നിങ്ങൾ ഏതു ജീവിതവൃത്തി തിരഞ്ഞെടുക്കും?
നിങ്ങൾ ചെറുപ്പവും സ്കൂളിൽ ആയിരിക്കയും ആണോ? അങ്ങനെയെങ്കിൽ, യുവത്വം കൈവരുത്തുന്ന ആസ്തികളാൽ നിങ്ങൾ അനുഗ്രഹീതനായിരിക്കാൻ സാദ്ധ്യതയുണ്ട്—നല്ല ആരോഗ്യവും ധാരാളം ചുറുചുറുപ്പും വീര്യവും. യാത്ര ചെയ്തിട്ടില്ലാത്ത ഒരു പാതപോലെ നിങ്ങളുടെ ജീവിതം നിങ്ങളുടെ മുമ്പാകെ നീണ്ടുകിടക്കുകയാണ്. മുമ്പിലുള്ള ആ വർഷങ്ങൾ നിങ്ങൾ എപ്രകാരം വിനിയോഗിക്കും?
നിങ്ങൾ നിങ്ങളുടെ ഭാവിയേക്കുറിച്ചു ചിന്തിക്കുമ്പോൾ, നിസ്സംശയമായും നിങ്ങളുടെ മനസ്സിൽകൂടെ ചോദ്യങ്ങൾ പ്രസരിക്കുന്നുണ്ട്. ഞാൻ ഒരു യൂണിവേഴ്സിററിയിൽ പോകുകയും ഒരു ഡോക്ടറായോ, ലോയറായോ, അല്ലെങ്കിൽ ഒരു ശാസ്ത്രജ്ഞനായോ ജീവിതവൃത്തി അന്വേഷിക്കയും ചെയ്യേണമോ? സാമ്പത്തിക വിജയത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള സംഘടിത പടി കയറുന്നതിനുള്ള സ്വപ്നം എന്നെ വശീകരിക്കുന്നുണ്ടോ? അഭിനയത്തിലൂടെയോ പെയ്ൻറിംഗിലൂടെയോ കലകളിൽ ഞാൻ ഒരു കീർത്തി നാമമായിത്തീരുമോ? അല്ലെങ്കിൽ, യഹോവയാം ദൈവത്തിന്റെ ഭക്തിയുള്ള ഒരു യുവാവായി, മുഴുസമയ ശുശ്രൂഷ എന്റെ ജീവിതകാലചര്യയായി ഞാൻ തിരഞ്ഞെടുക്കുകയും അപ്രകാരം ‘എന്റെ യൗവനനാളുകളിൽ എന്റെ സ്രഷ്ടാവിനെ ഓർക്കുകയും’ ചെയ്യുമോ?—സഭാപ്രസംഗി 12:1.
വർത്തമാനപ്പത്രങ്ങളുടെയും മാസികകളുടെയും ലേഖനങ്ങൾ പ്രശസ്തരായ ആളുകളുടെ ജീവിതത്തെ ആവേശജനകവും വർണ്ണശബളവുമായി ചിത്രീകരിക്കുന്നു, എന്നാൽ ഒരു മുഴുസമയ ശുശ്രൂഷകന്റെ ജീവിതത്തെപ്പററി നിങ്ങൾക്കു എന്തറിയാം? അത് നിരുൻമേഷം അല്ലെങ്കിൽ വിരസമാണോ? അല്ലെങ്കിൽ അതു യഥാർത്ഥത്തിൽ രസകരവും ആവേശജനകവും ആണോ? അനേക വർഷങ്ങൾ മുഴുസമയ ശുശ്രൂഷയിൽ ആയിരുന്ന ചിലരുടെ യഥാർത്ഥ—ജീവതഅനുഭവങ്ങൾ പരിചിന്തിക്കുന്നത് തീരുമാനമെടുക്കുന്നതിനു നിങ്ങളെ സഹായിച്ചേക്കും.
