ലോകഭരണാധിപത്യം മാറുന്നു
നിങ്ങൾക്ക് തിരഞ്ഞെടുക്കുക സാധ്യമായിരുന്നെങ്കിൽ നിങ്ങൾ ഏതുതരം ഗവൺമെൻറിൻകീഴിൽ ജീവിക്കാൻ ആഗ്രഹിക്കുമായിരുന്നു? സാധ്യതയനുസരിച്ച് നമ്മിൽ മിക്കവരും ഒരു ന്യായമായ അളവിൽ വ്യക്തിസ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു ഉറച്ച ഭരണകൂടത്തെ തെരഞ്ഞെടുക്കുമായിരുന്നു. കുററകൃത്യത്തെ നിയന്ത്രിക്കുകയും സമാധാനത്തെ ഉന്നമിപ്പിക്കുകയും സാമൂഹ്യനീതിയെ പോഷിപ്പിക്കുകയും ഭൗതികസമൃദ്ധി കൈവരുത്തുകയും ചെയ്യാൻ കഴിവുള്ള ഒരു ഗവൺമെൻറിനെ നാം ഇഷ്ടപ്പെടുമായിരുന്നു. നിശ്ചയമായും നാം മർദ്ദകമല്ലാത്തതൊ അഴിമതിയില്ലാത്തതൊ ആയ ഒരു ഗവൺമെൻറിനെ ഇഷ്ടപ്പെടുമായിരുന്നു.
ഖേദകരമെന്നു പറയട്ടെ, മിക്ക ഗവൺമെൻറുകളും ഈ വിധത്തിലുള്ളവയായിരുന്നിട്ടില്ല. ഈ 20-ാം നൂററാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലോകം ആയിരിക്കുന്നതുപോലെ അതിനെ പരിഗണിച്ചാൽ നാം എന്താണു കാണുന്നത്? ദാരിദ്ര്യവും അഴിമതിയും പ്രാപ്തിയില്ലായ്മയും മർദ്ദനവും സാമൂഹ്യ അനീതിയും കുററകൃത്യവും അന്തർദ്ദേശീയ സംഘർഷവും. ആയിരക്കണക്കിനു വർഷങ്ങളിലെ മാനുഷ ഗവൺമെൻറുകളുടെ അന്തിമഫലമാണിത്.
തീർച്ചയായും ഭരണാധിപൻമാരിൽ ചില വ്യക്തികൾ സൻമനോഭാവമുള്ളവരും പ്രാപ്തൻമാരുമായിരുന്നിട്ടുണ്ട് എന്നത് സത്യംതന്നെ. ചില ഗവൺമെൻറുകൾ ആപേക്ഷികമായി കുറേക്കാലത്തേക്ക് ഉറപ്പുള്ളതും ഫലപ്രദവുമായിരുന്നിട്ടുമുണ്ട്. എന്നാൽ മാനുഷ ഗവൺമെൻറ് മനുഷ്യവർഗ്ഗത്തിനുവേണ്ടി ചെയ്യണമെന്ന് നാം സഹജമായി വിചാരിക്കുന്നതു ചെയ്യുന്നതിൽ മൊത്തത്തിലുള്ള അതിന്റെ പരാജയം ഈ വിധത്തിൽ ബൈബിൾ പറയുന്നതിന്റെ സത്യതയെ തെളിയിക്കുന്നു: “ഭൗമിക മമനുഷ്യന്റെ വഴി അവനുള്ളതല്ല. തന്റെ കാലടിയെ നേരെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.” (യിരെമ്യാവ് 10:23) മററു വാക്കുകളിൽ പറഞ്ഞാൽ, മനുഷ്യൻ പുറത്തുനിന്നുള്ള സഹായം കൂടാതെ തന്നെത്തന്നേ നിയന്ത്രിക്കാൻവേണ്ടി ഉണ്ടാക്കപ്പെട്ടവനല്ല.
അതുകൊണ്ടാണ് ലോകാധിപത്യം മാറുന്നു എന്നറിയുന്നത് നല്ലതായിരിക്കുന്നത്. ഇങ്ങനെ പറയുന്നതുകൊണ്ട് ഞങ്ങൾ എന്താണർത്ഥമാക്കുന്നത്? മനുഷ്യവർഗ്ഗത്തിന്റെ ദൈനംദിന ജീവിതത്തിന്റെ നിയന്ത്രണം പൂർണ്ണമായും വിജയപ്രദമായിരിക്കുന്നതും തികച്ചും പുതിയ തരത്തിലുള്ളതുമായ ഗവൺമെൻറിന്റെ കൈകളിൽ ആയിത്തീരുമെന്നാണ് ഞങ്ങൾ അർത്ഥമാക്കുന്നത്. ഗവൺമെൻറിന്റെ മൗലികമായ ഈ മാററം ദൈവത്താൽ മുൻകൂട്ടിപ്പറയപ്പെട്ടിരുന്നു. വാസ്തവത്തിൽ, ഇതാണ് ബൈബിളിന്റെ പ്രതിപാദ്യവിഷയം തന്നെ.
ഗവൺമെൻറിനെ സംബന്ധിച്ച ദൈവത്തിന്റെ താൽപര്യം
ദൈവം എല്ലായ്പ്പോഴും മനുഷ്യവർഗ്ഗത്തിന്റെ ഭരണത്തിൽ താൽപര്യമുള്ളവനായിരുന്നിട്ടുണ്ട്. അവൻ, മാനുഷഗവൺമെൻറുകൾ അവയുടെ ഉത്തരവാദിത്വം എത്രത്തോളം നിവർത്തിക്കുന്നുവെന്ന് അടുത്തു വീക്ഷിക്കുകയും ചിലപ്പോൾ അവൻ അവരോട് സമാധാനം ആവശ്യപ്പെടുകയും ചെയ്യുന്നു. വാസ്തവത്തിൽ, ചരിത്രത്തിലെ കഴിഞ്ഞ 2500 വർഷങ്ങളിലെ ചില പ്രമുഖ ഭരണകൂടങ്ങളുടെ സംഭവചരിത്രം ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. ക്രിസ്തുവിന്റെ ജനനത്തിന് 500-ൽപരം വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട ദാനിയേലിന്റെ പുസ്തകത്തിൽ പുരാതന ബാബിലോനിന്റെ വീഴ്ചയെസംബന്ധിച്ചും അതുപോലെ മെദോ പേർഷ്യ, ഗ്രീസ്, റോമാ എന്നിവയുടെ ഉയർച്ചയും പതനവും സംബന്ധിച്ചും മുൻകൂട്ടിപ്പറഞ്ഞ പ്രവചനങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഈ പ്രവചനങ്ങളിൽ നമ്മുടെ സ്വന്തം നാളിലെ ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ വികാസത്തെ സംബന്ധിച്ചുപോലും മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഈ പ്രവചനങ്ങളിൽ ചിലവയെ സംബന്ധിച്ച ഒരു ഹ്രസ്വമായ പരിചിന്തനം ലോകഭരണാധിപത്യം മാറുന്നു എന്ന പ്രസ്താവനയുടെ അർത്ഥം ഗ്രഹിക്കാൻ നമ്മെ സഹായിക്കും.
അത്ഭുതകരമായ ഈ പ്രവചനങ്ങളിൽ ഒന്നാമത്തേത് ദാനിയേലിന്റെ നാൾ മുതൽ നമ്മുടെ കാലം വരെയുള്ള ലോകരാഷ്ട്രീയശക്തികൾ ഒരു വലിയ ബിംബത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്ന ഒരു നിശ്വസ്ത സ്വപ്നമായിരുന്നു. പിന്നീട്, കൈകളാലല്ലാതെ വെട്ടിയെടുക്കപ്പെട്ട ഒരു കല്ല്, ഈ ബിംബത്തെ അടിച്ചുതകർത്തുകളഞ്ഞു. ആ കല്ല് ഈ ലോകശക്തികളെ, “വേനൽക്കാലത്തെ കളത്തിലെ പതിർപോലെ ആക്കുകയും ഒന്നും അവശേഷിപ്പിക്കാതെ കാററ് പറപ്പിച്ചുകൊണ്ടുപോകയും ചെയ്യ”ത്തക്കവണ്ണം അവയെ തകർത്തു പൊടിയാക്കിക്കളഞ്ഞു.—ദാനിയേൽ 2:31-43.
ദാനിയേലിന്റെ അതേ അദ്ധ്യായംതന്നെ അതിന്റെ അർത്ഥമെന്തെന്ന് വിശദീകരിക്കുന്നു. അത് പരാജയപ്പെടുന്ന മനുഷ്യഗവൺമെൻറുകൾ സീമാതീതമായി ഉയർന്ന ഒന്നിനാൽ മാററിസ്ഥാപിക്കപ്പെടുമെന്ന് കാണിക്കുന്നു. അത് നമ്മോട് ഇപ്രകാരം പറയുന്നു: “ആ രാജാക്കൻമാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജത്വം സ്ഥാപിക്കും. ആ രാജത്വംതന്നെ മററ് യാതൊരു ജനത്തിനും കൈമാറപ്പെടുകയില്ല. അത് ഈ [മാനുഷ] രാജത്വങ്ങളെ ഒക്കെയും തകർത്ത് അന്തം വരുത്തുകയും അതുതന്നേ അനിശ്ചിതകാലത്തോളം നിലനിൽക്കുകയും ചെയ്യും . . . സ്വപ്നം ആശ്രയയോഗ്യവും അതിന്റെ വ്യാഖ്യാനം വിശ്വസനീയവുമാകുന്നു.”—ദാനിയേൽ 2:44, 45.
എന്നാൽ അത് കാര്യങ്ങളുടെ സമാപ്തിയല്ലായിരുന്നു. രണ്ടാമതൊരു ദർശനത്തിൽ ക്രമാനുഗതമായി തുടർന്നുവരുന്ന ലോകശക്തികൾ, പ്രതിനിധാനംചെയ്യപ്പെടുന്ന ശക്തിയുടെ സ്വഭാവവിശേഷതകൾ ഉണ്ടായിരുന്ന വലിയ കാട്ടുമൃഗങ്ങളാൽ പ്രതിനിധാനംചെയ്യപ്പെട്ടു. പിന്നീട് ദാനിയേലിനെ “ദിവസങ്ങളിൽ പുരാതനനായ”വന്റെ ഭയജനകമായ സ്വർഗ്ഗീയ സിംഹാസനം വരെ കാണുന്നതിന് അനുവദിച്ചു, അവന്റെ കാലത്തല്ല, നമ്മുടെ സ്വന്തം കാലത്തെ ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ വാഴ്ചക്കാലത്ത് സംഭവിക്കാനിരുന്ന ചില കാര്യങ്ങളും അവനെ കാണിച്ചു. അവൻ ഈ ലോകശക്തികളെ ന്യായംവിധിക്കുന്നതിന് യഹോവയുടെ മഹത്തായ സ്വർഗ്ഗീയ കോടതി ഇരിക്കുന്നതും കണ്ടു. (ദാനിയേൽ 7:2-12) താഴെക്കൊടുക്കുന്ന വാക്യങ്ങൾ കാണിക്കുന്നതുപോലെ ഒരു ഭരണമാററത്തിനുള്ള ദിവ്യ ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടു. ഈ ഭരണാധിപത്യം ആർക്കു കൊടുക്കപ്പെടും?
മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ
ദാനിയേൽ കോൾമയിർ കൊള്ളിക്കുന്ന ഉത്തരം നൽകുന്നു:
“രാത്രിദർശനങ്ങളിൽ ഞാൻ നോക്കിക്കൊണ്ടിരുന്നു, അതാ കാൺമിൻ! മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ ആകാശമേഘങ്ങളോടെ വന്നു; അവന് ദിവസങ്ങളിൽ പുരാതനനായവന്റെ അടുക്കൽ പ്രവേശനം ലഭിച്ചു, അവർ അവനെ ആ ഒരുവന്റെ അടുക്കൽത്തന്നെ അടുത്തു കൊണ്ടുവന്നു. ജനങ്ങളും ദേശീയകൂട്ടങ്ങളും ഭാഷകളുമെല്ലാം അവനെത്തന്നെ സേവിക്കേണ്ടതിന് അവന് ആധിപത്യവും മഹത്വവും രാജത്വവും കൊടുക്കപ്പെട്ടു. അവന്റെ ഭരണാധിപത്യം നീങ്ങിപ്പോകാത്ത അനിശ്ചിതമായി നിലനിൽക്കുന്ന ഭരണാധിപത്യവും അവന്റെ രാജത്വം നശിപ്പിക്കപ്പെടാൻ കഴിയാത്ത ഒന്നും ആകുന്നു.”—ദാനിയേൽ 7:13, 14.
അങ്ങനെ, “ദിവസങ്ങളിൽ പുരാതനനായ” യഹോവയാം ദൈവംതന്നെ ഞെരുക്കുന്ന മാനുഷഗവൺമെൻറുകളാലുള്ള ദുർഭരണത്തെ അവസാനിപ്പിക്കുമെന്ന് മുൻകൂട്ടിപ്പറയാൻ ദാനിയേൽ ഉപയോഗിക്കപ്പെട്ടു. അവൻ ഇതിന്റെ സ്ഥാനത്ത് മനുഷ്യവർഗ്ഗത്തിന് സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ മെച്ചമായ ഒരു ഗവൺമെൻറ്—സ്വർഗ്ഗത്തിൽനിന്ന് ശക്തിയും അധികാരവും പ്രയോഗിക്കുന്ന ഒരു അദൃശ്യ രാജ്യം—സ്ഥാപിക്കുന്നതായിരിക്കും. എന്നാൽ രാജ്യം ലഭിക്കുന്ന ഈ “മനുഷ്യപുത്രനോടു സദൃശ്യനായ ഒരുവൻ” ആരാണ്?
നാം സംശയത്തിൽ വിടപ്പെട്ടിട്ടില്ല. യേശു തന്നെത്തന്നേ “മനുഷ്യപുത്രൻ” എന്നു തിരിച്ചറിയിച്ചു. അവൻ തന്റെ സാന്നിദ്ധ്യത്തെ “മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ എല്ലാ ദൂതൻമാരോടുംകൂടെ വന്നെത്തുന്ന” സമയമെന്ന് വർണ്ണിച്ചു. (മത്തായി 25:31) യഹൂദമഹാപുരോഹിതൻ യേശുവിനോടു താൻ “ദൈവപുത്രനായ ക്രിസ്തു” തന്നെയാണോയെന്ന് കോടതിയോടു പറയുന്നതിന് ആവശ്യപ്പെട്ടപ്പോൾ യേശു ഇപ്രകാരം മറുപടി പറഞ്ഞു: “നീതന്നേ അതു പറഞ്ഞിരിക്കുന്നു. എന്നിരുന്നാലും പുരുഷൻമാരേ ഞാൻ നിങ്ങളോടു പറയുന്നു, ഇനിയും മനുഷ്യപുത്രൻ ശക്തിയുടെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും.”a—മത്തായി 26:63, 64.
