നിങ്ങൾ പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുന്നുവോ?
ചിലയാളുകൾ ഏതു പുതിയ ആശയം സംബന്ധിച്ചും തങ്ങളുടെ മനസ്സടച്ചുകളയുന്നു. അത് തങ്ങളുടെ വീക്ഷണഗതിയിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതുകൊണ്ടായിരിക്കാം അതിനെ തള്ളുന്നത്. ഉദാഹരണത്തിന്, ഡൻമാർക്കിലെ ഒരു പ്രത്യേക സ്ത്രീ ഹെജമററ എന്ന വാരികക്ക് എഴുതിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഞങ്ങളുടെ വാതിൽക്കൽ യഹോവയുടെ സാക്ഷികളാൽ നിരന്തരം സന്ദർശിക്കപ്പെടുകയാണ്. അവർ എന്നെ ഭയങ്കരമായി ശല്യപ്പെടുത്തുന്നു. എന്നാൽ അവരെ എങ്ങനെ പറഞ്ഞുവിടാമെന്ന് എനിക്ക് കണ്ടുപിടിക്കാൻ കഴിയുന്നില്ല. . . . അവരുടെ ശല്യപ്പെടുത്തലിനെ നിയമത്താൽ തടയേണ്ടതല്ലയോ?”
പത്തൊൻപതാം നൂററാണ്ടിന്റെ മദ്ധ്യത്തിലെ ജപ്പാൻകാർക്ക് പാശ്ചാത്യരാലുള്ള അവരുടെ വാതിൽക്കലെ മുട്ടലും “ശല്യപ്പെടുത്തൽ” ആയിട്ടാണ് വീക്ഷിക്കപ്പെട്ടത്. അവരിൽ അനേകരുടെയും ദൃഷ്ടിയിൽ നുഴഞ്ഞുകയററക്കാരോടു ബന്ധപ്പെട്ട സകലവും വിലകെട്ടതും ഹാനികരംപോലുമായിരുന്നു. ഒരു പൗരസ്ത്യപഴമൊഴി പറയുന്നതുപോലെ, “സംശയം ഇരുട്ടിൽ ഭീകരരൂപികളെ സൃഷ്ടിക്കുന്നു.” അനേകം ജപ്പാൻകാരുടെ മനസ്ഥിതി കമഡോർ പെറിയെ ചിത്രീകരിക്കുന്ന അവരുടെ വരകളിൽ നന്നായി ദൃഷ്ടാന്തീകരിക്കപ്പെട്ടു. ശേഷിക്കുന്ന ഏതാണ്ട് 50 ചിത്രങ്ങളിൽ 2ഓ 3ഓ മാത്രമേ സാധാരണയുള്ള ഒരു അമേരിക്കൻ നാവികോദ്യോഗസ്ഥനെപ്പോലെ അദ്ദേഹത്തെ പ്രതിനിധാനംചെയ്യുന്നുള്ളു. മററുള്ളവ ഇവിടെ ചിത്രീകരിച്ചിരിക്കുന്നതുപോലെ നീണ്ട മൂക്കുള്ള ഒരു വേതാളത്തെപ്പോലെയോ വിളറിയ മുഖമുള്ള ഒരു രാക്ഷസനെപ്പേലെയോ വരച്ചുകാട്ടുന്നു.
എന്നിരുന്നാലും, തങ്ങളുടെ രാജ്യത്തിന്റെ തുറക്കലോടെ വിദേശികൾ കിരാതൻമാരല്ലെന്ന് വിശാലമനസ്ക്കരായ ജപ്പാൻകാർ തിരിച്ചറിയാനിടയായി. ഐക്യനാടുകളിലേക്കുള്ള ഒന്നാമത്തെ ജാപ്പനീസ് നിയുക്തസമിതിയിൽപെട്ട ചിലരുടെ കാര്യത്തിൽ അത് ആദ്യമായി പാശ്ചാത്യസംസ്ക്കാരം കണ്ടപ്പോൾ അവരുടെ കണ്ണുകളിൽനിന്ന് ചെതുമ്പൽ വീണതുപോലെയായിരുന്നു. ഒരു ജാപ്പനീസ് വീക്ഷണത്തിൽ അമേരിക്കക്കാർ എത്ര മര്യാദകെട്ടവരാണെന്ന് ഉയർന്ന ഉദ്യോഗസ്ഥൻമാർ പരാതിപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ ഇളംതലമുറ പുതിയ സംസ്ക്കാരത്തെക്കുറിച്ച് കൂടുതൽ സന്തുലിതമായ ഒരു വിധി നൽകി.
ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ 19 വയസ്സുകാരൻ സേവകൻ പിന്നീട് ഇങ്ങനെ എഴുതി: “ഈ ദൗത്യം സംബന്ധിച്ച 70 ജാപ്പനീസ് പ്രതിനിധികളിൽ മിക്കവരും [അമേരിക്കക്കാരോടു] നീരസപ്പെട്ടു, അല്ലെങ്കിൽ അവരെ വെറുത്തു. എന്നിരുന്നാലും, യഥാർത്ഥ അവസ്ഥകൾ നേരിൽ കണ്ടപ്പോൾ അവരുടെ ഇടയിലെ വ്യക്തികൾ തങ്ങൾക്കു തെററുപററിയെന്നു തിരിച്ചറിയുകയും അങ്ങനെയുള്ള വികാരങ്ങൾ വെച്ചുപുലർത്തിയതിൽ ഖേദിക്കുകയും ചെയ്തു. വിദേശികൾ പട്ടികളെയും കുതിരകളെയും പോലെ ഹീനരാണെന്നു പരിഗണിക്കുന്നതും അവരെ നിന്ദിക്കുന്നതും അവരിൽനിന്ന് കരുണയില്ലാത്തവരും നീതികെട്ടവരുമായിരിക്കുന്നതിന്റെ കുപ്രസിദ്ധി നേടുകയേയുള്ളു.” ഈ യുവസേവകന്റേതുപോലെ മുൻവിധിയില്ലാത്ത ഒരു മനോഭാവത്തോടെ പുതിയ ആശയങ്ങളെ വീക്ഷിക്കാൻ തക്ക ഹൃദയവിശാലതയുള്ളയാളാണോ നിങ്ങൾ?
ബെരോവക്കാരുടെ മാതൃക
ക്രി.വ. ഒന്നാം നൂററാണ്ടിൽ, അനേകം യഹൂദൻമാർ ക്രിസ്തീയ ഉപദേശങ്ങളോട് ന്യായരഹിതമായ മുൻവിധി പുലർത്തി. ചില വിധങ്ങളിൽ, അത് പുറംലോകവുമായി ഒററപ്പെട്ട ജപ്പാൻകാരുടെ മുൻവിധിയോടു സദൃശമായിരുന്നു. പുരാതന റോമിലെ യഹൂദൻമാർ “എല്ലായിടത്തും [ക്രിസ്ത്യാനിത്വത്തിന്] എതിരായിട്ടാണ് സംസാരിക്കുന്നത്” എന്നു അവകാശപ്പെട്ടു. (പ്രവൃത്തികൾ 28:22) തെസ്സലോനീക്യനഗരത്തിലെ ചില ക്രിസ്ത്യാനികളെ സംബന്ധിച്ച് മുൻവിധിയുണ്ടായിരുന്ന യഹൂദൻമാർ ഇങ്ങനെ ആക്രോശിച്ചു: “നിവസിതഭൂമിയെ മറിച്ചുകളഞ്ഞിരിക്കുന്ന ഈ മനുഷ്യർ ഇവിടെയും വന്നിരിക്കുന്നു.”—പ്രവൃത്തികൾ 17:6.
എന്നിരുന്നാലും തങ്ങളുടെ മുൻവിധിക്കതീതമായി നോക്കാൻ മനസ്സുള്ള ആളുകൾ ഉണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്, ബെരോവയിലെ നിവാസികൾ അപ്പോസ്തലനായ പൗലോസും അവന്റെ കൂട്ടാളിയായ ശീലാസും പ്രസംഗിച്ച സുവാർത്തയോട് എങ്ങനെ പ്രതികരിച്ചു? ബെരോവക്കാരെ സംബന്ധിച്ച് ബൈബിളെഴുത്തുകാരനായ ലൂക്കോസ് ഇങ്ങനെ പറഞ്ഞു: “ഒടുവിൽ പറഞ്ഞവർ തെസ്സലോനീക്യയിലുള്ളവരെക്കാൾ ശ്രേഷ്ഠമനസ്ക്കരായിരുന്നു, എന്തെന്നാൽ അവർ മനസ്സിന്റെ ഏററവും വലിയ ആകാംക്ഷയോടെ വചനം സ്വീകരിക്കുകയും ഈ കാര്യങ്ങൾ അങ്ങനെതന്നെയാണോയെന്നതുസംബന്ധിച്ച് ദൈനംദിനം തിരുവെഴുത്തുകളെ പരിശോധിക്കുകയുംചെയ്തു.” (പ്രവൃത്തികൾ 17:11) നിങ്ങൾ ആ ബെരോവക്കാരെപ്പോലെ ശ്രേഷ്ഠമനസ്ക്കരാണോ?