അവർ മുഴുസമയ ശുശ്രൂഷ തിരഞ്ഞെടുത്തതിന്റെ കാരണം
വിയററ്നാമിൽ യുദ്ധം ഉഗ്രമായി നടന്നുകൊണ്ടിരിക്കുമ്പോൾ, ഹാരി ഒരു ചരിത്ര അദ്ധ്യാപകനായിത്തീരുന്നതിനുവേണ്ടി, ഹാവായി യൂണിവേഴ്സിററിയിൽ പഠിക്കയായിരുന്നു. അദ്ദേഹം യഹോവയുടെ സാക്ഷികളുമായി ബൈബിൾ പഠിക്കയും ചെയ്യുന്നുണ്ടായിരുന്നു. ആ കാലത്തെ വിദ്യാർത്ഥികൾക്കിടയിൽ പ്രചുരമായിരുന്ന സമൂലപരിവർത്തനവാദത്തിൽ അയാൾ ഉൾപ്പെടുകയും, മയക്കുമരുന്നുകൾ പരീക്ഷിച്ചുനോക്കുവാൻ തുടങ്ങുകയും എൽ എസ്സ് ഡി പ്രത്യേകിച്ചും ഹൃദയഹാരിയായി കണ്ടെത്തുകയും ചെയ്തു. തന്റെ മുറിയിൽ തകർന്ന മദ്യക്കുപ്പികളും, സിഗറററ് കുററികളും കൊണ്ട് ഘോരമായി താറുമാറായിക്കിടക്കുന്നതിനേയും സ്ത്രീപുരുഷൻമാർ തറയിൽ ചിതറിക്കിടക്കുന്നതിനെയും അഭിമുഖീകരിക്കാൻ ഒരു പ്രഭാതത്തിൽ അവൻ ഉണർന്നു. ഒരു സേർച്ചുവാറൻറിനെപ്പററി പോലീസുമായി ഒരു വാദപ്രതിവാദവും അനന്തരഫലമായി തന്റെ വീട്ടുടമസ്ഥൻ ഇറക്കിവിടുമെന്ന ഭീഷണിയെപ്പററിയും ഹാരിക്കു ഒരു മങ്ങിയ ഓർമ്മമാത്രമേയുള്ളു. ഈ സന്ദർഭത്തിലായിരുന്നു അവൻ ഒന്നുകിൽ ബൈബിളദ്ധ്യയനം നിറുത്തുക അല്ലെങ്കിൽ തന്റെ ജീവിതം ശുദ്ധിയാക്കുക എന്നു തീരുമാനിച്ചത്. ബുദ്ധിപൂർവ്വകമായി അവൻ രണ്ടാമത്തേതു തിരഞ്ഞെടുത്തു.
ഹാരി തന്റെ ബൈബിൾ ജ്ഞാനം വർദ്ധിച്ചപ്പോൾ, ഒരു യൂണിവേഴ്സിററി വിദ്യാഭ്യാസ അനുധാവനത്തിന്റെയും അദ്ധ്യാപന ജീവിതവൃത്തിയുടെയും ലാക്കിന്റെ ആകർഷകത്വം നഷ്ടപ്പെട്ടു. അവൻ കോളേജ് വിട്ടു, ഒരു അംശകാലജോലി നേടി, സ്നാനപ്പെടുകയും, ഒരു പയനിയർ—ഒരു മുഴുസമയ പ്രസംഗകൻ ആകുന്നതിനു വേഗം യോഗ്യത നേടുകയും ചെയ്തു. അപ്രകാരം ഹാരി വെല്ലുവിളി നിറഞ്ഞതും സമ്പൂർണ്ണവും, രസകരമായ അനുഭവങ്ങൾ ഉള്ളതുമായ ഒരു പുതിയ ജീവിതവൃത്തിയിലേക്കു കാൽവച്ചു.
പ്രത്യേക പയനിയർ സ്ഥാനങ്ങളിൽനിന്ന്, ഹാരിയേയും തന്റെ ഭാര്യയേയും പശ്ചിമ പസഫിക്കിലെ ബേലോയുടെ ഭംഗിയുള്ള “റോക്ക് ഐലൻഡി”ലേക്കു മിഷനറിമാരായി നിയമിക്കപ്പെട്ടു, അവിടെ അവർ ഇപ്പോഴും സേവനമനുഷ്ഠിക്കുന്നു. ഈ ദ്വീപുകളിൽ മിഷനറിജീവിതം എപ്രകാരമുള്ളതാണ്?
