വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w88 4/1 പേ. 8-9
  • മത്തായിയെ വിളിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മത്തായിയെ വിളിക്കുന്നു
  • വീക്ഷാഗോപുരം—1988
  • സമാനമായ വിവരം
  • മത്തായിയെ വിളിക്കുന്നു
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • മത്തായി​യെ വിളി​ക്കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
  • താഴ്‌മ​യെ​ക്കു​റി​ച്ചുള്ള വളരെ പ്രധാ​ന​പ്പെട്ട ഒരു പാഠം
    യേശു​—വഴിയും സത്യവും ജീവനും
  • ബൈബിൾ പുസ്‌തക നമ്പർ 40—മത്തായി
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
വീക്ഷാഗോപുരം—1988
w88 4/1 പേ. 8-9

യേശു​വി​ന്റെ ജീവി​ത​വും ശുശ്രൂ​ഷ​യും

മത്തായി​യെ വിളി​ക്കു​ന്നു

പക്ഷവാ​ത​ക്കാ​രനെ സൗഖ്യ​മാ​ക്കി അധികം താമസി​യാ​തെ, യേശു കഫർന്ന​ഹൂ​മിൽ നിന്ന്‌ ഗലീല​ക്ക​ട​ലി​ന​ടു​ത്തേക്ക്‌ നീങ്ങുന്നു. അവി​ടെ​യും പുരു​ഷാ​രം അവന്റെ​യ​ടു​ക്കൽ വരുന്നു. അവൻ അവരോട്‌ ഉപദേ​ശി​ച്ചു​തു​ട​ങ്ങു​ന്നു. അവൻ നടന്നു​പോ​കു​മ്പോൾ ലേവി എന്ന്‌ പേരുള്ള മത്തായി ചുങ്കസ്ഥ​ല​ത്തി​രി​ക്കു​ന്നത്‌ കാണുന്നു. “എന്റെ അനുഗാ​മി​യാ​വുക” എന്ന്‌ പറഞ്ഞു​കൊണ്ട്‌ യേശു അവനെ ക്ഷണിക്കു​ന്നു.

ഒരുപക്ഷേ മത്തായി അതി​നോ​ടകം യേശു​വി​ന്റെ ഉപദേ​ശ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിഞ്ഞി​രി​ക്കണം. പത്രോ​സും അന്ത്ര​യോ​സും യാക്കോ​ബും യോഹ​ന്നാ​നും യേശു​വി​നാൽ വിളി​ക്ക​പ്പെ​ടു​ന്ന​തിന്‌ മുമ്പു​തന്നെ അവന്റെ ഉപദേ​ശ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിഞ്ഞി​രു​ന്നു. അവരെ​പ്പോ​ലെ മത്തായി​യും പെട്ടെ​ന്നു​തന്നെ യേശു​വി​ന്റെ ക്ഷണത്തോട്‌ ക്രിയാ​ത്മ​ക​മാ​യി പ്രതി​ക​രി​ക്കു​ന്നു. അവൻ എഴു​ന്നേ​ററ്‌, ഒരു ചുങ്കക്കാ​ര​നെന്ന നിലയി​ലുള്ള തന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഉപേക്ഷിച്ച്‌ യേശു​വി​നെ അനുഗ​മി​ക്കു​ന്നു.

പിന്നീട്‌, ഒരുപക്ഷേ അവന്റെ ക്ഷണത്തിന്റെ സ്വീക​രണം കൊണ്ടാ​ടു​ന്ന​തി​നു​വേണ്ടി മത്തായി തന്റെ ഭവനത്തിൽ ഒരു വലിയ സ്വീക​ര​ണ​സദ്യ ഒരുക്കു​ന്നു. യേശു​വി​നെ​യും അവന്റെ ശിഷ്യൻമാ​രെ​യും കൂടാതെ മത്തായി​യു​ടെ പൂർവ്വ​കാല സഹകാ​രി​ക​ളും സന്നിഹി​ത​രാണ്‌. ചുങ്കക്കാ​രെ സഹയഹൂ​ദൻമാർ സാധാ​ര​ണ​യാ​യി അവജ്ഞ​യോ​ടെ വീക്ഷി​ച്ചി​രു​ന്നു. കാരണം അവർ തങ്ങളുടെ എതിരാ​ളി​ക​ളായ റോമൻ അധികാ​രി​കൾക്കു​വേണ്ടി കരംപി​രി​ച്ചി​രു​ന്നു. മാത്രമല്ല, അവർ പലപ്പോ​ഴും അന്യാ​യ​മാ​യി, ആളുക​ളിൽനിന്ന്‌ സാധാ​ര​ണ​യിൽ കൂടുതൽ കരം ബലാൽ ഈടാ​ക്കി​യി​രു​ന്നു.