മസാജിയുടെ കേസ് പരിചിന്തിക്കുക. ഒരു കാലത്ത് അയാൾക്ക് ക്രിസ്ത്യാനിത്വത്തോടു ശക്തമായ ശത്രുത ഉണ്ടായിരുന്നു. ജപ്പാന്റെ തുറക്കലിനെ എതിർത്ത ഏകാന്തവാസികളെപ്പോലെയായിരുന്നു അയാൾ. അയാളുടെ ഭാര്യ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അയാൾ ഉഗ്രമായി എതിർത്തു. അയാൾ തന്റെ കുടുംബത്തെ കൊന്നിട്ട് ആത്മഹത്യചെയ്യുന്നതിനെക്കുറിച്ചുപോലും ചിന്തിച്ചു. അയാളുടെ അക്രമം നിമിത്തം അയാളുടെ കുടുംബം ഉത്തര ജപ്പാനിലുള്ള സചിക്കോയുടെ ജ്യേഷ്ഠസഹോദരന്റെ വീട്ടിലേക്ക് ഓടിപ്പോകേണ്ടിവന്നു.
ഒടുവിൽ മസാജി തന്റെ മനസ്സ് അല്പം തുറക്കാനും തന്റെ ഭാര്യയുടെ മതത്തെ പരിശോധിക്കാനും തീരുമാനിച്ചു. കുറെ ബൈബിൾസാഹിത്യങ്ങൾ വായിച്ചശേഷം അയാൾ മാററങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യം കണ്ടു. അയാൾ തിരുവെഴുത്തുകൾ പഠിച്ചതോടെ അയാളുടെ അക്രമാസക്തമനോഭാവം ദൈവാത്മാവിന്റെ ഫലങ്ങളെ പ്രതിഫലിപ്പിച്ച ഒന്നായി മാറി. (ഗലാത്യർ 5:22, 23) സാക്ഷികളോടുള്ള അയാളുടെ അക്രമം നിമിത്തം അവർ പ്രതികാരം ചെയ്തേക്കുമെന്ന് ഭയന്നതുകൊണ്ട് മസാജി യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകാൻ മടിച്ചു. എന്നാൽ അയാൾ ഒടുവിൽ ഒരു രാജ്യഹാൾ സന്ദർശിച്ചപ്പോൾ അയാളെ വളരെ ഊഷ്മളമായി സ്വീകരിച്ചതോടെ അയാൾ കരഞ്ഞുപോയി.
അതെ, മുൻവിധി തരണംചെയ്യുകയും പുതിയ ആശയങ്ങൾ പരിശോധിക്കുകയും ചെയ്യുമ്പോൾ അതിനു നമ്മുടെ ചക്രവാളത്തെ വിശാലമാക്കാൻ കഴിയും, മററു വിധങ്ങളിലും നമുക്കു പ്രയോജനം ചെയ്തേക്കാം. എന്നിരുന്നാലും, പൊന്തിവരുന്ന ഏതു പുതിയ ആശയത്തെയും നാം സ്വാഗതംചെയ്യണമെന്ന് അതിനർത്ഥമുണ്ടോ?
തെരഞ്ഞെടുക്കുക!