ബോട്ടു മുഖാന്തരം സാക്ഷീകരിക്കൽ
മൈക്രോനേഷ്യാ ദ്വീപുകളിൽ, അധികം സാക്ഷീകരണവും ബോട്ടുമുഖാന്തരവും കാൽനടയായുമാണ് ചെയ്യപ്പെടുന്നത്. ഹാരിയും തന്റെ ഭാര്യ റെനേയും ഒരു ദ്വീപിൽ ബോട്ടു മുഖാന്തരമുള്ള അവരുടെ ആദ്യത്തെ സാക്ഷീകരണം ഓർമ്മിക്കുന്നു. “ദീർഘദൂരം വളഞ്ഞൊഴുകുന്ന ഒരു നദിയുടെ അനേക മൈൽ മേൽഭാഗത്തുള്ള ഒരു ഭവനത്തിൽ ഞങ്ങൾ താമസിച്ചിരുന്നു, വളഞ്ഞുപുളഞ്ഞൊഴുകുന്ന നദിയുടെ വശങ്ങളിൽ കണ്ടൽക്കാടുകളും വനങ്ങളും നിബിഡമായി ഞങ്ങളുടെ തലക്കുമീതെ ഒരു ഹരിതകമേൽക്കട്ടിപോലെ നെയ്തിരുന്നു,” അദ്ദേഹം ഓർമ്മിക്കുന്നു. “ഞങ്ങളുടെ ഭവന സങ്കേതത്തിൽനിന്ന്, ഞങ്ങൾ നദിയിലൂടെ സഞ്ചരിക്കയും, നദീതീരത്തുതാമസിച്ചിരുന്ന ആളുകളോടു പ്രസംഗിക്കുവാൻ ബോട്ടു നിറുത്തുകയും ചെയ്യുമായിരുന്നു. ഒരു സന്ധ്യാസമയം, ഇരുട്ടാകുന്നതിനു മുമ്പ്, വയൽസേവനത്തിൽ നിന്നു ഞങ്ങൾ മടങ്ങുകയും രാത്രി ഞങ്ങളുടെ ഭവനത്തിലെത്തുന്നതിനു നദിയിലൂടെ വേഗം സഞ്ചരിക്കയുമായിരുന്നു. പെട്ടെന്നു റെനേ ഉച്ചത്തിൽകൂകി. വെള്ളം തെറിപ്പിക്കുകയും പാമ്പിന്റെപോലെ നീളമുള്ള ഒരു വാല് വെള്ളത്തിൽ വഴുതിപ്പോകയും ചെയ്യുന്നതു കാണുവാൻ തക്കസമയത്ത് ഞാൻ വട്ടം തിരിഞ്ഞു. അത് ഉപ്പു വെള്ളത്തിൽ ജീവിക്കുന്ന ഒരു മുതലയായിരുന്നു—ലോകത്തിലെ ഏററവും വലിയ ഇനം. നന്ദിയോടെ, സുരക്ഷിതവും ഭദ്രവുമായി ഞങ്ങൾ ഭവനത്തിൽ തിരിച്ചെത്തി. നദിയിൽ ഒരു കുളിയുടെ സമയം ആയിരുന്നെങ്കിലും, ആ ഭീമൻ മുതലയെ കണ്ടശേഷം, ഒരു ബക്കററിൽ കയർ കെട്ടി ബോട്ടിലേക്കുവെള്ളം കോരിയെടുക്കുന്നതു സുരക്ഷിതമെന്നു ഞങ്ങൾ വിചാരിച്ചു.”
അനേക ഗ്രാമങ്ങളും വീടുകളും ബോട്ടുമൂലമോ കരവാഹനങ്ങൾ മൂലമോ അപ്രാപ്യമായതിനാൽ, മിഷനറിമാൽ സൗഹാർദ്ദതയും താഴ്മയും ഉള്ള ആളുകളുടെ അടുത്തെത്തുന്നതിന് തെങ്ങുകൾ ലൈനായി നിൽക്കുന്ന ഭംഗിയുള്ള കാട്ടു പാതകളിൽ കൂടി നടക്കുന്നതിന് മണിക്കൂറുകൾ ചെലവഴിക്കുന്നു. ഹാരി പ്രസ്താവിക്കുന്നു: “സത്യത്തിനു സ്വീകാര്യക്ഷമതയുള്ള കാതുകളെ ഞങ്ങൾ എപ്പോഴും കണ്ടെത്തുന്നു. ഈ ഒററപ്പെട്ട ആളുകൾ മിക്കപ്പോഴും അവരുടെ അതിഥിസൽക്കാരശീലം പ്രകടിപ്പിക്കുന്നു. ഒരു തെങ്ങിൽ കയറി, ഒരു കരിക്കു പറിച്ചെടുക്കുന്നു, ഒരു കൊടുവാൾകൊണ്ട് മുകൾഭാഗം വെട്ടുകയും നൈസർഗ്ഗികമായ “പെട്ടി”യിൽ നിന്നു ഒരു പാനീയം അവർ നിങ്ങൾക്കു തരികയും ചെയ്യുന്നു. അത് ഏററം നവോൻമേഷദായകവും, രുചിയുമുള്ളതും പോഷണമുള്ളതുമാകുന്നു.”