അവസാനത്തെ മാനുഷ ലോകശക്തി
ദാനിയേലിന്റെ കാലത്തിന് 600-ഓളം വർഷങ്ങൾക്കുശേഷം അപ്പോസ്തലനായ യോഹന്നാൻ ദിവ്യനിശ്വസ്തതയിൽ വെളിപ്പാട് എന്ന ബൈബിൾപുസ്തകം എഴുതി. ആ പുസ്തകം ഈ ലോകശക്തികളെ ശക്തരായ “രാജാക്കൻമാർ” എന്നു പരാമർശിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: “ഏഴു രാജാക്കൻമാർ ഉണ്ട്: അഞ്ചുപേർ വീണുപോയി, ഒരുത്തൻ ഉണ്ട്, മററവൻ ഇതുവരെ വന്നിട്ടില്ല, അവൻ വരികതന്നെ ചെയ്യുമ്പോൾ അവൻ അൽപ്പകാലത്തേക്ക് നിൽക്കണം.”—വെളിപ്പാട് 17:10.
യോഹന്നാൻ ഇത് എഴുതിയപ്പോൾ വീണുകഴിഞ്ഞിരുന്ന അഞ്ചുപേർ ഈജിപ്ററ്, അസ്സീറിയാ, ബാബിലോൺ, മെദോ-പേർഷ്യ, ഗ്രീസ് എന്നിവയായിരുന്നു. റോമാസാമ്രാജ്യം അപ്പോഴും “ഉണ്ടായിരുന്നു.” പ്രത്യക്ഷത്തിൽ, ഏഴാമത്തേത്, നമ്മുടെ കാലത്തെ ആംഗ്ലോ-അമേരിക്കൻ ലോകശക്തി, വന്നിട്ടുണ്ടായിരുന്നില്ല. വെളിപ്പാട് അനുസരിച്ച് ഇന്നു നിലവിലിരിക്കുന്ന ഏഴാമത്തേതിനെ ഒരു ലോകശക്തിയും അതിജീവിക്കുന്നില്ല. ഇത് അവസാനത്തേതാണ്. ഇനി വേറെയില്ല.
എന്നിരുന്നാലും അത് ഒരു ഭീതിദമായ ആശയമായിരിക്കരുത്—അതൊരു പുളകപ്രദമായ ആശയമാണ്! അതിന്റെ അർത്ഥം അനീതിയും പരസ്പര ശത്രുതയിൽ വർത്തിക്കുന്ന മാനുഷ ഭരണാധിപത്യവും അവസാനത്തോടടുക്കുന്നുവെന്നാണ്. ഈ പ്രവചനങ്ങൾ ഭൂമി ഭരിക്കപ്പെടുന്ന വിധത്തിലെ ഒരു ഗൗരവതരമായ മാററത്തെക്കുറിച്ച്—സ്വാർത്ഥപൂർവകമായ മാനുഷഗവൺമെൻറിൽനിന്ന് നീതിയുള്ള ഒരു സ്വർഗ്ഗീയ ദൈവരാജ്യത്തിലേക്കുള്ള മാററത്തെക്കുറിച്ച്— പറയുന്നതിൽ യോജിക്കുന്നു.
രാജ്യഗവൺമെൻറ്
എന്നാൽ ആ രാജ്യം ഏതാണ്? അത് കേവലം മനുഷ്യരുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും നൻമക്കുവേണ്ടിയുള്ള ഒരു സ്വാധീനത്തെക്കാൾ വളരെ കവിഞ്ഞതാണ്. അത് ക്രൈസ്തവസഭ എന്നു വിളിക്കപ്പെടുന്നതിന്റെ ജീവിതത്തെക്കാളും വളരെ കവിഞ്ഞതാണ്. ദൈവരാജ്യം ഒരു യഥാർത്ഥ ഗവൺമെൻറാണ്. അതിന് ഒരു രാജാവും സഹഭരണാധിപൻമാരും ഒരു പ്രദേശവും പ്രജകളും ഉണ്ട്. അത് നേരത്തെ പരാമർശിച്ച അത്ഭുതകരമായ അനുഗ്രഹങ്ങൾ ഉളവാക്കുകയും ചെയ്യും.