ജപ്പാന്റെ ഏകാന്തവാസം അവസാനിച്ചതോടെ പുതിയ ആശയങ്ങൾ രാജ്യത്തേക്കു പ്രവഹിച്ചു. അവയിൽ ചിലത് ജപ്പാൻകാർക്കു പ്രയോജനംചെയ്തു. എന്നാൽ മററു ചിലതില്ലാതിരുന്നെങ്കിൽ അവർക്കു മെച്ചമായിരിക്കുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാന്റെ കീഴടങ്ങൽ സ്വീകരിച്ചപ്പോൾ യു. എസ്. ജനറൽ ഡഗ്ലസ് മക്കാർതർ ഇങ്ങനെ പറഞ്ഞു: “കമഡോർ പെറിയുടെ ഉദ്ദേശ്യങ്ങൾക്കെതിരായി ജപ്പാൻ പാശ്ചാത്യവിജ്ഞാനത്തെ പീഡനത്തിനും അടിമത്വത്തിനുമുള്ള ഒരു ഉപകരണമാക്കി മാററി.” അതിന്റെ പാശ്ചാത്യ ഉപദേഷ്ടാക്കളെ അനുകരിച്ചുകൊണ്ട് ജപ്പാൻ യുദ്ധങ്ങളുടെ ഒരു പരമ്പരയിലേക്കു നയിച്ച ഒരു ഗതിയിൽ പ്രവേശിച്ചു. ഇതു രണ്ടാം ലോകമഹായുദ്ധത്തിൽ കലാശിച്ചു. അതിന്റെ അവസാനത്തിൽ രണ്ട് ആററംബോംബുകൾ ജപ്പാന്റെ പ്രദേശത്ത് ഇടപ്പെട്ടു.
നമുക്ക് ഇതിൽനിന്ന് എന്തു പഠിക്കാൻ കഴിയും? പുതിയ ആശയങ്ങൾ സ്വീകരിക്കുന്നതുസംബന്ധിച്ചു നാം തെരഞ്ഞെടുപ്പു നടത്തണമെന്നുതന്നെ. നാം “ഈ കാര്യങ്ങൾ [പൗലോസ് പഠിപ്പിച്ചവ] അങ്ങനെതന്നെയാണോയെന്നതു സംബന്ധിച്ച് ദൈനംദിനം തിരുവെഴുത്തുകളെ ശ്രദ്ധാപൂർവം പരിശോധിക്കുന്ന”തിനാൽ ബെരോവക്കാരെ അനുകരിക്കുന്നത് നല്ലതാണ്. (പ്രവൃത്തികൾ 17:11) “പരിശോധിക്കുക” എന്ന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം “നിയമനടപടികളിലെന്നപോലെ ശ്രദ്ധാപൂർവകവും കൃത്യവുമായ ഗവേഷണം നടത്തുക” എന്നാണ്. (പുതിയ നിയമത്തിലെ പദചിത്രങ്ങൾ, ഏ.ററി. റോബർട്ട്സനാൽ വിരചിതം) നമുക്ക് അവതരിപ്പിക്കപ്പെടുന്ന ഏതു പുതിയ ആശയവും അന്ധമായി സ്വീകരിക്കുന്നതിനുപകരം നാം ശ്രദ്ധാപൂർവകവും കൃത്യവുമായ ഗവേഷണം നടത്തേണ്ടതുണ്ട്, ഒരു ന്യായാധിപതി ഒരു നിയമപരമായ കേസ് കേൾക്കുമ്പോഴെന്നപോലെതന്നെ.
നാം തെരഞ്ഞെടുക്കുന്നവരാണെങ്കിൽ നാം യഥാർത്ഥത്തിൽ ഹാനികരമായ ഏതു ക്ഷണിക ഭ്രമത്താലും അല്ലെങ്കിൽ പുതിയ ആശയങ്ങളാലും സ്വാധീനിക്കപ്പെടുകയില്ല. ഉദാഹരണത്തിന്, 1960കളിൽ പുതിയ ധാർമ്മികനിഷ്ഠ എന്നു വിളിക്കപ്പെട്ടത് ചിലർക്ക് ആകർഷകമായ ഒരു പുതിയ ആശയമായി തോന്നി. എന്നാൽ സൂക്ഷ്മപരിശോധന അത് പുതിയ പേരിലുള്ള പഴയ ഹാനികരമായ ദുർമ്മാർഗ്ഗമാണെന്ന് വെളിപ്പെടുത്തുമായിരുന്നു. കൂടാതെ, 1920കളിലെ സാമ്പത്തികമായി കുഴഞ്ഞ ജർമ്മനിയിൽ നിസ്സംശയമായി അനേകർ നാസിസത്തെ ആവേശകരമായ ഒരു പുതിയ ആശയമായി വീക്ഷിച്ചു, എന്നാൽ അത് എന്ത് കഠിനവേദന കൈവരുത്തി!