ബോലേയിലെ മിഷനറിപ്രസംഗ ശ്രമങ്ങൾ സഫലീകരിക്കപ്പെട്ടത്. എങ്ങനെ? അവർക്ക് ഇപ്പോൾ 42 സത്യക്രിസ്ത്യാനികളുടെ ഒരു സഭയുണ്ട്. കഴിഞ്ഞവർഷം ഓരോ മാസവും ശരാശരി 10 പേർ മുഴുസമയശുശ്രൂഷയിലായിരുന്നു; 1985-ൽ ക്രിസ്തുവിന്റെ മരണസസ്മാരകത്തിന് 193 പേർ ഹാജരായി.
17 വർഷത്തെ മുഴുസമയസേവനത്തിനുശേഷം, യഹോവയുടെ സേവനത്തിൽ തന്റെ ജീവിതം മുഴുവനായി ഉപയോഗിക്കുന്നതിനുള്ള അവന്റെ തീരുമാനത്തേപ്പററി ഹാരി ഇപ്പോൾ എന്തു വിചാരിക്കുന്നു? 17 വർഷങ്ങൾ മുമ്പ് ഞാൻ ദൈവത്തിന്റെ സത്യം കണ്ടെത്തിയില്ലായിരുന്നെങ്കിൽ, എന്റെ സമയവും ജീവനും ലൗകീകാനുധാവനങ്ങളിൽ പാഴാകുമായിരുന്നു, എന്ന് അവൻ പറയുന്നു. “ഒരു പയനിയറായും മിഷനറിയായുമുള്ള എന്റെ വർഷങ്ങളിൽ, അവിവാഹിതനായിരുന്ന അനേകവർഷങ്ങളും പിന്നീട് റെനേയുമായി മിഷനറിസേവനത്തിൽ പങ്കുവെച്ചുകഴിഞ്ഞ എട്ടു വർഷങ്ങളും, ഞാൻ അറിഞ്ഞ സുരക്ഷിതത്വവും മനസ്സമാധാനവും ഞാൻ ഒരിക്കലും കണ്ടെത്തുകയില്ലായിരുന്നു.”
മുഴു—സമയ സേവനം ശുപാർശ ചെയ്യുന്നു
മിൽററൻ ഹാവായിയിൽ ഹൈസ്കൂളിൽ പഠിക്കുകയായിരുന്നു. സാമ്പത്തിക സുരക്ഷിതത്വം സഹിതം നല്ല ഭാവിയുള്ള ഒരു ജീവിതവൃത്തി എത്തിപ്പിടിക്കുന്നതിനു മററുള്ളവർ അവനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു, എന്നാൽ മുഴുസമയസേവനത്തിൽ ആയിക്കഴിഞ്ഞിരുന്ന അവന്റെ സഹോദരിയുടെയും മൂത്ത രണ്ടു സഹോദരങ്ങളുടെയും മാതൃകകൾ അവനും മുഴുസമയശുശ്രൂഷയിൽ പ്രവേശിക്കുന്നതു പരിഗണിക്കാൻ പ്രോത്സാഹിപ്പിച്ചു. അതോടുകൂടെ, മുഴുസമയസേവനത്തിന്റെ അനുഗ്രഹങ്ങളെപ്പററിയും നാം അവനെ വിശ്വസിക്കയും അവനെ നമ്മുടെ ജീവതത്തിൽ ഒന്നാമതായി വെക്കുകയും ചെയ്യുന്നെങ്കിൽ നമ്മുടെ ഭൗതികാവശ്യങ്ങളെ യഹോവ എങ്ങനെ കരുതും എന്നതിനേപ്പററിയുമുള്ള ഒരു പ്രസംഗം അവൻ കേട്ടു. മിൽററൻ ഇപ്രകാരം വിവരിച്ചു. “ഇത് മുഴുസമയ ശുശ്രൂഷ എന്റെ ജീവിതവൃത്തിയായി തിരഞ്ഞെടുക്കുവാൻ എന്നെ പ്രചോദിപ്പിച്ചു. അതുകൊണ്ട്, ഹൈസ്കൂൾ പഠിത്തം തീർക്കുന്നതിനു മുമ്പ്, ഞാൻ സ്നാനപ്പെടുകയും മുഴുസമയസേവനത്തിൽ പ്രവേശിക്കയും ചെയ്തു.”