അത്തരക്കാ​രോ​ടു​കൂ​ടെ യേശു​വി​നെ സദ്യക്ക്‌ നിരീ​ക്ഷി​ക്കു​ക​യിൽ, പരീശൻമാർ അവന്റെ ശിഷ്യൻമാ​രോട്‌ ഇപ്രകാ​രം ചോദി​ക്കു​ന്നു: “നിങ്ങളു​ടെ ഗുരു കരംപി​രി​വു​കാ​രോ​ടും പാപി​ക​ളോ​ടും​കൂ​ടെ ഭക്ഷിക്കു​ന്ന​തെന്ത്‌?” യേശു അത്‌ കേട്ടാറെ, “ദീനക്കാർക്ക​ല്ലാ​തെ സൗഖ്യ​മു​ള്ള​വർക്ക്‌ വൈദ്യ​നെ​ക്കൊ​ണ്ടാ​വ​ശ്യ​മില്ല. ‘എനിക്ക്‌ വേണ്ടത്‌ യാഗമല്ല, കരുണ​യാണ്‌’ എന്നതിന്റെ അർത്ഥ​മെന്ത്‌ എന്ന്‌ പോയി പഠിപ്പിൻ. എന്തു​കൊ​ണ്ടെ​ന്നാൽ ഞാൻ നീതി​മാൻമാ​രെയല്ല പാപി​ക​ളെ​യ​ത്രെ വിളി​പ്പാൻ വന്നത്‌” എന്നു പറഞ്ഞു.

സ്‌പഷ്ട​മാ​യും, മത്തായി ഈ കരംപി​രി​വു​കാ​രെ തന്റെ ഭവനത്തി​ലേക്ക്‌ ക്ഷണിച്ചത്‌ അവരും യേശു​വി​നെ ശ്രദ്ധി​ക്കു​ന്ന​തി​നും ആത്മീയ സൗഖ്യം പ്രാപി​ക്കു​ന്ന​തി​നു​മാണ്‌. അതു​കൊണ്ട്‌ ദൈവ​വു​മാ​യി ഒരു ആരോ​ഗ്യ​ക​ര​മായ ബന്ധത്തി​ലാ​കാൻ അവരെ സഹായി​ച്ചു​കൊണ്ട്‌ യേശു അവരു​മാ​യി സഹവസി​ക്കു​ന്നു. യേശു സ്വനീ​തി​ക്കാ​രായ പരീശൻമാ​രെ​പ്പോ​ലെ കരംപി​രി​വു​കാ​രെ നിന്ദി​ക്കു​ന്നില്ല. പ്രത്യുത, അനുകമ്പ പൂണ്ട്‌, അവൻ അവർക്ക്‌ ഒരു ആത്മീയ വൈദ്യ​നാ​യി സേവി​ക്കു​ന്നു.

അതു​കൊണ്ട്‌, അവരുടെ പാപങ്ങൾ നിമിത്തം അവരെ കുററം​വി​ധി​ച്ചു​കൊ​ണ്ടല്ല യേശു അവരോട്‌ ഇടപെ​ടു​ന്നത്‌. പകരം ശാരീ​രി​ക​മാ​യി രോഗി​ക​ളാ​യി​രു​ന്ന​വ​രോട്‌ പ്രകട​മാ​ക്കിയ അതേ വിധത്തിൽ അവൻ അവരോട്‌ മൃദു​ലാ​നു​കമ്പ പ്രകടി​പ്പി​ക്കു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, അവൻ അനുക​മ്പ​പൂണ്ട്‌, ഒരു കുഷ്‌ഠ​രോ​ഗി​യെ സമീപിച്ച്‌ അവനെ സ്‌പർശി​ച്ചു​കൊണ്ട്‌ “എനിക്ക്‌ മനസ്സുണ്ട്‌ ശുദ്ധനാക” എന്ന്‌ പറയു​ന്നത്‌ ഓർക്കുക. നമുക്കും സഹായ​മാ​വ​ശ്യ​മു​ള്ള​വരെ, പ്രത്യേ​കാൽ ആത്മീയ​മാ​യി സഹായി​ച്ചു​കൊണ്ട്‌ സമാന​മാ​യി കരുണ പ്രകടി​പ്പി​ക്കാം. മത്തായി 8:3; 9:9-13; മർക്കോസ്‌ 2:13-17; ലൂക്കോസ്‌ 5:27-32.

◆ യേശു മത്തായി​യെ കാണു​മ്പോൾ അവൻ എവി​ടെ​യാണ്‌?

◆ മത്തായി​യു​ടെ തൊഴി​ലെന്ത്‌, മററ്‌ യഹൂദൻമാർ അത്തരക്കാ​രെ പുച്ഛി​ക്കു​ന്ന​തെന്ത്‌?

◆ യേശു​വി​നെ​തി​രെ എന്ത്‌ പരാതി​യു​ണ്ടാ​കു​ന്നു, അവൻ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

◆ യേശു പാപി​ക​ളോ​ടു​കൂ​ടെ സഹവസി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (w86 5/15)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക