വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ചില ബൈബിൾ ഭാഷാന്തരങ്ങളിൽ ഉല്പത്തി 12:19-ന്റെ വിവർത്തനത്തിൽനിന്ന് കാണപ്പെടുന്നതുപോലെ ഫറവോൻ യഥാർത്ഥത്തിൽ അബ്രാഹാമിന്റെ ഭാര്യയായിരുന്ന സാറായെ വിവാഹംചെയ്തോ?
ഇല്ല. സാറായെ (സാറായി) തന്റെ ഭാര്യയായി എടുക്കുന്നതിൽനിന്ന് ഫറവോൻ തടയപ്പെട്ടു. അതുകൊണ്ട് സാറായുടെ മാനവും അന്തസ്സും അപകീർത്തിക്കു വിധേയമായില്ല.
സാഹചര്യത്തിന്റെ സന്ദർഭം പരിശോധിക്കുന്നതിനാൽ ഇതു മനസ്സിലാക്കാൻ നാം സഹായിക്കപ്പെടുന്നു. ഒരു ക്ഷാമം കുറേകാലത്തേക്ക് ഈജിപ്ററിൽ അഭയംതേടാൻ അബ്രാഹാമിനെ (അബ്രാം) നിർബദ്ധനാക്കി. തന്റെ സുന്ദരിയായ ഭാര്യ സാറാ നിമിത്തം തന്റെ ജീവൻ അപകടത്തിലാകുമെന്ന് അവൻ ഭയപ്പെട്ടു. അബ്രാഹാം അതുവരെ സാറായിൽ ഒരു പുത്രനെ ജനിപ്പിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് അവൻ ഈജിപ്ററിൽവച്ച് മരണമടഞ്ഞാൽ, ഭൂമിയിലെ സകല കുടുംബങ്ങളും ആരിലൂടെ അനുഗ്രഹിക്കപ്പെടുമോ ആ സന്തതിയുടെ വംശം മുറിഞ്ഞുപോകുമായിരുന്നു. (ഉല്പത്തി 12:1-3) അതുകൊണ്ട് അബ്രാഹാം തന്റെ സഹോദരിയായി തന്നേത്തന്നെ തിരിച്ചറിയിക്കാൻ സാറായോടു നിർദ്ദേശിച്ചു, യഥാർത്ഥത്തിൽ അവൾ അവന്റെ അർദ്ധസഹോദരിയാണല്ലോ.—ഉല്പത്തി 12:10-13; 20:12.
അവന്റെ ഭയം അടിസ്ഥാനരഹിതമായിരുന്നില്ല. പണ്ഡിതനായ അഗസ്ററ് നോബൽ ഇങ്ങനെ വിശദീകരിച്ചു: “താൻ കൊലചെയ്യപ്പെടാതിരിക്കാൻ വേണ്ടിയാണ് ഈജിപ്ററിൽ തന്നേത്തന്നെ തന്റെ സഹോദരിയായി അവതരിപ്പിക്കാൻ അബ്രാഹാം സാറായോട് അപേക്ഷിച്ചത്. അവൾ വിവാഹിതയാണെന്ന് വീക്ഷിക്കപ്പെട്ടാൽ അവളുടെ ഭർത്താവും ഉടമയുമായവനെ കൊല്ലുന്നതിനാൽ മാത്രമേ ഒരു ഈജിപ്ററുകാരന് അവളെ കിട്ടാൻ കഴിയുമായിരുന്നുള്ളു; അവൾ ഒരു സഹോദരിയായി വീക്ഷിക്കപ്പെട്ടാൽ സഹോദരനിൽനിന്ന് സ്നേഹപൂർവകമായ മാർഗ്ഗത്തിൽ അവളെ നേടുന്നതിനുള്ള സാദ്ധ്യതയുണ്ടായിരുന്നു.”
എന്നിരുന്നാലും ഈജിപ്ററിലെ പ്രഭുക്കൻമാർ ഫറവോൻ സാറായെ വിവാഹംകഴിക്കുന്നതു സംബന്ധിച്ച് അബ്രാഹാമുമായി സംഭാഷണത്തിലേർപ്പെട്ടില്ല. അവർ സുന്ദരിയായ സാറായെ ഫറവോന്റെ ഭവനത്തിലേക്ക് കൊണ്ടുവന്നുവെന്നുമാത്രം. ഈജിപ്ററിലെ ഭരണാധിപൻ അവളുടെ സഹോദരനെന്ന് സങ്കൽപ്പിക്കപ്പെട്ട അബ്രാഹാമിന് സമ്മാനങ്ങൾ കൊടുത്തു. എന്നാൽ ഇതിനെ തുടർന്ന് യഹോവ ഫറവോന്റെ കുടുംബത്തെ ബാധകളാൽ സ്പർശിച്ചു. [ഉല്പത്തി 12:17] പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത ഏതോ വിധത്തിൽ യഥാർത്ഥ സാഹചര്യം ഫറവോന് വെളിപ്പെടുത്തപ്പെട്ടപ്പോൾ അവൻ അബ്രാഹാമിനോട് ഇങ്ങനെ പറഞ്ഞു: “‘അവൾ എന്റെ സഹോദരിയാണ്’ എന്ന് നീ എന്തിനു പറഞ്ഞു, തന്നിമിത്തം ഞാൻ അവളെ എന്റെ ഭാര്യയായി എടുക്കാനിരിക്കുകയായിരുന്നല്ലോ? ഇപ്പോൾ, ഇതാ നിന്റെ ഭാര്യ. അവളെ കൂട്ടിക്കൊണ്ടുപോകുക!”—ഉല്പത്തി 12:14-19, NW.