മിൽററൻ പയനിയറിംഗ് ആരംഭിച്ചപ്പോൾ, പത്തുപേരിൽ കുറഞ്ഞ പയനിയർമാരെ സഭയിൽ ഉണ്ടായിരുന്നുള്ളു. അതു സംബന്ധിച്ച് അവൻ എന്തു ചെയ്തു? വയൽസേവനത്തിൽ യുവസഹോദരൻമാർ എന്നോടുകൂടിവേലചെയ്യുന്നതിനു ഞാൻ ക്ഷണിച്ചു,” എന്നു അവൻ പറയുന്നു. “ഒരു ഫലമായി, ഇവരിൽ അനേകരും പിന്നീട് മുഴുസമയസേവനത്തിൽ എന്നോടു ചേർന്നു?
“എന്റെ മച്ചുനൻ ഒരു മൂപ്പനും ഒരു പയനിയറും ആയിരുന്നു,” മിൽററൻ തുടർന്നു പറയുന്നു. “ഞങ്ങൾ ഒരേ സഭയിൽ ആയിരിക്കയും മററുള്ളവർ പയനിയർ സേവനം ചെയ്യുന്നതിനു പ്രോത്സാഹിപ്പിക്കുവാൻ ഒരുമിച്ചു പ്രവർത്തിക്കയും ചെയ്തു. ഞാൻ കൗമാരപ്രായക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം വീട്ടമ്മമാരെ പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനിച്ചു. പല മാസങ്ങൾക്കുശേഷം സഭയിൽ 25 മുഴസമയ ശുശ്രൂഷകർ ഉണ്ടായിരുന്നു. സർക്കീട്ടു മേൽവിചാരകൻ വന്നപ്പോൾ, ഇവരിൽ പത്തുപേർ പ്രത്യേക പയനിയർ സേവനത്തിനപേക്ഷിക്കുന്നതിനും സമീപദേശങ്ങളിലേക്കു മാറുന്നതിനും അദ്ദേഹം ക്ഷണിച്ചു. അയക്കപ്പെട്ടവരുടെ സ്ഥാനത്താകുന്നതിനുവേണ്ടി പത്തുപേരേകൂടി പയനിയർ സേവനത്തിൽ പ്രവേശിക്കുന്നതിനു സഹായിക്കുന്ന ലാക്കിനേപ്പററി ഞങ്ങൾ അപ്പോൾ ചർച്ച ചെയ്തു. സർക്കീട്ടുമേൽവിചാരകന്റെ അടുത്ത സന്ദർശനമായപ്പോഴേക്ക് 15 പേർകൂടെ മുഴുസമയസേവനത്തിൽ പ്രവേശിച്ചു. ഇപ്പോൾ ഞങ്ങൾക്കു 30 പയനിയർമാർ ഉണ്ടായിരുന്നു. വീണ്ടും അവരിൽ പത്തുപേർ മററുസഭകളിലേക്കു മാറുന്നതിനു സർക്കീട്ടുമേൽവിചാരകൻ ആവശ്യപ്പെട്ടു. വീണ്ടും, പോയവർക്കു പകരം സേവിക്കുന്നവർക്കുവേണ്ടി ഞങ്ങൾ ശ്രമിച്ചു. സർക്കീട്ടുമേൽവിചാരകന്റെ അടുത്ത സന്ദർശനത്തിനു മുമ്പ്, പയനിയർ സേവനത്തിന് 20 പേർ കൂടെ അപേക്ഷിച്ചു!”
യുവാക്കളുടെ മേൽ, പകരുന്ന പയനിയർ ആത്മാവ് ഉരസ്സി. ഹൈസ്കൂളിൽ അവർ എത്തിയ സമയത്തേക്കു; മിക്കവാറും അവരിൽ എല്ലാവരുംതന്നെ മുഴുസമയസേവനം അവരുടെ ലാക്കായി വച്ചിരുന്നു. 13-മത്തെ വയസ്സിൽ, ഒരു സഹോദരി പയനിയർ സേവനം ചെയ്യുന്നതിനു തീരുമാനിച്ചു. അവളും സഭയിലുണ്ടായിരുന്ന മററു യുവാക്കളും മററു യാതൊന്നിനുംവേണ്ടി ഗൗരവമായ ഒരു രണ്ടാം ചിന്ത ഒരിക്കലും കൊടുത്തില്ല. സ്കൂളിനുശേഷം കൂട്ടസാക്ഷീകരണത്തിനു ക്രമീകരിച്ചു, പയനിയർമാരോടൊത്ത് ഒടുവിൽ മൂന്നു വ്യത്യസ്ത സ്കൂളുകളിൽനിന്നായി 60 വിദ്യാർത്ഥികൾ പിന്തുണ നൽകാനുണ്ടായിരുന്നു. വേനൽക്കാലമാസങ്ങളിൽ, 130-തോളം പേർകൂട്ടസാക്ഷീകരണത്തിനു സമ്മേളിക്കുന്നതു കാണുന്നത് ഏററം പ്രോത്സാഹജനകമായിരുന്നു!
പയണിയറിംഗ് വലിയ പദവികളിലേക്കു നയിച്ചു
“1974-ൽ,” മിൽററൻ ഓർമ്മിക്കുന്നു, “വീട്ടിൽനിന്ന് 4,000 മൈൽ [6,400 കി.മി.] അകലെ—മൈക്രോണീഷ്യായിലെ ബേലോ ദ്വീപുകളിൽ—മിഷനറിവേലക്കുള്ള ഒരു നിയമനം സ്വീകരിക്കുന്നതിന് എന്നെ ക്ഷണിച്ചു.” ഒരു വെല്ലുവിളി, ഉഷ്ണമേഘലയിലെ പച്ചസസ്യങ്ങൾക്കിടയിലൂടെ ദീർഘദൂരം നടക്കുന്നതും ബോട്ടുമൂലമുള്ളയാത്രയും ശീലിക്കുന്നതിനു സമയമെടുത്തുവെന്നതായിരുന്നു.
ചൂടും, ആവിയുമുള്ള ഒരു ദിവസം പൊടിനിറഞ്ഞ ഊടുവഴികളിൽ കൂടി മണിക്കൂറുകൾ നടന്നശേഷം, മിൽററൻ ഓർക്കുന്നു, “താല്പര്യമുള്ള ഒരു കുടുംബത്തിൽ എത്തിയപ്പോഴേക്കും ഞങ്ങൾ തളർന്നുപോയിരുന്നു. അമ്മ അവളുടെ മകനെ നദിയിങ്കലേക്കു പറഞ്ഞയച്ചു. അവൻ ഞങ്ങൾക്കുവേണ്ടി തണുത്ത വലിയ ഒരു തണ്ണിമത്തങ്ങായുമായി തിരിച്ചെത്തി. ഞങ്ങൾ അതിന്റെ പകുതിയിലധികവും തിന്നു, അത് എത്ര നവോൻമേഷസന്ദായകമായിരുന്നു!”
മിഷനറി നിയമനത്തിൽ ഒരു വർഷം കഴിഞ്ഞശേഷം, ബേലോയിൽ മൂന്നു ലാക്കുകൾ നിവൃത്തിച്ചു കാണുവാൻ മിൽററൻ ആഗ്രഹിച്ചു. അതായത്, പ്രാദേശിക സഹോദരങ്ങൾ സഭാപരമായ ചുമതലകൾ കാലക്രമത്തിൽ ഏറെറടുക്കുന്നതും, യുവാക്കൾ മുഴുസമയസേവനത്തിൽ പ്രവേശിക്കുന്നതും, സഭ അതിന്റെ സ്വന്തം രാജ്യഹോൾ പണിയുന്നതും. അദ്ദേഹം ഇപ്പോൾ പറയുന്നു: “ഇവിടെ പത്തുവർഷത്തിനുശേഷം ഈ മൂന്നുലാക്കുകളിലും എത്തുന്നതിനുള്ള എന്റെ പ്രാർത്ഥനക്കുത്തരം ലഭിച്ചുകൊണ്ടിരിക്കുന്നു.”
14 വർഷങ്ങൾക്കുമുമ്പ് തന്റെ ജീവിതവൃത്തിയായി മുഴു—സമയസേവനം സ്വീകരിച്ചപ്പോൾ ഒരു ശരിയായ തിരഞ്ഞെടുപ്പു നടത്തിയെന്നു മിൽററൻ വിചാരിക്കുന്നുവോ? “എന്റെ മുഴുസമയസേവനത്തിന്റെ വർഷങ്ങളിൽ നിന്നെല്ലാം ഞാൻ പഠിച്ച സംഗതി ഇതാകുന്നു: നാം മനസ്സൊരുക്കമുള്ളവരാണെങ്കിൽ യഹോവ ശരിയായ സമയത്ത് നമ്മെ ഉപയോഗിക്കും,” അവൻ ഉത്തരം പറയുന്നു: “നാം ഒരിക്കലും മടുത്തുപോകരുത് എന്നാൽ അവന്റെ സേവനത്തിൽ മനസ്സോടെ നമ്മെത്തന്നെ അർപ്പിക്കുന്നതിൽ തുടരുക. ഒരു മുഴുസമയശുശ്രൂഷകനായി യഹോവയെ സേവിക്കുന്ന ജീവിതവൃത്തി പിന്തുടർന്നതിൽ നിങ്ങൾ ഒരിക്കലും ദുഃഖിക്കുകയില്ല.”
നിങ്ങൾ നിങ്ങളുടെ ജീവിതം എങ്ങനെ ഉപയോഗിക്കും?
യുവാക്കളെ, നിങ്ങൾ നിങ്ങളുടെ ഭാവിയെ എങ്ങനെ വിനിയോഗിക്കും? നിങ്ങൾക്കുതന്നെയോ അല്ലെങ്കിൽ പൂർണ്ണമായി യഹോവയ്ക്കു വേണ്ടിയോ? (റോമർ 14:8) ഇപ്പോൾ നിങ്ങളുടെ യൗവനത്തിൽ മുഴുസമയസേവനം എന്ന ലാക്ക് പ്രാർത്ഥനാപൂർവ്വം പരിചിന്തിക്കുക. “ദൈവേഷ്ടത്തിനായി,” നിങ്ങളുടെ ജീവിതത്തിന്റെ ശേഷിച്ചഭാഗം ജീവിക്കുന്നതിനാൽ യേശുവിനെ അനുകരിക്കുക. (1 പത്രോസ് 4:2) ദോഷപൂർണ്ണമായ ലൗകികാഭിലാഷങ്ങൾ, ജീവിതവൃത്തികൾ, സഹവാസങ്ങൾ എന്നിവയിൽ നിന്ന് അത് ഒരു സംരക്ഷണമായി തെളിയിക്കപ്പെടും. നിങ്ങളുടെ സാഹചര്യങ്ങളെ വിശകലനം ചെയ്യുകയും മുഴു-സമയസേവനത്തിൽ പ്രവേശിക്കുന്നതിന് ഒരു പ്രത്യേക തീയതി നിങ്ങളുടെ ലാക്കായിവെക്കുകയും ചെയ്യുക. അതിലേക്കു വേല ചെയ്യുക. അതു പ്രാപിക്കുന്നതിനു യഹോവയുടെ സഹായത്തിനായി പ്രാർത്ഥിക്കുക.—എഫേസ്യർ 6:18.
പയനിയറിംഗ് ഒരു ജീവിതവൃത്തിയായി തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ പ്രതീക്ഷക്കും അതീതമായി അനേക വിശിഷ്ട പദവികളിലേക്കു നിങ്ങളെ നയിക്കും. നിങ്ങളുടെ ജീവിതം സന്തുഷ്ടി, സുരക്ഷിതത്വം, സ്നേഹം എന്നിവയാൽ നിറയപ്പെടും. അത് പുളകപ്രദവും, രസകരവും, തൃപ്തികരവും ആയിരിക്കും. എല്ലാററിനുമുപരിയായി, അതു യഹോവക്കു പ്രസാദകരമായ ഒരു ജീവിതമായിരിക്കും.—സദൃശവാക്യങ്ങൾ 27:11. (w86 4/5)