വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w91 4/1 പേ. 8-9
  • ക്ലേശിതരോടുള്ളസഹതാപം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ക്ലേശിതരോടുള്ളസഹതാപം
  • വീക്ഷാഗോപുരം—1991
  • സമാനമായ വിവരം
  • ദുരിതമനുഭവിക്കുന്നവരോടുളള സഹാനുഭൂതി
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • യേശു ഒരു പെൺകു​ട്ടി​യെ​യും ബധിര​നെ​യും സുഖ​പ്പെ​ടു​ത്തു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
  • വൈകല്യങ്ങൾക്ക്‌ അറുതി എങ്ങനെ?
    2002 വീക്ഷാഗോപുരം
  • നിങ്ങൾക്ക്‌ ‘ക്രിസ്‌തുവിന്റെ മനസ്സ്‌’ ഉണ്ടോ?
    2000 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1991
w91 4/1 പേ. 8-9

യേശു​വി​ന്റെ ജീവി​ത​വും ശുശ്രൂ​ഷ​യും

ക്ലേശി​ത​രോ​ടു​ള്ള​സ​ഹ​താ​പം

തങ്ങളുടെ സ്വാർത്ഥ​പാ​ര​മ്പ​ര്യ​ങ്ങളെ പ്രതി പരീശൻമാ​രെ അപലപി​ച്ച​ശേഷം യേശു തന്റെ ശിഷ്യൻമാ​രു​മാ​യി സ്ഥലംവി​ട്ടു​പോ​കു​ന്നു. കുറച്ചു​നാൾമുമ്പ്‌, അല്‌പം വിശ്ര​മി​ക്കു​ന്ന​തിന്‌ അവരു​മാ​യി മാറി​പ്പോ​കു​ന്ന​തി​നുള്ള അവന്റെ ശ്രമം ജനക്കൂ​ട്ടങ്ങൾ അവരെ കണ്ടുപി​ടി​ച്ച​തോ​ടെ വിഘ്‌ന​പ്പെ​ട്ടത്‌ നിങ്ങൾ ഓർമ്മി​ക്കു​മ​ല്ലോ. ഇപ്പോൾ, അവൻ തന്റെ ശിഷ്യൻമാ​രു​മാ​യി അനേകം മൈൽ വടക്കു​മാ​റി​യുള്ള സോർ, സീദോൻ പ്രദേ​ശ​ങ്ങ​ളി​ലേക്ക്‌ പോകു​ന്നു. പ്രത്യ​ക്ഷ​ത്തിൽ യേശു തന്റെ ശിഷ്യൻമാ​രു​മാ​യി ഇസ്രാ​യേ​ലി​ന്റെ അതിർത്തി​കൾക്ക​പ്പു​റ​ത്തേക്ക്‌ നടത്തുന്ന ഏക പര്യടനം ഇതാണ്‌.

താമസി​ക്കു​ന്ന​തിന്‌ ഒരു വീടു കണ്ടെത്തി​യ​ശേഷം, അവർ എവി​ടെ​യാ​ണെന്ന്‌ ആരെങ്കി​ലും മനസ്സി​ലാ​ക്കാൻ താൻ ആഗ്രഹി​ക്കു​ന്നി​ല്ലെന്ന്‌ യേശു അറിയി​ക്കു​ന്നു. എന്നിട്ടും, ഈ ഇസ്രാ​യേ​ല്യേ​തര പ്രദേ​ശ​ത്തു​പോ​ലും അവന്‌ മറഞ്ഞി​രി​ക്കാൻ കഴിയു​ന്നില്ല. ഇവിടെ സിറി​യ​യി​ലെ ഫൊയ്‌നീ​ക്യ​യിൽ ജനിച്ച ഒരു ഗ്രീക്ക്‌ വനിത അവനെ കണ്ടെത്തു​ക​യും “കർത്താവേ, ദാവീ​ദ്‌പു​ത്രാ, എന്നോടു കരുണ​തോ​ന്നേ​ണമേ. എന്റെ പുത്രി കഠിന​മാ​യി ഭൂതബാ​ധി​ത​യാണ്‌” എന്ന്‌ അപേക്ഷി​ച്ചു​തു​ട​ങ്ങു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും, യേശു ഒരു വാക്കും മറുപ​ടി​പ​റ​യു​ന്നില്ല.