യേശു ആ രാജ്യത്തിന്റെ രാജാവായി തിരിച്ചറിയിക്കപ്പെടുന്നു. അവൻ, “തനിക്കുതന്നേ രാജാധികാരം നേടി മടങ്ങിവരുന്നതിനുവേണ്ടി ദൂരദേശത്തേക്കു യാത്രചെയ്ത” കുലീനനായ ഒരു മനുഷ്യനോടു തന്നെത്തന്നേ ഉപമിച്ചു. ആ ഭാവിസമയത്തേക്കുറിച്ച് അവൻ പറഞ്ഞു: “മനുഷ്യപുത്രൻ സകല ദൂതൻമാരുമായി തന്റെ മഹത്വത്തിൽ വന്നെത്തുമ്പോൾ അവൻ തന്റെ മഹത്വമുള്ള സിംഹാസനത്തിൽ ഇരിക്കും.”—ലൂക്കോസ് 19:12; മത്തായി 25:31.
“മനുഷ്യപുത്രൻ” വരുന്നതെപ്പോഴായിരിക്കും? നാം ഉത്തരം ഊഹിക്കേണ്ട കാര്യമില്ല. യേശുവിന്റെ വാക്കുകൾ “നിന്റെ സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും?” എന്ന ചോദ്യത്തിനുള്ള അവന്റെ ഉത്തരത്തിന്റെ ഭാഗമാണ്. (മത്തായി 24:3, 30) ഈ മാസികയുടെ കോളങ്ങളിൽ മിക്കപ്പോഴും കാണിച്ചിട്ടുള്ളതുപോലെ, ആ “സാന്നിദ്ധ്യം” 1914-ൽ “രാഷ്ട്രങ്ങളുടെ നിയമിത കാലങ്ങളുടെ” അവസാനത്തിൽ സ്വർഗ്ഗങ്ങളിൽ അദൃശ്യമായി തുടങ്ങി.b—ലൂക്കോസ് 21:24.
സംഭവിക്കുമെന്ന് വെളിപ്പാട് 12-ാം അദ്ധ്യായത്തിൽ പറഞ്ഞിരുന്നതുപോലെ, യേശു തന്റെ അധികാരം ഏറെറടുക്കുകയും സാത്താനെ സ്വർഗ്ഗത്തിൽനിന്ന് ഭൂമിയുടെ പരിസരത്തിലേക്ക് താഴോട്ട് ചുഴററിയെറിയുകയും ചെയ്തു. സ്വർഗ്ഗത്തിൽ ഒരു ശബ്ദം ഇപ്രകാരം പ്രഖ്യാപിച്ചു: “ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു, എന്തുകൊണ്ടെന്നാൽ നമ്മുടെ സഹോദരൻമാരുടെ അപവാദിയെ താഴോട്ടു ചുഴററിയെറിഞ്ഞുവല്ലോ.” ഇത് ആ സമയംമുതൽ ലോകാവസ്ഥകൾ വഷളായിക്കൊണ്ടിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്നു. അപ്രകാരം സ്വർഗ്ഗത്തിലെ ശബ്ദം തുടർന്നു: “ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം, എന്തുകൊണ്ടെന്നാൽ സാത്താൻ തനിക്ക് ചുരുങ്ങിയ കാലഘട്ടമേയുള്ളുവെന്നറിഞ്ഞുകൊണ്ട് മഹാ കോപത്തോടെ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങി വന്നിരിക്കുന്നു.”—വെളിപ്പാട് 12:9-12.
ആ ചുരുങ്ങിയ കാലം പെട്ടെന്ന് അവസാനിക്കും. ഏതാനും അദ്ധ്യായങ്ങൾ കഴിഞ്ഞ് മഹത്വീകരിക്കപ്പെട്ട യേശു ഒരു വെള്ളക്കുതിരപ്പുറത്തു കാണപ്പെടുന്നു. അവൻ “ദൈവവചനം” എന്നു വിളിക്കപ്പെടുന്നു. അവൻ “രാഷ്ട്രങ്ങളെ വെട്ടുകയും” “ഒരു ഇരുമ്പുകോൽകൊണ്ട് അവയെ മേയിക്കുകയും” ചെയ്യും—മുഴുഭൂമിയിലും നിറയുന്ന ദൈവത്തിന്റെ കല്ലുസമാനമായ രാജ്യത്താൽ തകർക്കപ്പെടുമെന്ന് ദാനിയേൽ പ്രകടമാക്കിയിരുന്നതുപോലെതന്നെ.—വെളിപ്പാട് 19:11-16; ദാനിയേൽ 2:34, 35, 44, 45.
