1 കൊരി​ന്ത്യർ 3:6.

9. (എ) പയനിയർ വർദ്ധനവ്‌ ഇതിലും ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) സാധി​ക്കു​ന്ന​വർക്കെ​ല്ലാം എന്തു ശുപാർശ ചെയ്യ​പ്പെ​ടു​ന്നു, എന്തു​കൊണ്ട്‌?

9 ആ വർഷങ്ങ​ളിൽ ഇതിലും മുന്തി​നി​ന്നത്‌ മുഴു​സ​മ​യ​രാ​ജ്യ​പ്ര​ഘോ​ഷ​ക​രി​ലുള്ള വർദ്ധന​വാണ്‌. ലോക​വ്യാ​പ​ക​മാ​യി വഷളാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന സാമ്പത്തി​കാ​വ​സ്ഥകൾ ഗണ്യമാ​ക്കാ​തെ “പയനി​യർമാ​രു​ടെ” ഈ ധീരസ​മൂ​ഹ​ത്തി​ന്റെ എണ്ണം 1963ലെ പ്രതി​മാ​സ​ശ​രാ​ശ​രി​യായ 38,573ൽനിന്ന്‌ 1985ൽ 3,22,821 ആയി ഉയർന്നു—ഒരു 737 ശതമാ​ന​ത്തി​ന്റെ വർദ്ധനവ്‌! ഇത്‌ എന്താണ്‌ സൂചി​പ്പി​ക്കു​ന്നത്‌? ദൈവ​ജ​ന​ത്തി​ന്റെ ഇടയിൽ ലൂക്കോസ്‌ 9:23ലെ യേശു​വി​ന്റെ വാക്കു​കൾക്ക്‌ ചേർച്ച​യാ​യി ആത്മത്യാ​ഗ​ത്തി​ന്റെ ഒരു വിശി​ഷ്ട​മായ ആത്മാവ്‌ സ്ഥിതി​ചെ​യ്യു​ന്നു​ണ്ടെന്ന്‌ അത്‌ പ്രകട​മാ​ക്കു​ന്നു. സാധാ​ര​ണ​യാ​യി, പയണിയർ സേവനം വിജയ​പ്ര​ദ​മാ​ക്കു​ന്ന​തിന്‌ ശ്രദ്ധാ​പൂർവ്വ​മായ ആസൂ​ത്ര​ണ​വും ആത്മത്യാ​ഗ​വും ആവശ്യ​മാണ്‌. എന്നാൽ പ്രതി​ഫ​ലങ്ങൾ വലുതാണ്‌.—റോമർ 12:1, 2; മലാഖി 3:10.

10. (എ) സഭാ​പ്ര​സാ​ധ​കരെ എന്തിന്‌ അനു​മോ​ദി​ക്കേ​ണ്ട​താണ്‌? (ബി) ഇവിടെ പ്രവർത്ത​ന​ത്തി​ന്റെ ഏത്‌ മൂന്ന്‌ പുതിയ അത്യു​ച്ചങ്ങൾ നിരീ​ക്ഷി​ക്ക​പ്പെ​ടു​ന്നു, അവ എന്തു സൂചി​പ്പി​ക്കു​ന്നു?

10 ദശലക്ഷ​ക്ക​ണ​ക്കിന്‌ സഭാ​പ്ര​സാ​ധ​ക​രും തങ്ങളു​ടെ​മേൽ സാത്താ​നും അവന്റെ ലോക​വും വരുത്തി​ക്കു​ട്ടി​യി​രി​ക്കുന്ന സമ്മർദ്ദ​ങ്ങ​ളോട്‌ പടവെ​ട്ടേ​ണ്ടി​യി​രി​ക്കു​ന്നു. അവരും ദൈവ​ത്തിന്‌ തങ്ങളുടെ “സ്‌തു​തി​യാ​ഗങ്ങൾ” അർപ്പി​ക്കു​ന്നു. (എബ്രായർ 13:15. റോമർ 10:9, 10) വിശ്വ​സ്‌ത​പ്ര​സാ​ധ​ക​രായ നിങ്ങൾ ഓരോ മാസവും റിപ്പോർട്ടു ചെയ്‌ത ആ മണിക്കൂ​റു​കൾ, അനേക​മാ​യി​രു​ന്നാ​ലും, ചുരു​ങ്ങി​യ​താ​യി​രു​ന്നാ​ലും, 1985ലെ വയൽസേ​വ​ന​മ​ണി​ക്കൂ​റു​ക​ളു​ടെ അത്യു​ച്ച​മായ 59,05,40,205-ൽ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. ഇത്‌ 1984നെ അപേക്ഷിച്ച്‌ 16.8 ശതമാനം വർദ്ധന​വാണ്‌! 22,47,25,918 മടക്കസ​ന്ദർശ​ന​ങ്ങ​ളു​ടെ​യും താൽപ​ര്യ​ക്കാ​രു​മാ​യുള്ള 23,79,146 ഭവന​ബൈ​ബി​ള​ദ്ധ്യ​യ​ന​ങ്ങ​ളു​ടെ​യും പുതിയ അത്യു​ച്ചങ്ങൾ എല്ലായി​ട​ത്തു​മുള്ള രാജ്യ​പ്ര​ഘോ​ഷകർ നല്ല ഉപദേ​ഷ്ടാ​ക്ക​ളും തീക്ഷ്‌ണ​ത​യുള്ള പ്രസം​ഗ​ക​രു​മാ​യി​രി​ക്കാൻ കഠിന​ശ്രമം ചെയ്യു​ക​യാ​ണെന്ന്‌ സൂചി​പ്പി​ക്കു​ന്നു.—മത്തായി 28:19, 20.