ഒടുവിൽ, യേശു​വി​ന്റെ ശിഷ്യൻമാർ “അവളെ പറഞ്ഞു​വി​ടൂ; അവൾ ഞങ്ങളുടെ പിന്നാലെ വന്ന്‌ കരയു​ക​യാ​ണ​ല്ലോ” എന്നു അവനോ​ടു പറയുന്നു.

അവളെ അവഗണി​ച്ച​തി​ലുള്ള തന്റെ കാരണം വിശദീ​ക​രി​ച്ചു​കൊണ്ട്‌ യേശു പറയുന്നു: “ഇസ്രാ​യേൽഗൃ​ഹ​ത്തി​ലെ കാണാ​തെ​പോയ ആടുക​ളു​ടെ അടുക്ക​ലേ​ക്ക​ല്ലാ​തെ ആരുടെ അടുക്ക​ലേ​ക്കും എന്നെ അയച്ചി​ട്ടില്ല.”

എന്നിരു​ന്നാ​ലും, സ്‌ത്രീ പിൻമാ​റു​ന്നില്ല. അവൾ യേശു​വി​നെ സമീപി​ക്കു​ക​യും അവന്റെ മുമ്പാകെ സാഷ്ടാം​ഗ​പ്ര​ണാ​മം ചെയ്യു​ക​യും “കർത്താവേ, എന്നെ സഹായി​ക്കേ​ണമേ!” എന്ന്‌ അഭ്യർത്ഥി​ക്കു​ക​യും ചെയ്യുന്നു.

ഈ സ്‌ത്രീ​യു​ടെ ആത്മാർത്ഥ​മായ അഭ്യർത്ഥ​ന​യിൽ യേശു​വി​ന്റെ ഹൃദയം എത്ര തരളി​ത​മാ​യി​രി​ക്കണം! എന്നിട്ടും, ദൈവ​ത്തി​ന്റെ ജനമായ ഇസ്രാ​യേ​ലി​നെ ശുശ്രൂ​ഷി​ക്കാ​നുള്ള തന്റെ പ്രഥമ ഉത്തരവാ​ദി​ത്ത​ത്തി​ലേക്ക്‌ അവൻ വീണ്ടും വിരൽ ചൂണ്ടുന്നു. അതേസ​മയം, പ്രത്യ​ക്ഷ​ത്തിൽ അവളുടെ വിശ്വാ​സത്തെ പരീക്ഷി​ക്കാൻ അവൻ മററു ജനതക​ളിൽപെ​ട്ട​വരെ സംബന്ധിച്ച യഹൂദൻമാ​രു​ടെ മുൻവി​ധി​യോ​ടു​കൂ​ടിയ വീക്ഷണത്തെ പരാമർശി​ക്കു​ക​യും “മക്കളുടെ അപ്പമെ​ടുത്ത്‌ നായ്‌ക്കു​ട്ടി​കൾക്ക്‌ എറിഞ്ഞു​കൊ​ടു​ക്കു​ന്നത്‌ ശരിയല്ല” എന്നു വാദി​ക്കു​ക​യും ചെയ്യുന്നു.