വീണ്ടും ഒരിക്കലും കാട്ടുമൃഗത്തെപ്പോലെയുള്ള മാനുഷ രാഷ്ട്രീയ ശക്തികൾ മനുഷ്യവർഗ്ഗത്തെ ഞെരുക്കുകയില്ല!
സഹഭരണാധികാരികൾ
എന്നാൽ അതിലധികമുണ്ട്. രാജ്യം “മനുഷ്യപുത്രനോടു സദൃശനായ ഒരുവനു” മാത്രമല്ല പിന്നെയോ “അത്യുന്നതന്റെ വിശുദ്ധൻമാരായ ജനത്തിനും” കൊടുക്കപ്പെടും എന്ന് പറയുന്നതിന് ദാനിയേൽ നിശ്വസ്തനാക്കപ്പെട്ടു.—ദാനിയേൽ 7:27.
ഇവർ ആരാണ്? വെളിപ്പാട് കുഞ്ഞാടായ ക്രിസ്തുയേശുവിനെക്കുറിച്ച് ഇപ്രകാരം പറയുന്നു: “നീ ദൈവത്തിനുവേണ്ടി സകല ഗോത്രങ്ങളിൽനിന്നും ഭാഷകളിൽനിന്നും ജനങ്ങളിൽനിന്നും രാഷ്ട്രങ്ങളിൽനിന്നുമുള്ള ആളുകളെ വിലക്കുവാങ്ങുകയും നീ അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിതൻമാരും ആക്കുകയും ചെയ്തു, അവർ ഭൂമിമേൽ രാജാക്കൻമാരായി വാഴേണ്ടതാകുന്നു.” അവർ “ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതൻമാരായി അവനോടുകൂടെ രാജാക്കൻമാരായി ആയിരം വർഷം വാഴും” എന്ന് അത് കൂടുതലായി പറയുന്നു. അവരുടെ സംഖ്യ 144000 ആണെന്നു പറയപ്പെട്ടിരിക്കുന്നു.—വെളിപ്പാട് 5:9, 10; 14:1; 20:6.
ഇവരാണ് അത്യുന്നതനായ ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിനോടൊത്ത് ലോകഗവൺമെൻറിൽ പങ്കുണ്ടായിരിക്കാൻ തിരഞ്ഞെടുക്കുന്നവർ. നമ്മുടെ ഭാവി ദൈവം തിരഞ്ഞെടുക്കുന്ന ഇവരുടേതിനേക്കാൾ അധികം സുരക്ഷിതമായ കൈകളിലായിരിക്കാൻ കഴിയുമോ? ഇല്ല, ഈ രാജ്യം സാധ്യമായതിലേക്കും ഏററം മെച്ചപ്പെട്ട ഗവൺമെൻറായിരിക്കും—മനുഷ്യൻ ഇതുവരെ അറിഞ്ഞിട്ടുള്ള ഏതൊന്നിനേക്കാളും വളരെയധികം ഉയർന്നത്. അതിന്റെ ഭരണത്തിൻകീഴിൽ മുഴുഭൂമിയും ആദിയിൽ ദൈവത്താൽ ഉദ്ദേശിക്കപ്പെട്ടിരുന്നതുപോലെ പരദീസയായി രൂപാന്തരപ്പെടുത്തപ്പെടും.
തുടർന്നുവരുന്ന ലേഖനം വായിക്കുകയും ഇത്തരം ഗവൺമെൻറിൻകീഴിലാണോ നിങ്ങൾ ജീവിക്കാൻ ഇഷ്ടപ്പെടുന്നതെന്ന് കാണുകയുംചെയ്യുക. (w88 6/15)
[അടിക്കുറിപ്പ്]
a ദാനിയേലിന്റെ ദർശനത്തെക്കുറിച്ച് ദി ന്യൂ കാത്തലിക്ക എൻസൈക്ലോപീഡിയാ പറയുന്നു: “ദാനിയേൽ ഇവിടെ കാലാവസാനത്തിങ്കലെ നിത്യപ്രാധാന്യമുള്ള ഒരു സംഭവത്തെക്കുറിച്ചു സംസാരിക്കുകയാണെന്നതിന് സംശയമുണ്ടായിരിക്കാൻ കഴിയുകയില്ല. അതു കൂട്ടിച്ചേർക്കുന്നു: “സന്നദ്രീമിനുമുമ്പാകെയുള്ള യേശുവിന്റെ അവകാശപ്പെടൽ നമുക്ക് മനുഷ്യപുത്രൻ എന്ന നിലയിലുള്ള അവന്റെ തിരിച്ചറിയിക്കലിന്റെയും അധികാരത്തിലുള്ള അവന്റെ വരവിന്റെ വ്യക്തമായ പരാമർശനത്തിന്റെയും അവിതർക്കിതമായ തെളിവ് നൽകുന്നു.”
b വാച്ച്ടവറിന്റെ മെയ് 1, 1982, ഏപ്രിൽ 1, 1984 എന്നീ ലക്കങ്ങൾ കാണുക.
[8-ാം പേജിലെ ചതുരം]
“യേശുവിന്റെ പഠിപ്പിക്കലിന്റെ കേന്ദ്രവിഷയം”
“ദൈവരാജ്യവിഷയം യേശുവിന്റെ പഠിപ്പിക്കലിൽ ഒരു പ്രമുഖസ്ഥാനം വഹിക്കുന്നു.—ന്യൂ കാത്തലിക്ക എൻസൈക്ലോപീഡിയാ.
“[ദൈവരാജ്യം] യേശുവിന്റെ പഠിപ്പിക്കലിന്റെ കേന്ദ്ര വിഷയമായി പൊതുവേ പരിഗണിക്കപ്പെടുന്നു.”—എൻസൈക്ലോപീഡിയാ ബ്രിട്ടാനിക്കാ.
എന്നാൽ നിങ്ങൾ “യേശുവിന്റെ പഠിപ്പിക്കലിന്റെ ആ കേന്ദ്രവിഷയം” ഒരു പള്ളിയിൽ ചർച്ചചെയ്യപ്പെട്ടുകേട്ട അവസാന സന്ദർഭമേതായിരുന്നു?
[9-ാം പേജിലെ ചതുരം]
ദൈവരാജ്യത്തെസംബന്ധിച്ച കുഴച്ചിൽ
ചിലയാളുകൾ “ഭൂമിയിലെ സഭ”യാണ് ദൈവരാജ്യമെന്ന് വിചാരിച്ചപ്പോൾ മററുള്ളവർ ഇന്നത്തെ ലോകം “രാജ്യമായിത്തീരുന്നതുവരെ ക്രിസ്തീയ സ്വാധീനത്തിൻകീഴിൽ വികാസം പ്രാപിക്കു”മെന്ന് വിശ്വസിച്ചു. പിന്നെയും മററു ചിലർ ദൈവരാജ്യം “വ്യക്തിയുടെ ഹൃദയത്തിലും ജീവിതത്തിലുമുള്ള ദൈവത്തിന്റെ വാഴ്ചയാണെന്ന്” പറയുന്നു.
എന്നാൽ ദൈവരാജ്യത്തിന് ഇതു മാത്രമാണോ ഉള്ളത്—ഒരു മതപരമായ വ്യവസ്ഥിതി, സാവകാശത്തിലുള്ള രാഷ്ട്രീയമാററം, ആളുകളുടെ ഹൃദയത്തിലെ ഒരു ആത്മീയ അവസ്ഥ?