യഥാർത്ഥ സമാധാ​ന​ത്തി​നും സുരക്ഷി​ത​ത്വ​ത്തി​നും വേണ്ടി പണിയൽ

11. സമാധാ​ന​ത്തി​നും സുരക്ഷി​ത​ത്വ​ത്തി​നു​മുള്ള യഥാർത്ഥ പ്രത്യാശ എങ്ങനെ പരസ്യം ചെയ്യ​പ്പെ​ടു​ന്നു, എത്ര​ത്തോ​ളം?

11 ഐക്യ​രാ​ഷ്‌ട്രങ്ങൾ 1985ന്റെ ഒടുവിൽ 1986നെ അന്തരാ​ഷ്‌ട്ര സമാധാ​ന​വർഷ​മാ​യി പ്രഖ്യാ​പി​ച്ചു. അടുത്ത കാലങ്ങ​ളിൽ യൂ. എൻ. സമാധാ​ന​ത്തെ​യും സുരക്ഷി​ത​ത്വ​ത്തെ​യും കുറിച്ച്‌ വളരെ​യ​ധി​കം പറഞ്ഞു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. എന്നാൽ 1985ൽ സമാധാ​ന​ത്തി​നും സുരക്ഷി​ത​ത്വ​ത്തി​നും​വേ​ണ്ടി​യുള്ള തിരു​വെ​ഴു​ത്തു​പ്ര​ത്യാ​ശ​യു​ടെ പ്രാധാ​ന്യ​മേ​റിയ പ്രഘോ​ഷ​ണ​ത്തിന്‌ വലിയ ആക്കം കൂട്ടി​ക്കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ വയലിൽ 3,88,05,561 ബൈബി​ളു​ക​ളും പുസ്‌ത​ക​ങ്ങ​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും 30,05,45,609 മാസി​ക​ക​ളും സമർപ്പി​ക്കു​ക​യും വീക്ഷാ​ഗോ​പു​ര​ത്തി​നും ഉണരുക!ക്കും 17,19,930 വരിസം​ഖ്യ​കൾ സ്വീക​രി​ക്കു​ക​യും ചെയ്‌തു. യഥാർത്ഥ “സമാധാ​ന​പ്രഭു”വിന്റെ സ്ഥാപി​ത​രാ​ജ്യ​ത്തിന്‌ അച്ചടിച്ച പേജു​ക​ളി​ലൂ​ടെ​യും വാമെ​ഴി​യി​ലൂ​ടെ​യും എന്നോളം ലഭിച്ചി​ട്ടു​ള്ള​തി​ലും​വച്ച്‌ അതിമ​ഹ​ത്തായ സാക്ഷ്യം ലഭിക്കു​ക​യു​ണ്ടാ​യി. സത്യമാ​യി, “ആധിപ​ത്യ​ത്തി​ന്റെ വർദ്ധന​വി​നും സമാധാ​ന​ത്തി​നും അവസാ​ന​മു​ണ്ടാ​യി​രി​ക്ക​യില്ല.”—യെശയ്യാ 9:6, 7, കിംഗ്‌ ജെയിംസ്‌ വേർഷൻ.

12. വികസനം ഏത്‌ വലിയ ആവശ്യ​ത്തിൽ കലാശി​ച്ചി​രി​ക്കു​ന്നു, ആവശ്യം സാധി​ക്കു​ന്ന​തിന്‌ ശ്രമി​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ ജനം എങ്ങനെ ഐക്യ​പ്പെ​ട്ടി​രി​ക്കു​ന്നു?

12 വയലിലെ വിസ്‌മ​യാ​വ​ഹ​മായ വളർച്ച സ്ഥാപന​പി​ന്തു​ണ​യു​ടെ വളർച്ച​യും ആവശ്യ​മാ​ക്കി​ത്തീർത്തു. 1985ൽ ലോക​വ്യാ​പ​ക​മാ​യുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളു​ടെ എണ്ണം 47,869ൽനിന്ന്‌ 49,716 ആയി ഉയർന്നു. ഇത്‌ നൂറു​ക​ണ​ക്കിന്‌ പുതിയ യോഗ​സ്ഥ​ലങ്ങൾ ആവശ്യ​മാ​ക്കി​ത്തീർത്തു. അനേകം രാജ്യ​ങ്ങ​ളിൽ രാജ്യ​ഹാ​ളു​കൾക്ക്‌ സാമ്പത്തി​ക​സ​ഹാ​യം ചെയ്യാ​നുള്ള തങ്ങളുടെ ശ്രമങ്ങ​ളിൽ സാക്ഷികൾ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എത്ര നല്ലതാണ്‌! ആവശ്യ​മു​ണ്ടാ​യി​രുന്ന ചിലട​ങ്ങ​ളിൽ വ്യക്തി​ക​ളും സഭകളും നിസ്വാർത്ഥ​മാ​യി അന്യോ​ന്യം നിർമ്മാ​ണ​പ​രി​പാ​ടി​ക​ളിൽ സഹായി​ച്ച​തു​കൊണ്ട്‌ ലോക​വ്യാ​പക സഹോ​ദ​ര​വർഗ്ഗ​ത്തി​ന്റെ ഇടയിൽ ഒരു “സമീക​രണം” നടന്നി​ട്ടുണ്ട്‌.—2 കൊരി​ന്ത്യർ 8:14, 15.