സന്തോഷകരമെന്നു പറയട്ടെ, ദൈവം പുതിയ ആശയങ്ങളെ പരിശോധിക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉരകല്ല് പ്രദാനംചെയ്തിട്ടുണ്ട്. അത് അവന്റെ നിശ്വസ്തവചനമായ ബൈബിളാണ്. അതിലെ മാർഗ്ഗരേഖകൾ കുടുംബജീവിതത്തിനും മാനുഷബന്ധത്തിനും ബാധകമാക്കുന്നത് ഇന്ന് വൈദഗ്ദ്ധ്യമുണ്ടെന്നവകാശപ്പെടുന്ന സാമൂഹികശാസ്ത്രജ്ഞൻമാരിൽനിന്നും മനഃശാസ്ത്രജ്ഞൻമാരിൽനിന്നും മററുള്ളവരിൽനിന്നും കേൾക്കപ്പെടുന്ന അനേകം ആശയങ്ങളെ പരിശോധിക്കുന്നതിന് നമ്മെ സഹായിക്കും. (എഫേസ്യർ 5:21–6:4; കൊലോസ്യർ 3:5-14) ദൈവത്തോടും അയൽക്കാരനോടുമുള്ള നമ്മുടെ ബന്ധം സംബന്ധിച്ച ബൈബിളിന്റെ ബുദ്ധിയുപദേശം മതത്തിന്റെ വിഷയത്തിൽ ഇന്നു പരക്കുന്ന നവീനാശയങ്ങളിൽ അനേകവും പരിശോധിക്കുന്നതിനുള്ള ഒരു മാർഗ്ഗം നമുക്കു നൽകുന്നു. (മർക്കോസ് 12:28-31) ഒരു പുതിയ ആശയത്തിന് യഥാർത്ഥ മൂല്യമുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കാൻ സൂക്ഷ്മമായ ബൈബിൾ പരിജ്ഞാനം നമ്മെ സജ്ജരാക്കും. അപ്പോൾ നമുക്ക് ‘സകലവും തിട്ടപ്പെടുത്താനും നല്ലതിനെ മുറുകെപ്പിടിക്കാനും’ കഴിയും.—1 തെസ്സലോനീക്യർ 5:21.
യഹോവയുടെ സാക്ഷികൾ ബൈബിളിനെക്കുറിച്ചു പഠിക്കാനും അങ്ങനെ പുതിയ ആശയങ്ങളെ ഉചിതമായി വിധിക്കാൻ പ്രാപ്തരാകുന്നതിനും തങ്ങളുടെ അയൽക്കാരെ പ്രോൽസാഹിപ്പിക്കുന്നതിന് അവരെ സന്ദർശിക്കുന്നു. സാക്ഷികൾ അനേകർക്കു പുതുതായ ബൈബിളാശയങ്ങൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഇവയിൽ നാം ജീവിക്കുന്ന കാലത്തെ സംബന്ധിച്ചുള്ള സത്യവും മനുഷ്യവർഗ്ഗത്തിന് ഭാവി യഥാർത്ഥത്തിൽ എന്തു കരുതിവെക്കുന്നുവെന്നതും ഉൾപ്പെടുന്നു. (മത്തായി 24:3-44; 2 തിമൊഥെയോസ് 3:1-5; വെളിപ്പാട് 21:3, 4) അതുകൊണ്ട് സാക്ഷികൾ നിങ്ങളുടെ വീടുകൾ സന്ദർശിക്കുമ്പോൾ ഒരു ഏകാന്തവാസമനോഭാവം കൈക്കൊള്ളരുത്. പകരം, നിങ്ങളുടെ വാതിൽ തുറക്കുകയും അവർക്കു പറയാനുള്ളതു ശ്രദ്ധിക്കുകയും ചെയ്യാൻ പാടില്ലേ? നിങ്ങൾക്ക് നിത്യപ്രയോജനം കൈവരുത്താൻ കഴിയുന്ന ആശയങ്ങൾ സംബന്ധിച്ച് നിങ്ങളുടെ മനസ്സടച്ചുകളയരുത്. (w89 1⁄15)
[5-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Library of Congress photo LC-USC62-7258