സഹതാ​പ​ത്തോ​ടു​കൂ​ടിയ തന്റെ സ്വരത്താ​ലും മുഖഭാ​വ​ത്താ​ലും യേശു തീർച്ച​യാ​യും യഹൂ​ദേ​ത​ര​രോ​ടുള്ള തന്റെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ വികാ​രങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു. അവൻ വിജാ​തീ​യരെ “നായ്‌ക്കു​ട്ടി​ക​ളാ​യി” പരാമർശി​ച്ചു​കൊ​ണ്ടു​പോ​ലും നായ്‌ക്ക​ളോ​ടുള്ള മുൻവി​ധി​യോ​ടു​കൂ​ടിയ താരത​മ്യ​ത്തെ മയപ്പെ​ടു​ത്തു​ന്നു. സ്‌ത്രീ നീരസ​പ്പെ​ടു​ന്ന​തി​നു പകരം യഹൂദ മുൻവി​ധി​ക​ളെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ പരാമർശ​നത്തെ ഏററു​പി​ടി​ച്ചു​കൊണ്ട്‌ ഈ വിനീ​ത​മായ പ്രസ്‌താ​വന ചെയ്യുന്നു: “ഉവ്വ്‌, കർത്താവെ; എന്നാൽ നായ്‌ക്കു​ട്ടി​ക​ളും അവയുടെ യജമാ​നൻമാ​രു​ടെ മേശയിൽനി​ന്നു പൊഴി​യുന്ന കഷണങ്ങൾ തിന്നു​ക​തന്നെ ചെയ്യുന്നു.”

“സ്‌ത്രീ​യേ, നിന്റെ വിശ്വാ​സം വലുതാ​കു​ന്നു”വെന്ന്‌ യേശു മറുപടി പറയുന്നു. “നീ ഇച്ഛിക്കു​ന്ന​തു​പോ​ലെ നടക്കട്ടെ.” അങ്ങനെ സംഭവി​ക്കു​ന്നു! അവൾ വീട്ടി​ലേക്കു മടങ്ങു​മ്പോൾ അവൾ തന്റെ പുത്രി കിടക്ക​യിൽ പൂർണ്ണ​സു​ഖം പ്രാപി​ച്ചി​രി​ക്കു​ന്ന​താ​യി കണ്ടെത്തു​ന്നു.

സീദോൻ എന്ന തീര​പ്ര​ദേ​ശ​ത്തു​നിന്ന്‌ യേശു​വും അവന്റെ അപ്പോ​സ്‌ത​ലൻമാ​രും യോർദ്ദാൻന​ദീ​ശീർഷത്തെ ലക്ഷ്യമാ​ക്കി നീങ്ങുന്നു. പ്രത്യ​ക്ഷ​ത്തിൽ അവർ ഗലീല​ക്ക​ട​ലിന്‌ മേൽവ​ശത്ത്‌ എവി​ടെ​യോ യോർദ്ദാൻ കടന്ന്‌ കടലിന്റെ കിഴക്കു​ഭാ​ഗ​ത്തുള്ള ദക്കപ്പോ​ലീ​സി​ലേക്കു പ്രവേ​ശി​ക്കു​ന്നു. അവിടെ അവർ ഒരു പർവത​ത്തിൽ കയറുന്നു, എന്നാൽ ജനക്കൂട്ടം അവരെ കണ്ടുപി​ടി​ക്കു​ക​യും തങ്ങളുടെ മുടന്ത​രെ​യും വികല​രെ​യും അന്ധരെ​യും ഊമ​രെ​യും മററു പ്രകാ​ര​ത്തിൽ രോഗി​ക​ളും വിരൂ​പ​രു​മായ അനേക​രെ​യും യേശു​വി​ന്റെ അടുക്കൽ കൊണ്ടു​വ​രു​ക​യും ചെയ്യുന്നു. അവർ അവരെ യേശു​വി​ന്റെ പാദത്തി​ങ്കൽ ഇടുന്നു. അവൻ അവരെ സൗഖ്യ​മാ​ക്കു​ന്നു. ഊമർ സംസാ​രി​ക്കു​ന്ന​തും മുടന്തർ നടക്കു​ന്ന​തും അന്ധർ കാണു​ന്ന​തും കാണു​മ്പോൾ ജനക്കൂട്ടം വിസ്‌മ​യി​ക്കു​ന്നു. അവർ ഇസ്രാ​യേ​ലി​ന്റെ ദൈവത്തെ സ്‌തു​തി​ക്കു​ന്നു.