13. വ്യക്തി​കൾക്ക്‌ രാജ്യ​ഹാൾ നിർമ്മാ​ണ​പ​ദ്ധ​തി​കൾക്ക്‌ എങ്ങനെ സംഭാവന ചെയ്യാം?

13 സാഹച​ര്യ​ങ്ങൾ അനുകൂ​ല​മാ​യി​രി​ക്കുന്ന രാജ്യ​ങ്ങ​ളിൽ വാച്ച്‌റ​റവർ സൊ​സൈ​റ​റി​യു​ടെ ബ്രാഞ്ചാ​ഫീ​സു​ക​ളും രാജ്യ​ഹാൾ നിർമ്മാ​ണ​പ​ദ്ധ​തി​കൾക്ക്‌ പിന്തുണ കൊടു​ത്തി​ട്ടുണ്ട്‌. ഐക്യ​നാ​ടു​ക​ളി​ലും കാനഡാ​യി​ലും അനേകം വ്യക്തികൾ പ്രത്യേ​ക​രാ​ജ്യ​ഹാൾ ഫണ്ടി​ലേക്കു സംഭാവന ചെയ്യു​ന്നുണ്ട്‌. അത്‌ വർദ്ധിച്ച രാജ്യ​ഹാൾ നിർമ്മാ​ണ​ത്തിന്‌ വായ്‌പ സാദ്ധ്യ​മാ​ക്കി. മററു​ചി​ലർ തങ്ങളുടെ ഊർജ്ജ​വും വൈദ​ഗ്‌ദ്യ​വും സംഭാവന ചെയ്‌തി​രി​ക്കു​ന്നു. തന്നിമി​ത്തം, ഒററ വാരാ​ന്ത്യം​കൊണ്ട്‌ പെട്ടെന്നു നിർമ്മിച്ച രാജ്യ​ഹാ​ളു​കൾ ഉയർന്നു വന്നിട്ടുണ്ട്‌. “യഹോ​വ​യ്‌ക്കെ​ന്ന​പോ​ലെ മുഴു​ഹൃ​ദ​യ​ത്തോ​ടെ” അത്തരം പദ്ധതി​ക​ളിൽ പ്രവർത്തി​ക്കു​ന്ന​തി​നാൽ അവന്റെ സാക്ഷി​കൾക്ക്‌ ലോക​മ​നു​ഷ്യർ അസാദ്ധ്യ​മെന്നു വിചാ​രി​ക്കു​ന്നത്‌ നേടാൻ കഴിയും.—കൊ​ലോ​സ്യർ 3:23.

14. സമ്മേള​ന​ഹാ​ളി​ന്റെ ആവശ്യങ്ങൾ എങ്ങനെ സാധി​ച്ചി​രി​ക്കു​ന്നു?

14 അനേകം രാജ്യ​ങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അർദ്ധവാർഷിക സർക്കിട്ട്‌ സമ്മേള​നങ്ങൾ നടത്താൻ പററിയ സൗകര്യ​ങ്ങ​ളു​ടെ അഭാവം ഒരു വലിയ പ്രശ്‌ന​മാ​യി​ത്തീർന്നി​ട്ടുണ്ട്‌. വീണ്ടും, സാക്ഷികൾ പുരാ​ത​ന​കാ​ല​ങ്ങ​ളി​ലെ ദൈവ​ദാ​സൻമാർ പ്രകട​മാ​ക്കിയ അതേ ആത്മാവിൽ നിർമ്മാ​ണ​പ​രി​പാ​ടി​ക​ളി​ലൂ​ടെ വെല്ലു​വി​ളി​യെ സന്തോ​ഷ​പൂർവ്വം നേരി​ട്ടി​രി​ക്കു​ന്നു. ദൃഷ്ടാ​ന്ത​മാ​യി, സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ നിർമ്മാ​ണ​ത്തിന്‌ സാധന​സാ​മ​ഗ്രി​കൾ കണ്ടെ​ത്തേ​ണ്ട​താ​വ​ശ്യ​മാ​യി​ത്തീർന്ന​പ്പോൾ യിസ്രാ​യേൽ സഭ ഒററ​ക്കെ​ട്ടാ​യി ദൈവ​ത്തി​ന്റെ കല്‌പന അനുസ​രി​ച്ചു: “നിങ്ങളു​ടെ ഇടയിൽനിന്ന്‌ യഹോ​വ​യ്‌ക്കു ഒരു സംഭാവന എടുക്കുക. ഹൃദയ​സ​ന്ന​ദ്ധ​ത​യുള്ള ഓരോ​രു​ത്ത​നും അത്‌ യഹോ​വ​യു​ടെ സംഭാ​വ​ന​യാ​യി കൊണ്ടു​വ​രട്ടെ.” ആ സഭ ആവശ്യ​മാ​യി​രു​ന്ന​തി​ലും വളരെ​യ​ധി​കം പ്രദാനം ചെയ്‌തു. വേല പെട്ടെന്ന്‌ നിർവ്വ​ഹി​ക്ക​പ്പെട്ടു.—പുറപ്പാട്‌ 35:5-19; 36:7.

15. (എ) വാച്ച്‌റ​റവർ സൊ​സൈ​റ​റി​യു​ടെ ബ്രാഞ്ചു​ക​ളിൽ എന്തു വികസനം നടന്നി​രി​ക്കു​ന്നു? (ബി) വേല എങ്ങനെ നിർവ്വ​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

15 ബൈബി​ളു​ക​ളു​ടെ​യും ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും ആവശ്യം വർദ്ധി​ക്കു​മ്പോൾ ലോക​ത്തെ​മ്പാ​ടു​മുള്ള 94 വാച്ച്‌റ​റവർ ബ്രാഞ്ചു​ക​ളിൽ പലതി​നും സൗകര്യ​ങ്ങൾ വികസി​പ്പി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ബ്രൂക്ക്‌ളി​നി​ലെ​യും വാച്ച്‌റ​റവർ ഫാമു​ക​ളി​ലെ​യും അച്ചടി​പ്ര​വർത്ത​ന​മാണ്‌ ഇപ്പോ​ഴും ഏററവും വലുത്‌. എന്നാൽ സൊ​സൈ​റ​റി​യു​ടെ 36 ബ്രാഞ്ചു​കൾ ഇപ്പോൾ സ്വന്തം മാസി​ക​യു​ടെ അച്ചടി നടത്തു​ന്നുണ്ട്‌. 6 ബ്രാഞ്ചു​കൾ പുസ്‌ത​കങ്ങൾ അച്ചടി​ക്കാ​നും ബയൻഡു​ചെ​യ്യാ​നും സജ്ജമാണ്‌. ഇവയിൽ ജർമ്മനി​യും ഇററലി​യും ജപ്പാനും ബൈബി​ളു​കൾ നിർമ്മി​ക്കു​ന്നുണ്ട്‌. ജർമ്മനി​യി​ലെ സെൽറേ​റ​ഴ്‌സി​ലുള്ള ഫാക്‌റ​ററി പരാമാ​വധി പ്രവർത്തി​ക്കു​ന്നുണ്ട്‌. ജപ്പാനി​ലുള്ള എബീനാ​യിൽ ഒരു ആറുനില ഫാക്‌റ​റ​റി​ക്കെ​ട്ടി​ട​ത്തി​ന്റെ നിർമ്മാ​ണ​വും വേറെ 280 ജോലി​ക്കാ​രെ പാർപ്പി​ക്കു​ന്ന​തിന്‌ ഒരു എട്ടുനില ബഥേൽ ഭവനനിർമ്മാ​ണ​വും നടന്നു​വ​രി​ക​യാണ്‌. യഹോ​വ​യു​ടെ ജനം “പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ” ശലോ​മോ​ന്റെ ആലയം പണിക്കു സഹായി​ച്ച​തു​പോ​ലെ ഇന്നും വിവി​ധ​രാ​ജ്യ​ങ്ങ​ളി​ലെ ദൈവ​ജനം “യഹോ​വ​യ്‌ക്ക്‌ സ്വമേ​ധാ​ദാ​നങ്ങൾ” കൊടു​ക്കു​ന്നു. വേല നിർവ്വ​ഹി​ക്ക​ത്ത​ക്ക​വണ്ണം അവൻ തന്റെ അനു​ഗ്രഹം കൂട്ടുന്നു.—ദിനവൃ​ത്താ​ന്തം 22:14, 15; 29:7, 9; റെഫ. ബൈ; അടിക്ക​റി​പ്പു​കൾ കാണുക.

16. ഈ കൂടു​ത​ലായ നിർമ്മാ​ണ​വും സംഘാ​ട​ന​വും ആവശ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

16 ഈ നിർമ്മാ​ണ​വും സംഘാ​ന​ട​വു​മെ​ല്ലാം യഥാർത്ഥ​ത്തിൽ ആവശ്യ​മാ​ണോ? അതെ, “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” “തക്കസമ​യത്തെ ആഹാരം” പ്രദാനം ചെയ്യു​ന്ന​തിൽ തുട​രേ​ണ്ട​തുണ്ട്‌. അങ്ങനെ​യുള്ള ആഹാരം “ദൈവ​ത്തി​ന്റെ ഭവനക്കാ​രു​ടെ” വളർച്ച​ക്കും 200-ൽപരം ഭാഷക​ളി​ലുള്ള ആഗോള പ്രസം​ഗ​ത്തി​നും അത്യാ​വ​ശ്യ​മാണ്‌. (മത്തായി 24:45; എഫേസ്യർ 2:19. 4:15, 16) യഹോ​വ​യു​ടെ ജനംതന്നെ ഒരു ബഹുഭാ​ഷാ ഇലക്‌​ട്രോ​ണിക്ക്‌ ഫോട്ടോ റൈറപ്‌ സെററിഗ്‌ സിസ്‌ററം വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തിന്‌ തങ്ങളുടെ വൈദ​ഗ്‌ദ്യം സംഭാവന ചെയ്‌തി​രി​ക്കു​ന്നു. ഇപ്പോൾ 26 വാച്ച്‌റ​റവർ ബ്രാഞ്ചു​കൾക്ക്‌ ഇത്‌ കൊടു​ക്ക​പ്പെ​ട്ടിണ്ട്‌. ഇത്‌ ഒരു എകീകൃത ആഗോള ഓഫ്‌സെ​ററ്‌ അച്ചടി​പ്ര​വർത്തനം സാദ്ധ്യ​മാ​ക്കി​യി​രി​ക്കു​ന്നു. ഭൂമി​യു​ടെ അനേകം ഭാഗങ്ങ​ളിൽ ഒരേ സമയത്തെ രാജ്യ​സ​ന്ദേ​ശ​പ്ര​സി​ദ്ധീ​ക​ര​ണ​ത്തിന്‌ സഹായ​വും ചെയ്‌തി​രി​ക്കു​ന്നു.—യെശയ്യാ 52:7-9 താരത​മ്യ​പ്പെ​ടു​ത്തുക.

17. ബ്രൂക്ക്‌ളിൻ ഹെഡ്‌ക്വാർട്ടേ​ഴ്‌സിൽ ഏതാവ​ശ്യം സ്ഥിതി ചെയ്യുന്നു, ഇത്‌ എങ്ങനെ കൈകാ​ര്യം ചെയ്യ​പ്പെ​ടു​ന്നു?

17 യഹോ​വ​യു​ടെ സ്ഥാപന​ത്തി​ന്റെ ആധുനിക നാളിലെ വികസ​ന​ത്തിന്‌ അവസാ​ന​മു​ള്ള​താ​യി തോന്നു​ന്നില്ല. ഇപ്പോൾത്തന്നെ ന്യൂ​യോർക്ക്‌ ബ്രൂക്ക​ളി​നി​ലെ ഹേഡ്‌ക്വാർട്ടേ​ഴ്‌സ്‌ ബഥേൽ കുടും​ബം ലഭ്യമായ സകല സൗകര്യ​ങ്ങ​ളും പരമാ​വധി വിനി​യോ​ഗി​ക്ക​ത്ത​ക്ക​വണ്ണം വളർന്നു​ക​ഴി​ഞ്ഞി​രി​ക്കു​ക​യാണ്‌. യഹോ​വ​യു​ടെ ഇഷ്ടമെ​ങ്കിൽ വേറെ ആയിരം ബഥേൽ ജോലി​ക്കാ​രെ​ക്കൂ​ടെ പാർപ്പി​ക്കാൻ ഒരു ഉയര​മേ​റിയ കെട്ടിടം കൊളം​ബി​യാ ഹൈറ​റ്‌സി​ലെ സൊ​സൈ​റ​റി​യു​ടെ വസ്‌തു​വിൽ നിർമ്മി​ച്ചേ​ക്കാം. എന്നാൽ ഇത്‌ സാക്ഷാ​ത്‌ക്ക​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ ഈ കാര്യം സംബന്ധിച്ച യഹോ​വ​യു​ടെ കൂടു​ത​ലായ മാർഗ്ഗ​നിർദ്ദേശം നാം തേടു​ന്ന​താ​യി​രി​ക്കും. ഈ വികസ​ന​ത്തി​നോ​ടെ​ല്ലാ​മുള്ള ബന്ധത്തിൽ ലോക​വ്യാ​പ​ക​സ​ഹോ​ദ​ര​വർഗ്ഗ​ത്തി​ന്റെ പ്രാർത്ഥ​ന​ക​ളും വിശ്വസ്‌ത പിന്തു​ണ​യും തീർച്ച​യും വിലമ​തി​ക്ക​പ്പെ​ടു​ന്നു.—പ്രവൃ​ത്തി​കൾ 21:14; 2 തെസ്സ​ലോ​നീ​ക്യർ 3:1 താരത​മ്യ​പ്പെ​ടു​ത്തുക.

18. അർമ്മ​ഗെ​ദ്ദോ​ന്റെ സാമീ​പ്യം ഗണ്യമാ​ക്കാ​തെ ഇത്രയ​ധി​കം നിർമ്മാ​ണ​പ​ദ്ധ​തി​കൾ ഉള്ളതെ​ന്തു​കൊണ്ട്‌?

18 ‘എന്നാൽ നാം അർമ്മ​ഗെ​ദ്ദോ​നെ അഭിമു​ഖീ​ക​രി​ച്ചു​നിൽക്കു​മ്പോൾ ഇത്രയ​ധി​കം വികസ​ന​പ​ദ്ധ​തി​കൾ എന്തിന്‌?’ എന്ന്‌ ആരെങ്കി​ലും ചോദി​ച്ചേ​ക്കാം. അർമ്മ​ഗെ​ദ്ദോൻ സമീപി​ക്കു​ന്ന​തോ​ടെ യഹോ​വ​യു​ടെ സ്ഥാപനം ‘അടച്ചു​പൂ​ട്ടു​ന്നി​ല്ലെ’ന്നുള്ളതാണ്‌ ഉത്തരം. സാത്താന്റെ സ്ഥാപന​ത്തി​ന്റെ അവസാ​ന​സ​മയം മാത്ര​മാ​ണത്‌. യഹോ​വ​യു​ടെ സ്ഥാപനം ഒരു നിത്യ​ഭാ​വി​ക്കാ​യി പണിയു​ക​യാണ്‌. മനുഷ്യ​നിർമ്മിത കെട്ടി​ടങ്ങൾ അർമ്മ​ഗെ​ദ്ദോ​ന്റെ കൊടു​ങ്കാ​റ​റി​നെ ചെറു​ത്തു​നി​ന്നാ​ലും ഇല്ലെങ്കി​ലും ദൈവം വാഗ്‌ദത്തം ചെയ്‌തി​രി​ക്കുന്ന മഹത്തായ പരദീ​സ​യിൽ നിത്യ​സ​മാ​ധാ​ന​വും സുരക്ഷി​ത​ത്വ​വും സ്ഥാപി​ക്ക​ത്ത​ക്ക​വണ്ണം ദൈവ സ്ഥാപനം ഒരു പ്രവർത്ത​ന​നി​ര​ത​മായ പദ്ധതി​യെന്ന നിലയിൽ അതിജീ​വി​ക്കു​മെ​ന്നും അതി​നെ​യും അതിനെ വിശ്വ​സ്‌ത​മാ​യി പിന്താ​ങ്ങു​ന്ന​വ​രെ​യും യഹോവ ഉപയോ​ഗി​ക്കു​മെ​ന്നും നമുക്ക​റി​യാം.—വെളി​പ്പാട്‌ 7:9, 14-17; 21:1, 4, 5

ഒരു ഉദ്ദേശ്യാർത്ഥം പണിയൽ

19. ഏതു വെല്ലു​വി​ളി 1985ലെ സ്‌മാ​ര​ക​റി​പ്പോർട്ടിൽ കാണാ​വു​ന്ന​താണ്‌?

19 നോഹ ഒരു ഉദ്ദേശ്യ​ത്തി​ന്റെ കാഴ്‌ച​പ്പാ​ടി​ലാണ്‌ പണിതത്‌, നാമും അങ്ങനെ​യാ​യി​രി​ക്കണം. 1985ലെ സേവന​വർഷ​റി​പ്പോർട്ടി​ന്റെ ഒരു സവി​ശേഷത ചിന്തക്ക്‌ ധാരാളം വകനൽകു​ന്നു. അത്‌ 1985 ഏപ്രിൽ 4ലെ യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​ത്തി​നു​ണ്ടായ വളരെ അത്ഭുത​ക​ര​മായ ഹാജരാണ്‌, 77,92,109 പേർ. ഇത്‌ 1984ലെ മൊത്ത​ത്തെ​ക്കാൾ 3,75,135 കൂടു​ത​ലാണ്‌. തീർച്ച​യാ​യും അത്ഭുത​കരം! എന്നാൽ ആ സംഖ്യ​യിൽ ഒരു വെല്ലു​വി​ളി അടങ്ങി​യി​രി​ക്കു​ന്നു. രാജ്യ​സേ​വ​ന​ത്തിൽ പങ്കെടു​ക്കുന്ന പ്രസാ​ധ​ക​രു​ടെ അത്യുച്ചം 30,24,131 ആയതി​നാൽ കുറെ അളവി​ലെ​ങ്കി​ലും നമ്മോടു സഹവസി​ക്കുന്ന 40,00,000ത്തിൽപരം പേരുണ്ട്‌. അവർ ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യിൽ പങ്കെടു​ത്തു​കൊണ്ട്‌ ഭാവി​ക്കു​വേണ്ടി ഇനിയും പണി​യേ​ണ്ടി​യി​രി​ക്കു​ന്നു. നമുക്ക്‌ അവരെ എങ്ങനെ സഹായി​ക്കാൻ കഴിയും?

20. വെല്ലു​വി​ളി​യെ നേരി​ടാൻ എന്ത്‌ അടിയ​ന്തി​രാ​വ​ശ്യ​മുണ്ട്‌, നമുക്ക്‌ ഒരു പ്രാ​യോ​ഗി​ക​വി​ധ​ത്തിൽ എങ്ങനെ അതിനു​വേണ്ടി ശ്രമി​ക്കാം?

20 ഈ താൽപ്പ​ര്യ​ക്കാ​രിൽ മിക്കവ​രെ​യും നമുക്ക്‌ വ്യക്തി​പ​ര​മാ​യി അറിയാം. അവർ കുടും​ബാ​ഗ​ങ്ങ​ളോ നാം ബൈബി​ള​ദ്ധ്യ​യ​നങ്ങൾ നടത്തുന്ന ആളുക​ളോ നമ്മുടെ മാസി​ക​ക​ളു​ടെ വരിക്കാ​രോ മററു​ള്ള​വ​രോ ആയിരി​ക്കാം. ചിലർ കഴിഞ്ഞ സ്‌മാ​രകം മുതൽ താലപ​ര്യം കാണി​ക്കു​ന്നവർ പോലു​മാ​യി​രി​ക്കാം. അവർ “അനർത്ഥങ്ങൾ കടന്നു​പോ​കു​ന്ന​തു​വരെ” യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്തിൽ അഭയം കണ്ടെത്ത​ത്ത​ക്ക​വണ്ണം ബൈബി​ള​ദ്ധ്യ​യനം മുഖേന അവരെ കെട്ടു​പ​ണി​ചെ​യ്‌തു​കൊണ്ട്‌ അവരെ വളർത്തി​ക്കൊ​ണ്ടു​വ​രാൻ ഇപ്പോൾ നമുക്ക്‌ പ്രത്യേ​ക​ശ്രമം ചെയ്യാൻ കഴിയു​മോ? (സങ്കീർത്തനം 57:1) “മഹോ​പ​ദ്രവം” യഹോ​വ​യു​ടെ സംസ്ഥാ​പ​ന​ക്രിയ ആയിരി​ക്കും. അത്‌ നോഹ​യു​ടെ കാലത്തെ പ്രളയ​ത്തെ​ക്കാൾ അർത്ഥവ​ത്തും സമ്പൂർണ്ണ​വു​മാ​യി​രി​ക്കും. ഈ താൽപ​ര്യ​ക്കാർ “യഹോ​വ​യു​ടെ നാമത്തെ വിളി​ച്ച​പേക്ഷി”ക്കുകയും തുടച്ചു​നീ​ക്ക​പ്പെ​ടാ​തി​രി​ക്ക​യും ചെയ്യേ​ണ്ട​തിന്‌ അവരെ ജീവദാ​യ​ക​സ​ത്യ​ങ്ങ​ളാൽ കെട്ടു​പ​ണി​ചെ​യ്യാൻ നാം ആഗ്രഹി​ക്കു​ന്നു. (മത്തായി 24:21, 22, 39; സെഫന്യാവ്‌ 2:3; 3:8, 9) നിങ്ങൾക്ക്‌ ഭൂമി​യി​ലെ പരദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പാഠപ്പു​സ്‌ത​ക​മോ വിശ്വാ​സം കെട്ടു​പ​ണി​ചെ​യ്യുന്ന മറേറ​തെ​ങ്കി​ലും പുസ്‌ത​ക​മോ ഉപയോ​ഗിച്ച്‌ നമുക്ക്‌ അവരൊ​ടൊത്ത്‌ ദൈവ​വ​ചനം പഠിക്കാം.

21. നമുക്ക്‌ തമ്മിലും മററു​ള്ള​വ​രി​ലും നോഹ​യു​ടേ​തു​പോ​ലുള്ള വിശ്വാ​സം കെട്ടു​പണി ചെയ്യാൻ എങ്ങനെ കഴിയും?

21 യഹോ​വ​യാം ദൈവം വിദഗ്‌ദ​നിർമ്മാ​താ​വും മനുഷ്യ​വർഗ്ഗ​ത്തി​ന്റെ മഹാദാ​താ​വു​മാണ്‌. (സങ്കീർത്തനം 127:1; 145:16. സഭാ​പ്ര​സം​ഗി 3:10-13) അവനാ​യി​രു​ന്നു പെട്ടക​ത്തി​ന്റെ രൂപക​ല്‌പ​ന​യും നിർമ്മാ​ണ​വും സംബന്ധിച്ച്‌ നോഹക്ക്‌ നിർദ്ദേശം കൊടു​ത്തത്‌. വലിപ്പ​മേ​റിയ നോഹ​യായ യേശു​ക്രി​സ്‌തു​വി​ന്റെ മനസ്സൊ​രു​ക്ക​ത്തോ​ടെ​യുള്ള സഹകര​ണ​ത്താൽ അവൻ അനുസ​ര​ണ​മുള്ള മനുഷ്യ​രെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വീണ്ടെ​ടു​ക്കാൻ ക്രമീ​ക​രണം ചെയ്‌തി​ട്ടുണ്ട്‌. ഈ പുത്രൻ മുഖേന അവൻ ആധുനിക നാളിലെ “പെട്ടക”വും നിർമ്മി​ച്ചി​രി​ക്കു​ന്നു. അത്‌ തഴച്ചു​വ​ള​രുന്ന ആത്മീയ പരദീ​സ​യാണ്‌. വിശ്വാ​സ​മുള്ള സ്‌ത്രീ​പു​രു​ഷൻമാർക്ക്‌ നിത്യ​ജീ​വൻ മുന്നിൽക​ണ്ടു​കൊണ്ട്‌ അവിടെ സംരക്ഷണം കണ്ടെത്താ​വു​ന്ന​താണ്‌. (മത്തായി 20:26-28; യോഹ​ന്നാൻ 3:16; 17:3) യഹോ​വ​യോ​ടും അവന്റെ പുത്ര​നോ​ടും ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കു​ന്ന​തി​നും വിശ്വാ​സം കെട്ടു​പ​ണി​ചെ​യ്യു​ന്ന​തി​നും നമുക്ക്‌ മററ​നേ​കരെ സഹായി​ക്കാം. നീതിയെ സ്‌നേ​ഹി​ക്കാ​നും ദുഷ്ടതയെ വെറു​ക്കാ​നും നമുക്ക്‌ അവരെ സഹായി​ക്കാം. (എബ്രായർ 1:9) അങ്ങനെ, നോഹ​യു​ടേ​തു​പോ​ലുള്ള വിശ്വാ​സ​ത്താൽ നമുക്ക്‌ നിത്യ​ഭാ​വി​യി​ലേക്ക്‌ ഒരുമി​ച്ചു പണിതു​കൊ​ണ്ടി​രി​ക്കാം.—1 തിമോ​ഥെ​യോസ്‌ 4:15, 16. (w86 1/1)

ചില പുനര​വ​ലോ​കന ചോദ്യ​ങ്ങൾ—

◻ യേശു ഭാവി​ക്കാ​യി എങ്ങനെ പണിതു?

◻ 1985ലെ റിപ്പോർട്ടിൽ എന്തു മുന്തി​നിൽക്കു​ന്ന​താ​യി നിങ്ങൾ കണ്ടെത്തി?

◻ ദിവ്യാ​ധി​പ​ത്യ​നിർമ്മാ​ണ​പ​രി​പാ​ടി​കൾ ആവശ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ നമു​ക്കെ​ല്ലാം ഒരു ഉദ്ദേശ്യ​ത്തോ​ടെ എങ്ങനെ പണിയാം?

[25-ാം പേജിലെ ചതുരം]

യഹോവയുടെ വേല നിരോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഒരു ആഫ്രിക്കൻ രാജ്യത്തെ ഒരു സഭയിൽ 95 പ്രസാ​ധ​ക​രുണ്ട്‌, അവരെ​ല്ലാം ഓരോ മാസവും സേവന​ത്തിൽ പങ്കെടു​ക്കു​ന്നു. അവരുടെ യോഗ​ങ്ങ​ളിൽ ശരാശരി 130-ഉം പരസ്യ​പ്ര​സം​ഗ​ങ്ങ​ളിൽ 160-ഉം ഹാജരുണ്ട്‌. അവർക്ക്‌ മൂന്ന്‌ നിരന്ത​ര​പ​യ​നി​യർമാ​രും അടുത്ത​കാ​ലത്ത്‌ എട്ട്‌ സഹായ പയനി​യർമാ​രു​മുണ്ട്‌. വെറും ആറുമാ​സ​ത്തി​നു​ള്ളിൽ 21 പുതിയ പ്രസാ​ധകർ വയൽസേ​വനം ആരംഭി​ച്ചു.

