യഹോവയുടെ ധാർമ്മിക നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ തീരുമാനം ചെയ്തു
ഒരു പുരുഷനും സ്ത്രീയും നിയമാനുസൃത വിവാഹത്തിന്റെ പ്രയോജനം കൂടാതെ ഒരുമിച്ചു പാർക്കുന്നു എങ്കിൽ അവർ പരസംഗം ആണു ചെയ്തുകൊണ്ടിരിക്കുന്നതെന്നും ആ നിലയിൽ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നും ബൈബിൾ വ്യക്തമാക്കുന്നു. (1 കൊരിന്ത്യർ 6:9, 10) ബ്രട്ടീഷ് വെസ്ററിൻഡീസിൽ നിന്നുള്ള ഒരനുഭവം ഈ സത്യം മനസ്സിലാക്കിയ ഒരു യുവതിയെ സംബന്ധിച്ചു വിവരിക്കുന്നു.
സെൻറ് ലൂസിയായിൽ ഈ യുവതിയെ യഹോവയുടെ സാക്ഷികളിൽ രണ്ടുപേർ കണ്ടുമുട്ടുകയും അവൾ ബൈബിളിൽ താല്പര്യം പ്രകടിപ്പിക്കയും ചെയ്തു. അതിന്റെ ഫലമായി അവളുമായി ഒരു ബൈബിളദ്ധ്യയനം ആരംഭിച്ചു. അവളുടെ ഗ്രാഹ്യത്തിൽ അവൾ അഭിവൃദ്ധിപ്പെട്ടപ്പോൾ ചില ധാർമ്മിക ക്രമീകരണങ്ങൾ ചെയ്യണമെന്നു അവൾ മനസ്സിലാക്കി. അവൾ നാലു കുട്ടികളുടെ മാതാവായിരുന്നെങ്കിലും വിവാഹിതയാകാതെ ഒരു പുരുഷന്റെ കൂടെ ഉഭയ സമ്മതപ്രകാരം വസിക്കയായിരുന്നു. അവർ ആറുപേരും വസിക്കത്തക്കവണ്ണം അവളും അയാളും കഠിനാദ്ധ്വാനം ചെയ്തു ഒരു ചെറിയ ഭവനം തീർത്തു.
തന്റെ ജീവിതം ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിലല്ലെന്നു തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാരിയായ സ്ത്രീ മാററം വരുത്തുന്നതിനു തീരുമാനിച്ചു. ഒന്നുകിൽ അവൾ കൂടിപ്പാർത്തിരുന്ന ആ പുരുഷനെ വിവാഹം ചെയ്യുകയോ അല്ലെങ്കിൽ അവനിൽ നിന്നു വേർപിരിഞ്ഞു പാർക്കുകയോ ചെയ്യണമായിരുന്നു. അവൾ അയാളുമായി വിഷയം ചർച്ച ചെയ്തു എങ്കിലും അയാൾക്കു വിവാഹിതനാകാൻ ആഗ്രഹമില്ലായിരുന്നു. അയാൾ ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽ തികച്ചും സംതൃപ്തനായിരുന്നു. അവളുടെ വിശ്വാസം അവളെ എന്തു ചെയ്യാൻ പ്രേരിപ്പിച്ചു? അവൾ യഹോവയെ പ്രീതിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നെങ്കിൽ ഒരു തീരുമാനമെടുക്കേണ്ടിയിരുന്നു, പ്രാർത്ഥനാപൂർവ്വകമായ പരിഗണനക്കുശേഷം ആ മനുഷ്യനിൽ നിന്നു വേർപിരിയാൻ അവൾ തീരുമാനിച്ചു. എന്നാൽ അവൾ തന്റെ നാലു കുട്ടികളോടുംകൂടെ എവിടെ പാർക്കും?
ആ മനുഷ്യനുമായി വിഷയം സംസാരിച്ചശേഷം നീതിപൂർവ്വകമായ ഒരു ക്രമീകരണത്തിനു തീരുമാനം ചെയ്തു—ഓരോരുത്തർക്കും പകുതി വീതം! അവൾ ഉപേക്ഷിച്ച ആ മനുഷ്യന്റെയും സഹോദരൻമാരുടെയും സ്നേഹപൂർവ്വമായ സഹായത്തോടെ ആ വീടിന്റെ ഒരു പകുതി അവൾക്കും മറേറ പകുതി അയാൾക്കുമായി വിഭജിച്ചു. അവൾക്കു ലഭിച്ച വീടിന്റെ പകുതി അന്നേ ദിവസം തന്നെ ഏകദേശം 8 കിലോമീററർ അകലെ മറെറാരു സ്ഥലത്തേക്കു കൊണ്ടുപോയി. ഒരാഴ്ചക്കകം അതു ചെറിയ രണ്ടു കിടപ്പുമുറികളോടു കൂടിയ ഒരു ഭവനമായി പുനർനിർമ്മിച്ചു.
അങ്ങനെ തന്റെ ജീവിതം യഹോവയുടെ നിലവാരങ്ങളോടു ചേർച്ചയിൽ ആക്കിത്തീർക്കാൻ ആവശ്യമായ പടികൾ എടുത്തശേഷം അവൾ തന്റെ നാലു കുട്ടികളോടുംകൂടെ പെട്ടെന്നു തന്നെ വയൽസേവനത്തിൽ ഏർപ്പെടാൻ തുടങ്ങി. പിന്നീട് താമസിയാതെ അവൾ തന്റെ ജീവൻ യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്തു. ആ അവസരം ആഘോഷിക്കുന്നതിനായി അവൾ ഒരു സഹായപയനിയറായി പേർ ചാർത്തി. അവളുടെ പുതിയ ഭവനം ശരാശരി 17 പേർ ഹാജരാകുന്ന പുസ്തകാദ്ധ്യയനത്തിനുള്ള ഒരു സ്ഥാനമായി ഉപയോഗിച്ചുകൊണ്ട് അവൾ ഇപ്പോൾ കൂടുതലായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. തീർച്ചയായും യഹോവയുടെ ഒരു ശുദ്ധാരാധകയാകാനുള്ള അവളുടെ തീരുമാനത്തെ അവൻ അനുഗ്രഹിച്ചിരിക്കുന്നു. (w86 4/1)