ദ ന്യൂ ഇംഗ്ലീഷ് ബൈബിളും മററു ചില ബൈബിൾഭാഷാന്തരങ്ങളും മേലുദ്ധരിച്ച ചെരിഞ്ഞ അക്ഷരത്തിലുള്ള ഭാഗം “തന്നിമിത്തം ഞാൻ അവളെ ഒരു ഭാര്യയായി എടുത്തല്ലോ” എന്നോ സമാനമായ വാചകരീതിയിലോ വിവർത്തനം ചെയ്യുന്നു. അവശ്യം തെററായ ഒരു പരിഭാഷയല്ലെന്നിരിക്കെ, അങ്ങനെയുള്ള വാചകരീതിക്ക് ഫറവോൻ യഥാർഥമായി സാറായെ വിവാഹംചെയ്തെന്ന്, വിവാഹം പൂർത്തിയായ ഒരു വസ്തുതയാണെന്ന്, ഉള്ള ധാരണ കൊടുക്കാൻ കഴിയും. ഉല്പത്തി 12:19ൽ “എടുക്കുക” എന്ന് വിവർത്തനംചെയ്തിരിക്കുന്ന എബ്രായ ക്രിയ അപൂർണ്ണാവസ്ഥയിലാണെന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്, അത് നടപടി പൂർത്തിയായില്ലെന്ന് സൂചിപ്പിക്കുന്നു. ഇംഗ്ലീഷിലുള്ള പുതിയലോക ഭാഷാന്തരം ഈ എബ്രായക്രിയ സന്ദർഭത്തിന് ചേർച്ചയായും ക്രിയയുടെ അവസ്ഥയെ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ഒരു വിധത്തിലും “തന്നിമിത്തം ഞാൻ അവളെ എന്റെ ഭാര്യയായി എടുക്കാനിരിക്കുകയായിരുന്നല്ലോ” എന്ന് വിവർത്തനംചെയ്യുന്നു.a ഫറവോൻ സാറായെ തന്റെ ഭാര്യയായി “എടുക്കാനിരിക്കുകയായിരുന്നു”വെങ്കിലും അവൻ ഉൾപ്പെട്ടിരുന്ന ഏതു നടപടിയും അഥവാ ചടങ്ങും നടത്തിയിരുന്നില്ല.
ഈ സംഗതിയോടുള്ള അബ്രാഹാമിന്റെ സമീപനത്തെ പ്രതി അവൻ മിക്കപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവൻ വാഗ്ദത്തസന്തതിയുടെയും അങ്ങനെ സകല മനുഷ്യവർഗ്ഗത്തിന്റെയും താത്പര്യം മനസ്സിൽവെച്ചാണ് പ്രവർത്തിച്ചത്.—ഉല്പത്തി 3:15; 22:17, 18; ഗലാത്യർ 3:16.
അപകടസാദ്ധ്യതയുണ്ടായിരുന്ന സമാനമായ ഒരു സന്ദർഭത്തിൽ, ഇസ്ഹാക്ക് റിബേക്കായുടെ വിവാഹിതാവസ്ഥ വെളിപ്പെടുത്തുന്നത് ഒഴിവാക്കാൻ ഇടയാക്കി. ആ ഘട്ടത്തിൽ സന്തതിയുടെ വംശാവലി ആരിലൂടെ വരേണ്ടിയിരുന്നുവോ ആ യാക്കോബ് എന്ന അവരുടെ പുത്രൻ അപ്പോൾത്തന്നെ ജനിച്ചിരുന്നു, വ്യക്തമായി ഒരു യുവാവുമായിരുന്നു. (ഉല്പത്തി 25:20-27; 26:1-11) എന്നിരുന്നാലും, ഈ നേരായ നയത്തിന്റെ പിന്നിലെ ആന്തരം അബ്രാഹാമിന്റേതുതന്നെയായിരുന്നിരിക്കണം. ഒരു ക്ഷാമകാലത്ത് ഇസ്ഹാക്കും അവന്റെ കുടുംബവും അബീമേലക്ക് എന്നു പേരുള്ള ഫെലിസ്ത്യരാജാവിന്റെ പ്രദേശത്ത് വസിക്കുകയായിരുന്നു. റിബേക്കാ ഇസ്ഹാക്കിനെ വിവാഹംചെയ്തിരുന്നതായി അബിമേലക്ക് തിരിച്ചറിഞ്ഞിരുന്നെങ്കിൽ അയാൾ കുടുംബത്തിലെ ശേഷിച്ച എല്ലാവരോടും കൊലപാതകപരമായ ഒരു ഗതി പിന്തുടർന്നേനെ, അത് യാക്കോബിന്റെ മരണം കൈവരുത്തുമായിരുന്നു. ഈ സംഗതിയിലും, തന്റെ ദാസൻമാരെയും സന്തതിയുടെ വംശാവലിയെയും സംരക്ഷിക്കാൻ യഹോവ ഇടപെട്ടു. (w92 2⁄1)
[അടിക്കുറിപ്പ്]
a ജെ. ബി. റോതർഹാമിന്റെ ഭാഷാന്തരം ഇങ്ങനെ വായിക്കപ്പെടുന്നു: “അവൾ എന്റെ സഹോദരിയെന്ന് നീ എന്തിനു പറഞ്ഞു; തന്നിമിത്തം ഞാൻ അവളെ എനിക്ക് ഭാര്യയായി എടുക്കാനിരിക്കുകയായിരുന്നല്ലോ.”