[22, 23 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

യഹോവയുടെ സാക്ഷി​ക​ളാ​ലുള്ള ആഗോ​ള​നിർമ്മാ​ണം

ലോകവ്യാപകമായി 3,22,821 പയനി​യർമാർ ഓരോ മാസവും റിപ്പോർട്ട്‌ ചെയ്‌തു​കൊ​ണ്ടി​രു​ന്നു. (24.7 ശതമാനം വർദ്ധനവ്‌)

ലോകവ്യാപകമായി പ്രസാ​ധകർ 30,24,131 എന്ന അത്യു​ച്ച​ത്തി​ലേ​ക്കു​യർന്നു. (6.4 ശതമാനം വർദ്ധനവ്‌)

ഈ വർഷം താൽപ്പ​ര്യ​ക്കാർക്കു നടത്തിയ മടക്കസ​ന്ദർശ​നങ്ങൾ മൊത്തം 22,47,25,918 ആയിരു​ന്നു. (14.8 ശതമാനം വർദ്ധനവ്‌)

ഓരോമാസവും നടത്തിയ ഭവന​ബൈ​ബി​ള​ദ്ധ്യ​യ​ന​ങ്ങ​ളു​ടെ എണ്ണം 23,79,146 (16.2 ശതമാനം വർദ്ധനവ്‌)

ആഗോള ആത്മീയ​നിർമ്മാ​ണ​പ്ര​വർത്ത​ന​ത്തി​ന്റെ പിന്തു​ണ​യ്‌ക്ക്‌ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന ചില കെട്ടി​ട​ങ്ങൾ

[ചിത്രങ്ങൾ]

പയനിയർമാർ വീടു​തോ​റു​മുള്ള ശുശ്രൂ​ഷക്ക്‌ പുറ​പ്പെ​ട്ടു​പോ​കു​ന്നു. ബ്രൂക്ക​ളിൻ, ന്യൂ​യോർക്ക്‌

കാനഡായിലെ മോ​ണ്ട്രീ​യോൾ, ക്യൂ​ബെ​ക്കിൽ പതിന്നാ​ലു ഭാഷയിൽ കൺ​വെൻ​ഷൻ

സാക്ഷീകരണം, കാസിൽ കോംബ്‌, വിൽറ​റ്‌ഷെയർ, ഇംഗ്ലണ്ട്‌

മൈക്രോനേഷ്യയിൽ യാപ്പിലെ അദ്ധ്യയ​ന​കൂ​ട്ടം

ബൂക്ക്‌ളിനിൽ ബൈബി​ളു​ക​ളു​ടെ​യും ബൈബിൾ സാഹി​ത്യ​ത്തി​ന്റെ​യും കയററി​യ​യ്‌ക്കൽ 10,00,000 ചതുര​ശ്ര​അടി വിസ്‌തീർണ്ണ​മുള്ള 360 ഫേർമൻ സ്‌ട്രീ​റ​റി​ലെ ഈ കെട്ടി​ട​ത്തിൽനിന്ന്‌ നിർവ്വ​ഹി​ക്ക​പ്പെ​ടു​ന്നു.

(ഡൗൺ പാട്രിക്ക്‌, നോർത്തേൺ അയർല​ണ്ടി​ലെ) ഈ രാജ്യ​ഹാൾ 31 മണിക്കൂർ കൊണ്ടാണ്‌ നിർമ്മി​ക്ക​പ്പെ​ട്ടത്‌

റോമിലെ ഈ സമ്മേള​ന​ഹാൾ ഭൂമി​ക്കു​ചു​റ​റും ഉപയോ​ഗി​ക്ക​പ്പെ​ടുന്ന ബഹുദശം ഹോളു​ക​ളി​ലൊ​ന്നാണ്‌.

ജപ്പാനിലെ ബഥേൽ ഹോമി​നോ​ടുള്ള ഈ കൂട്ടി​ച്ചേർപ്പ്‌ ഇപ്പോൾ നിർമ്മാ​ണ​ത്തി​ലി​രി​ക്കു​ക​യാണ്‌.

[Chart appeared only in English Watchtower pages 20-23]

1985 SERVICE YEAR REPORT OF JEHOVAH’S WITNESSES WORLDWIDE

(See bound volume)

[26-ാം പേജിലെ ചാർട്ട്‌]

എട്ടുരാജ്യങ്ങൾ 1985-ൽ 1,00,000-ത്തിൽപരം പ്രസാ​ധ​ക​രു​ടെ അത്യുച്ചം റിപ്പോർട്ട്‌ ചെയ്‌തു.

യു.എസ്‌.ഏ. 7,23,220

ബ്രസീൽ 1,77,904

മെക്‌സി​ക്കോ 1,73,037

ഇററലി 1,27,526

നൈജീ​റിയ 1,21,729

ജർമ്മനി 1,15,604

ബ്രിട്ടൻ 1,03,522

ജപ്പാൻ 1,03,117

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക