രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ദക്ഷിണാഫ്രിക്കയിൽ വർഗ്ഗങ്ങൾ ഏകീകൃതരായി!
ഇംബാലി, ദക്ഷിണാഫ്രിക്കയിൽ, നേററാൽ പീററർമാറിററ്സ് ബർഗ്ഗിനു തൊട്ടുവെളിയിലെ കറുത്തവരുടെ ഒരു ഉപനഗരമാണ്. യഹോവയുടെ സാക്ഷികളുടെ രണ്ടു ഇംബാലി സഭകൾക്കു കുറച്ചു സ്ഥലം അനുവദിച്ചുകിട്ടിയപ്പോൾ, സാദ്ധ്യമായ ഏററവും കുറഞ്ഞ സമയം കൊണ്ട് തങ്ങളുടെ കറുത്ത സഹോദരങ്ങൾക്കു ഒരു രാജ്യഹോൾ പണിയുന്നതിനു സഹായിക്കുന്നതെങ്ങനെയെന്നു ആസൂത്രണം ചെയ്യുവാൻ പീററർമാറിററ്സ് ബർഗ്ഗിലെ വെള്ളക്കാരുടെയും കറുത്തവരുടെയും സഭകൾ ഉടൻതന്നെ കൂടിവന്നു. നിർമ്മാണവേലകൾ ഒൻപതുമാസത്തിലധികം ദീർഘിച്ചുവെങ്കിലും, പണിപൂർത്തീകരിക്കുന്നതിന് 48 വേല ദിവസങ്ങൾ മാത്രമേ എടുത്തുള്ളു, അതിൽ അധികപങ്കും ശനിയാഴ്ചകളിൽ ചെയ്യപ്പെട്ടു.
ഇംബാലി ദേശവാസികൾക്ക്, ഈ രാജ്യഹോൾ നിർമ്മാണം, അസാദ്ധ്യമെന്നു അവർ വിചാരിച്ചിരുന്ന ഒന്നായി പ്രകടമായി. പീററർമാറിററ്സ് ബർഗ്ഗിൽനിന്നും ഡെർബനിൽനിന്നും അനവധി വെള്ളക്കാരും കറുത്തവരും ഇൻഡ്യാക്കാരും ആയ സാക്ഷികൾ ഉപനഗരത്തിലേക്കു ഒഴുകി വരികയും കറുത്ത ആഫ്രിക്കൻ സഭകളുമൊത്ത് തോളോടുതോൾ ചേർന്നു വേല ചെയ്യുകയും ചെയ്യുന്നത് സങ്കൽപ്പിക്കുക! (സെഫന്യാവ് 3:9 താരതമ്യപ്പെടുത്തുക) പുരുഷൻമാരും, സ്ത്രീകളും കുട്ടികളുമെല്ലാവരും സാധനങ്ങളും ഉപകരണങ്ങളും ഒരാളിൽനിന്ന് മറെറാരാളിലേക്കു കൈമാറുകയും ഒരു പൊതുമേശയിൽനിന്ന് ഭക്ഷണം കഴിക്കയും ചെയ്തു. ഒരു ആഫ്രിക്കൻ ഉപനഗരത്തിൽ ഇപ്രകാരമുള്ള വർഗ്ഗീയ ഐക്യം കേൾക്കപ്പെടുന്നില്ല, പ്രത്യേകിച്ച് അസ്വസ്തതയുടെ ഈ സമയത്ത്! നിശ്ചയമായും, യഹോവയുടെ സാക്ഷികൾ അന്യോന്യം യഥാർത്ഥത്തിൽ ശുശ്രൂഷിക്കുന്ന ഒരു ഏകീകൃതജനമാണെന്ന് ഇത് അവിതർക്കിതമായ ഒരു തെളിവാണ്.
ഈ ഐക്യത്തേപ്പററി ഒരു അയൽക്കാരൻ അഭിപ്രായം പറഞ്ഞു: “വെള്ളക്കാരും, കറുത്തവരും, മിശ്രവർഗ്ഗക്കാരും, ഇൻഡ്യാക്കാരും ഇത്ര യോജിപ്പായി വേല ചെയ്യുന്നതു കാണുന്നതിൽ ഞങ്ങൾ വിസ്മയിച്ചു. അപ്രകാരമുള്ള സഹകരണം ഞങ്ങളുടെ പള്ളികളിൽ ഞങ്ങൾക്കനുഭവപ്പെടുന്നില്ല.” ഇംബാലിയുടെ മേയർ, മി. പാക്കീസ് 1985 നവംബർ 10-ന് ഹോളിന്റെ സമർപ്പണത്തിനു ഹാജരാകുകയും അത്തരം വിപുലമായ ഒരു പദ്ധതി തങ്ങൾ തന്നെ പൂർത്തീകരിക്കുന്നതിനുള്ള യഹോവയുടെ സാക്ഷികളുടെ ദൃഢനിശ്ചയത്തിലും ഐക്യത്തിലും അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. “അതു സ്നേഹം കൊണ്ടുമാത്രമേ ചെയ്യാൻ കഴിയുകയുള്ളു” എന്നു പ്രഖ്യാപിക്കുന്നതിനാൽ അവർ അതു എങ്ങനെ ചെയ്തു എന്നു അദ്ദേഹം സംഗ്രഹിച്ചു. എത്ര സത്യമാണ്: യേശുതന്നെ പറഞ്ഞില്ലേ: “നിങ്ങൾക്കു അന്യോന്യമുള്ള സ്നേഹത്താൽ, നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന്, എല്ലാവരും അറിയും.”—യോഹന്നാൻ 13:35. യെരൂശലേം ബൈബിൾ.
ഈ വ്യവസ്ഥിതിയുടെ അന്ത്യം അതിവേഗം സമീപിച്ചുകൊണ്ടിരിക്കുമ്പോൾ, കറുത്തവരുടെ ഉപനഗരങ്ങളിലും ഗ്രാമങ്ങളിലും സാദ്ധ്യമാകുന്നത്ര വേഗം രാജ്യഹോളുകൾ പണിയുന്നതിന്റെ ആവശ്യത്തെപ്പററി ദക്ഷിണാഫ്രിക്കയിലുടനീളമുള്ള യഹോവയുടെ സാക്ഷികൾ ബോധവാൻമാരാണ്. സേവ്ട്ടോയിലെ പ്രഥമ രാജ്യഹോൾ 1985 ഫെബ്രുവരിയിൽ സമർപ്പിക്കപ്പെട്ടു. മററു പലതും നിർമ്മാണത്തിലിരിക്കുന്നു. കറുത്തവരുടെ വയലിൽ ഉള്ള 700 സഭകളിൽ, 70-ന് അവരുടെ സ്വന്തം രാജ്യഹോളുകൾ ഉണ്ട്, അതുകൊണ്ട് പൂർത്തീകരിക്കേണ്ട ഭീമമായ ഒരു ആവശ്യം സ്ഥിതിചെയ്യുന്നു. ഇംബാലിഹോൾ ആ ആവശ്യം നിവർത്തിക്കുന്നതിനു സഹായിക്കുന്നു. അതു 400 പേർക്ക് ഇരിപ്പിട സൗകര്യം പ്രദാനം ചെയ്യുന്നു, അവർക്ക് അവിടെ വിളമ്പുന്ന ജീവദായകമായ ആത്മീയാഹാരം ആശ്വാസകരമായി ഉൾക്കൊള്ളാൻ സാധിക്കും. ഉവ്വ്, മനുഷ്യരുടെ എല്ലാ വർഗ്ഗങ്ങളും ഒരു ഏകീകൃതകുടുംബത്തേപ്പോലെ എന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ നൂതന ക്രമത്തിലെ ജീവൻ നേടുന്നതിന് ഈ വ്യവസ്ഥിതിക്ക് അന്ത്യത്തെ അതിജീവിക്കാൻ കഴിയുന്നതെങ്ങനെയെന്നു, അപ്രകാരമുള്ള ബൈബിൾ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നീതിസ്നേഹികളായ ആളുകൾ പഠിക്കുന്നു. (w86 7/1)