ബധിര​നും സംസാ​രി​ക്കാൻ തീരെ കഴിവി​ല്ലാ​ഞ്ഞ​വ​നു​മായ ഒരു മനുഷ്യന്‌ യേശു പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കു​ന്നു. ബധിരർ മിക്ക​പ്പോ​ഴും എളുപ്പം നീരസ​പ്പെ​ടു​ന്നു, വിശേ​ഷിച്ച്‌ ഒരു ജനക്കൂ​ട്ട​ത്തിൽ. ഈ മമനു​ഷ്യ​ന്റെ പ്രത്യേ​ക​മായ ഭയത്തെ യേശു കുറി​ക്കൊ​ണ്ടി​രി​ക്കാം. അങ്ങനെ യേശു സഹതാ​പ​പൂർവം ഈ മനുഷ്യ​നെ ജനക്കൂ​ട്ട​ത്തി​ന്റെ ഇടയിൽനിന്ന്‌ സ്വകാ​ര്യ​മാ​യി മാററി​ക്കൊ​ണ്ടു​പോ​കു​ന്നു. ഒററക്കാ​യ​പ്പോൾ യേശു അയാൾക്കു​വേണ്ടി എന്തു ചെയ്യാൻ പോകു​ന്നു​വെന്ന്‌ സൂചി​പ്പി​ക്കു​ന്നു. അവൻ ആ മമനു​ഷ്യ​ന്റെ ചെവി​ക​ളിൽ തന്റെ വിരലു​ക​ളി​ടു​ക​യും തുപ്പി​യ​ശേഷം അയാളു​ടെ നാവിനെ തൊടു​ക​യും ചെയ്യുന്നു. പിന്നീട്‌, സ്വർഗ്ഗ​ത്തി​ലേക്കു നോക്കി​യിട്ട്‌ യേശു നെടു​വീർപ്പി​ടു​ക​യും “തുറന്നു​വ​രിക” എന്നു പറയു​ക​യും ചെയ്യുന്നു. അതിങ്കൽ, ആ മമനു​ഷ്യ​ന്റെ ശ്രവണ​പ്രാ​പ്‌തി​കൾ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്നു. അയാൾക്ക്‌ സാധാ​ര​ണ​പോ​ലെ സംസാ​രി​ക്കാൻ കഴിയു​ന്നു.

യേശു ഈ അനേകം സൗഖ്യ​മാ​ക്ക​ലു​കൾ നടത്തി​യ​പ്പോൾ ജനക്കൂ​ട്ടങ്ങൾ വിലമ​തി​പ്പോ​ടെ പ്രതി​ക​രി​ക്കു​ന്നു: “അവൻ സകലവും നന്നായി ചെയ്‌തി​രി​ക്കു​ന്നു. അവൻ ബധിരരെ കേൾക്കു​മാ​റാ​ക്കു​ക​യും ഊമരെ സംസാ​രി​ക്കു​മാ​റാ​ക്കു​ക​യും പോലും ചെയ്യുന്നു.” മത്തായി 15:21-31; മർക്കോസ്‌ 7:24-37.

◻ ഗ്രീക്ക്‌ സ്‌ത്രീ​യു​ടെ കുട്ടിയെ യേശു പെട്ടെന്ന്‌ സുഖ​പ്പെ​ടു​ത്താ​ഞ്ഞ​തെ​ന്തു​കൊണ്ട്‌?

◻ പിന്നീട്‌ യേശു തന്റെ ശിഷ്യരെ എങ്ങോട്ടു കൊണ്ടു​പോ​കു​ന്നു?

◻ അശേഷം സംസാ​രി​ക്കാൻ കഴിവി​ല്ലാഞ്ഞ ബധിര​നായ മനുഷ്യ​നോട്‌ യേശു എങ്ങനെ സഹതാ​പ​പൂർവം ഇടപെ​ടു​ന്നു? (w87 11⁄15)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക